(885) തെനാലിയും കൂനനും

 കള്ള സന്യാസിയെ ഭ്രാന്തൻ നിലത്തടിച്ചു കൊന്നതിനു പിന്നിൽ തെനാലി ആണെന്ന് രാജ കൊട്ടാരത്തിലെ നീതിപീഠത്തിന് അറിവു കിട്ടി.

ഉടൻ, തെനാലിയെ ചോദ്യം ചെയ്തു. എന്നാൽ, തെനാലി അതു സമ്മതിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു - "ആ കള്ള സന്യാസിയുടെ നീതിപീഠത്തിലുള്ള സ്വാധീനം മൂലം അയാൾക്കു മതിയായ ശിക്ഷ കിട്ടിയില്ല. അതിനാൽ അവന്റെ ചതിയിൽ പെട്ട് ഇനിയും ആളുകൾ മരിക്കുകയും ഭ്രാന്തരാവുകയും ചെയ്യും. അതിനു ഞാൻ കണ്ടെത്തിയ വഴിയാണ് ദുരിതം നേരിട്ട ആളിനെ കൊണ്ടു തന്നെ പ്രതികാരം ചെയ്യിച്ചത് "

കുപിതരായ നീതിപീഠം തെനാലിക്ക് വധശിക്ഷ വിധിച്ചു. ഇത്തവണ മണ്ണിൽ തെനാലിയെ കുഴിച്ചിട്ട് തല മാത്രം വെളിയിൽ കാണിച്ച് ആനയെ കൊണ്ട് തല ചവിട്ടി കൊല്ലുക എന്നായിരുന്നു തീരുമാനം.

തെനാലിയെ അവർ കുഴിച്ചിട്ടു. എന്നിട്ട് ആനയെ കൊണ്ടുവരാൻ പോയി. ആ സമയത്ത്, അയൽ ദേശത്തെ ഒരു കൂനൻ ആ വഴി വന്നു. അയാളെ തെനാലിക്ക് അറിയാമായിരുന്നു. മഹാ ദുഷ്ടനായിരുന്നു. മാത്രമല്ല, എല്ലാ സമയത്തും മദ്യപിക്കുന്ന അവസ്ഥയും.

അന്നേരം, തെനാലിക്ക് ഒരു ബുദ്ധി തോന്നി. അദ്ദേഹം പറഞ്ഞു - "കൂന് മാറാനായി ഞാൻ ഈ മണ്ണിൽ കുഴി കുത്തി കിടന്നതാണ്. ഈ മണ്ണിന് മരുന്നിന്റെ ഗുണം കിട്ടും"

അപ്പോൾ, കൂനന് സംശയമായി. അയാൾക്ക് തെനാലിയെ അറിയാത്തതിനാൽ ഇതൊരു കൂനൻ ആണെന്ന് യഥാർഥ കൂനനും കരുതി.

"എങ്കിൽ, നിങ്ങളുടെ കൂന് മാറിയോ എന്നു ഞാൻ എങ്ങനെ അറിയും?" അന്നേരം, തെനാലി പറഞ്ഞു-"എന്റെ മണ്ണ് മാറ്റൂ. ഇപ്പോൾ കൂന് മാറിയെന്ന് തോന്നുന്നു"

കൂനൻ വേഗം മണ്ണ് മാറ്റി തെനാലിയെ വെളിയിൽ ഇറക്കി. കൂനൻ നോക്കിയപ്പോൾ തെന്നാലിക്കു കൂനില്ല! ഉടൻ, കൂനൻ പറഞ്ഞു- "വേഗം എന്നെയും ഇതുപോലെ മണ്ണിട്ടു മൂടുക"

തെനാലി അപ്രകാരം ചെയ്തിട്ട് വേഗം സ്ഥലം വിട്ടു. അന്നേരം ആന വന്നു കൂനനെ ചവിട്ടി കൊന്നു!

Written by Binoy Thomas, Malayalam eBooks-885- Tenali stories - 13, PDF -https://drive.google.com/file/d/1hmUQHVwksQIMpBBq2KGrqSrHQ-A2zwkZ/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam