Panacea, ottamooli
ഒറ്റമൂലി ഒറ്റമൂലി മലയാളം ഇ ബുക്ക് എങ്ങനെ പ്രയോജനപ്പെടുന്നു അല്ലെങ്കില്‍ ഇതിന്‍റെ പ്രസക്തി എന്ത് എന്നു നാം അറിഞ്ഞിരിക്കണം. നമ്മുടെ പഴയ തലമുറകളുടെ ജീവിതം വളരെയേറെ കടപ്പെട്ടിരിക്കുന്നത് ഒറ്റമൂലിയോടായിരിക്കും. പ്രകൃതിയില്‍നിന്നു കിട്ടുന്ന സസ്യലോകത്തിന്‍റെ സംഭാവനകളും പ്രയോഗിച്ച് നാം ഇവിടംവരെയൊക്കെ എത്തിയെന്ന് പറയാം. എന്നാല്‍, വസൂരി പോലുള്ള വൈറസ് ആക്രമണങ്ങളുടെ മുന്നില്‍ പകച്ചു നിന്നിട്ടുമുണ്ട് പഴയ മനുഷ്യര്‍. നാം നല്ല രീതിയില്‍ അലോപ്പതിമരുന്നുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായിട്ടില്ല. അതുവരെ വികസിതരാജ്യങ്ങളില്‍ മാത്രമേ മികച്ച ചികിത്സാ സൌകര്യങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഓരോ മനുഷ്യജീവിയും വ്യത്യസ്ത പാരമ്പര്യഘടകങ്ങള്‍ പേറുന്നവരും ആരോഗ്യകാര്യത്തില്‍ പലതട്ടില്‍ നില്‍ക്കുന്നവരുമായിരിക്കും. മാത്രമല്ല, രോഗപ്രതിരോധ ശക്തിയിലും മാറ്റങ്ങളുണ്ടാവാം. അതുകൊണ്ട്, ചിലരില്‍ അലോപ്പതിമരുന്നുകള്‍ ഫലിക്കുന്നതിനേക്കാള്‍ നന്നായി ഒറ്റമൂലികള്‍ പ്രവര്‍ത്തിച്ചു കാണപ്പെടുന്നുണ്ട്. കേരളത്തിലെ നാട്ടിലും കാട്ടിലുമുള്ള ജൈവവൈവിധ്യം ഒട്ടേറെ ഒറ്റമൂലികള്‍ medicine traditional നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. അ...