Posts

Showing posts from December, 2021

കടപ്പാട് നിറഞ്ഞ ജീവിതം

Image
കടപ്പാട് ഒരു സവിശേഷ ജീവിതശൈലി! 1. അനന്തമായ വ്യാപ്തി കടപ്പാട് എന്ന വാക്കില്‍ കടയും പാടുമൊന്നും ഒളിച്ചിരിപ്പില്ല; പകരം കഷ്ടപ്പാട്,   നന്ദി, ത്യാഗം എന്നിവയൊക്കെ അതില്‍ അന്തര്‍ലീനമായിരിക്കുന്നു. നാം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണ‌ു കടപ്പാടിന്റെ പാദമുദ്രകള്‍. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ മറിച്ചാല്‍ ഏറ്റവും കൂടുതല്‍ പുസ്തക സമര്‍പ്പണം കണ്ടുവരുന്നത്‌ ദൈവത്തിനും മാതാപിതാക്കള്‍ക്കും പിന്നെ ഭാര്യയ‌്ക്കും ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. എന്നാല്‍ വാസ്തവം എന്താണ‌്? കടപ്പാട് അവിടെ തീരുന്നുണ്ടോ? മാതാപിതാക്കളോട് കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ   അപ്പനപ്പൂന്മാരില്ലെങ്കില്‍ അവരും നമ്മളും ഈ ഭൂമിയില്‍ ഇല്ല. അപ്പോള്‍ പിന്നിലേക്ക് അനന്തമായി നീളുന്ന കടപ്പാട്. സഹോദരങ്ങ‌‌ള്‍, ജീവിതപങ്കാളി, കുട്ടിക‌ള്‍ എന്നിവരും നമ്മെ സഹായിക്കുന്നവരാണ‌്. അതു കൂടാതെ, ഗുരുജനങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവ‌ര്‍ ഏകദേശം നൂറിലേറെ അധ്യാപകരുടെ ശിക്ഷണം കിട്ടിയവരാകും. ഒരു നെന്മണി- കൃഷിയിടങ്ങള്‍, പണിക്കാര്‍, സംഭരണക്കാ‌ര്‍, വിതരണക്കാ‌ര്‍, കടകള്‍... കടന്നു പാചകവും കഴിഞ്ഞാണ‌ു നമ്മ

കല്ലുകള്‍ പറഞ്ഞ പ്രണയകഥ

Image
സില്‍ബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ആരാധനാലയം ഉണ്ടായിരുന്നു. അതിന്റെ മുറ്റമാകെ മിനുസമുള്ള ഉരുളൻകല്ലുകൾ നിരത്തിയിട്ടുണ്ട്. അത്, സില്‍ബാരിപ്പുഴയിൽനിന്നും കൊണ്ടുവന്നതായിരുന്നു. ഒരിക്കൽ, അവിടെ മതിൽ കെട്ടുന്നതിനായി കരിങ്കല്ലുകൾ പണിക്കാരു കൊണ്ടുവന്നു തുടങ്ങി. പല വലിപ്പമുള്ള കൂർത്ത പരുക്കൻകല്ലുകൾ. ഒരു വലിയ കരിങ്കല്ല് മുറ്റത്തെ ഉരുളൻകല്ലിനോടു പറഞ്ഞു- "ഹൊ! നിന്റെയൊരു യോഗം നോക്കണേ. കാണാനും സുന്ദരൻ. എന്തൊരു മിനുസമാണ് നിന്റെ ദേഹത്ത്. കണ്ടാൽ മിഠായി പോലെ തോന്നുന്നുണ്ട്. എന്തായാലും ഈ പ്രശസ്തമായ മുറ്റത്തുതന്നെ തിളങ്ങി നിൽക്കാൻ പറ്റിയല്ലോ" അപ്പോൾ ഉരുളൻ പറഞ്ഞു - "ചങ്ങാതീ, എന്റെ കഥ നിനക്കറിയില്ല. ആയിരം വർഷങ്ങൾക്കു മുൻപാണ് വലിയൊരു കല്ലിൽനിന്നും ഞാൻ വേർപെട്ടത്. അന്ന്, ഞാനും കൂർത്ത് കുറച്ചു വലിപ്പമുള്ളതായിരുന്നു. പിന്നെ, സില്‍ബാരിപ്പുഴയിലൂടെ എത്ര ദൂരം ഒഴുകിയെന്ന് എനിക്കറിയില്ല. വലിയ പാറക്കല്ലുകളിൽ ഇടിച്ചും ഉരഞ്ഞും കുഴിയിൽ കുടുങ്ങിയും വെള്ളച്ചാട്ടങ്ങളിൽ തല്ലിയലച്ചു വീണ് പിന്നെയും ഒഴുകിയൊഴുകി എങ്ങോട്ടെന്നില്ലാത്ത ദുരിതയാത്ര. അതോടൊപ്പം, എന്റെ പരുക്കൻ ശരീരം മിനുസപ്പെട്ടുകൊണ്ടിരുന്നു. ഒഴുക്കിനൊപ്പ

രാജകുമാരിയുടെ സ്വയംവരം

Image
Malayalam story of a svayamvara ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി നാണിയമ്മയുടെ അടുക്കലേക്ക് ചെന്നു. അന്നേരം, നാണിയമ്മ വീടിനോടു ചേർന്നുനിന്നിരുന്ന കപ്ലത്തിൽനിന്ന് കപ്ലങ്ങാ (പപ്പായ) പറിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടെണ്ണം മഞ്ഞയും പച്ചയും കലർന്ന നിറത്തിൽ പഴുത്തിരിക്കുന്നുവെങ്കിലും അതിൽ ഒരെണ്ണംമാത്രം കുത്തി താഴെയിട്ടു. പിന്നെ അതുമെടുത്ത് തിരിഞ്ഞു നടന്നു. "അമ്മൂമ്മേ..അതും പഴുത്തതല്ലേ.. അതിപ്പോൾ പറിച്ചില്ലെങ്കിൽ കിളികൊത്തും" "ഞാൻ മറന്നുപോയതല്ല കുട്ടാ.. നമ്മള് ഒന്നിൽ കൂടുതൽ കഴിക്കില്ല. അതുകൊണ്ട് ഒരെണ്ണം കിളികളും തിന്നോട്ടെ. ഈ മീനച്ചൂടിൽ അതുങ്ങൾക്കു തീറ്റി കിട്ടാൻ വല്യ പാടാണ്" ഉണ്ണി അതിനു മറുത്തൊന്നും പറഞ്ഞില്ല. അന്നു രാത്രി ഉറങ്ങാൻനേരം ഉണ്ണിക്ക് ഒരു സംശയം- "അമ്മൂമ്മേ.. കിളിക്ക് അറിയാമോ അമ്മൂമ്മയാണ് കപ്ലങ്ങാപ്പഴം അവർക്കു വച്ചതെന്ന്? അങ്ങനെ ചെയ്താൽ നമുക്കെന്താ കിട്ടുക?" "ഇല്ലെടാ കുട്ടാ.. ആ സാധുജീവികൾക്ക് ഒന്നുമറിയില്ല. തിരിച്ചൊന്നും നമുക്കു കിട്ടില്യാന്നേ. എന്നാലും, പലജാതി കിളികളെല്ലാം മാറിമാറി വന്ന് പഴം തിന്നണത് നീ കണ്ടിട്ടില്ലേ?" "ഉം..അതുകാണാൻ നല്ല ര

മലയാളം സിനിമ ഷൂട്ടിങ്

Image
മലയാളം ഫിലിം നര്‍മകഥ ഇനിയും പേരുപോലും ഇടാത്ത സിനിമ. ഓമനപ്പേര‌്-വെറും 'പ്രൊഡക്ഷന്‍ നമ്പര്‍- 9'; ലൊക്കേഷന്‍- കുഞ്ഞുണ്ണിമല; സീന്‍- 23. ഷൂട്ടിംഗ് ടീം നേരത്തേതന്നെ അടുത്തുള്ള സ്ഥലത്തെത്തിയിരുന്നു-ഒരു ലോഡ്ജില്‍ എല്ലാവരും തങ്ങി. നാളെ വെളുപ്പിനെ കോടമഞ്ഞുംകൂടി ക്യാമറയിലാക്കാന്‍വേണ്ടി രാവിലെ വര്‍ക്ക് തുടങ്ങാനുള്ളതാണ‌്. കുഞ്ഞുണ്ണിമലയുടെ അടിവാരത്തിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്ന കൂട്ടുകാരായി പ്രശസ്ത താരങ്ങളായ അമ്പൂട്ടനും ലാലിച്ചനും പ്രാധാന വേഷത്തില്‍ അഭിനയിക്കുന്നു. ഷൂട്ടിംഗ് നടക്കേണ്ടത്‌ ഒരു പൊളിഞ്ഞുവീഴാറായ ലയത്തിലാണ‌്. അവിടന്ന് പത്തുകിലോമീറ്റര്‍ മാറി സിനിമാ നിര്‍മാതാവിന്റെ സുഹൃത്ത് മത്തായിമുതലാളിയുടെ ബംഗ്ലാവിലായിരുന്നു ലാലിച്ചനും അമ്പൂട്ടനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നത്. മറ്റെവിടെയോ ഷൂട്ടിംഗ് കഴിഞ്ഞ് ആ ബംഗ്ലാവിലേക്ക് പാതിരാത്രിയില്‍ ലാലിച്ചന്റെ കാര്‍ എത്തിച്ചേര്‍ന്നു. കൂടെ അമ്പൂട്ടനും അവരുടെ മേക്കപ്പന്‍ശശിയുമുണ്ട്. ശശിയുടെ രാവിലത്തെ ഒരു മണിക്കൂറിന്റെ പരിശ്രമം കൊണ്ട് രണ്ടു നായകന്മാരും വൃദ്ധരുടെ വേഷത്തിലേക്ക് എത്തിച്ചേര്‍ന്നു. റോഡു വളരെ മോശമായതിനാല്‍ ലാലിച്ചന്റെ ക

Malayalam cinema fans

Image
Malayalam movie fans ഞാൻ തയ്യൽക്കാരൻ ചന്ദ്രൻ. എന്നേക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല. എന്നാൽ, എന്റെ സുഹൃത്തിനെ നിങ്ങൾ അറിയും. അല്ലെങ്കിൽ വേണ്ട, വേറൊരു ചോദ്യം ചോദിക്കാം- കേരളത്തിലെ ഏറ്റവും പ്രശസ്തനായ തയ്യൽക്കാരൻ? എളിമനിറഞ്ഞ സിനിമാതാരം? ശുദ്ധഹാസ്യത്തിന്റെ നിറകുടം? എന്താ, ഇനിയും മനസ്സിലായില്ലെന്നുണ്ടോ? എന്നാൽ ഞാൻ പറയാം- സാക്ഷാൽ ഇന്ദ്രേട്ടൻ - എന്റെ പ്രിയ സിനിമാ താരം! ഞാനും അദ്ദേഹവുമായുള്ള ചങ്ങാത്തം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. അതിപ്പോൾ പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ബാവസഹോദരങ്ങളുടെ കഥ പറയുന്ന സിനിമയിലെ 'കൊടക്കമ്പി' എന്ന കഥാപാത്രമാണു വാസ്തവത്തിൽ എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയതെന്നു വേണമെങ്കിൽ പറയാം. എന്നാലോ? ഇന്നത്തെപ്പോലെ മൊബൈൽഫോൺകുന്ത്രാണ്ടമൊന്നും ഇല്ലാതിരുന്നതിനാൽ ആരാധന മനസ്സിൽത്തന്നെ കൊണ്ടു നടക്കേണ്ട ദുരവസ്ഥയായിരുന്നു. 'തിരോന്തരം' വരെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാനുള്ള ആഗ്രഹം പഴ്സിലെ കനം കുറഞ്ഞ നോട്ടുകൾ സമ്മതിച്ചതുമില്ല. കാരണം, എന്റെ തയ്യൽക്കടയിലും പറ്റിന്റെ സൂക്കേട് ഉണ്ടായിരുന്നു. മുഖം കറുത്തൊന്നു പറഞ്ഞാൽ, അവരെയൊന്നും പിന്നെ ആ പ്രദേശത്തേക്

മലയാളം കഥക്കൂട്ട്

Image
കുട്ടികളുടെ കൃത്യനിഷ്ഠ അതിവിടെ പറയാനുള്ള കാര്യം എന്താണാവോ? പറയാം- അജു ഇത്തരമൊരു വിദ്യാർഥിയാണ്. കുട്ടികൾ അവനെ 'ലാസ്റ്റ്മാൻ' എന്നാണ് കളിയാക്കി വിളിക്കുന്നത്. കാരണം, ആഴ്ചയിൽ ചുരുങ്ങിയത്, രണ്ടു ദിവസമെങ്കിലും സ്കൂൾബസ് അവനു വേണ്ടി കാത്തു കിടക്കണം. ബസ് എട്ടര മണിയാകുമ്പോൾ അവന്റെ വീടിനപ്പുറത്തെ മെയിൻ റോഡിൽ നിർത്തി ഹോൺ മുഴക്കും. ഡ്രൈവർ പിറുപിറുക്കാനും തുടങ്ങും. സ്കൂൾ അസംബ്ലി തുടങ്ങുന്നതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ അയാളുടെ ശമ്പളം കുറവു ചെയ്യുമെന്ന് ഹെഡ്മാസ്റ്ററുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ, കുട്ടികളെയും മാതാപിതാക്കളെയും പിണക്കിയാലോ? അവർ പി.ടി.എ മീറ്റിങ്ങിൽ മീശ പിരിച്ചു കണ്ണുരുട്ടി ഡ്രൈവറെ മാറ്റണമെന്ന് വാശി പിടിക്കും. എങ്കിലും, തിരക്കുള്ള മെയിൻ റോഡിലെ ജങ്ക്ഷനിൽ അഞ്ചു മിനിറ്റോളം ബസ് നിർത്തിയിടുന്നതു തന്നെ അപകടം പിടിച്ച പണിയാണ്. സമയം പാലിക്കാത്ത ട്രെയിൻ, സർക്കാർ ബസുകൾ എന്നിവയൊക്കെ വൈകിയോടുന്ന വണ്ടികളെന്ന് സ്ഥിരമായി പഴി കേൾക്കാറുണ്ട്. അങ്ങനെ ഇത് കൃത്യനിഷ്ഠയില്ലാത്തവരെ സൂചിപ്പിക്കുന്ന ഒരു പ്രയോഗവുമായി മാറി. അതു മാത്രമോ? അജുവിന്റെ ബാഗും തൂക്കിയുള്ള ഓട്ടം അവസാനിക്കുന്നത് റോഡിന്റെ അപ്പ

വഴികാട്ടുന്ന കഥകൾ

Image
3. നന്മയുള്ള മാഷ് പല സുഹൃത്തുക്കളും സാധാരണയായി പറയാറുള്ള ചില കാര്യങ്ങൾ - "എന്നെ ഉപദേശിക്കാൻ അവൻ/അവൾ വളർന്നിട്ടില്ല" "എന്റെ കാര്യത്തിൽ ഇടപെടാൻ അവൻ/അവൾ ആരാ ?" "അവന്റെ/അവളുടെ ശകാരം എന്റെയടുത്തു വേണ്ട" ഇവിടെ വാസ്തവം എന്താണ്? നാം അത്തരക്കാരെ വെറുക്കുന്നു. വെളുക്കച്ചിരികൊണ്ട് സുഖിപ്പിച്ചു പോകുന്നവരെ നാം ഇഷ്ടപ്പെടുന്നു. എന്നാൽ, നാം ഏതെങ്കിലും രീതിയിൽ നന്നാവട്ടെ എന്നു കരുതുന്നവരാകും പ്രതികരിക്കുന്നവർ! നമുക്കു പുല്ലുവില കൊടുക്കുന്നവർ ഗൗനിക്കാതെ കള്ളച്ചിരിയുടെ പൊയ്മുഖം വച്ച് കടന്നുപോകും! അവര്‍ നമുക്ക് പ്രിയപ്പെട്ടവരായി കയ്യടി നേടും! ഒട്ടേറെ യുവതീ-യുവാക്കൾ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം കളഞ്ഞ് ഗവൺമെന്റ് സർവീസിൽ കയറിപ്പറ്റാനുള്ള അവസരം കളയുകയാണ്. മറ്റു ചിലർ സർക്കാർ ഉദ്യോഗം കിട്ടാൻ സാധ്യത കുറവുള്ള പഠനശാഖയിലേക്കും പോകുന്നു. അത്തരത്തിലൊരു കഥ വായിക്കൂ.. സീന്‍-1 രാത്രി ഒന്‍പതുമണി.   ഗോപിയുടെ കുടുംബം അത്താഴം കഴിക്കുന്ന സമയം. അപ്പനും അമ്മയും മകനും മകളും അടങ്ങുന്ന സാധാരണ കുടുംബം. അന്നും പതിവുപോലെ  ആനുകാലിക വിഷയങ്ങള്‍ പലതും തീന്മേശയിലേക്ക് അവര്‍ മത്സരിച്ചു വിളമ്പി- പെട്രോള്‍ വിലക്

അനുഭവ കഥകൾ

Image
“മാതൃവിദ്യാലയമേ മാപ്പ്!” രാവിലത്തെ പത്രവാര്‍ത്തകള്‍ ബിജേഷ്‌ നോക്കിയിരിക്കുമ്പോള്‍ ഭാര്യ ഒപ്പം കൂടി. ഏതോ സ്കൂളിന്റെ പരസ്യം  അവള്‍ എത്തിനോക്കിയിട്ട് പറഞ്ഞു: “ഈ വര്‍ഷത്തെ അഡ്മിഷന്‍ തുടങ്ങിയല്ലോ. ഞാനിന്നലെ പറഞ്ഞ സ്കൂളില്‍ നിങ്ങള് പോയി അന്വേഷിക്കാമെന്ന് പറഞ്ഞിട്ട് എന്തായി? മോളുടെ ഒന്നാം ക്ലാസ്സിലെ കാര്യമാണെന്ന് മറക്കരുത്" “ഓ...ഞാന്‍ കേട്ടു. ഇനീം മാസങ്ങള്‍ ഒണ്ടല്ലോ. നീ വെറുതേ ടെന്‍ഷനടിക്കണ്ട. കോട്ടയത്താണോ സ്കൂളിനു പഞ്ഞം?” “നല്ല സ്കൂളില്‍ കിട്ടാന്‍ കുറെ ബുദ്ധിമുട്ടും. ബിജേഷ് ഒറ്റയൊരാള്‍ വാശി പിടിച്ചാണ് ടൗണിലെ സ്കൂളില്‍ വിടാതിരുന്നത്, അവിടെയായിരുന്നേല്‍ എല്‍കെജി തൊട്ട് പ്ലസ്ടു വരെ ഒന്നും അറിയണ്ടായിരുന്നു" “ഓഹോ..സമ്മതിച്ചു. എന്നാല്‍, ഞാന്‍ ഇത്തവണ തിരുത്തിയേക്കാം. നീ പണ്ട് പഠിച്ചിടത്ത് കൊച്ചു പഠിക്കട്ടെ. മദാമ്മ സ്ഥാപിച്ച സ്കൂളിന്റെ ചരിത്രവും പാരമ്പര്യവും എല്ലാര്‍ക്കും അറിയാവുന്നതാ" “അത്..നമുക്ക് സി.ബി.എസ്‌.ഇ  മതി. കേരളാ വേണ്ട" “അതെന്താ, ഇപ്പൊ അങ്ങനെ. നിന്റെ സ്കൂളിനെപ്പറ്റി പറയുമ്പോ നൂറു നാവാണല്ലോ. ഫെയ്സ്ബുക്കിലും വാട്സാപ്പിലുമൊക്കെ നിന്റെ കൂട്ടുകാരൊക്കെ തേനും പാലും ഒഴുക്കും.