(535) എഴുത്തുകാർക്കുള്ള നിർദ്ദേശങ്ങൾ
മലയാളം എഴുത്തുകാർക്കു സഹായമാകുന്ന കാര്യങ്ങൾ! കഴിഞ്ഞ എട്ടുവർഷമായുള്ള ഡിജിറ്റൽ എഴുത്തുകൾക്കിടയിൽ ചെറുകിട എഴുത്തുകാർ പലതരം സംശയങ്ങൾ ചോദിക്കുകയുണ്ടായി. പ്രധാന കാര്യം എന്തെന്നാൽ പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കണം, ഡിജിറ്റൽ വേണോ? സാധാരണ പ്രിന്റ് പുസ്തകം മതിയോ ? ഏതാണു ലാഭകരം? എന്നിങ്ങനെ എഴുത്തുകാരെ സഹായിക്കുന്ന വിവിധങ്ങളായ കാര്യങ്ങൾ എനിക്കറിയാവുന്നതു പറയുന്നതിൽ സന്തോഷമേയുള്ളൂ. 1. ചെറുകഥകൾ അടങ്ങുന്ന പുസ്തകമെങ്കിൽ ഒരു ഗുണമുണ്ട്. ഉദാഹരണത്തിന് പത്തു കഥകൾ ആ പുസ്തകത്തിലുണ്ടെന്നു വിചാരിക്കുക. പത്തും പല തരമാകയാൽ ഏതെങ്കിലും വായനക്കാരന് ഇഷ്ടപ്പെടുമെന്ന ഗുണമുണ്ട്. അതിനാൽ, ആദ്യത്തെ കുറെ പേജുകൾ ബോറടിച്ചാലും ഏതെങ്കിലും കഥകൾ വായിച്ചുകൊണ്ട് പുസ്തകം ഉപേക്ഷിക്കില്ല. എന്നാൽ, നോവലിന്റെ തുടക്കം മുതൽ ആദ്യ പത്തു പതിനഞ്ചു പേജുകൾ സുപ്രധാനമാണ്. അത് വായനക്കാര രസിപ്പിച്ചില്ലെങ്കിൽ മുന്നോട്ടു വായിക്കാതെ പുസ്തകം മാറ്റിവയ്ക്കും! 2. എഴുത്തുകാർ നിത്യവും എഴുതിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ സർഗാത്മകമായ തുടർച്ച നഷ്ടപ്പെടും. അതുപോലെ തുടർച്ചയായി വായിക്കുകയും വേണം. 3. യാത്രയിലോ ഷോപ്പിങ്ങിനിടയ്ക്കോ ഒരു സവിശേഷ ആശയം അല്ലെങ്കിൽ തീപ്പൊരി വീ