Skip to main content

1-ഒറ്റമൂലി (panacea)

1-ottamooli-panacea- a book of medicine traditional- treatment methods in Kerala is a Malayalam health self help eBook in pdf format. Author- Binoy Thomas, Price- FREE
ഒറ്റമൂലികള്‍, നാട്ടുചികില്‍സകള്‍, പാരമ്പര്യരീതികള്‍, ആയുര്‍വേദം, പച്ചമരുന്നുകള്‍ എന്നിവ പ്രതിപാദിക്കുന്ന മികച്ച ഇ-ബുക്ക്. 
 You can download this eBook for future offline reading or making your ready to use digital library. Best wishes!
To download this safe Google Drive PDF eBook file-3,
Click here-
https://drive.google.com/file/d/1pJQ9U0RZuYRrYx-d695MOQrhinUI2bja/view?usp=sharing
ഔഷധ സസ്യങ്ങളുടെ ഒറ്റത്തവണത്തെ പ്രയോഗംകൊണ്ട്  രോഗം മാറുമെങ്കില്‍ അവയെ ഒറ്റമൂലിയെന്നു വിളിക്കാം.  ആയുര്‍വേദത്തിന്റെ പ്രാചീന അറിവുകളെ പ്രയോജനപ്പെടുത്തി പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്ന  മരുന്നുകള്‍  പലതും  ഓരോ പ്രദേശത്തിന്റെ മാത്രം അറിവുകളായി  നിലകൊള്ളുന്നവയാണ‌്. 
കാട്ടിലെ ആദിവാസികളുടെ  ഇടയില്മാത്രം  പ്രചാരത്തിലുള്ള ഒറ്റമൂലികള്‍ അനേകമുണ്ടെങ്കിലും തലമുറകളായി മാത്രം  കൈമാറി വരുന്ന രഹസ്യംപോലെ  അതൊക്കെ സൂക്ഷിക്കുകയാണു പതിവ‌്. അവിടെ, അനേകം മിത്തുകളും വിശ്വാസങ്ങളും പിന്തുടരുന്നതുകൊണ്ടുതന്നെ, തലമുറകള്‍ അന്യംനില്‍ക്കുന്ന  വീടുകളിലെ ഒറ്റമൂലിയും  അതോടെ നമുക്കു നഷ്ടമാകുന്നുണ്ട്.

കേരളത്തിലെ വനങ്ങളും മലനിരകളും ഒട്ടേറെ ഔഷധങ്ങളുടെയും  ഒറ്റമൂലികളുടെയും  അക്ഷയ ഖനികളെന്നു മനസ്സിലായപ്പോള്‍  അമേരിക്കയിലെ ജോണ്‍‌സ്‌ ഹോപ്‌കിന്‍സ് യൂണിവേഴ്സിറ്റി  മൂന്നാറില്‍ ഗവേഷണ കേ(ന്ദ‌ം തുടങ്ങാന്‍ പദ്ധതിയിട്ടെങ്കിലും  കേരളം അതിനു സമ്മതിച്ചില്ല. ഇപ്പോഴും മെഡിക്കല്‍ ഗവേഷണത്തിനു മുന്നില്‍നില്ക്കുന്നവരാണ‌് അമേരിക്കന്‍ ഐക്യനാടുകള്‍. ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളില്‍  ഒന്നായ ഇത് (റാങ്ക്-11)  ഈ സംരംഭവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍, തേഞ്ഞുമാഞ്ഞുപോകുന്ന നമ്മുടെ നാട്ടറിവുകളും  ഒറ്റമൂലികളും  ലോകമെമ്പാടും ഉപയോഗിക്കാന് പാകത്തിലുള്ള മരുന്നുകളായി  മാറുമായിരുന്നു.   ആശുപത്രിയില്‍ കിടക്കുന്ന ഒരു രോഗി മരുന്ന് ഉപയോഗിക്കുന്നത്-  മരുന്നിന്റെ കമ്പനി, രാജ്യം, പേറ്റന്റ്‌, ബൗദ്ധിക സ്വത്തവകാശ നിയമം, വില  എന്നിവയൊക്കെ  നോക്കിയിട്ടാണോ?

ഒരിക്കല്‍, ഞാന്‍ ഒരു ബന്ധുവിനെയുംകൊണ്ട് അയാളുടെ തലവേദന മാറ്റാനുള്ള ഒറ്റമൂലി ചെയ്യുന്നതിനായി ഇടുക്കിയിലെ ഉള്ഗ്രാമത്തില്‍ പോയപ്പോള്‍ അതിന്റെ ശക്തി നേരിട്ടുകണ്ട്  മനസ്സിലാക്കാന്‍ സാധിച്ചു. എന്നും രാവിലെ തുടങ്ങുന്ന തലവേദന; ചികിത്സ കഴിഞ്ഞ അന്നുതന്നെ അയാളെ വിട്ടുപോയി. ചികിത്സിച്ച വ്യക്തിയാകട്ടെ, വൈദ്യനൊന്നും ആയിരുന്നില്ല- സാധാരണക്കാരന്‍. അദ്ദേഹം മുറ്റത്തുനിന്നു  പറിച്ചെടുത്ത ഇലകള്‍ പിഴിഞ്ഞു ചാറെടുത്ത് കാലിന്റെ വിരലില്‍ ഒഴിക്കുകയായിരുന്നു ചെയ‌്തത്. എന്റെ സസ്യശാസ്ത്ര ബിരുദത്തിനു മുന്നിലൊന്നും  ആ കാട്ടുചെടി പേരും നാളും ജാതിയുമൊന്നും പറയാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട്, അദ്ദേഹത്തോടു ഞാന്‍ ചോദിച്ചെങ്കിലും 'പറഞ്ഞാല്‍ അതിന്റെ ശക്തിപോകും' എന്നുപറഞ്ഞ്  ഒഴിവായി. 
പണ്ടുകാലത്ത്, ഇന്നത്തെ അലോപ്പതിയും മറ്റു  സ(മ്പദായങ്ങളും  ഇല്ലാതിരുന്നതിനാല്‍ നാട്ടറിവും ഒറ്റമൂലിയും വളരെ പ്രാധാന്യത്തോടെ  കേരളത്തില്‍ പ്രയോഗിച്ചുവന്നിരുന്നു.   പഴയകാലത്തെ  ദിനപത്രത്തില്‍ ഒറ്റമൂലിയുടെ പരമ്പരതന്നെ ഉണ്ടായിരുന്നു.   ജോലിയുടെ ഭാഗമായി,  കഴിഞ്ഞ  125 വര്‍ഷങ്ങളിലെ ഡിജിറ്റല്‍-പത്രത്താളുകളിലൂടെ യാത്ര പോയപ്പോള്‍ ഒരുപാട് ഒറ്റമൂലികളെ കണ്ടുമുട്ടിയവയില്‍ ചില പ്രധാനപ്പെട്ടവ  കുറിച്ചെടുക്കാനും  മറന്നില്ല. 

ഒറ്റമൂലിയുടെ പ്രവര്ത്തനക്ഷമതയെ വിശ്വസിക്കാത്തവര്‍ ഒരു ചെറിയ പരീക്ഷണം ചെയ്യുമോ?  കാലിന്റെ തള്ളവിരലില്‍ നഖത്തിനു ചുറ്റും കുറച്ചു വെളുത്തുള്ളിയുടെ നീരൊഴിക്കുക. അരമണിക്കൂറിനുള്ളില്‍ വെളുത്തുള്ളിയുടെ സ്വാദ് വായിലെത്തും. കാരണം, തലച്ചോറിലെ നേര്‍ത്ത നാരുകള്‍പോലുള്ള  ചില ഞരമ്പുകള്‍ അവസാനിക്കുന്നത് തള്ളവിരലിലാണ‌്.  
കപ്പയില തിന്ന പശു ചത്തതും ഉമ്മത്തിന്കായ കഴിച്ച കുട്ടികള്‍ മരിച്ചതും; ചെടികള്‍ നല്‍കുന്ന മയക്കുമരുന്നുകള്‍ മനുഷ്യരെ ഭ്രാന്തന്മാര്‍ ആക്കുന്നതും   നമ്മുടെ നാട്ടിലെ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ വീര്യമല്ലേ വിളിച്ചോതുന്നത്? അതിനാല്‍, സസ്യലോകത്തിന്റെ മറ്റൊരു സംഭാവനയായ  ഒറ്റമൂലികള്‍ നിസ്സാരന്മാരല്ലെന്ന് കരുതണം. 

ഒരിക്കല്‍, കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍  പേവിഷബാധയിളകിയ  ആളെ ഏതോ ഒരു മനുഷ്യന്‍ വന്ന് ഒറ്റമൂലിമരുന്ന്  കൊടുത്തതിന്റെ ഫലമായി രോഗം ഭേദമാക്കിയ മഹാത്ഭുതം നടന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍   ഒരുപാട്  അന്വേഷിച്ചിട്ടും  ആ  മരുന്നും വൈദ്യനും ഇപ്പോഴും അജ്ഞാതമെന്ന് പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു. പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞ ചികില്സാരീതിയാണ‌് ഒറ്റമൂലി പ്രയോഗം. മാത്രമോ, ചെലവും കാര്യമായിട്ടില്ല. പക്ഷേ, ഒറ്റമൂലി ചെയ്യുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്, പണം തട്ടുന്ന കള്ളനാണയങ്ങളും  ഇക്കൂട്ടത്തിലുണ്ട്.

അലോപ്പതിയിലെന്നപോലെ, ഒറ്റമൂലിമരുന്നുകളോടും  ഓരോ മനുഷ്യനും വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്നു.  എനിക്ക്, ആയുര്‍വേദത്തില്‍ അറിവില്ലാത്തതിനാല്‍, ഒറ്റമൂലികളുടെ ആധികാരിക-പാര്‍ശ്വഫലങ്ങള്‍ ആയുര്‍വേദ ഡോക്ടറില്‍നിന്നും മനസ്സിലാക്കിയ ശേഷം സ്വന്തം ഉത്തരവാദിത്വത്തില്‍ ഉപയോഗിക്കുമല്ലോ. പലയിടങ്ങളില്‍നിന്നും കിട്ടിയ ഒറ്റമൂലികളുടെ  വിവരങ്ങള്‍ ശേഖരിച്ച് അതിനെ ഏകോപിപ്പിക്കുക  മാത്രമാണിവിടെ   ചെയ‌്തിരിക്കുന്നത്. 
രണ്ടുമാസംമുന്പ്, ഒരു  വൈകുന്നേരം കോട്ടയംമാര്ക്കറ്റില് ഉള്ള ഇന്‍ഡ്യന്‍കോഫിഹൗസില്‍ ഞാന്‍ സുഹൃത്തുമൊത്ത് ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍  അവന്റെ  വീട്ടില്‍നിന്ന് ഫോണ്‍വിളി  വന്നു.  വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചിട്ടും അവന്റെ കൊച്ചിനു വയറിളക്കം  കുറയാത്തതിനാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യണമത്രേ. എന്റെ ഫോണില് ഉണ്ടായിരുന്ന ഒരു ഒറ്റമൂലി പറഞ്ഞു കൊടുത്തത്; അവന്‍ അടുത്തുള്ള അങ്ങാടിമരുന്നുകടയില്‍നിന്ന് വാങ്ങി വേഗം വീട്ടിലേക്കു പോകുന്നതു കണ്ടു. 

അടുത്ത ദിവസം അവന്‍ എന്നെ വിളിച്ചുപറഞ്ഞു- 'കൂവപ്പൊടി കൊച്ചിനു കുറുക്കിക്കൊടുത്തപ്പോള്‍ അസുഖം പിടിച്ചുകെട്ടിയപോലെ നിന്നു' എന്ന്.   
നിങ്ങളുടെ നിത്യജീവിതത്തില്‍ ഒറ്റമൂലികള്‍ പെട്ടെന്ന് ഉപയോഗിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഈ ഡിജിറ്റല്‍പുസ്തകത്തെ കാണുമല്ലോ. പ്രിന്റ്‌ പുസ്തകമാണെങ്കില്‍ അതെടുക്കാനുള്ള മടികൊണ്ടും  ഷെല്‍ഫില്‍നിന്നും കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും   വേണ്ടെന്നു  കരുതും.  ഒറ്റമൂലി ഒന്നു പരീക്ഷിച്ചിട്ട് കുറയുന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോയാല്‍ മതിയല്ലോ. ചിലപ്പോള്‍, കേവലം നൂറുരൂപയുടെ ഈ പുസ്തകം പതിനായിരങ്ങളുടെ ഹോസ്പിറ്റല്‍ബില്‍ തടഞ്ഞേക്കാം! വിവിധ രോഗങ്ങള്‍ക്കുള്ള ഒറ്റമൂലികള്‍ മനുഷ്യവേദനകളെ  കുറച്ചെങ്കിലും   തുടച്ചുനീക്കുമെന്ന്  ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 
                                    
                                                                  ബിനോയി തോമസ്‌ (സമ്പാദകന്‍)

ഒറ്റമൂലി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
1. ഒരു രോഗത്തിനുള്ള ഒറ്റമൂലി ഒരു തവണ മാത്രം ചെയ്യുക.   എന്നിട്ടും  മാറിയില്ലെങ്കില്‍ ഉടന്‍തന്നെ വിദഗ്ധ ഡോക്ടറിനെ കാണുക.
2.  മഴക്കാലമാണ‌് ഒറ്റമൂലി ഫലിക്കുന്ന  ഏറ്റവും അനുയോജ്യമായ സമയം.
3. അതിരാവിലെ കുളിച്ചശേഷം സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പുതന്നെ ഒറ്റമൂലി ചെയ‌്‌തിരിക്കണം.
4. അന്നേ ദിവസം, ജോലിയൊന്നും ചെയ്യാതെ വിശ്രമിക്കുക. കഴിവതും സംസാരം, ശബ്ദം എന്നിവയെ ഒഴിവാക്കുക.
5. കൂടുതല്‍ ഫലപ്രാപ്തിക്കായി ഒറ്റമൂലിസസ്യങ്ങള്‍ നിങ്ങളുടെ പറമ്പില്‍ വളരുന്നവയെങ്കില്‍ അത് ഉപയോഗിക്കണം. കീടനാശിനിയും  വളവും കലരാത്ത മണ്ണില്‍നിന്നാണെങ്കില്‍ ഏറെ നന്ന്.
6. കഴിവതും  ജീവനുള്ള- അതായത്, ഒറ്റമൂലി പ്രയോഗിക്കുന്ന സമയത്ത്  (സസ്യങ്ങളാണെങ്കില്‍) പറി‌ച്ചെടുക്കുക.  വേരും തൊലിയും  കുരുവും കറയും മറ്റും ഉപയോഗിക്കുന്നുവെങ്കില്‍  വേറെ കിട്ടാനില്ലെങ്കില്‍മാത്രം   കടകളില്‍നിന്നുള്ളവ  സ്വീകരിക്കുക.
7.  മനസ്സും ശരീരവും വൃത്തിയായി സൂക്ഷിക്കണം. ഒറ്റമൂലിയെ ശരീരവും മനസ്സും നന്നായി വലിച്ചെടുക്കാനായി  ഒന്നുരണ്ടു ദിവസം മുന്‍പുതന്നെ  'കാമ-ക്രോധ-ലോഭ-മോഹ-മദ-മാല്‍സര്യ'ങ്ങളെ   അടക്കിനിര്‍ത്തണം.
മരുന്നിന്റെ ലഭ്യതയും ഫലപ്രാപ്തിയും കണക്കിലെടുത്ത് ഒരേ രോഗത്തിനുതന്നെ പലതരം ഒറ്റമൂലികള്‍ ഇവിടെ നല്‍കിയിട്ടുണ്ട്.

ഭാഗം (1)
തലവേദന
നെല്ലിയുടെ തൊലി പാലില്‍ നല്ലവണ്ണം അരച്ചു നെറ്റിയില്‍ തേക്കുക.
ജാതിക്കയോ  വെളുത്തുള്ളിയോ  പച്ചവെള്ളത്തില്‍ അരച്ചിടുക.
മേന്തോന്നിക്കിഴങ്ങ് അരച്ച് നെറ്റിയില്‍ തേച്ചുപിടിപ്പിക്കുക.
മൈലാഞ്ചി, പുതിന, മല്ലി എന്നിവയില്‍ ഏതിന്റെയെങ്കിലും ഇല അരച്ചു നെറ്റിയില്‍ പുരട്ടുക.
തുമ്പയുടെ  തളിരിലയും  പൂവും  ചേര്‍ത്തരച്ചു  നെറ്റിയില്‍ തേക്കുക. 
ചുക്കോ  കുരുമുളകോ  നെറ്റിയില്‍ അരച്ചിടുക. 
കൊടിഞ്ഞി (മൈഗ്രേന്‍) 
സൂര്യോദയത്തിനു മുന്‍പ്, ഒരു നേര്‍ത്ത വെള്ളത്തുണിയില്‍  അല്പം വെള്ളച്ചുണ്ണാമ്പും   ചെറു‌വഴുതനയില  നീരും ചേര്‍ത്ത് കാലിന്റെ തള്ളവിരലില്‍ ഇറ്റിക്കുക. കാല്‍ അധികം അനക്കാതെ  പതിനഞ്ചു   മിനിറ്റ് ഒരു കസേരയില്ത്തന്നെ ഇരിക്കണം. പിന്നീട്, കഴുകിക്കളയാതെ  തനിയെ ഉണങ്ങാന്‍ അനുവദിക്കണം.

ജീരകം പാലില്‍ അരച്ചു ചേര്‍ത്തത്  രാവിലെ കുടിക്കുക.
കുറച്ച്  ഉഴുന്നുപരിപ്പ്  അരച്ചു പാലില്‍ ചേര്‍ത്ത് ഉറങ്ങാന്‍നേരം കുടിക്കുക. 
കരിംജീരകം അരച്ച് കിഴികെട്ടി ഒരുദിവസംതന്നെ  പലതവണ  മൂക്കിലൂടെ  മണം വലിക്കുക.
തൊട്ടാവാടി സമൂലം അരച്ചു നെറ്റിയില്‍ പുരട്ടുക.
കുടവന്റെ 7 ഇലയും 7 കുരുമുളകും  കര്‍ക്കിടക മാസത്തില്‍ ചവച്ചു തിന്നുക.
ബ്രഹ്മിയുടെ അല്ലെങ്കില്‍ കുടവന്റെ നീരും തേനും ചേര്‍ത്ത് അതിരാവിലെ കഴിക്കുക.

ചെന്നിക്കുത്ത് (സൈനുസൈറ്റിസ്)
നാല്പാമരത്തോല്‍  നെറ്റിയില്‍ അരച്ചു തേക്കുക.
ചുവന്നുള്ളി  വെള്ളം ചേര്‍ത്ത് അരച്ചെടുത്തത്  അരിച്ചെടുത്ത് തലവേദനയില്ലാത്ത  ഭാഗത്തെ മൂക്കില്‍ ഒഴിക്കുക.
ഗോതമ്പുകഞ്ഞിയില്‍ നെയ്യ് ചേര്‍ത്തു രാവിലെ  വെറുംവയറ്റില്‍  കഴിക്കണം.
മുന്തിരിപ്പഴവും  ജീരകവും കല്ലില്‍ അരച്ച് പശുവിന്‍പാലില്‍ കുടിക്കുക.

അകാലനര 
നെല്ലിക്കയിട്ടു  തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി തല കഴുകുക.
തണുത്ത കട്ടന്‍ചായ വെള്ളം കൊണ്ടു മുടി കഴുകുക.
ശുദ്ധമായ വെളിച്ചെണ്ണയും  അരച്ച ബദാം പരിപ്പും തുല്യമായി  ചേര്‍ത്ത് തലയില്‍ പുരട്ടുക.
കരിംജീരകത്തിന്റെ എണ്ണ തലയില്‍ പുരട്ടുക.
വെളിച്ചെണ്ണയില്‍ മയിലാഞ്ചി അരച്ചു ചേര്‍ത്ത് പുരട്ടുക.
ചെറുപയര്‍  നന്നായി പൊടിച്ചത് തലയില്‍ തേച്ചുകുളിക്കുക.

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര

Best 10 Malayalam Motivational stories

Malayalam eBooks of best 10 inspiring stories are now available for 1 hour online reading. 1. നല്ല ശിഷ്യൻ സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാ