Posts

Showing posts from July, 2024

(948) രണ്ടാമത്തെ വിഡ്ഢി!

  അക്ബർ ചക്രവർത്തിയുടെ മുന്നിലേക്ക് ബീർബൽ ഒന്നാമത്തെ വിഡ്ഢിയെ എത്തിച്ചു. രണ്ടാമത്തെ മണ്ടനെ തിരയാനായി ബീർബൽ ഇറങ്ങിത്തിരിച്ചു. വഴിയിലൂടെ നടക്കുമ്പോൾ ഒരു തടിയൻ കയ്യു രണ്ടും ഉയർത്തി ഒരു കുടം പിടിച്ച പോലെ വരുന്നതു കണ്ടു. ബീർബൽ ചോദിച്ചു - "എന്തിനാണ് ഈ കയ്യ് ഇങ്ങനെ വൃത്താകൃതിയിൽ പിടിച്ചിരിക്കുന്നത്?" ഉടൻ, അയാൾ മറുപടിയായി പറഞ്ഞു - "എൻ്റെ ഭാര്യ എന്നെ ചന്തയിലേക്ക് അയച്ചിരിക്കുകയാണ്. അവൾ കുടത്തിൻ്റെ വലിപ്പം ഇത്രയുമാണ് കാണിച്ചത്. ചന്തയിൽ പോയി ഒട്ടും മാറ്റമില്ലാതെ കാണിച്ച് വാങ്ങിയില്ലെങ്കിൽ അവൾ എന്നെ വഴക്കു പറയും!" ബീർബൽ പിറുപിറുത്തു - "രണ്ടാമത്തെ വിഡ്ഢിയായി ഇവനെ രാജാവിൻ്റെ മുന്നിൽ എത്തിക്കണം" അയാളുമായി ബീർബൽ കൊട്ടാരത്തിലേക്കു പോയി. അപ്പോഴും അയാളുടെ കൈകൾ അങ്ങനെ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks 948 - Birbal Stories- 23. PDF- https://drive.google.com/file/d/1I46hAwyP3AZ7IGGhEBeN6NB1u5vHpp9u/view?usp=drivesdk

(947) സ്വന്തം സീറ്റ് !

 പതിവുപോലത്തെ മറ്റൊരു പ്രഭാതം. ബിനീഷ് സഞ്ചിയും തൂക്കി ജോലിക്കായി കോട്ടയം പട്ടണത്തിലെത്തി. പാലാ വഴിയുള്ള ആനവണ്ടിയിൽ കയറിയിറങ്ങിയാൽ മാത്രമേ ആ ഉൾനാടൻ സ്ഥാപനത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. അവൻ പാലാ വഴി പോകുന്ന ഈരാറ്റുപേട്ട ബസിൽ കയറി. മൂന്നു പേർക്ക് ന്യായമായും അവകാശപ്പെടാവുന്ന സീറ്റിലേക്ക് രണ്ടാമനായി ബിനീഷ് രംഗപ്രവേശം ചെയ്തു. അടുത്ത ബേക്കർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി. അങ്ങനെ, ബിനീഷ് ഇരുന്ന സീറ്റിലേക്ക് മൂന്നാമൻ്റെ ഊഴമായി. ഈ മൂന്നാമൻ ആകട്ടെ, മര്യാദകൾ മറന്ന മട്ടിൽ കാലുകൾ അകത്തി വച്ച് സ്വന്തം കാറിൽ വന്നിരുന്ന മാതിരി മൂടുറപ്പിച്ചപ്പോൾ ബിനീഷ് നടുക്കിരുന്ന് ഞെരുങ്ങാൻ തുടങ്ങി. പരമാവധി കാലുകൾ അടുപ്പിച്ച രീതിയിൽ അവൻ മടുത്തു. അതേസമയം, ഒന്നാമൻ ഒതുങ്ങിയാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞപ്പോൾ ബിനീഷ് മറ്റൊരു പോംവഴി കണ്ടെത്താനായി പിന്നീട് ബസിൽ കയറുന്നവരെ നിരീക്ഷിച്ചു. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു തടിയൻ ബസിൽ കയറിയപ്പോൾ ബിനീഷ് പരിചയക്കാരനെ വിളിക്കുന്ന മട്ടിൽ - "ഹാ! ചേട്ടാ, ഇവിടെ ഇരുന്നോ?" ആ അപരിചിതൻ ബിനീഷ് ഏറ്റുകൊടുത്തപ്പോൾ ധൃതിയിൽ അങ്ങോട്ട് ബുൾഡോസർ കണക്കെ ഇടിച്ചിറങ്ങി! നമ്മുടെ

(946) യുവതിയുടെ ദാനം!

  പണ്ടുപണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ നടന്ന കഥ. ഒരിക്കൽ, ആ ഗ്രാമത്തിലൂടെ ഒരു യോഗിയും ശിഷ്യനും കൂടി നടന്നു പോകുകയായിരുന്നു. അകലെയുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ കണക്കുകൂട്ടിയതിനേക്കാൾ നടപ്പു ദൂരം കൂടുതലുണ്ടായിരുന്നു. ചോറിൽ നാരങ്ങാ നീര് ഒഴിച്ച് കുറെ പൊതികൾ എടുത്തിരുന്നെങ്കിലും അവയെല്ലാം തീർന്നു. ഉടൻ, യോഗി പറഞ്ഞു - "നമുക്ക് ഏതെങ്കിലും വീട്ടിൽ നിന്നും ആഹാരം യാചിക്കാം" അങ്ങനെ, അവർ ഒരു ചെറിയ വീടിനു മുന്നിലെത്തി. അവർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഒരു യുവതി വാതിൽ തുറന്നു. ശിഷ്യൻ ചോദിച്ചു - "ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം ദയവായി തരണം. ദൂരെ പോകേണ്ടതാണ്" യുവതി പറഞ്ഞു - "ഇവിടെ ഞങ്ങൾക്കും ദാരിദ്ര്യമാണ്. ഒന്നും തരാൻ ഇല്ലല്ലോ. മറ്റേതെങ്കിലും വീട്ടിൽ ചോദിക്കൂ" പെട്ടെന്ന് യോഗി പറഞ്ഞു - "അതു സാരമില്ല. ഈ മുറ്റത്തെ ഒരു പിടി മണ്ണ് ഈ പാത്രത്തിലേക്ക് ഇട്ടു കൊള്ളുക!" യുവതി അമ്പരന്നു! എങ്കിലും അവൾ അതുപോലെ ചെയ്തു. അവർ രണ്ടു പേരും നടന്നു നീങ്ങിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു - "നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത മണ്ണ് പാത്രത്തിൽ വാങ്ങിയ

(945) നമ്പിടിയുടെ നാടുനീങ്ങൽ!

  ഇവിടെ രണ്ടു പഴഞ്ചൊല്ലുകൾക്ക് ആധാരമായ ഒരു കഥ പറയാം. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നമ്പിടി എന്നു പേരായ നമ്പൂതിരി ജീവിച്ചിരുന്നു. നല്ല പ്രതാപത്തിലിരുന്ന തറവാടായിരുന്നു അയാളുടേത്. എന്നാൽ കാലക്രമേണ തറവാടു ക്ഷയിച്ചു. ചോറുണ്ണാനുള്ള അരി പോലും ഇല്ലാതെ അയാൾ പട്ടിണി കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. വൈകാതെ, ഒരു ദിവസം നമ്പിടി മരിച്ച വാർത്ത ആ ദേശത്തു മുഴുവൻ പരന്നു. ഉടൻ, ആളുകൾ കേട്ടറിഞ്ഞ് ദൂരെ നിന്നു പോലും അവിടെ എത്തിച്ചേർന്നു. ഉടൻ, പൗര പ്രമാണി അവിടെ എത്തിച്ചേർന്നു. അയാൾ, മറ്റുള്ളവരോടായി പറഞ്ഞു - "ഈ നമ്പിടിയ്ക്ക് വായ്ക്കരി ഇടാനായി കുറച്ച് അരി എടുത്തു കൊണ്ടു വരിക" അന്നേരം , ആ പ്രദേശവാസിയായ ഒരാൾ പിറകിൽ നിന്നും വിളിച്ചു കൂവി - "ഇയാൾ എന്തു മണ്ടത്തരമാണു പറയുന്നത്? വായ്ക്കരിക്കുള്ള അരിയെങ്കിലും ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾക്കു പട്ടിണിമരണം സംഭവിക്കുമായിരുന്നോ? അതുകൊണ്ടു കഞ്ഞി കുടിക്കില്ലായിരുന്നോ?" പൗരപ്രമാണി ലജ്ജിച്ചു തലതാഴ്ത്തി! അന്നു മുതൽക്ക്  ഈ വിധത്തിലുള്ള ഒരു പ്രയോഗമുണ്ടായി - "നമ്പിടിക്ക് അരിയുണ്ടെങ്കിൽ നാടുനീങ്ങുമായിരുന്നോ?" "ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്