(1087) പ്രമേഹം കുറയ്ക്കാം!
ആഗോള പ്രമേഹ രോഗികളിൽ 95 ശതമാനവും Type - 2 പ്രമേഹം. അതിന്റെ കാരണങ്ങൾ -
1. Insulin resistance = മതിയായ അളവിൽ ഇൻസുലിൻ ഉണ്ടാകുന്നില്ല / ശരീരത്തിന് പ്രയോജനപ്പെടുത്താൻ പറ്റുന്നില്ല.
2. പ്രായം - പ്രായം 45 മേൽ കൂടുമ്പോൾ സാധ്യത വർദ്ധിക്കുന്നു
3. പിരിമുറുക്കം - Stress hormones / കോശങ്ങളിൽ വിഷമയം ഉണ്ടാകുന്നു
4. വിഷാദം - കൂടുതൽ ആഹാരം അളവറിയാതെ
5. പാർശ്വഫലങ്ങൾ ഉള്ള ഇംഗ്ലീഷ് മരുന്നുകൾ
6. അമിത വണ്ണം, belly fat, മെല്ലെ നടക്കുന്നവർ. മടിയന്മാർ, മടിച്ചികൾ. കാറും Two Wheeler ഒരുമിച്ച് ഉള്ളവർ (അകലെ കാറിലും അടുത്ത് ഇരു ചക്രത്തിലും പോകും)
7. ഇൻഡ്യൻ വംശജർ (ജനിതക ഘടന)
8. അമർഷം, അസംതൃപ്തി വെറുപ്പ്, നിരാശ കൊണ്ടു നടക്കുന്നവർ
9. ഊർജ്ജം ചെലവാകാത്ത ജോലി ചെയ്യുന്ന കസേര ജോലികൾ
10. അമിതാഹാരം, ചോറ് കൂടുതൽ കഴിക്കുന്നവർ.
ഇതിന് എന്താണു ചെയ്യാൻ പറ്റുക?
കഴിക്കുന്ന ആഹാരം ഉണ്ടാക്കുന്ന ഊർജ്ജം, ചെയ്യുന്ന ജോലിയിൽ ഊർജം മിച്ചം വരാതെ നോക്കണം. അതായത് ഊർജ്ജം കത്തിക്കാത്ത മെയ്യനങ്ങാത്ത ജോലിയെങ്കിൽ കൊഴുപ്പ് ആയി ശരീരത്തിൽ അടിയുന്നു. ശരീര അവയവങ്ങളിൽ അടിയുന്നു.
പഴങ്ങൾ പ്രകൃതിയുടെ ഉൽപന്നമെന്നു കരുതി ഒറ്റത്തവണ കൂടുതൽ കഴിച്ചാലും പ്രമേഹം കൂടും. അല്ലെങ്കിൽ രോഗം വരാനും കാരണമാകും. അതിനും ഒരു സൂത്രമുണ്ട് - പഴങ്ങൾ നന്നായി പഴുക്കുന്നതിനു മുൻപ് അതിനുള്ള മധുരം അഥവാ പഞ്ചസാര വകഭേദം കുറവായിരിക്കും!
പാരമ്പര്യമായി മാതാപിതാക്കൾക്ക് പ്രമേഹം ഉണ്ടെങ്കിൽ ആ മക്കൾ ചെറുപ്പത്തിലേ ചിട്ടയായ ജീവിതം ശീലിക്കണം.
പ്രമേഹം ഉണ്ടാക്കുന്ന പാൻക്രിയാസിൻ്റെ കഴിവു കേടിലേക്ക് അമിതാഹാരം എത്തിക്കും. ഊർജത്തിൻ്റെ ആവശ്യവും ചെലവും അറിഞ്ഞ് ആഹാരം കഴിക്കണം.
ഇനി, ആഹാരത്തിൽ കൊതിയടക്കാൻ വയ്യാത്ത ആളെങ്കിൽ പിന്നെ നിർബന്ധമായും കൊഴുപ്പ് കത്തിച്ചു കളയുന്ന തരത്തിൽ എന്നും വ്യായാമങ്ങളിൽ ഏർപ്പെടണം. പ്രഭാത നടത്തം അത്യുത്തമം.
നടക്കുന്നതിന് അവസരമില്ല അല്ലെങ്കിൽ ബോറടിക്കും എന്നുള്ളവർ കളിക്കാൻ പോയാലും മതി. ഫോൺ അമിത ഉപയോഗം മൂലം കളിക്കളങ്ങളിലും ആളില്ലാതായി. അതിനാൽ വീട്ടിലെ ഒരാളെയും കൂട്ടി ഷട്ടിൽ ബാഡ്മിൻ്റൺ കളിച്ചാലും മതി.
Written by Binoy Thomas, Malayalam eBooks-1087- Science - 13, PDF-https://drive.google.com/file/d/1XnaUkowDgk4FC4CSyfK59JzbjL7A2la1/view?usp=drivesdk
Comments