(938) ബീഗത്തിന്റെ തോൽവി

 അക്ബർ ചക്രവർത്തിയുടെ മന്ത്രിമാരുടെ ഗണത്തിലേക്ക് ബീർബൽ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പലർക്കും അമർഷമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, ഏറ്റവും ദേഷ്യപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ ഭാര്യ ബീഗമായിരുന്നു.

കാരണം, ബീഗത്തിന്റെ സഹോദരനായ  ഹുസൈൻ ഖാനെ മന്ത്രിയാക്കാനായി അവർ ഉറപ്പിച്ചിരുന്നു. അക്കാര്യം രാജാവിനും അറിയാമായിരുന്നു.

അവർ രണ്ടു പേരും കൂടി ആലോചിച്ചപ്പോൾ ഒരു കുബുദ്ധി രാജാവിന്റെ തലയിൽ ഉദിച്ചു. അത് ഇപ്രകാരമായിരുന്നു -

സാധാരണ അക്ബർ-ബീർബൽ സൗഹൃദ സംഭാഷണത്തിന് ഇടയിൽ തങ്ങൾ പിണക്കത്തിലാണെന്ന് രാജാവ് പറയുന്നു. പിണക്കം മാറ്റാനായി ബീർബൽ ബീഗത്തെ വിളിക്കും. പക്ഷേ, ബീഗം മന:പൂർവ്വമായി അവിടെ വരാതിരിക്കണം. അന്നേരം, രാജകല്പന നിറവേറ്റാൻ പറ്റാത്ത ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം!

അവരുടെ പദ്ധതി അനുസരിച്ച് രാജാവും റാണിയും വഴക്ക് അഭിനയിച്ചു. സാധാരണയായി അവരുടെ പിണക്കം മാറ്റുന്നത് ബീർബൽ ആയിരുന്നല്ലോ.

പതിവു പോലെ റാണിയെ വിളിക്കാൻ ബീർബൽ ചെന്നു. പക്ഷേ, ബീഗം വല്ലാതെ ദേഷ്യപ്പെട്ട് അന്തപ്പുരത്തിന്റെ വാതിൽ അടച്ചു.

ഉടൻ, ബീർബലിന്റെ അടുക്കലേക്ക് ഒരു ദൂതൻ പാഞ്ഞു വന്നു. അവൻ രഹസ്യമായി ചില വിവരങ്ങൾ പറഞ്ഞു. റാണി അതു കേൾക്കാനായി അകത്തു നിന്നും ചെവിയോർത്തു. ഇപ്പോൾ രാജാവിനെ കാണാനായി സുന്ദരിയായ യുവതി സദസ്സിലേക്കു വരുന്നു എന്ന വിവരം അവർ ഉറക്കെ പരസ്പരം പറഞ്ഞ് ദേഷ്യപ്പെട്ടു.

അവർ തിരികെ പോയപ്പോൾ റാണിക്ക് ആശങ്കയായി. കാരണം, ആ സുന്ദരിയായ യുവതി തന്റെ സ്ഥാനം തട്ടിയെടുക്കുമോ? അവളെ കാണാനായി ബീഗം സദസ്സിലേക്ക് ഓടിച്ചെന്നു!

ബീർബൽ പറഞ്ഞു - "പ്രഭോ, ഞാൻ വാക്കു പാലിച്ചു. ബീഗത്തെ ഇവിടെ എത്തിച്ചിട്ടുണ്ട്"

അന്നേരം, അക്ബർ തങ്ങൾക്കു പറ്റിയ പരാജയം ഓർത്ത് ലജ്ജിച്ചു. ബീർബലിനെ മന്ത്രിയായി തുടരാൻ അനുവദിച്ചു.

Written by Binoy Thomas. Malayalam eBooks-938- Birbal stories - 20, PDF -https://drive.google.com/file/d/1OMq2aO0jz4H8ADjIL2-WAXQaRcUsfeil/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

അറബിക്കഥകള്‍ -1

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍