(1088) ഗുഹയിലെ നിധി!
പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി. അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി. ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് " നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു - "ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ...