Sri Buddha stories

ഗൗതമസിദ്ധാർഥൻ എന്നായിരുന്നു ശ്രീബുദ്ധന്റ യഥാർഥ നാമം. Gautama ഗൗതമൻ എന്നത് ഗോതമ എന്ന കുടുംബപ്പേരാണ്. ശാക്യ വംശത്തിലാണ് സിദ്ധാർഥൻ പിറന്നത്. അതിനാല്‍ ശാക്യമുനി Shakyamuni എന്നും അദ്ദേഹം അറിയപ്പെടുന്നു.

ഏകദേശം, BC 563-ൽ ഇപ്പോഴത്തെ നേപ്പാളിലെ ലുംബിനിയില്‍ ജനനം. വളര്‍ന്നു വന്നത് ഉത്തര്‍പ്രദേശിലെ കപിലവസ്തുവില്‍. അച്ഛൻ ശുദ്ധോദനൻ, അമ്മ മായാദേവി ബുദ്ധന്റെ ജനന ശേഷം ഏഴാം ദിവസം മരണമടഞ്ഞു. പിന്നീട് മാതൃസഹോദരി കുട്ടിയെ വളര്‍ത്തി. 16 വയസ്സുള്ളപ്പോള്‍ യശോധരയെ വിവാഹം ചെയ്തു. രാഹുല എന്നു പേരായ മകന്‍ പിറന്നു. ബുദ്ധന്‍ 29 വയസിൽ വനത്തിലേക്ക് യാത്രയായി.
പല ഗുരുക്കന്മാരില്‍ നിന്നും യോഗ അഭ്യസിച്ചു. അവിടെ നടന്നിരുന്ന ക്രൂരമായ നരബലികൾ ബുദ്ധന്‍റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ, ഗയയിൽ ബോധിമരച്ചുവട്ടില്‍ 5 വർഷത്തോളം തപസ് അനുഷ്ഠിച്ചു ബോധോദയം enlightenment ഉണ്ടായി. അപ്പോള്‍, 'ബുദ്ധ' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 'ബുദ്ധ' എന്നാല്‍ ഉണര്‍ത്തപ്പെട്ട ആള്‍ എന്നര്‍ത്ഥം. ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥ് എന്ന സ്ഥലത്താണ്.

അദ്ദേഹത്തിന് ഏകദേശം എണ്‍പത് വയസ്സുള്ളപ്പോള്‍ BC-483 കാലത്ത് പാവ (കുശിനഗര്‍) എന്ന സ്ഥലത്ത് ചണ്ഡൻ എന്ന പേരുള്ള ഒരു ലോഹപ്പണിക്കാരന്റെ വീട്ടിൽനിന്ന് പന്നിമാംസം കഴിച്ചതിനെ തുടർന്ന് രോഗബാധിതനായി മരണമടഞ്ഞു.
ബുദ്ധൻ പലപ്പോഴായി അനുയായികൾക്കും ഭിക്ഷുക്കൾക്കും നൽകിയ ഉപദേശങ്ങളുടെ സമാഹാരമായ dharmapadam 'ധർമ്മപദം' എഴുതിയിരിക്കുന്നത് പാലി ഭാഷയിലാണ്.
ഉത്തർപ്രദേശിലെ വാരാണസിക്കു സമീപമുള്ള Saranadh സാരാനാഥ് എന്ന സ്ഥലത്ത് ശ്രീബുദ്ധൻ ധർമ്മ പ്രചാരം ആരംഭിച്ചു.
അവിടെ പിന്നീട് അശോക ചക്രവര്‍ത്തി കലിംഗ യുദ്ധാനന്തര കെടുതികള്‍ കണ്ട് ബുദ്ധമതം സ്വീകരിച്ചു. അശോകസ്തംഭവും സ്തൂപങ്ങളും സ്ഥാപിച്ചു. അശോകചക്രവര്‍ത്തി ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി ലോകമെങ്ങും ദൂതരെ അയച്ചു. Greece ഗ്രീസില്‍ ഇതിന്റെ തെളിവായി അക്കാലത്തെ ബുദ്ധ പ്രതിമകള്‍ കിട്ടിയിട്ടുണ്ട്.
ആര്യന്മാരുടെ ഹിന്ദുമതം പ്രചാരമേറിയപ്പോൾ ക്രമേണ ബുദ്ധമതത്തിന് പ്രാധാന്യം കുറഞ്ഞുതുടങ്ങി. മാത്രമല്ല, ബുദ്ധമതം പലരുടെയും ഇംഗിതമനുസരിച്ച് ചെറു സംഘങ്ങളായി പിരിഞ്ഞുപോയി. Kanishkan കനിഷ്കന്‍ ബുദ്ധമതത്തെ മഹായാന ബുദ്ധമതം എന്നും ഹീനയാന ബുദ്ധമതം എന്നും തിരിച്ചു. അതുകൂടാതെ- തേര്‍വാദ, വജ്രയാന, ടിബറ്റന്‍, സെന്‍ബുദ്ധിസവും ഉണ്ടായി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ട്.
ആലപ്പുഴ, അമ്പലപ്പുഴ, കരുമാടി എന്നിവിടങ്ങളില്‍ പ്രതിമകള്‍ കണ്ടെടുത്തിട്ടുണ്ട്. കരുമാടിക്കുട്ടന്‍ karumadikkuttan അതിലൊന്ന്.
കർമ്മഫലം destiny വരുംതലമുറയിൽ വരുമെന്നും പൂർവജന്മവും പുനർജന്മവും re-incarnation, re-birth ഉണ്ടെന്നും ബുദ്ധമതം വിശ്വസിക്കുന്നു. മൃഗങ്ങളോട് ദയ കാട്ടണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ആശകളെ 'തൻഹ' എന്നു ബുദ്ധൻ വിളിച്ചു. ആശകൾ ദുഃഖത്തിനു കാരണമാകുന്നുവെന്ന് ശ്രീബുദ്ധന്‍ പ്രസ്താവിച്ചു.

എന്നാല്‍, ഇത് പിന്നീട്, വിമർശനത്തിനു വഴിതെളിച്ചു. കാരണം, ആശകള്‍ ഇല്ലാതെ മനുഷ്യന് ജീവിക്കാനാവുമോ? പക്ഷേ, അദ്ദേഹം ഉദ്ദേശിച്ചത് ദുരാശകൾ എന്നായിരിക്കാം. പ്രത്യാശകൾ മനുഷ്യനു വേണ്ടുന്ന വളർച്ചാ ഘടകമാണല്ലോ. ചതുര സത്യങ്ങൾ എന്ന പേരില്‍ അറിയപ്പെടുന്നത് ബുദ്ധമത ചിന്തയുടെ തത്വമാണ്- ദു:ഖം, ദുഃഖകാരണം, ദു:ഖ നിവാരണം, ദു:ഖ നിവാരണ മാർഗം എന്നിവ.
ബുദ്ധമതത്തിലെ അഷ്ട മാർഗങ്ങൾ-
1. സമ്യക് ദൃഷ്ടി- അഷ്ടമാർഗങ്ങളെ തിരിച്ചറിയുന്നത്
2. സമ്യക് സങ്കൽപം- ഇന്ദ്രിയ സുഖങ്ങൾ പാടില്ല
3. സമ്യക് വാക്ക്- നയപരമായ വാക്ക് മാത്രം. ദൂഷണവും നുണയും പാടില്ല
4. സമ്യക് കാമം- നന്മ വരുത്തുന്ന ആഗ്രഹങ്ങൾ മാത്രം. വ്യഭിചാരം പാടില്ല
5. സമ്യക് ആജീവം- ദ്രോഹമുള്ള ജോലി പാടില്ല
6. സമ്യക് വ്യായാമം- ദോഷങ്ങളെ അകത്തു കയറ്റരുത്
7. സമ്യക് സ്മൃതി- ദോഷത്തിൽ നിന്നു പുറത്തു കടക്കുക
8. സമ്യക് സമാധി- ഏകാഗ്രത പരിശീലിക്കുക.

ചൈനയില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ബുദ്ധമത അനുയായികള്‍ വസിക്കുന്നു- ചൈനീസ് ജനസംഖ്യയുടെ 18% വരും. പിന്നീട്, തായ്ലണ്ട്, വിയെറ്റ്നാം, മ്യാന്മാര്‍, ജപ്പാന്‍, ശ്രീലങ്ക എന്നിങ്ങനെ. ശ്രീബുദ്ധന്റെ മുന്‍ജന്മ കഥകളായ ജാതക കഥകളും ബുദ്ധിസത്തെ അടിസ്ഥാനമാക്കി പിന്നീട് വന്ന സെന്‍ബുദ്ധകഥകളും വേറെ പരമ്പരയായി ഈ വെബ്‌സൈറ്റില്‍ ലിസ്റ്റ് നോക്കി വായിക്കാം.
ബുദ്ധമതത്തില്‍ നേത്രദാനം eye donation മഹാപുണ്യമായി വിശ്വസിക്കുന്നു. ലോകത്ത് ഏറ്റവുമധികം കണ്ണുകള്‍ ദാനം ചെയ്യുന്നത് Srilanka ശ്രീലങ്കയാണ്. ശ്രീലങ്കയില്‍നിന്നും ബുദ്ധമതാനുയായികള്‍ അന്‍പതിലേറെ രാജ്യങ്ങളിലേക്ക് സൗജന്യനേത്രദാനം ചെയ്യുന്നത് എത്ര മഹത്തരം! ഇന്ത്യക്കും ലഭിക്കുന്നുണ്ട്.
ഇതിനു കാരണമായ ഒരു ജാതകകഥ പറയുന്നത് ഒരിക്കല്‍ ബുദ്ധന്റെ മുന്‍ജന്മത്തില്‍ രാജാവായിരുന്ന സമയത്ത്, ഒരു അന്ധ യാചകന്‍ കണ്ണുകള്‍ ദാനമായി ആവശ്യപ്പെട്ടപ്പോള്‍ ശ്രീബുദ്ധന്‍ കൊടുത്തുവത്രെ. ഈ പരമ്പരയില്‍, ലോകത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ശ്രീബുദ്ധ കഥകള്‍ SriBuddha kadhakal digital stories in Malayalam ഡിജിറ്റല്‍ രൂപത്തില്‍ ഓരോന്നായി വായിച്ചു തുടങ്ങൂ...

Comments

Unknown said…
Ok
Good, interesting...

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍