Proofreading Malayalam Style Book
How to proof read Malayalam articles, books, newspapers using style book? Table of contents- 1. Who is a proofreader? 2. Proof reading methods 3. Selection of true words from confusing words 4. List of 1250 Malayalam confused words with correct spelling! This Malayalam proof reading style book is a rare and unique collection prepared by Binoy Thomas (author). 1. Who is a proofreader? വായനക്കാർ ഇന്നും പത്രവും മാസികയും പുസ്തകങ്ങളുമൊക്കെ വായിച്ചു കാണും. അതിലൊക്കെ തെറ്റുകൾ കുറഞ്ഞ് വായനാസുഖത്തിനു കാരണമാകുന്ന ഒരു ജോലിയാണ് പ്രൂഫ് റീഡിംഗ്. ആ ജോലിക്കാരനെ പ്രൂഫ് റീഡർ എന്നു വിളിക്കും. ഇതിന് തുല്യമായ മലയാളപദം പോലുമില്ല! 'തെറ്റുതിരുത്തി', 'തിരുത്തൽവായനക്കാരൻ' എന്നൊക്കെ വേണമെങ്കിൽ പറഞ്ഞു നോക്കാം. പണ്ടുകാലങ്ങളിൽ, ഭാഷാപണ്ഡിതർ വാണിരുന്ന രംഗമായിരുന്നു ഇത്. വള്ളത്തോൾ, വാണക്കുറ്റി തുടങ്ങിയ പ്രതിഭകൾ ഈ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അവഗണന ഏറ്റുവാങ്ങേണ്ട ജോലിയായി ആളുകൾ ഇതിനെ തരംതാഴ്ത്തിയിരിക്കുന്നു. പണ്ട്, പ്രൂഫ് റീഡർമാർ എഴുത്തുകാരെയും എഡിറ്റർമാരെയും തിരുത്തിയിരുന്നെങ്കിൽ ഇപ്പോൾ ഇവർ പ്ര...