Posts

Showing posts with the label കഥ -ബീര്‍ബല്‍കഥകള്‍

(957) ബീഗത്തിന് ഇഷ്ടപ്പെട്ടത്!

  അക്ബർ ചക്രവർത്തി ഉഗ്രകോപിയായിരുന്നു. അദ്ദേഹത്തിന് ഭാര്യയായ ബീഗത്തെ വലിയ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കൽ, ഒരു തെറ്റിനുള്ള ശിക്ഷയായി അദ്ദേഹം അലറി - " അടുത്ത 24 മണിക്കൂറിനകം നീ ഈ കൊട്ടാരം വിട്ടു പോകണം. നിനക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു കാര്യം കൊട്ടാരത്തിൽ നിന്നും കൊണ്ടുപോകാം" ബീഗം കരഞ്ഞു കൊണ്ട് അന്തപ്പുരത്തേക്കു പോയി. ആ സ്ത്രീ ആലോചിച്ചിട്ടും ഒരു പരിഹാരവും കണ്ടെത്തിയില്ല. തുടർന്ന്, ബീർബലിനെ കണ്ടു സംസാരിച്ചു. ഒട്ടും വൈകാതെ ബീഗത്തിനുള്ള പല്ലക്ക് തയ്യാറായി. ബീഗം രാജാവിനു മുന്നിലെത്തി അദ്ദേഹത്തിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു - "ഹും! എന്നോടൊപ്പം വരിക. ഈ കൊട്ടാരത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എൻ്റെ ഭർത്താവാണ് !" അപ്പോഴാണ് രാജാവ് തൻ്റെ കല്പനയേക്കുറിച്ച് ബോധവാനായത്. രാജാവ് പറഞ്ഞു -"ശരി. ഞാൻ തോറ്റിരിക്കുന്നു. അതിനാൽ നിന്നോടു ക്ഷമിച്ചിരിക്കുന്നു. പക്ഷേ, ഈ ബുദ്ധി നിനക്ക് സ്വയം തോന്നിയതാണോ?" ബീഗം: " ഹേയ്! അത് പതിവുപോലെ ബീർബൽ രക്ഷിച്ചതാണ്" Written by Binoy Thomas, Malayalam eBooks-957- Birbal stories - 32. PDF - https://drive.google.com/file/d/1atUYfIg550Igz6ZZ4L...

(956) ബീർബൽ ബർമ്മയിലേക്ക് !

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ പ്രശസ്തനായി കഴിയുന്ന കാലം. രാജാവിൻ്റെ സ്യാലനായിരുന്ന ഹുസൈൻ ഖാന് മന്ത്രിയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അയാൾ പല ദൂതന്മാരെയും ഉപയോഗിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി വാശി പിടിച്ചു. മാത്രമല്ല, ബീഗത്തിൻ്റെ പിന്തുണയും ഖാനുണ്ടായിരുന്നല്ലോ. ഹിന്ദുവായ ബീർബലിന് രാജകൊട്ടാരത്തിൽ കിട്ടുന്ന പ്രാധാന്യമായിരുന്നു പ്രധാന കാരണം. ഒടുവിൽ, രാജാവ് അവരോടായി പറഞ്ഞു - "അയൽരാജ്യമായ ബർമ്മയിലേക്ക് ഒരു രഹസ്യ കത്തുമായി ബീർബലും ഹുസൈനും കൂടി പോകണം. തിരികെ വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കാം" രണ്ടു പേരും കൂടി ബർമ്മയിലെത്തി രാജാവിനു കത്തു കൈമാറി. അവർക്കു താമസിക്കാൻ സൗകര്യവും കൊടുത്തു. എന്നാൽ, കത്തിലെ വിവരം വായിച്ച് ബർമ്മരാജാവ് ഞെട്ടി! "ഈ രണ്ടു പേരെയും തൂക്കിക്കൊല്ലുക" ഉടൻ, രാജാവും ന്യായാധിപനും അവരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞിട്ടും ബീർബലിനു യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവരെ തൂക്കുമരത്തേക്കു കൊണ്ടുപോകുന്ന സമയത്ത് ബീർബൽ ഹുസൈനോടു എന്തോ പിറുപിറുത്തു. തുടർന്ന്, രാജാവിനോട് ബീർബൽ പറഞ്ഞു - "രാജാവേ എന്നെ ആദ്യം തൂക്കിലേറ്റണം " ഹുസൈൻ ഖാൻ വി...

(955) ബീർബൽ പേർഷ്യയിൽ !

  അക്ബറിൻ്റെ കൊട്ടാരത്തിലെ ബീർബലിൻ്റെ ബുദ്ധി സാമാർഥ്യത്തെക്കുറിച്ച് അയൽ രാജ്യങ്ങളിലും അറിവു കിട്ടി. മാത്രമല്ല, പേർഷ്യയിലെ ഷാ ചക്രവർത്തി ഇതേക്കുറിച്ച് അറിയാൻ ഇടയായി. അദ്ദേഹം ബീർബലിനെ ആദരിക്കാനും അതിലുപരിയായി പരീക്ഷിക്കാനുമായി ഒരു ദൂതൻ മുഖേന ക്ഷണക്കത്ത് കൊടുത്തയച്ചു. അക്ബറിനും ബീർബലിനും അതു സന്തോഷമായി. ബീർബൽ കുറെ ആഴ്ചകൾ സഞ്ചരിച്ച് പേർഷ്യയിലെത്തി. ആ കൊട്ടാരത്തിലേക്ക് കാൽ വച്ച ബീർബൽ ഞെട്ടി! ഒരേ പോലെ വേഷം ധരിച്ച പത്തു പേർ! ഷാ ചക്രവർത്തിയായി വേഷമണിഞ്ഞു നിൽക്കുന്നു! ഇത് മന:പൂർവ്വമായ പരീക്ഷണമാണെന്ന് ബീർബലിനു മനസ്സിലായി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു -" ബുദ്ധിമാനായ ബീർബലിനു സ്വാഗതം!" അതിനിടയിൽ ഓരോ ആളിൻ്റെ മുന്നിലൂടെ നടക്കാതെ എല്ലാവരെയും ഒരു നിമിഷം നിരീക്ഷിച്ചു. തുടർന്ന്, യഥാർഥ ഷായുടെ അടുക്കലെത്തി നന്ദി അറിയിച്ചു. പക്ഷേ, ഷാ അത്ഭുതത്തോടെ ചോദിച്ചു - "ബീർബൽ, എങ്ങനെയാണ് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഈ പത്തു പേരിൽ നിന്നും കണ്ടുപിടിച്ചത് ?" ബീർബൽ പറഞ്ഞു -"പ്രഭോ, മറ്റുള്ളവരുടെ മുഖത്ത് ബഹുമാനം മാത്രമല്ല, അങ്ങയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അങ്ങയുട...

(954) രാജാവിൻ്റെ മുദ്രമോതിരം

  അക്ബർ ചക്രവർത്തിക്ക് വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ നടക്കുന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു. അതുവഴി ഭരണം മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാൽ, ബീർബലിന് ഈ കാര്യത്തിൽ യോജിപ്പില്ലായിരുന്നു. കാരണം, ചക്രവർത്തിയെ ആളുകൾ തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്. ശത്രുക്കൾക്കു രാജാവിനെ വകവരുത്താനും എളുപ്പമായിരിക്കും. ഇത് പല തവണയായി ബീർബൽ രാജാവിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു. ഒരു ദിവസം കറങ്ങാനിറങ്ങിയ രാജാവ് നേരം ഇരുട്ടിയത് അറിഞ്ഞതേയില്ല. വേഗത്തിൽ കൊട്ടാരത്തിലെത്താൻ വേണ്ടി ഒരു കുറുക്കുവഴിയിലൂടെ അദ്ദേഹം നടന്നു. അന്നേരം, ഒരു കള്ളൻ അദ്ദേഹത്തിനു മുന്നിലേക്കു ചാടി വീണു! ഉടൻ, രാജാവ് പറഞ്ഞു -"ഞാൻ അക്ബർ ചക്രവർത്തിയാണ്" പക്ഷേ, കള്ളൻ പൊട്ടിച്ചിരിച്ചു. തൻ്റെ വേഷം കണ്ടിട്ടാണ് മനസ്സിലാകാത്തത് എന്നു മനസ്സിലാക്കിയ രാജാവ് വിരലിലെ മുദ്ര മോതിരം കള്ളനെ കാണിച്ചു. എന്നിട്ടും അയാൾ വിശ്വസിച്ചില്ല. കള്ളൻ അട്ടഹസിച്ചു - "നീ വെറുതെ രക്ഷപെടാനായി പറയുന്ന വ്യാജ മോതിരമാണിത്. അത് ഞാൻ പരിശോധിക്കട്ടെ. ഇങ്ങു തരൂ" രാജാവ് മോതിരം കൊടുത്തതും കള്ളൻ അതുമായി ഓടി! രാജാവ് പിറകെയും. കുറ...

(953) ഭാര്യ പറഞ്ഞത്!

  വേഷം മാറി അക്ബർ ചക്രവർത്തിയും ബീർബലും കൂടി നാട്ടിലൂടെ നടക്കുകയായിരുന്നു. ഭരണത്തിൽ പ്രജകളുടെ നിലപാടും താൽപര്യങ്ങളും അറിയുകയായിരുന്നു ഉദ്ദേശ്യം. ഒരു വീടിൻ്റെ മുന്നിലെത്തിയപ്പോൾ ആ വീട്ടിലെ സ്ത്രീ ഭർത്താവിനോട് ദേഷ്യപ്പെട്ടു - "നിന്നെ എന്തിനു കൊള്ളാം. തൂണു പോലെ നിൽക്കുന്ന ഒരെണ്ണം! ത്ഫൂ!" അന്നേരം രാജാവ് ബീർബലിനോടു പറഞ്ഞു -"അയാൾ ഉരുക്കു പോലെയുള്ള ശരീരം ഉള്ളവനാണ്. എന്നിട്ടും ഭാര്യയെ എന്തിന് പേടിക്കണം?" ബീർബൽ : "ഭർത്താക്കന്മാർക്കു ഭാര്യമാരെ പേടിയാണ്" എന്നാൽ, അവർ നടന്നുനീങ്ങിയപ്പോൾ ബീർബൽ പറഞ്ഞ സത്യം ശരിയാണോ എന്നു പരിശോധിക്കാൻ രാജാവ് തീരുമാനിച്ചു. അടുത്ത ദിവസം 100 ഭർത്താക്കന്മാരെ രാജാവ് ദർബാർ ഹാളിൽ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു -"ഭാര്യ പറയുന്നത് മാത്രം അനുസരിക്കുന്നവർ ഇടതു ഭാഗത്തേക്കും അനുസരിക്കാത്തവർ വലത്തേക്കും നീങ്ങി നിൽക്കുക" ഒരാൾ ഒഴികെ ഇടതു വശത്തേക്കു നീങ്ങി നിന്നു. ധീരനായ ഒരാൾ ഉണ്ടല്ലോ എന്നു പറഞ്ഞ് രാജാവ് സമാധാനിച്ചു. എന്നാൽ, ബീർബൽ അവനോടു ചോദിച്ചു - "നീ എന്താണ് ഭാര്യ പറയുന്നത് അനുസരിക്കാത്തത്?" അവൻ: "ഇത് ഭാര്യ പറഞ്ഞിട്ടാണ്. അവൾ പ...

(952) വിചിത്ര വിഢികൾ!

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുറിയിൽ എട്ട് മണ്ടന്മാർ ഒന്നിച്ചായി. അതിനുശേഷം, അടുത്ത പ്രഭാതത്തിൽ എട്ടു പേരെയും രാജാവിൻ്റെ മുന്നിൽ എത്തിച്ചു. രാജാവ് ചോദിച്ചു - "ബീർബൽ, താങ്കൾ ഞാൻ പറഞ്ഞ വ്യവസ്ഥകൾ മറന്നുപോയോ? ഇത് എട്ടു പേർ മാത്രമല്ലേ ഉള്ളൂ? മറ്റു രണ്ടു പേർ എവിടെ?" ബീർബൽ മറുപടി പറയുന്നതിനു മുൻപു തന്നെ പൊട്ടിച്ചിരിച്ചു. രാജാവ് അതുകണ്ട് അമ്പരന്നു നിൽക്കുകയാണ്. അതിനുശേഷം, ബീർബൽ പറഞ്ഞു -"ഒൻപതാമത്തെയും പത്താമത്തെയും വിഡ്ഢികൾ നമ്മൾ രണ്ടു പേരുമാണ്!" രാജാവ് അത്ഭുതത്തോടെ തുടർന്നു - "ബീർബൽ, താങ്കൾക്ക് എട്ടു പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതല്ലേ സത്യം?" ബീർബൽ അതു നിരസിച്ചു - "അല്ല പ്രഭോ. ഈ നാട്ടിൽ അനേകം വിഢികൾ ഉണ്ട്. എന്നാൽ, എല്ലാവരെയും കണ്ടു കേട്ട് മനസ്സിലാക്കി മണ്ടത്തരം ഓരോ ആളിൽ നിന്നും കിട്ടുക ഒരിക്കലും നടക്കാത്ത കാര്യമാണ്. അപ്പോൾ, അത്തരം ഉത്തരവിട്ട രാജാവും അതിനായി അലഞ്ഞ ഞാനും വിചിത്ര വിഢികളാണ്!" അതുവരെ ഗൗരവത്തിലായിരുന്ന രാജാവിന് പെട്ടെന്ന് ചിരി പൊട്ടി! Written by Binoy Thomas, Malayalam eBooks-952- Birbal stories - 27, PDF- https://drive.google...

(951) മോതിരം നഷ്ടമായപ്പോൾ!

  അക്ബർ ചക്രവർത്തിയോട് പത്തു വിഡ്ഢികളെ കൊണ്ടുവരാമെന്നാണ് ബീർബൽ പന്തയം വച്ചിരുന്നത്. അങ്ങനെ, പതിവുപോലെ നടന്നപ്പോഴാണ് വഴികളിൽ ഇരുട്ടു വീണ കാര്യം ബീർബൽ അറിഞ്ഞത്. അന്നത്തെ നടപ്പിനിടയിൽ ഒരു മണ്ടനെയും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു നടക്കുകയായിരുന്നു അദ്ദേഹം. നിലാവിൻ്റെ വെട്ടം മാത്രമേ ആ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരാൾ നിലാവിൻ്റെ വെളിച്ചമുള്ള സ്ഥലത്ത് നിലത്തു കുത്തിയിരുന്ന് എന്തോ തിരയുകയാണ്! ബീർബൽ ചോദിച്ചു - "താങ്കൾ എന്താണ് തിരയുന്നത്?" അയാൾ തല ഉയർത്തി പറഞ്ഞു -"എൻ്റെ നഷ്ടപ്പെട്ട മോതിരം തിരയുകയാണ്" ബീർബൽ: "മോതിരം ഇവിടെയാണ് താഴെ വീണത് എന്ന് ഉറപ്പാണോ? എങ്കിൽ ഞാനും സഹായിക്കാം" അപരിചിതൻ : "ഹേയ്! അല്ല. മോതിരം വീണത് നമ്മുടെ പിറകിൽ നിൽക്കുന്ന വലിയ മരച്ചുവട്ടിലാണ്. പക്ഷേ, അവിടെ മരം കാരണം നിലാവില്ലാത്തതിനാൽ താഴെ മുഴുവൻ ഇരുട്ടാണ്. അവിടെ ഒരിക്കലും കിട്ടില്ല. അതുകൊണ്ട് വെളിച്ചമുള്ള ഇവിടെ തപ്പി നോക്കാം!" ഈ വിചിത്രമായ മറുപടി കേട്ടപ്പോൾ ബീർബലിനു ചിരിയടക്കാനായില്ല. അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു നടന്നു. Written by Binoy Thomas, Malayalam...

(950) മണ്ടന്മാരുടെ വാശി!

  ബീർബൽ മൂന്നു വിഡ്ഢികളെ കൊട്ടാരത്തിൽ പാർപ്പിച്ചു. രാജാവ് പറഞ്ഞപോലെ കൂടുതൽ മണ്ടന്മാർക്കായി ബീർബൽ യാത്ര തിരിച്ചു. അങ്ങനെ, വഴിയിലൂടെ പോകവേ, രണ്ടു പേർ മൽപ്പിടിത്തം നടത്തുന്നതു കണ്ടു! അവർ പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു. ഒന്നാമൻ അലറി - "നീ എൻ്റെ പോത്തിനെ നിൻ്റെ കടുവയെ കൊണ്ട് കൊല്ലിക്കുമോ?" രണ്ടാമനും കീഴടങ്ങിയില്ല - "നിൻ്റെ കാട്ടുപോത്ത് കടുവയെ തൂക്കി എറിയുമെന്നോ?" ബീർബൽ അന്ധാളിച്ചു - "ഇവന്മാർക്ക് കാട്ടുപോത്തും കടുവയും സ്വന്തമായി ഉള്ളവരാണ്!" ബീർബൽ ഇടപെട്ടു- "നിങ്ങൾ തമ്മിലടിക്കുന്നത് നിർത്തൂ. വഴക്കിടാനുള്ള കാരണം പറയുക. ഞാൻ പരിഹാരം കാണാൻ സഹായിക്കാം" ഒന്നാമൻ പറഞ്ഞു തുടങ്ങി- "കൂട്ടുകാരായ ഞങ്ങൾ വനദേവതയെ പ്രീതിപ്പെടുത്താനുള്ള തപസ്സ് തുടങ്ങാൻ പോകുകയാണ്. ആദ്യം ഞാൻ ചോദിക്കുന്ന വരം ഒരു കാട്ടുപോത്തിനെയും അവൻ ഒരു കടുവയെയും ആണ്. എന്നാൽ, അവൻ്റെ കടുവ എൻ്റെ പോത്തിനെ തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയാണ്" അന്നേരം രണ്ടാമൻ ദേഷ്യപ്പെട്ടു - "ഇവൻ പറയുന്നത് കാട്ടുപോത്ത് കൊമ്പിൽ തൂക്കി കടുവയെ എറിഞ്ഞു കൊല്ലുമെന്നാണ്" ബീർബലിനു ചിരി അടക്കാൻ കഴിഞ്ഞില്ല. മണ്ടന്...

(949) ശബ്ദവും ഓട്ടവും!

  അക്ബറിനു മുന്നിൽ എത്തിക്കാനായി രണ്ടു വിഢികളെ ബീർബലിനു കിട്ടി. അവരെ കൊട്ടാരത്തിൻ്റെ മുറിയിലാക്കി വേറെ മണ്ടന്മാരെ കിട്ടാനായി ബീർബൽ അലഞ്ഞു. അതിനിടയിൽ ഒരു മിന്നൽ പിണർ കണ്ടു. അന്നേരം അതിവേഗം ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. വഴിയിലൂടെ നടന്നുവന്ന ബീർബലിനെ ഇടിച്ചു. ഉടൻ, അയാൾ ബീർബലിനോട് മാപ്പു പറയുകയും ചെയ്തു. അന്നേരം, ബീർബൽ ചോദിച്ചു: "താങ്കൾ എന്തിനാണ് ഇത്ര വേഗത്തിൽ ഓടുന്നത്?" അയാൾ പറഞ്ഞു- "ഒരു മിന്നൽ വന്നത് താങ്കൾ കണ്ടില്ലേ? അതിൻ്റെ ശബ്ദം എൻ്റെ വീട്ടിൽ എത്തുന്നതിനു മുൻപ് എനിക്ക് വീട്ടിലെത്തണം. കാരണം, കുട്ടികൾക്ക് ഇടിമുഴക്കം പേടിയാണ്!" ബീർബൽ ഉടൻതന്നെ പതിയെ പറഞ്ഞു -" ശബ്ദത്തിനൊപ്പം ഓടാൻ ശ്രമിക്കുന്ന മണ്ടൻ! മൂന്നാമത്തെ വിഡ്ഢി ഇയാൾ തന്നെ! കൊട്ടാരത്തിലേക്കു കൊണ്ടു പോകണം" അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു പോയി. Written by Binoy Thomas. Malayalam eBooks-949- Birbal Story Series -24. PDF- https://drive.google.com/file/d/1eWV6nocxJx2tdusDX4WHaKuUi79Hdb7o/view?usp=drivesdk

(948) രണ്ടാമത്തെ വിഡ്ഢി!

  അക്ബർ ചക്രവർത്തിയുടെ മുന്നിലേക്ക് ബീർബൽ ഒന്നാമത്തെ വിഡ്ഢിയെ എത്തിച്ചു. രണ്ടാമത്തെ മണ്ടനെ തിരയാനായി ബീർബൽ ഇറങ്ങിത്തിരിച്ചു. വഴിയിലൂടെ നടക്കുമ്പോൾ ഒരു തടിയൻ കയ്യു രണ്ടും ഉയർത്തി ഒരു കുടം പിടിച്ച പോലെ വരുന്നതു കണ്ടു. ബീർബൽ ചോദിച്ചു - "എന്തിനാണ് ഈ കയ്യ് ഇങ്ങനെ വൃത്താകൃതിയിൽ പിടിച്ചിരിക്കുന്നത്?" ഉടൻ, അയാൾ മറുപടിയായി പറഞ്ഞു - "എൻ്റെ ഭാര്യ എന്നെ ചന്തയിലേക്ക് അയച്ചിരിക്കുകയാണ്. അവൾ കുടത്തിൻ്റെ വലിപ്പം ഇത്രയുമാണ് കാണിച്ചത്. ചന്തയിൽ പോയി ഒട്ടും മാറ്റമില്ലാതെ കാണിച്ച് വാങ്ങിയില്ലെങ്കിൽ അവൾ എന്നെ വഴക്കു പറയും!" ബീർബൽ പിറുപിറുത്തു - "രണ്ടാമത്തെ വിഡ്ഢിയായി ഇവനെ രാജാവിൻ്റെ മുന്നിൽ എത്തിക്കണം" അയാളുമായി ബീർബൽ കൊട്ടാരത്തിലേക്കു പോയി. അപ്പോഴും അയാളുടെ കൈകൾ അങ്ങനെ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks 948 - Birbal Stories- 23. PDF- https://drive.google.com/file/d/1I46hAwyP3AZ7IGGhEBeN6NB1u5vHpp9u/view?usp=drivesdk

(940) സ്വർണ്ണവും നീതിയും

  ഒരു ദിവസം - അക്ബർ ചക്രവർത്തി കൊട്ടാര വരാന്തയിലൂടെ ഉലാത്തിയപ്പോൾ ഒരു ചിന്ത കടന്നുവന്നു. ഒരു ചോദ്യമായിരുന്നു അത്. ഈ ചോദ്യം ചോദിച്ചാൽ ബീർബൽ ആശയക്കുഴപ്പത്തിലാകും! അദ്ദേഹം ഊറിച്ചിരിച്ചു. ബീർബൽ മുന്നിലെത്തിയപ്പോൾ രാജാവ് ചോദിച്ചു - "ബീർബൽ, ഒരേ സമയം നീതിയും സ്വർണ്ണവും താങ്കൾക്കു മുന്നിൽ വന്നാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?" ഉടൻ, തെല്ലും ആശങ്കയില്ലാതെ ബീർബൽ പറഞ്ഞു - "തീർച്ചയായും സ്വർണ്ണം തിരഞ്ഞെടുക്കും!" രാജാവ് അത്ഭുതപ്പെട്ടു - "ന്യായമായ ശമ്പളവും സമ്പത്തും ഉള്ള താങ്കൾക്ക് സ്വർണ്ണത്തോട് ഇത്ര ആർത്തിയോ?" ബീർബൽ പുഞ്ചിരിച്ചു - "പ്രഭോ, അങ്ങയുടെ ഭരണത്തിൻ കീഴിൽ നീതി സൗജന്യമായി പ്രജകൾക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്വർണ്ണം അങ്ങനെ കിട്ടുന്നില്ല!" രാജാവിന് ബീർബലിന്റെ മറുപടി ഏറെ ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks - 940-Birbal stories - 22, PDF - https://drive.google.com/file/d/1Hqo1DOsjEBspMuHRWnURSkUOAJrlqVxJ/view?usp=drivesdk

(939) ഒന്നാമത്തെ വിഡ്ഢി

  ഒരു ദിവസം - അക്ബർ ചക്രവർത്തി ചില ആലോചനകളിൽ മുഴുകിയ സമയം. അന്നേരം, ഒരു പുതിയ ചിന്ത അദ്ദേഹത്തിനു തോന്നി. കൊട്ടാര സദസ്സിൽ എപ്പോഴും ബുദ്ധിമാൻമാരുടെ മൽസരമാണു നടക്കുന്നത്. തന്റെ രാജ്യത്ത് വിഢികൾ ആരും ഇല്ലാത്ത പോലാണു കാര്യങ്ങൾ പോകുന്നത്. ബുദ്ധി മത്സരമല്ലാതെ വിഢികൾക്കും ഒരു മൽസരം വേണം. അതിനായി ബീർബലിനെ വിളിച്ചു. "ബീർബൽ, ഈ രാജ്യത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢികളെ താങ്കൾക്കു കണ്ടു പിടിക്കാൻ പറ്റുമോ?" ബീർബൽ മറുപടിയായി പറഞ്ഞു - "പ്രഭോ, എനിക്ക് പത്തു ദിവസത്തെ സമയം നൽകിയാൽ ഞാൻ ശ്രമിക്കാം" രാജാവ് അനുവദിച്ചു. അടുത്ത ദിവസം, ബീർബൽ വഴിയിലൂടെ നടക്കാൻ ഇറങ്ങി. അന്നേരം, വിചിത്രമായ കാഴ്ച കാണാൻ ഇടയായി. ഒരു കഴുതപ്പുറത്ത് കയറിയിരുന്ന് ഒരാൾ വരുന്നത് ബീർബൽ കണ്ടു. കഴുത വേച്ചുവേച്ച് ക്ഷീണിതനായിരുന്നു. എന്നാൽ, കഴുതപ്പുറത്ത് ഇരുന്ന മനുഷ്യന്റെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നു! ബീർബൽ അത്ഭുതത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് ചുമട് തലയിൽ വച്ചിരിക്കുന്നത്? അതു കഴുതപ്പുറത്ത് വയ്ക്കാൻ വയ്യേ?" ഉടൻ, അയാൾ പറഞ്ഞു - "താങ്കൾ എന്തൊരു വിഢിയാണ്. കഴുത ക്ഷീണിച്ചു നടക്കാൻ വയ്യാതിരിക്കുന്നത് താൻ കണ്ടില്...

(938) ബീഗത്തിന്റെ തോൽവി

  അക്ബർ ചക്രവർത്തിയുടെ മന്ത്രിമാരുടെ ഗണത്തിലേക്ക് ബീർബൽ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പലർക്കും അമർഷമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, ഏറ്റവും ദേഷ്യപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ ഭാര്യ ബീഗമായിരുന്നു. കാരണം, ബീഗത്തിന്റെ സഹോദരനായ  ഹുസൈൻ ഖാനെ മന്ത്രിയാക്കാനായി അവർ ഉറപ്പിച്ചിരുന്നു. അക്കാര്യം രാജാവിനും അറിയാമായിരുന്നു. അവർ രണ്ടു പേരും കൂടി ആലോചിച്ചപ്പോൾ ഒരു കുബുദ്ധി രാജാവിന്റെ തലയിൽ ഉദിച്ചു. അത് ഇപ്രകാരമായിരുന്നു - സാധാരണ അക്ബർ-ബീർബൽ സൗഹൃദ സംഭാഷണത്തിന് ഇടയിൽ തങ്ങൾ പിണക്കത്തിലാണെന്ന് രാജാവ് പറയുന്നു. പിണക്കം മാറ്റാനായി ബീർബൽ ബീഗത്തെ വിളിക്കും. പക്ഷേ, ബീഗം മന:പൂർവ്വമായി അവിടെ വരാതിരിക്കണം. അന്നേരം, രാജകല്പന നിറവേറ്റാൻ പറ്റാത്ത ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം! അവരുടെ പദ്ധതി അനുസരിച്ച് രാജാവും റാണിയും വഴക്ക് അഭിനയിച്ചു. സാധാരണയായി അവരുടെ പിണക്കം മാറ്റുന്നത് ബീർബൽ ആയിരുന്നല്ലോ. പതിവു പോലെ റാണിയെ വിളിക്കാൻ ബീർബൽ ചെന്നു. പക്ഷേ, ബീഗം വല്ലാതെ ദേഷ്യപ്പെട്ട് അന്തപ്പുരത്തിന്റെ വാതിൽ അടച്ചു. ഉടൻ, ബീർബലിന്റെ അടുക്കലേക്ക് ഒരു ദൂതൻ പാഞ്ഞു വന്നു. അവൻ രഹസ്യമായി ചില വിവരങ്ങൾ പറഞ്ഞു. റാണി അതു കേൾക്...

(937) ഗുജറാത്തി

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു പരദേശി കടന്നുവന്നു. അനേകം ലോക ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളായിരുന്നു അയാൾ. കൊട്ടാര സദസ്സിനു മുന്നിൽ അറബി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, സംസ്കൃതം, പേർഷ്യൻ എന്നിങ്ങനെ പലതിലും സംസാരിച്ച് അയാൾ തിളങ്ങി. ഇതിനിടയിൽ രാജാവ് സദസ്യരോടു ചോദിച്ചു- "ഈ പണ്ഡിതന്റെ സംസാരം  കേട്ടിട്ട് ജന്മദേശം എവിടെയെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?" അനേകം ഭാഷകൾ പറഞ്ഞതു കേട്ട് അമ്പരന്ന് ഇരുന്ന കൊട്ടാരവാസികൾ ഒന്നും മിണ്ടാതെ തല കുനിച്ചു. അതിനു ശേഷം, ബീർബലിനോടു രാജാവ് ചോദിച്ചു. ബീർബൽ പറഞ്ഞു - "രാജാവേ നാളെ രാവിലെ ഞാൻ ഉത്തരം തരാം" അതിനു ശേഷം, ബീർബൽ ഒരു സേവകനെ ചില കാര്യങ്ങൾ ഏൽപ്പിച്ചു. അതിരാവിലെ, പണ്ഡിതൻ ഉറങ്ങിക്കിടന്ന കട്ടിലിനു സമീപം സേവകൻ എത്തി. എന്നിട്ട്, പെട്ടെന്ന് തണുത്ത വെള്ളം പണ്ഡിതന്റെ മേൽ ഒഴിച്ചിട്ട് അയാൾ ഒളിച്ചു. അന്നേരം, ഞെട്ടി ഉണർന്ന പണ്ഡിതൻ ദേഷ്യപ്പെട്ടു - "ഇതെവിടെ നിന്നാണ് തണുത്ത വെള്ളം വീണത്? എന്റെ സ്വപ്നമാണോ ഇത്?" ഈ പറഞ്ഞത് ഗുജറാത്തി ഭാഷയിലായിരുന്നു. അടുത്ത രാജസദസ്സിൽ ബീർബൽ, പണ്ഡിതനൊരു ഗുജറാത്തിയെന്ന് പറഞ്ഞു. സത്യ...

(936) വരച്ച വരയിൽ!

  മിക്കവാറും അക്ബറിന്റെ കൊട്ടാര സദസ്സിൽ ബുദ്ധിശക്തിയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബീർബൽ. ഒരു ദിവസം, രാജാവിന് ഇത്തരം ബുദ്ധിയും യുക്തിയും ചേർന്ന ഒരു ചോദ്യം മറ്റുള്ളവരോടു ചോദിക്കാൻ തോന്നി. അങ്ങനെ, അദ്ദേഹം കൊട്ടാര സദസ്സിൽ വച്ച് ഇപ്രകാരം ചോദിച്ചു - "ഞാൻ ഈ ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു വര വരച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടു കാണുമല്ലോ. ആ വര മായ്ക്കാതെയും കൂട്ടി വരയ്ക്കാതെയും അതിൽ തൊടാതെയും നിങ്ങൾക്ക് ആ വര ചെറുതാക്കാൻ പറ്റുമോ?" സദസ്യർ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, രാജാവ് ബീർബലിനോടു ചോദിച്ചു. ബീർബൽ ആ കരിക്കട്ട എടുത്ത് ആദ്യത്തെ വരയോടു ചേർന്ന് വേറെ ഒരു വലിയ വര വരച്ചു! അന്നേരം, രാജാവിന്റെ വര ചെറുതായി! അതിൽ സന്തോഷിച്ച് രാജാവ് ബീർബലിന് സമ്മാനവും കൊടുത്തു. Written by Binoy Thomas, Malayalam eBooks-936 - Birbal stories - 18, PDF - https://drive.google.com/file/d/1Ig3dwYd219KkU7MhX53L-N19QQqpoJL1/view?usp=drivesdk

(935) മാവിന്റെ ഉടമ?

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിനു മുന്നിലേക്ക് തർക്കവുമായി രണ്ടു പേർ വന്നു ചേർന്നു. ശങ്കുവും ദത്തനും എന്നായിരുന്നു അവരുടെ പേര്. പിന്നീട്, രാജാവിനു മുന്നിൽ അവരെ ഹാജരാക്കി. അക്ബർ ചോദിച്ചു - "എന്താണ് നിങ്ങളുടെ പ്രശ്നം?" ദത്തൻ പറഞ്ഞു - "പ്രഭോ, ഞങ്ങളുടെ വീടുകൾ അടുത്താണ്. പറമ്പിന്റെ അതിർത്തിയിൽ ഒരു വലിയ മാവ് നിൽപ്പുണ്ട്. അതിന്റെ ഉടമസ്ഥാവകാശം ഇയാൾ ഉന്നയിക്കുകയാണ്. ഞാനാണ് ആ മാവ് കുഴിച്ചു വച്ച് ഇത്രയും ആക്കിയത്" ശങ്കു അതു നിഷേധിച്ചു - "അതു പച്ചക്കള്ളമാണു പ്രഭോ. എന്റെ മാവാണത്!" അക്ബർ കുഴങ്ങി. ഉടൻ, ബീർബലിനെ വിളിച്ചു - "ആ മാവ് കുഴിച്ചു വച്ചത് ആരാണെന്ന് എങ്ങനെയാണു തെളിവു കിട്ടുന്നത്?" ബീർബൽ പറഞ്ഞു - "അതു കിട്ടും പ്രഭോ. എനിക്ക് ഒരാഴ്ച സമയം തന്നാൽ മതി" ബീർബൽ രഹസ്യമായി മൂന്നു പേരെ വിളിച്ച് ചില കാര്യങ്ങൾ ഏൽപ്പിച്ചു. അവർ, അടുത്ത ദിവസം രാത്രിയിൽ തർക്കമുള്ള മാവിന്റെ ചുവട്ടിലെത്തി. രണ്ടു പേർ അതിൽനിന്നും വലിയ ശബ്ദമുണ്ടാക്കി മാങ്ങാ പറിച്ച് കുട്ടയിലാക്കാൻ തുടങ്ങി. മൂന്നാമൻ, അവിടമെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിന്നു. ആദ്യം ദത്തനും കുടുംബവും ഈ ശബ്ദം കേട്...

(934) നിരീശ്വരവാദി

  ഒരിക്കൽ, അക്ബർചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നിരീശ്വരവാദി കടന്നുവന്നു. രാജാവുമായുള്ള വാദപ്രതിവാദങ്ങൾ തുടർന്നു. അതിനിടയിൽ, അയാൾ ചോദിച്ചു - "പ്രഭോ, ഈശ്വരൻ ഉണ്ടെന്നുള്ള തെളിവ് കാട്ടിത്തരാമോ?" രാജാവ് കുഴങ്ങി. അന്നേരം, ബീർബലിനെ രാജാവ് ഈ പ്രശ്ന പരിഹാരം കാണാൻ വിളിച്ചു. ബീർബൽ പറഞ്ഞു - "ഒരു ഭരണിയിൽ നിറയെ പാൽ കൊണ്ടു വരിക" ഉടൻ, പാൽ കൊണ്ടുവന്നു. ബീർബൽ അതെടുത്ത് നിരീശ്വരവാദിയുടെ മുന്നിലേക്കു വച്ചു. എന്നിട്ട്, ചോദിച്ചു - "തൈര് ഉണ്ടാകുന്നത് എവിടെ നിന്നാണ് ?" അയാൾ പറഞ്ഞു - "ഈ പാലിൽനിന്ന് " ബീർബൽ തുടർന്നു - "മോര്? നെയ്യ്? വെണ്ണ? പനീർ? പാൽക്കട്ടി?" അതിനെല്ലാം മറുപടിയായി അയാൾ ഭരണിയിലെ പാൽ എന്ന് ഉത്തരം പറഞ്ഞു. അന്നേരം ബീർബൽ ചോദിച്ചു - "എന്നാൽ, ഇവിടെ പാൽ മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ ഉൽപന്നങ്ങളെല്ലാം ഇതിൽ നിന്നും വരുമെന്ന് നിങ്ങളുടെ കർമ്മത്തിലൂടെയുള്ള കാത്തിരിപ്പാണ്. പാൽ, പുളിച്ചു ചീറുന്നതു വരെ താങ്കൾ കാത്തിരിക്കണം. അതു പോലെയാണ് ഈശ്വരനെ കാത്തിരിക്കേണ്ടതും. ദീർഘക്ഷമയോടെ കാത്തിരിക്കണം" നിരീശ്വരവാദിക്ക് ഉത്തരം മുട്ടി! Written by Binoy Thomas, Ma...

(933) ബീർബലും സ്വർഗ്ഗവും?

  അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കഴിഞ്ഞ കാലത്ത് പലർക്കും ബീർബലിനോട് പക ഉണ്ടായിരുന്നു. എങ്ങനെയും അയാളെ ഇല്ലാതാക്കാനും പ്രശസ്തി കളയാനും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ, കൊട്ടാരത്തിലെ ശത്രുക്കളിൽ ഒരു ക്ഷുരകനും ഉണ്ടായിരുന്നു. അയാൾ, ഒരു പദ്ധതി തയ്യാറാക്കി കൂട്ടാളികളുമായി ആലോചിച്ചു. എന്നിട്ട്, രാജാവിനു മുന്നിലെത്തി - "പ്രഭോ, വളരെ അപൂർവ്വമായി മാത്രം തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലൂടെ സ്വർഗ്ഗത്തിൽ പോയി തിരികെ വരാനുള്ള അവസരം ഏതെങ്കിലും ഒരാൾക്കു മാത്രം സിദ്ധിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ബീർബൽ അതിന് ഏറ്റവും യോഗ്യനാണ് " തുടർന്ന്, രാജാവ് ബീർബലിനെ കണ്ട് സംസാരിച്ചു. ബീർബൽ ആദ്യം തന്നെ എന്നാണ് ഈ ഹോമം നടത്തുന്നത് എന്ന കാര്യം തിരക്കിയപ്പോൾ ഒരു മാസം കഴിഞ്ഞാണ് എന്നുള്ള വിവരവും കിട്ടി. ശത്രുക്കളുടെ കെണിയാണെന്ന് മനസ്സിലായെങ്കിലും അതിനു സമ്മതം മൂളി. ഹോമത്തിനുള്ള ദിവസമെത്തി. ഹോമകുണ്ഡത്തിനു മുകളിലായി വിറക് അടുക്കി വച്ചു. ബീർബൽ അതിനുള്ളിൽ കിടന്നു. എന്നിട്ട്, തീ കൊളുത്തി. അവിടമെങ്ങും തീയും പുകയും നിറഞ്ഞു! ബീർബൽ സ്വർഗ്ഗത്തിൽ പോയെന്ന അത്ഭുതം എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ താടിയും ...

(897) വിളക്കിന്റെ ചൂട്

  ഒരു ദിവസം, പതിവു പോലെ അക്ബറും ബീർബലും കൂടി പ്രഭാത നടത്തത്തിനു പോയി. തടാകത്തിനു സമീപത്തിരുന്ന് അവർ കുറച്ചുനേരം സംസാരിച്ചു. അതിനിടയിൽ, തടാകത്തിലെ വെള്ളത്തിൽ ബീർബൽ കൈ മുക്കിയിട്ട് പെട്ടെന്ന് കൈ വലിച്ചു - "ഹോ! അപാരമായ തണുപ്പ്!" അന്നേരം, രാജാവ് ഒരു തമാശയായി ബീർബലിനോടു ചോദിച്ചു - "ഇത്രയും തണുത്ത വെള്ളത്തിൽ ആർക്കെങ്കിലും ജീവൻ പോകാതെ ഒരു രാത്രി മുഴുവൻ ഇതിൽ നിൽക്കാൻ കഴിയുമോ?" ബീർബൽ: "ഉവ്വ്, മഹാരാജാവേ, നല്ലൊരു പ്രതിഫലം കൊടുത്താൽ അതു സാദ്ധ്യമാണ്" ഉടൻ, അതു പരീക്ഷിക്കാൻ രാജാവ് തയ്യാറായി. ബീർബൽ ഒരാളെ ഏർപ്പാടാക്കി. അവൻ രാത്രി മുഴുവൻ നിന്ന് രാവിലെ കൊട്ടാരത്തിലെത്തി. രാജാവ് അത്ഭുതത്തോടെ ചോദിച്ചു - " നീ എങ്ങനെയാണ് ഈ സാഹസത്തിൽ തണുപ്പിനെ അതിജീവിച്ചത്?" അന്നേരം, അയാൾ പറഞ്ഞു - "രാത്രി മുഴുവൻ ഒരു തെരുവു വിളക്ക് കത്തി നിൽപ്പുണ്ടായിരുന്നു. ഞാൻ അതിലേക്കു നോക്കി നിന്നപ്പോൾ മനസ്സിനു ചൂടു തോന്നി" പക്ഷേ, രാജാവിന് ബീർബലിനെയും ആ മനുഷ്യനെയും തോൽപ്പിക്കണമെന്ന് വാശി തോന്നി. അദ്ദേഹം പറഞ്ഞു - " വിളക്കിൽ നിന്നും ചൂടു കിട്ടിയ നിനക്ക് സമ്മാനം തരാൻ പറ്റില്ല" ഉടൻ തന...

(707) ബീർബലും പണ്ഡിതനും

  ഒരിക്കൽ, അന്യദേശത്തു നിന്നും ഒരു പണ്ഡിതൻ അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. ബുദ്ധിമാനായ ബീർബലിനെ തോൽപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. പണ്ഡിതൻ സദസ്സിൽ ഹാജരായി. ചക്രവർത്തിയും കൊട്ടാരവാസികളുമെല്ലാം ആകാംക്ഷയിലായി. കാരണം, പല ദിക്കിലും സഞ്ചരിച്ച് വിജയിച്ച ആളായിരുന്നു ഈ പണ്ഡിതൻ. അഹങ്കാരിയായ അയാൾ ബീർബലിനോടു പറഞ്ഞു: "ഞാൻ താങ്കളോട് എളുപ്പമുള്ള 100 ചോദ്യം ചോദിക്കണോ, അതോ വിഷമമുള്ള ഒരു ചോദ്യം മാത്രം ചോദിക്കണോ?" ബീർബൽ പറഞ്ഞു - "വിഷമം പിടിച്ച ഒരു ചോദ്യമാകാം" പണ്ഡിതൻ തുടർന്നു - "മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?" ബീർബൽ - "കോഴിയാണ് ആദ്യം ഉണ്ടായത്" പണ്ഡിതൻ വാദിച്ചു - "അത് താങ്കൾക്ക് എങ്ങനെ അറിയാം?" ബീർബൽ പുഞ്ചിരിച്ചു - "ഞാൻ ഉത്തരം നൽകി. പക്ഷേ, വ്യവസ്ഥ പ്രകാരമുള്ള ഒരു ചോദ്യം കഴിഞ്ഞു. രണ്ടാമത്തെ ചോദ്യം അപ്രസക്തമാണ്" ഇതുകേട്ട് പണ്ഡിതൻ വിളറി. സദസ്യരെല്ലാം ബീർബൽ ജയിച്ചതിൽ സന്തോഷിച്ച് ആർത്തു വിളിച്ചു. Written by Binoy Thomas, Malayalam eBooks-707- Birbal Series - 13 PDF - https://drive.google.com/file/d/1qiWmFn7aaBipaNs6LeYnU8uGgKMaIC...