7 World classic stories in Malayalam ഖലീൽ ജിബ്രാൻ കഥകൾ (Khalil Gibran stories) ഖലീല്‍ ജിബ്രാന്‍ (1883-1931) ലെബനന്‍ രാജ്യത്തില്‍ ജീവിച്ചിരുന്ന കവിയും ചിത്രകാരനും കഥാകാരനുമായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ അമേരിക്കയിലേക്ക് കുടിയേറി. ഇംഗ്ലീഷിലും അറബിയിലും എഴുതുന്ന വേറിട്ടൊരു ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. ആത്മീയ കാഴ്ചപ്പാടും കാല്പനികതയും വിപ്ലവങ്ങളും സൗന്ദര്യവും ദാര്‍ശനിക ചുറ്റുപാടുമൊക്കെ അദ്ദേഹത്തിന്റെ കൃതികളില്‍ ഉണ്ട്. ഒരേ പുസ്തകത്തില്‍ കാണുന്ന കഥകളില്‍ത്തന്നെ അനേകം ആശയങ്ങള്‍കൊണ്ട് സമ്പന്നമായ രീതി ആ പ്രതിഭ സ്വീകരിച്ചിരുന്നു. ചില അര്‍ത്ഥതലങ്ങളൊക്കെ മനസ്സിലാക്കാനും എളുപ്പമല്ല. മദ്യപാനം മൂലം കരള്‍രോഗം ബാധിച്ച് 48 വയസ്സില്‍ ആ പ്രതിഭ ന്യൂയോര്‍ക്കില്‍ വച്ച് മരണമടഞ്ഞു. ലെബനനില്‍ നിര്‍മ്മിച്ച ജിബ്രാന്‍മ്യൂസിയം പ്രശസ്തമാണ്. അദ്ദേഹം എഴുതിയ ലളിതവും, നര്‍മവുമുള്ള ഏതാനും ചെറുകഥകള്‍ ഇവിടെ വായിക്കൂ.. 1. പുഞ്ചിരി ഒരിക്കല്‍, നൈല്‍നദിയുടെ തീരത്ത് ഒരു കഴുതപ്പുലി മുതലയെ കണ്ടു സംസാരിക്കുകയായിരുന്നു. കഴുതപ്പുലി മുതലയുടെ സുഖവിവരം അന്വേഷിച്ചു. "താങ്കള്‍ക്കു സുഖം തന്നെയല്ലേ?" അപ്പോള്‍ മുതല പറഞ്ഞു:
PDF Digital Library novels, folk tales, moral, motivational, kids bedtime short stories; 2015 മുതല്‍ സൗജന്യ മലയാളം ഡിജിറ്റല്‍ ബുക്കുകളാകുന്ന സത്കർമ്മം! ലോകമെങ്ങും സ്നേഹവും നന്മയും പ്രകാശിക്കട്ടെ!