(900) തെനാലിയുടെ നായ!
ഒരു ദിവസം, വിജയനഗരത്തിലെ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലേക്ക് പത്ത് നായ്ക്കളെ അന്യദേശത്തു നിന്നും കൊണ്ടുവന്നു. മുന്തിയ ഇനം നായ്ക്കളായിരുന്നു അവറ്റകൾ. തെനാലിയെ കണ്ടപ്പോൾ രാജാവിന് എന്തെങ്കിലും ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം ചോദിക്കണമെന്ന് തോന്നി. അദ്ദേഹം സദസ്യരോടായി പറഞ്ഞു - "ഈ പത്തു നായ്ക്കളെയും പത്ത് ആളുകൾക്ക് കൊണ്ടുപോകാം. പക്ഷേ, ഒരു മാസം കഴിഞ്ഞ് തിരികെ എത്തിക്കുമ്പോൾ പട്ടിയുടെ വാല് നിവർത്തി കൊണ്ടുവരുന്ന ആളിന് 100 സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കുന്നതാണ് " അങ്ങനെ, ആദ്യത്തെ ഒൻപതു നായ്ക്കളും ഓരോ ആളും കൊണ്ടുപോയി. പത്താമനായി തെനാലി വന്നു. പത്താമത്തെ നായയെ കൊണ്ടുപോയി. ആദ്യത്തെ ഒൻപതു പേരും നായുടെ വാലിന്റെ വളവ് നിവർത്താനുള്ള കഠിന ശ്രമങ്ങൾ ആരംഭിച്ചു. ഒരാൾ വാലിൽ കമ്പ് വച്ചു കെട്ടി. മറ്റൊരുവൻ കുഴലിൽ വാൽ കയറ്റി വച്ചു. വേറൊരുവൻ അവന്റെ നായെ തിരുമ്മുകാരന്റെ അടുക്കൽ കൊണ്ടുപോയി. ഒരാൾ നായെ വാലിൽ തലകീഴായി കെട്ടിത്തൂക്കി. രാജാവ് പറഞ്ഞ ദിവസം വന്നെത്തി. നായ്ക്കളുമായി ആദ്യത്തെ ഒൻപതു പേരും കൊട്ടാരത്തിലെത്തി. പക്ഷേ, എല്ലാവരുടെയും നായയുടെ വാലുകൾ വളഞ്ഞുതന്നെ! രാജാവ് ആകാംക്ഷയോടെ പത്താമനായ തെനാലിയെ ...