Posts

Showing posts from March, 2023

(694) അക്ബറിൻ്റെ മോതിരം

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ മോതിരം കാണാതായി. അതാകട്ടെ, രാജാവിനു വളരെ പ്രിയപ്പെട്ടതായിരുന്നു. കാരണം, സ്വന്തം പിതാവ് സമ്മാനമായി നൽകിയതായിരുന്നു. ഏതെങ്കിലും കൊട്ടാര ഭൃത്യന്മാരോ കൊട്ടാര നിവാസികളോ എടുത്തതാകാമെന്ന നിഗമനത്തിൽ എല്ലാവരെയും പെട്ടെന്ന് കൊട്ടാരസദസ്സിൽ വിളിച്ചു ചേർത്തു. ഇവിടെയും അക്ബർ, ബീർബലിൻ്റെ സഹായം തേടി. ബീർബൽ സദസ്യരോടായി പറഞ്ഞു - "ഈ മോഷ്ടാവിനെ ഞാൻ പിടിക്കാൻ പോകുകയാണ്. എന്തെന്നാൽ, മോഷണത്തിന് ഒരു തെളിവ് ഇവിടെയുണ്ട്. കള്ളൻ്റെ താടിയിൽ ഒരു വൈയ്ക്കോൽ (കച്ചി) തുരുമ്പ് ഇരിപ്പുണ്ട് " ഇത്രയും പറഞ്ഞയുടൻ, എല്ലാവരെയും ബീർബൽ സൂക്ഷ്മമായി നിരീക്ഷിച്ചു. അന്നേരം, ഒരുവൻ മാത്രം സ്വന്തം താടിയിൽ തപ്പി നോക്കി. മറ്റുള്ളവർ അടുത്തു നിൽക്കുന്നവരോട് സ്വന്തം താടിയിൽ കച്ചിത്തുരുമ്പ് ഉണ്ടോയെന്നും അന്വേഷിച്ചു. ആ നിമിഷം തന്നെ താടിയിൽ പിടിച്ചവനെ ഭടന്മാർ തൂക്കിയെടുത്തു. അവൻ്റെ മടിശ്ശീലയിൽ മോതിരമുണ്ടായിരുന്നു! അക്ബർ ചക്രവർത്തിക്ക് ബീർബലിനോടു മതിപ്പു വർദ്ധിച്ചു. Written by Binoy Thomas, Malayalam eBooks - 694-Birbal folk tales - 11, PDF - https://drive.google.com/file/d/1UC1xxVIfAzXRJnLVegMQDxXnHSI0

(693) ബീർബലും കിച്ചടിയും

  അതൊരു ശൈത്യകാലമായിരുന്നു. അക്ബറും ബീർബലും കൂടി വൈകുന്നേരം തടാകത്തിന് അരികിലൂടെ നടക്കുകയായിരുന്നു. അക്ബർ ഒരു കൈക്കുമ്പിളിൽ വെള്ളം കോരിയപ്പോൾ - "ഹൊ! എന്തൊരു തണുപ്പ്! ഈ വെള്ളത്തിൽ കുളിക്കുന്നവൻ ധീരനായിരിക്കും. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നവന് ഞാൻ 100 സ്വർണ്ണ നാണയം സമ്മാനം കൊടുക്കും" ആ വെല്ലുവിളി ബീർബൽ ഏറ്റെടുത്തു. പരമദരിദ്രനായ ഒരാൾ സ്വന്തം ജീവൻ പോയാലും വേണ്ടില്ല, കുടുംബത്തിനു സഹായമാകുമെന്നു കരുതി മുന്നോട്ടുവന്നു. അയാൾ വിജയിച്ചു. അക്ബർ ആ മനുഷ്യനോടു ചോദിച്ചു - "നീ എങ്ങനെയാണ് ഇതു സാധിച്ചത് ?" "അങ്ങുന്നേ, അടിയൻ തടാകക്കരയിലുള്ള വിളക്കുമരത്തിലെ വിളക്കു നോക്കി മനസ്സിൽ ഊർജം സംഭരിച്ചു " അക്ബർ ജയിക്കാനായി ഒരു സൂത്രം പ്രയോഗിച്ചു - "നിനക്കു സമ്മാനം തരാൻ പറ്റില്ല. കാരണം, വിളക്കിൻ്റെ ചൂട് മനസ്സിനും ശരീരത്തിനും കിട്ടിയല്ലോ" അയാൾ തിരികെ വന്ന് ബീർബലിനോടു സങ്കടപ്പെട്ടു. അടുത്ത ദിവസം ബീർബൽ അക്ബറിനു പ്രിയപ്പെട്ട കിച്ചടി ഉണ്ടാക്കുന്ന അടുക്കളയിലെത്തി. അടുപ്പിൽ തീ കത്തിക്കാതെ വലിയ വിളക്ക് ആറടി മാറ്റി തൂക്കിയിട്ടു. അക്ബർ ബീർബലിനെ തിരക്കി വന്നപ്പോൾ ബീർബൽ

(692) അക്ബറിൻ്റെ സ്വപ്നം

  ഒരു ദിവസം, അക്ബർ ചക്രവർത്തി രാവിലെ ഉറക്കമുണർന്നത് വളരെ ദു:ഖിതനായിട്ടായിരുന്നു. കാരണം ഇതാണ്- അദ്ദേഹം ഒരു ദുസ്വപ്നം  കണ്ടിരിക്കുന്നു. രാവിലെ, രാജാവ് തൻ്റെ കൊട്ടാരത്തിലെ ജ്യോതിഷിയെ കണ്ടയുടൻ കാര്യം അവതരിപ്പിച്ചു - "എൻ്റെ പല്ലു മുഴുവൻ പൊഴിഞ്ഞു പോകുന്നതായിട്ടാണ് സ്വപ്നം കണ്ടത് " ജ്യോതിഷി മടിക്കാതെ വിവരം ധരിപ്പിച്ചു - " അങ്ങയുടെ ബന്ധു ജനങ്ങൾ എല്ലാവരും അങ്ങേയ്ക്കു മുൻപു തന്നെ മരണമടയും!" ഇതു കേട്ടപ്പോൾ അക്ബറിന് വിഷമവും ദേഷ്യവും ഒന്നിച്ചു വന്നു - "മേലിൽ, എൻ്റെ കൺമുന്നിൽ വന്നു പോകരുത് !'' ജ്യോതിഷം വശമില്ലെങ്കിലും ബീർബലിനോട് സ്വപ്നത്തിൻ്റെ അർത്ഥം വിശദീകരിക്കാൻ അക്ബർ ആവശ്യപ്പെട്ടു. ഉടൻ ,ബീർബൽ പറഞ്ഞു - " അങ്ങയുടെ ബന്ധുജനങ്ങളേക്കാൾ ദീർഘായുസ് അങ്ങേയ്ക്കായിരിക്കും!" ഈ മറുപടിയിൽ രാജാവിന് ഏറെ സന്തോഷം തോന്നിയതിനാൽ ബീർബലിനു സമ്മാനങ്ങളും ലഭിച്ചു. ജ്യോതിഷിയും ബീർബലും ഒരേ ആശയം തന്നെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു എന്നു സാരം. Written by Binoy Thomas, Malayalam eBooks - 692-Birbal stories -9 PDF - https://drive.google.com/file/d/1Bq-3n57ePgc4awwrG9Z5pAsG4hW_Q5Ry/

(691) ബീർബലും കാക്കകളും

  ഒരിക്കൽ, അക്ബർ ചക്രവർത്തിയും ബീർബലും കൊട്ടാരത്തിലെ ഉദ്യാനത്തിൽ വിശ്രമിക്കുകയായിരുന്നു. സംസാരത്തിനിടയിൽ ചക്രവർത്തി അടുത്ത മരത്തിലിരിക്കുന്ന കാക്കയെ ശ്രദ്ധിച്ചു. "ബീർബൽ, താങ്കളുടെ അഭിപ്രായത്തിൽ ഈ രാജ്യത്ത് എത്ര കാക്കകൾ ഉണ്ടായിരിക്കും?" പെട്ടെന്ന്, ബീർബൽ പറഞ്ഞു "ഇരുപതിനായിരം" രാജാവ് വിസ്മയത്തോടെ ബീർബലിനെ ചോദ്യം ചെയ്തു - "താങ്കൾക്ക് എങ്ങനെ കൃത്യമായി പറയാൻ പറ്റും?" ബീർബൽ: "അങ്ങ്, ഭടന്മാരെ ഉപയോഗിച്ച് കാക്കയുടെ എണ്ണത്തിൻ്റെ കണക്ക് എടുത്തോളൂ. അന്നേരം, അല്പം കൂടുതൽ എണ്ണമുണ്ടെങ്കിൽ അത് മറ്റുള്ള രാജ്യത്തിൽ നിന്നും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാൻ വന്ന കാക്കകളായിരിക്കും" അക്ബർ: "അങ്ങനെയെങ്കിൽ, കാക്കകൾ കുറഞ്ഞാലോ?" അതിനും ബീർബലിനു മറുപടി ഉണ്ടായിരുന്നു- ''എങ്കിൽ, ഇവിടത്തെ കാക്കകൾ ബന്ധുമിത്രാദികളെ കാണാനായി അയൽ രാജ്യത്തേക്കു പോയതായിരിക്കും" ബീർബലിൻ്റെ രസിപ്പിക്കുന്ന മറുപടി അക്ബറിനെ ചിരിപ്പിച്ചു. Written by Binoy Thomas, Malayalam eBooks - 691- Birbal - 8 PDF - https://drive.google.com/file/d/1wH0RZMjOKXUEEnPtnJbAilYbK6GN-a87/view?usp=

(690) അക്ബറിൻ്റെ ചിന്ത

  അക്ബർ ചക്രവർത്തി പലപ്പോഴും കൊട്ടാര വിദൂഷകനായിരുന്ന ബീർബലിനെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ചോദിച്ചു - " ബീർബൽ, താങ്കൾക്ക് ഈ കൊട്ടാര സദസ്സിലുള്ളവർ ചിന്തിക്കുന്നത് എന്താണെന്നു പറയാൻ കഴിയുമോ?" ബീർബൽ മറുപടി പറഞ്ഞു - "ഉവ്വ്, തിരുമനസ്സേ. എനിക്കു പറയാൻ കഴിയും" അതു കേട്ട്, സദസ്യർ എല്ലാവരും ഞെട്ടി! കാരണം, തങ്ങളുടെ മനസ്സിലെ ചീത്ത കാര്യങ്ങൾ കൂടി ബീർബൽ വിളിച്ചു പറഞ്ഞാലോ? ഉടൻ, അക്ബർ ചോദിച്ചു - " എങ്കിൽ, താങ്കൾ പറയൂ. എന്തായിരിക്കും അവരുടെ മനസ്സിലെ ഇപ്പോഴുള്ള ചിന്ത?" ബീർബലിൻ്റെ മറുപടി ഇപ്രകാരമായിരുന്നു - "അവർ എല്ലാവരും പ്രാർഥിക്കുന്നത് അങ്ങയുടെ ദീർഘായുസ്സിനാണ്. അങ്ങേയ്ക്കു സംശയമുണ്ടെങ്കിൽ ആരോടു വേണമെങ്കിലും ചോദിച്ചു നോക്കാമല്ലോ" സദസ്യർ എല്ലാവരും അതുതന്നെയെന്ന് തല കുലുക്കി. ചക്രവർത്തി ബീർബലിനോടു പറഞ്ഞു - "ഞാൻ ആരോടു ചോദിച്ചാലും അവർ എനിക്കു വേണ്ടി പ്രാർഥിക്കുന്നില്ല എന്നു പറയില്ല!" ചക്രവർത്തി മാത്രമല്ല, സദസ്യർ എല്ലാവരും പൊട്ടിച്ചിരിച്ചു. ബീർബൽ ഒരിക്കൽ കൂടി പ്രശംസയ്ക്കു പാത്രമായി. Written by Binoy Thomas, Malayalam eBooks -

(689) അക്ബറും വൃദ്ധനും

  അക്ബറിൻ്റെ കൊട്ടാരത്തിലെ ഭൃത്യന്മാരിൽ ഒരു വൃദ്ധനുണ്ടായിരുന്നു. അയാളെ കണ്ടാൽ ദുശ്ശകുനമാണെന്ന് എല്ലാവരും കരുതിപ്പോന്നു. ഒരു ദിവസം, അക്ബർ ചക്രവർത്തി കണി കണ്ടത് അയാളെയാണ്. അന്ന്, ചക്രവർത്തിക്ക് ശരീരസുഖമില്ലായിരുന്നു. മാത്രമല്ല, അയൽ രാജ്യം ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്നും അറിവു ലഭിച്ചു. അദ്ദേഹം വിഷമിച്ചിരുന്നപ്പോൾ വൃദ്ധനെ കണ്ടു കൊണ്ട് ദിവസം തുടങ്ങിയിട്ടാണെന്ന് മറ്റുള്ളവർ ധരിപ്പിക്കുകയും ചെയ്തു. ഉടൻ, രാജാവ് കടുത്ത തീരുമാനത്തിലെത്തി - ഈ വൃദ്ധനെ തൻ്റെ രാജ്യത്ത് മേലിൽ കണ്ടു പോകരുത്. സദസ്സിൽ എല്ലാവരെയും വിളിച്ചു ചേർത്ത് അദ്ദേഹം കല്പിച്ചു - "അയാളെ ഇന്നുതന്നെ നാടുകടത്തുക!" പക്ഷേ, കൊട്ടാര വിദൂഷകനായ ബീൽബലിന് ഇതിൽ അതൃപ്തി തോന്നി. വൃദ്ധൻ്റെ അടുത്തുചെന്ന് ബീർബൽ ചോദിച്ചു - "താങ്കൾ ഇന്ന് ആരെയാണ് ആദ്യം കണ്ടത്?" വൃദ്ധൻ മടിച്ചു മടിച്ച് പറഞ്ഞു - "അടിയൻ ആദ്യം കണ്ടത് മഹാരാജാവിനെയാണ്'' ബീർബൽ അക്ബർ ചക്രവർത്തിയോടു പറഞ്ഞു: "അങ്ങ് ഇയാളെ കണ്ടിട്ട് മോശം ദിവസമായിരുന്നു. പക്ഷേ, അയാൾ അങ്ങയെ കണ്ടിട്ട് നാടുകടത്തൽ എന്ന വലിയ ശിക്ഷ കിട്ടിയിരിക്കുന്നു. അപ്പോൾ ആരാണ് കൂടുതൽ ശിക്ഷ അർഹിക്ക

(688) സൗഹൃദ മൽസരം

  പണ്ടു പണ്ട്, സിൽബാരിപുരംദേശം കൊടും കാടായിരുന്നു. അവിടെ ആനയും കുരങ്ങനും ചങ്ങാതികളായി കഴിഞ്ഞു പോന്നു. എന്നാൽ, ഇവരുടെ സൗഹൃദം കുറുക്കന് ഇഷ്ടമായില്ല. ഇവരെ, എങ്ങനെ അടിച്ചു പിരിക്കാം എന്നായി അവൻ്റെ ചിന്ത. ഒടുവിൽ, കുറുക്കൻ ഇതിനായി ഒരു സൂത്രം കണ്ടു പിടിച്ചു. അവരുടെ മുന്നിലെത്തി പറഞ്ഞു - "നിങ്ങളിൽ ആർക്കാണ് കൂടുതൽ കഴിവ്? ഏറ്റവും ആദ്യം പോയി നദിക്കപ്പുറത്തുള്ള ആൽമരത്തിൻ്റെ മുകളിലത്തെ ശിഖരത്തിലുള്ള തേനട ഇവിടെ കൊണ്ടുവരാൻ പറ്റുന്നത് ആരാകും?'' അന്നേരം, കുരങ്ങനും ആനയും അത് വാശിയോടെ ഏറ്റെടുത്തു. അവർ വേഗം പോകുന്നതു കണ്ട് കുറുക്കൻ. പറഞ്ഞു - "ഇവന്മാരിൽ ഒരാൾ തോറ്റാൽ അതോടെ മറ്റവൻ പിരിഞ്ഞു പോകും. അല്ലെങ്കിൽ തേൻ കുടിക്കാനായി വഴക്കാകും. ഇനി, തേനീച്ചകളുടെ കുത്തു കിട്ടി കുരങ്ങൻ ചാകാനും ഇടയുണ്ട് " കുരങ്ങനും ആനയും നദിക്കരയിലെത്തി. അന്നേരം കുരങ്ങൻ പറഞ്ഞു - "ഞാൻ ഇപ്പോഴേ തോറ്റു. ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ ഞാൻ ഒഴുകിപ്പോകും" പക്ഷേ, ആന കുരങ്ങനെയെടുത്ത് ആനപ്പുറത്തു വച്ച് അക്കരെയെത്തി. കുറെ ദൂരം പോയപ്പോൾ ആൽമരം കണ്ടു. ആന ഒരുപാടു ശ്രമിച്ചിട്ടും ഉയരത്തിലുള്ള ശിഖരം താഴ്ത്താൻ പറ്റിയില്ല. അപ്

(687) പൂവൻകോഴിയും പെൺകുട്ടികളും

  ഒരു ദേശത്ത്, വൃദ്ധയായ സ്ത്രീ രണ്ടു അനാഥ പെൺകുട്ടികളെ കൂടെ താമസിപ്പിച്ചിരുന്നു. എന്നും രാവിലെ അഞ്ചു മണിക്ക് ആ വീട്ടിലെ പൂവൻകോഴി കൂവുന്നതു കേട്ട് വൃദ്ധ ഉണരും. അതിനു ശേഷം, പെൺകുട്ടികളെ ജോലികൾ ചെയ്യുന്നതിനായി വിളിച്ച് എണീപ്പിക്കും. അങ്ങനെ, കുറെക്കാലം കഴിഞ്ഞപ്പോൾ പെൺകുട്ടികൾ ഒരു ദിവസം പറഞ്ഞു - "ആ നശിച്ച പൂവൻകോഴി എന്നും അഞ്ചു മണിക്ക് കൂവുന്നതുകൊണ്ടാണ് നമുക്ക് അന്നേരം പണി തുടങ്ങേണ്ടി വരുന്നത്" കുറച്ചു നേരം ഈ കാര്യത്തേക്കുറിച്ചു സംസാരിച്ചപ്പോൾ ഒരു കടുത്ത തീരുമാനത്തിലെത്തി - കോഴിയെ ആരും അറിയാതെ കൊന്നുകളയണം. അതിനുള്ള അവസരം അവർ നോക്കിയിരുന്നു. ഒരിക്കൽ, വൃദ്ധ അകലെയുള്ള ചന്തയിൽ പോയ ദിവസം പൂവൻകോഴിയെ കഴുത്തു പിരിച്ചു കൊന്ന് മണ്ണിനടിയിൽ മൂടി. വൃദ്ധ തിരികെ എത്തിയപ്പോൾ കോഴിയെ കണ്ടില്ല. ആരെങ്കിലും മോഷ്ടിച്ചിരിക്കാം എന്ന് ഊഹിക്കുകയും ചെയ്തു. പെൺകുട്ടികൾ ഉറങ്ങാൻ നേരം പരസ്പരം സന്തോഷത്തോടെ പറഞ്ഞു - "ഹാവൂ! നാളെ രാവിലെ ഏറെ വൈകി എണീറ്റാൽ മതി. അമ്മൂമ്മയ്ക്ക് സമയം അറിയാൻ പറ്റില്ല" അവർ ഉറങ്ങാൻ കിടന്നു. പക്ഷേ, പാതിരാത്രിയിൽ അമ്മൂമ്മ അവരെ തല്ലി വിളിച്ചു. എന്നിട്ട്, പറഞ്ഞു - "നമ്മളെ രാവിലെ

(686) പൂച്ചകളുടെ പാൽക്കട്ടി

  രണ്ടു ചങ്ങാതിപ്പൂച്ചകൾ ആഹാരം തേടി നടക്കുകയായിരുന്നു. അവർ ഒരുമിച്ച് ഒരു വീട്ടിലെ അടുക്കളയിലേക്ക് പതുങ്ങിക്കയറി. ഒരു വലിയ പാൽക്കട്ടിയാണ് അവരുടെ കണ്ണിൽ പെട്ടത്. ഒന്നാമൻ അത് കടിച്ചെടുത്ത് ഓടി. രണ്ടാമൻ കൂടെയും. അല്പദൂരം മാറി അതൊരു ഇലയിൽ വച്ചു. ഒന്നാമൻ പറഞ്ഞു - "നമുക്ക് ഇതു രണ്ടായി മുറിച്ച് തുല്യമായി പങ്കിട്ടു തിന്നാം" രണ്ടാമൻ മുറിച്ചപ്പോൾ ഒരു കഷണം ചെറുതും ഒരെണ്ണം വലുതുമായി. അപ്പോൾ ഒന്നാമൻ നിർദ്ദേശിച്ചു - "ഇതിൻ്റെ നീളം ഒരുപോലെയല്ല. വലുത് ഞാനെടുക്കാം. നീ ചെറുത് എടുത്തോളൂ" അന്നേരം, രണ്ടാമത്തെ പൂച്ച പറഞ്ഞു - "അതു ശരിയല്ല. തുല്യനീളമാക്കണം" കുറച്ചു നേരത്തേക്ക് അവർ ആശയക്കുഴപ്പത്തിലായി. ആ സമയത്ത്, ഇതെല്ലാം കണ്ടു കൊണ്ട് മരത്തിൽ ഇരുന്ന കുരങ്ങൻ താഴേക്കു ചാടി - "ഞാൻ ഈ പ്രശ്നം പരിഹരിക്കാം. രണ്ടു കഷണങ്ങളും തുല്യ നീളമാക്കിത്തരാം" എന്നിട്ട്, ഒരു കഷണം പാൽക്കട്ടി കുറച്ചു കൂടുതൽ അവൻ തിന്ന് മറ്റേതിനേക്കാൾ വീണ്ടും നീള വ്യത്യാസമുണ്ടാക്കി! വീണ്ടും പൂച്ചകൾ തർക്കം തുടങ്ങി. പിന്നെയും കുരങ്ങൻ മധ്യസ്ഥനായി ചമഞ്ഞ് നീളം കൂടിയ പാൽക്കട്ടി കടിച്ചു തിന്ന് മന:പൂർവ്വമായി നീള വ്യത്യാസമു

(685) ദൂരദർശിനിയിലെ കരട്

  പണ്ടു പണ്ട്, സിൽബാരിപുരം പട്ടണത്തിൽ ഒരു യുവശാസ്ത്രഞ്ജൻ ഉണ്ടായിരുന്നു. അയാൾക്ക് ജ്യോതിശാസ്ത്രമായിരുന്നു ഇഷ്ട വിഷയം. എല്ലാ ദിവസവും രാത്രി മാനത്ത് ദൂരദർശിനിയിലൂടെ വിദൂരതയിലേക്ക് നിരീക്ഷിക്കുന്നത് പതിവാണ്. ഒരു ദിവസം, അയാൾ ചന്ദ്രനിലേക്കു നോക്കിയപ്പോൾ പതിവില്ലാതെ കറുത്ത രൂപം ചന്ദ്രനിൽ കണ്ടു. യാതൊരു മാറ്റവുമില്ലാതെ അത് നിലകൊള്ളുന്നത് നോക്കി അയാൾ അത്ഭുതപ്പെട്ടു. ഉടൻ, അയാളുടെ അയൽവാസികളെയും കൂട്ടുകാരെയും വിവരമറിയിച്ചു. ആളുകൾ വരിവരിയായി നിന്ന് ഈ ദൃശ്യം ആസ്വദിച്ചു. ആളുകൾ ഇത് ദൈവത്തിൻ്റെ അടയാളമാണെന്നും ലോകം അവസാനിക്കാൻ പോകുന്നുവെന്നുമുള്ള നിഗമനത്തിലെത്തി. മറ്റു ചിലർ ഇത് ചന്ദ്രനിലെ പിശാചാണെന്നും പറഞ്ഞു. അങ്ങനെ, പലതരം ചിന്താഗതികളും വാർത്തകളും അയൽദേശമായ കോസലപുരത്തും എത്തിച്ചേർന്നു. അവിടെയുള്ള മുതിർന്ന ശാസ്ത്രഞ്ജൻ ഇതറിഞ്ഞ് ഇവിടെയെത്തി. ദൂരദർശിനിയിലൂടെ അദ്ദേഹം നോക്കിയപ്പോൾ അദ്ദേഹത്തിനു കാര്യം പിടികിട്ടി. ഒരു തുണികൊണ്ട് ദൂരദർശിനിയുടെ മുൻവശത്തെ ലെൻസിൽ ഉണ്ടായിരുന്ന ചെറിയ കരട് തുടച്ചു കളഞ്ഞപ്പോൾ ചന്ദ്രനിലെ ഭൂതം അപ്രത്യക്ഷമായി! ചിന്തിക്കുക - ഒരു കാര്യത്തോടുള്ള ക്രിയാത്മകമായ സമീപനം ഏറെ പ്രയോജനകരമാകും. അല്ലാ

(684) കഴുതയും പരാതികളും

  ഒരിക്കൽ, സാധനങ്ങൾ വാങ്ങാനായി പരമസാധുവായ ഒരു വീട്ടുകാരനും മകനും കൂടി ചന്തയിലേക്കു പോകുകയായിരുന്നു. തിരികെ വരുമ്പോൾ ചുമട് ചുമക്കാനായി അവരുടെ കഴുതയും കൂടെയുണ്ടായിരുന്നു. അങ്ങനെ, നടന്നു പോകുമ്പോൾ ഒരു വഴിപോക്കൻ പറഞ്ഞു - ''കുട്ടിയെ കഴുതപ്പുറത്ത് ഇരുത്തിയാൽ ഈ വഴിയിലെ കല്ലും മുള്ളും അവൻ്റെ കാലിൽ കൊള്ളില്ല" വീട്ടുകാരൻ അങ്ങനെ ചെയ്തു. കഴുതപ്പുറത്തു കുട്ടി വരുന്നതു കണ്ട്, പാതയോരത്ത് ഇരുന്നയാൾ പറഞ്ഞു - "ഹ! അപ്പനെ നടത്തിയിട്ട് മകൻ ബഹുമാനമില്ലാതെ കഴുത സവാരി നടത്തുന്നു" ഉടൻ, മകനെ താഴെയിറക്കി അപ്പൻ കഴുതപ്പുറത്ത് യാത്ര തുടങ്ങി. കുറെ ദൂരം ചെന്നപ്പോൾ എതിരെ വന്ന ഒരു സ്ത്രീ പറഞ്ഞു - "താൻ എന്തൊരു ക്രൂരനാണ്? പാവം കുട്ടി" അന്നേരം, കുട്ടിയെ വീണ്ടും കയറ്റി അവർ രണ്ടു പേരും കൂടി കഴുതപ്പുറത്തു യാത്ര തുടർന്നു. കുറച്ചു ദൂരം മാറിയപ്പോൾ ഒരു വൃദ്ധൻ പരിഹസിച്ചു - "പാവം കഴുത! നിങ്ങൾ രണ്ടു പേരെ ചുമക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നിങ്ങൾ രണ്ടു പേരും കൂടി ഈ കഴുതയെ ചുമക്കുന്നത്?" ആ സാധു മനുഷ്യന് ഇതു പരിഹാസമാണെന്നു മനസ്സിലായില്ല. അയാളും മകനും കൂടി ബലമുള്ള വിറകു കഷണം വാങ്ങി കഴുതയുടെ ക

(683) ഈന്തപ്പനയുടെ സാക്ഷ്യം

  പേർഷ്യയിലെ ഒരു ന്യായാധിപനു മുന്നിൽ രണ്ടു പേരെ ഭടന്മാർ ഹാജരാക്കി. ഒരാൾ നിലവിളിച്ചു കൊണ്ടു പറഞ്ഞു - "ഞാൻ നൂറു സ്വർണ്ണനാണയങ്ങൾ ഈ കച്ചവടക്കാരനു കടം കൊടുത്തു. ഒരു മാസം കഴിഞ്ഞ് പലിശ സഹിതം പണം മടക്കി തരാമെന്നായിരുന്നു വാക്ക്. പക്ഷേ, ഇപ്പോൾ ഒരു നാണയം പോലും ഇയാൾ കടം മേടിച്ചിട്ടില്ലെന്നാണു പറയുന്നത്!" കച്ചവടക്കാരൻ മറുവാദം ഉയർത്തി - "അങ്ങുന്ന്, ദയവായി ഇതു വിശ്വസിക്കരുതേ. ഞാൻ യാതൊന്നും ഈ മനുഷ്യനോടു മേടിച്ചിട്ടില്ല. ഉണ്ടെങ്കിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അയാൾ ഹാജരാക്കട്ടെ'' ഉടൻ, ന്യായാധിപൻ പറഞ്ഞു - "ശരിയാണ്. തെളിവിൻ്റെ ആവശ്യം തികച്ചും ന്യായം തന്നെ" അപ്പോൾ, കച്ചവടക്കാരന് ആശ്വാസം തോന്നി. അന്നേരം, രണ്ടാമൻ വിലപിച്ചു - "അങ്ങുന്നേ, ഞാൻ പണം കടം കൊടുത്തത് ആളുകൾ ഇല്ലാത്ത സ്ഥലത്ത് ഒരു ഈന്തപ്പനയുടെ ചുവട്ടിൽ വച്ചായിരുന്നു. അതിനാൽ, സാക്ഷികൾ ആരുമില്ലായിരുന്നു" പക്ഷേ, ഇതു കേട്ട്, ന്യായാധിപൻ കോപിച്ചു - "നിന്നോട് ആരു പറഞ്ഞു സാക്ഷിയില്ലെന്ന്? ഇവിടെ ഈന്തപ്പനയാണ് ഏക ദൃക്സാക്ഷി. വേഗം അതിനെയും കൂട്ടി എൻ്റെ അടുക്കലേക്കു വരിക" മറ്റു രണ്ടു പേരും ന്യായാധിപൻ്റെ വിചിത്രമ

(682) ഒട്ടകത്തിന് സ്ഥലം കൊടുത്താൽ?

  അറേബ്യയിലെ ഒരു മരുഭൂമിയിൽ തുണികൊണ്ട് കുടിൽ കെട്ടി താമസിക്കുകയായിരുന്നു അറബി. അദ്ദേഹം മനസ്സിൽ കരുണയുള്ളവനായിരുന്നു. പകൽ ഭയങ്കര ചൂടും രാത്രിയിൽ ഉഗ്രമായ തണുപ്പും സ്വാഭാവികമായിരുന്നു. എന്നാൽ, രാത്രിയിലെ തണുപ്പ് വളരെ കൂടുതലുള്ള ഒരു ദിവസം അറബി ഉറങ്ങുകയായിരുന്നു. അന്നേരം, തണുപ്പിൽ നിന്നും രക്ഷ നേടാനായി ഒരു ഒട്ടകം കൂടാരത്തിനുള്ളിലേക്ക് തലനീട്ടി. അറബിക്ക് അലിവു തോന്നിയതിനാൽ ഒട്ടകത്തിനെ അയാൾ ഓടിച്ചില്ല. അയാൾ ഉറക്കമായി. കുറച്ചു കഴിഞ്ഞപ്പോൾ ഒട്ടകം തൻ്റെ മുൻ കാലിൽ ഒരെണ്ണം കൂടാരത്തിന് അകത്തേക്കു കയറ്റി വച്ചു. അന്നേരം, അറബി അറിഞ്ഞില്ലെന്നു മനസ്സിലാക്കിയ ഒട്ടകം രണ്ടാമത്തെ കാലും അകത്തു വച്ചു. തണുപ്പു കൂടിയപ്പോൾ ഒട്ടകം തൻ്റെ ശരീരം മുഴുവനായി കൂടാരത്തിലേക്ക് പ്രവേശിപ്പിച്ചു. അപ്പോൾ, അറബി ഒട്ടകത്തിൻ്റെ ശരീരം തട്ടി വെളിയിലേക്കു വീണു! അതിനൊപ്പം കൂടാരവും തകർന്നു വീണു! Written by Binoy Thomas, Malayalam eBooks-682-Arabian stories - 3 PDF- https://drive.google.com/file/d/1vdeVfTOUhExsMR4vGTAqjztoSphp8PXT/view?usp=drivesdk

(681) ശിഷ്യൻ്റെ യുദ്ധം

ഒരു കാലത്ത്, സിൽബാരിപുരം ദേശത്തെ പ്രധാന ഗുരുവിനെ തേടി ദൂരെ ദിക്കിൽ നിന്നു പോലും ശിഷ്യന്മാർ എത്തിയിരുന്നു. കാരണം, അദ്ദേഹത്തിന് പലതരം ആയോധനകലകൾ അറിയാമായിരുന്നു. അക്കൂട്ടത്തിൽ, ഏതാനും വർഷങ്ങൾ വളരെ എളിമയോടെ ഗുരുവിൻ്റെ ആശ്രമത്തിൽ താമസിച്ച് വിവിധ അഭ്യാസങ്ങൾ പഠിച്ച സാമർഥ്യമുള്ള ഒരു ശിഷ്യനുണ്ടായിരുന്നു. അവൻ പരിശീലനങ്ങൾ പൂർത്തിയാക്കിയ ശേഷം, പല നാടുകളിലും പോയി മൽസരങ്ങളിൽ ഏർപെട്ടു. ക്രമേണ, പണവും പ്രശസ്തിയും അവനെ തേടിയെത്തിയപ്പോൾ അതിനൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടെയുണ്ടായി. കുറെ വർഷങ്ങൾക്കു ശേഷം, സിൽബാരിപുരത്തും അവൻ വന്നെത്തി. എന്നാൽ, ഈ ദേശത്തെ പൂർണ വിജയം നേടണമെങ്കിൽ സ്വന്തം ഗുരുവിനെ തോൽപ്പിച്ചേ മതിയാകൂ. അവൻ പഴയതൊക്കെ മറന്ന് ഗുരുവിനെതിരെ പോർവിളി മുഴക്കി. എന്നാൽ, ശിഷ്യൻ്റെ അഹങ്കാരം നശിപ്പിക്കണമെന്ന് അദ്ദേഹവും തീരുമാനിച്ചു. അതിനായി ഒരാഴ്ച കഴിഞ്ഞുള്ള ദിവസവും തീരുമാനമായി. ഗുരു എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കുന്നതെന്ന് അറിയാനായി ശിഷ്യൻ രഹസ്യമായി അദ്ദേഹത്തെ പിൻതുടർന്നു. വലിയ വലിപ്പമുള്ള അമ്പുകൾ കൊള്ളുന്ന ആവനാഴി പണിയാൻ അദ്ദേഹം കൊല്ലനെ സമീപിച്ചു. വലിയ അമ്പു തൊടുത്ത് തന്നെ വധിക്കാനുള്ള ഗുരുവിൻ്റെ പദ്

(680) അക്ബറിൻ്റെ താടി

  ഒരു ദിവസം, രാവിലെ കൊട്ടാരസദസ്സിലേക്ക് അക്ബർ ചക്രവർത്തി എത്തിയത് കോപത്തോടെയായിരുന്നു. കാരണം ഇതാണ്- രാത്രിയിൽ ഉറക്കത്തിനിടയിൽ ആരോ അദ്ദേഹത്തിൻ്റെ താടിരോമത്തിൽ ശക്തമായി വലിച്ചിരിക്കുന്നു! കൊട്ടാരമാകെ ആശയക്കുഴപ്പത്തിലായി. ആരാണു ഈ വികൃതി ചെയ്തത് എന്നായി ചർച്ച. മാത്രമല്ല, ആ കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കണമെന്നും ചൂടേറിയ വാദങ്ങൾ ഉയർന്നു. ഈ സമയത്ത്, കൊട്ടാര വിദൂഷകനായ ബീർബൽ അങ്ങോട്ടു വന്നു. അദ്ദേഹം, നോക്കിയപ്പോൾ ദേഷ്യത്തോടെ സിംഹാസനത്തിൽ ഇരിക്കുന്ന അക്ബറിനെയാണു കണ്ടത്. ബീർബൽ കുറച്ചു നേരം, ആളുകളുടെ സംസാരം ശ്രദ്ധിച്ചു. അതിനു ശേഷം, ബീർബൽ അക്ബറിനോടു പറഞ്ഞു - "ഈ കുറ്റം ചെയ്ത ആൾക്ക് ഒരു പൊതിയിൽ മധുര പലഹാരങ്ങൾ അങ്ങ് ശിക്ഷയായി കൊടുത്തേക്കുക!" ഇതു കേട്ട്, രാജാവു മാത്രമല്ല, സദസ്സിലുണ്ടായിരുന്നവരും ഞെട്ടി! രാജാവ് ചോദിച്ചു "എന്തു ധിക്കാരമാണു താങ്കൾ പറയുന്നത്?" ബീർബൽ തുടർന്നു - " ഉഗ്രപ്രതാപിയായ അക്ബർ ചക്രവർത്തിയുടെ താടിയിൽ പിടിച്ചു വലിക്കാൻ ധൈര്യമുള്ളത് അങ്ങയുടെ കുഞ്ഞു മകൻ ആയിരിക്കും!" ആ നിമിഷം തന്നെ പരിചാരകർ പാഞ്ഞു. സംഭവം സത്യമായിരുന്നു!അക്ബറിൻ്റെ കോപം മാറി മുഖത്ത് ചിരി വിടർന്നു

(679) ബീർബലും വിഡ്ഢിയും

  അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കൊട്ടാരത്തിൽ താമസിച്ചു വരികയായിരുന്നു.  ഒരു ദിവസം, രാജാവ് ബീർബലിനോടു നേരമ്പോക്കായി ചോദിച്ചു - "ഈ രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢി ആരായിരിക്കും? താങ്കൾക്ക് എന്തു തോന്നുന്നു?" നാളെ വിഡ്ഢികളുടെ പട്ടിക രാജാവിനെ കാണിക്കാമെന്ന് ബീർബൽ പറഞ്ഞു. അടുത്ത ദിനം, ബീർബൽ രാജാവിനെ അതു കാട്ടിയപ്പോൾ ഒന്നാമത്തെ പേര് - 'അക്ബർ ചക്രവർത്തി' എന്നായിരുന്നു! രാജാവിനു ദേഷ്യം വന്നു - "എൻ്റെ പേര് എന്തിനാണ് മണ്ടന്മാരുടെ കൂട്ടത്തിൽ എഴുതിയിരിക്കുന്നത്?" ബീർബൽ പറഞ്ഞു - "നല്ല ഇനത്തിലുള്ള കുതിരയെ വാങ്ങാനായി അങ്ങ് ഒരു പരദേശിക്ക് സ്വർണ്ണ നാണയക്കിഴി മുൻകൂറായി കൊടുത്തു വിട്ടു. പക്ഷേ, മാസങ്ങൾ കുറെ കഴിഞ്ഞിട്ടും അയാൾ കുതിരകളുമായി വരാതെ അങ്ങയെ വിഡ്ഢിയാക്കിയിരിക്കുന്നു" അക്ബർ അതു നിഷേധിച്ചു - "ചിലപ്പോൾ തക്കതായ കാരണം കൊണ്ട് വൈകുന്നതാണെങ്കിൽ ?" ബീർബൽ വീണ്ടും യുക്തി പ്രയോഗിച്ചു - "അങ്ങനെയെങ്കിൽ അങ്ങയുടെ പേരു മാറ്റി അവൻ്റെ പേര് വിഡ്ഢികളുടെ ഒന്നാം സ്ഥാനത്താക്കും. കാരണം, അത്രയും സമ്പത്ത് തട്ടിയെടുക്കാനുള്ള സുവർണ്ണാവസരം അവൻ പാഴാക്കിയില്ലേ?''

(678) ബീർബലിൻ്റെ മാന്ത്രിക വടി

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ഒരു മോഷണം നടന്നു. അക്ബർ, ബീർബലിനെ വിളിച്ച് കള്ളന്മാരെ കുടുക്കാനുള്ള ഉപായം തേടി. കളവു നടന്ന മുറിയിൽ ബീർബൽ കയറി. ഈ മുറിയിൽ കയറുന്ന ഏതെങ്കിലും ഭൃത്യനായിരിക്കും കള്ളനെന്ന് ബീർബലിനു മനസ്സിലായി. അന്നേരം, സംശയം തോന്നിയ പത്തു ഭൃത്യന്മാരെ കൊട്ടാര മുറ്റത്ത് ബീർബൽ നിരത്തി നിർത്തി. അതിനു ശേഷം, ഒരേ നീളമുള്ള ചൂരൽ വടി ഓരോ ആളിനും ഒന്നു വീതം നൽകി. അദ്ദേഹം പറഞ്ഞു - "ഇതൊരു മാന്ത്രിക വടിയാണ്. ഈ വടി ആരും കാണാതെ കട്ടിലിൻ്റെ അടിയിൽ സൂക്ഷിക്കണം. നിങ്ങളിൽ മോഷണം നടത്തിയ ആളിൻ്റെ വടി മാത്രം ഒരിഞ്ച് നീളം ഇന്നു പാതിരാത്രിയിൽ കൂടിയിരിക്കും. ഈ വടി നാളെ രാവിലെ ഞാൻ പരിശോധിക്കും" ഭൃത്യന്മാർ അവരുടെ മുറിയിലേക്കു മടങ്ങി. അടുത്ത ദിവസം രാവിലെ വടി പരിശോധിച്ചപ്പോൾ ബീർബൽ ഒരുവനെ പിടികൂടി അക്ബർ ചക്രവർത്തിയെ ഏൽപ്പിച്ചു. അക്ബർ ആശ്ചര്യപ്പെട്ടു - "ബീർബൽ, താങ്കൾ എങ്ങനെയാണ് കള്ളനെ മനസ്സിലാക്കിയത് ?" "മഹാരാജൻ, മാന്ത്രിക വടിക്ക് ഒരിഞ്ച് നീളം കൂടുമെന്നു വിചാരിച്ച് യഥാർഥ കള്ളൻ അവൻ്റെ വടിക്ക് ഒരിഞ്ച് നീളം മുറിച്ചതിനു ശേഷമാണ് ഇപ്പോൾ കൊണ്ടുവന്നത്!" ബീർബലിൻ്റെ യുക്തിയിൽ

(677) ചുണ്ടെലിയുടെ സാഹസങ്ങൾ

  ഒരു സന്യാസി ഗുഹയ്ക്കുള്ളിൽ ഇരുന്ന് ധ്യാനിക്കുകയായിരുന്നു. അന്നേരം ഒരു ചുണ്ടെലി അതിവേഗത്തിൽ ഗുഹയിലേയ്ക്ക് ഓടിക്കയറി. അത്, പിടിവിട്ട് സന്യാസിയുടെ മടിയിലേക്കു വീണു. സന്യാസി കണ്ണു തുറന്നപ്പോൾ എലി പറഞ്ഞു - "എന്നോടു ദയവുണ്ടാകണം, ഒരു പൂച്ച കാരണം, എനിക്കു ജീവിക്കാൻ വയ്യാതായിരിക്കുന്നു. എന്നെ അങ്ങയുടെ സിദ്ധി കൊണ്ട് ഒരു പൂച്ചയാക്കിയാലും!" സന്യാസിക്ക് അലിവു തോന്നി എലിയെ പൂച്ചയാക്കി മാറ്റി. കുറച്ചു കഴിഞ്ഞ് എലിപ്പൂച്ച പിന്നെയും ഗുഹയിലേക്ക് ഓടിക്കയറി. "എന്നെ ഇപ്പോൾ ഒരു ചെന്നായ ഓടിച്ചു. ദയവായി ചെന്നായ ആക്കി മാറ്റാൻ കനിവുണ്ടാകണം'' ആ ആഗ്രഹവും സന്യാസി സാധിച്ചു കൊടുത്തു. ചെന്നായ കാട്ടിലേക്ക് ഇറങ്ങിയപ്പോൾ ഒരു പുലി ആക്രമിക്കാനായി ഓടിച്ചു. അവൻ പുലിയായി മാറാനുള്ള അനുഗ്രഹവും നേടി. പുലിയായി വിലസുമ്പോൾ നാട്ടുകാർ വിളിച്ചു കൂവുന്നതു കേട്ടു - "ഈ പുലി വെറും എലിയാണ്. സന്യാസിയുടെ വിദ്യകൊണ്ട് പുലിയായി നമുക്കു തോന്നുന്നുവെന്നേ ഉള്ളൂ" ഉടൻ, എലിപ്പുലിക്ക് ദേഷ്യം ഇരച്ചു കയറി. തൻ്റെ ശക്തി നാട്ടുകാരെ കാട്ടിക്കൊടുക്കണം. ശക്തിമാനായ സന്യാസിയെ കൊന്നു തിന്നണം. അകലെ നിന്നും പുലിയുടെ ശൗര്യമുള്ള വര

(676) കടുവയുടെ വാഗ്ദാനം

  കാടും നാടും തമ്മിൽ വേർതിരിച്ചിരുന്നത് ഒരു നദിയായിരുന്നു. ആ കാട്ടിലെ ഒരു കടുവയ്ക്ക് പ്രായമേറിയതിനാൽ ഇരയെ ഓടിച്ചിട്ടു പിടിക്കാൻ കഴിയാതായി. ഒരു ദിവസം, കടുവ കാട്ടിലൂടെ നടക്കുമ്പോൾ ഒരു സ്വർണവള നിലത്തു കിടക്കുന്നതു കണ്ടു. കടുവ അതു കടിച്ചെടുത്ത് നദിക്കരയിലെത്തി. മനുഷ്യർക്ക് സ്വർണവള ഇഷ്ടമാണെന്നും അവർ അതിനായി വഴക്കിടുമെന്നും പൂർവികർ പറഞ്ഞത് കടുവയുടെ മനസ്സിലെത്തിയിരുന്നു. കടുവ സ്വർണ വള ഇളക്കി മനുഷ്യരുടെ ശ്രദ്ധ ആകർഷിച്ചു. പക്ഷേ, നദിക്ക് അക്കരെയിലുള്ള മനുഷ്യർക്കെല്ലാം ആ വലിയ വള സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും കടുവയുടെ അടുത്തേക്ക് വരാൻ ധൈര്യപ്പെട്ടില്ല. കുറെ സമയം കഴിഞ്ഞപ്പോൾ, അക്കൂട്ടത്തിലെ അത്യാഗ്രഹിയായ യുവാവ് വെള്ളത്തിലൂടെ നീന്തി കടുവയുടെ മുന്നിലെത്തി. അന്നേരം, കടുവ വള കടിച്ചെടുത്ത് പിറകിലേക്കു പോയി. യുവാവിന് കൂടുതൽ ധൈര്യമായി. അവൻ മുന്നോട്ടു നീങ്ങി. കാടിനുള്ളിൽ യുവാവ് എത്തിയെന്ന് ഉറപ്പായപ്പോൾ കടുവ ചാടി വീണ് അവനെ കൊന്നു തിന്നു! ഗുണപാഠം - സ്വന്തം ജീവൻ പോയാലും പണവും പൊന്നും നേടാനുള്ള മനുഷ്യൻ്റെ അത്യാഗ്രഹം കുപ്രസിദ്ധമാണ്. Written by Binoy Thomas, Malayalam eBooks-676-Aesop-92 P

(675) കാക്ക രാജാവ്

  കാട്ടിലെ രാജാവായിരുന്നു സിംഹം. ഒരിക്കൽ, പക്ഷികളെല്ലാം കൂടി ഒത്തുകൂടി ഒരു തീരുമാനമെടുത്തു - പക്ഷികൾക്കും ഒരു രാജാവ് കൂടിയേ തീരൂ. അങ്ങനെ, ആ കാട്ടിലുള്ള എല്ലാ പക്ഷികളെയും ഈ കാര്യം അറിയിക്കാൻ തീരുമാനമായി. കാടെങ്ങും കിളികളുടെ വിളംബരം മുഴങ്ങിക്കേട്ടു. ഈ കാര്യം ഒരു കാക്കയും ശ്രദ്ധിച്ചു. തനിക്ക് എങ്ങനെയും രാജാവായേ മതിയാകൂ എന്ന് കുബുദ്ധിയായ അവൻ തീരുമാനിച്ചു. അതിനായി കാട്ടിൽ കൊഴിഞ്ഞു കിടന്ന പലതരം തൂവലുകൾ അവൻ പെറുക്കിയെടുത്ത് വട്ടപ്പശകൊണ്ട് തൻ്റെ തൂവലുകൾക്കിടയിൽ ചേർത്തു വച്ചു. പ്രാവിൻ്റെയും മയിലിൻ്റെയും തൂവലുകൾ വന്നതോടെ രൂപമാറ്റം വന്ന വലിയൊരു പക്ഷിയായി കാക്ക മാറി. പക്ഷിമഹാസമ്മേളനം നടന്ന ദിവസം ഈ കാക്കയെ കണ്ട് മറ്റുള്ളവർ അത്ഭുതപ്പെട്ടു. അതു വരെ കാണാത്ത അന്യദേശ പക്ഷിയെന്നു വിചാരിച്ച് അവനെ രാജാവായി തെരഞ്ഞെടുത്തു. അന്നേരം, ഒരു പ്രാവ് തൻ്റെ തൂവൽ പോലെ തോന്നിച്ചതിനാൽ കാക്കയുടെ വെള്ളത്തൂവലിൽ കൊത്തിയപ്പോൾ അത് അടർന്നു വീണു! മയിൽ വന്ന് മയിൽപ്പീലി അടർത്തി. ഉടൻ, പക്ഷികൾ ഒന്നടങ്കം പറഞ്ഞു - "ഇതൊരു കാക്കയാണ്! ഈ ചതിയനെ കൊത്തിപ്പറിച്ച് ദൂരെ ദിക്കിലേക്ക് ഓടിക്കുക" ഗുണപാഠം - ചതിയന്മാരുടെ തൂവലുകൾ കൊഴിഞ്ഞ്

(674) ഞണ്ടിൻ്റെ നടത്തം

  അതൊരു മനോഹരമായ കടൽത്തീരമായിരുന്നു. മണൽപ്പരപ്പിലൂടെ കൊച്ചു ഞണ്ടിനെ നടക്കാൻ പഠിപ്പിക്കുകയായിരുന്നു അമ്മ ഞണ്ട്. പക്ഷേ, എത്ര ശ്രമിച്ചിട്ടും കുഞ്ഞൻ ഞണ്ട് നേരെ നടക്കാൻ പഠിച്ചില്ല. അമ്മ പറഞ്ഞു - "ഇടത്തോട്ട്" അന്നേരം, കുഞ്ഞൻ വലത്തോട്ടു പോയി. വലത്തോട്ട് എന്നു പറഞ്ഞപ്പോൾ ഇടത്തേയ്ക്കും! അമ്മ ശകാരിച്ചു - " ഇങ്ങനെയായാൽ നീ എങ്ങനെ ഇര തേടും? പട്ടിണി കിടന്നു ചാകും!'' ഒടുവിൽ, കൊച്ചു ഞണ്ടിനു ദേഷ്യം വന്നു - "എങ്കിൽ, അമ്മയൊന്നു നടന്നു കാണിക്ക് '' അപ്പോൾ, ഞണ്ടമ്മ ഇടത്തോട്ടും വലത്തോട്ടും യാതൊരു കൃത്യതയുമില്ലാതെ കുറെ നേരം നടന്നു. അതു കണ്ട്, കൊച്ചു ഞണ്ട് പൊട്ടിച്ചിരിച്ചു. ഞണ്ടമ്മ ശാന്തമായി പറഞ്ഞു - "ഒരു ഞണ്ടിന് മുന്നോട്ടും പിന്നോട്ടും ഇരുവശത്തോട്ടും ഒക്കെ പോകാനാകും. പക്ഷേ, നമ്മൾ വശങ്ങളിലേക്കാണു കൂടുതൽ നടക്കുന്നതെന്ന സത്യം ഇപ്പോഴാണു ഞാൻ മനസ്സിലാക്കിയത്!" ഗുണപാഠം - സ്വയം നേരെ നടന്നിട്ടു മാത്രം മറ്റുള്ളവരെ നേരെ നടക്കാൻ ഉപദേശിക്കണം. Written by Binoy Thomas, Malayalam eBooks - 674- Aesop - 90 PDF - https://drive.google.com/file/d/1QhzYor1BD9NB2wNvoJajWziN8N0s5_x4/view

(673) പൊന്മുട്ടയിടുന്ന താറാവ്

  ഒരു കർഷകൻ വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഒരു ദിവസം അയാൾ വീടിൻ്റെ വരാന്തയിൽ വിഷമിച്ച് ഇരുന്ന സമയത്ത് അപരിചിതനായ ആൾ വന്ന് ഒരു താറാവിനെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു - "ഈ താറാവിനെ സംരക്ഷിച്ചാൽ അത് നിങ്ങളെയും സംരക്ഷിക്കും" അയാൾ ഗോതമ്പ് കഞ്ഞി ഉണ്ടാക്കി കുടിക്കാൻ വച്ചിരുന്ന ഗോതമ്പുമണികൾ താറാവിനു കൊടുത്തു. അന്നേരം, അയാൾ അത്താഴപ്പട്ടിണി കിടന്നു. അടുത്ത ദിനം, രാവിലെ നോക്കുമ്പോൾ താറാവിൻ്റെ കീഴിലായി സ്വർണ നിറമുള്ള മുട്ട കണ്ടു. അതൊരു സ്വർണമുട്ടയായിരുന്നു! എല്ലാ ദിവസവും അയാൾക്ക് ഓരോ സ്വർണ്ണ മുട്ട ലഭിച്ചുകൊണ്ടിരുന്നു. അതെല്ലാം ആഭരണ വ്യാപാരിക്ക് കൊടുത്ത് കർഷകൻ സമ്പന്നനായി. ദരിദ്രനായതിനാൽ അതുവരെ വിവാഹം ചെയ്തിരുന്നില്ല. എന്നാൽ, സമ്പത്തുവന്നതോടെ കല്യാണവും കഴിഞ്ഞു. ഒരു ദിവസം, ദുരാഗ്രഹിയായ ഭാര്യ പറഞ്ഞു - "നമ്മൾ ഓരോ ദിവസവും ഓരോ മുട്ട നോക്കി ഇരിക്കാതെ ഈ താറാവിൻ്റെ വയറു കീറി എല്ലാം കൂടി ഒരുമിച്ച് എടുക്കാം'' അയാൾ അങ്ങനെ ചെയ്തപ്പോൾ വയറ്റിൽ നിന്നും ഒരു മുട്ട പോലും കിട്ടിയില്ല! മാത്രമല്ല, താറാവ് ചത്തു പോകുകയും ചെയ്തു! അയാൾ കരയാൻ തുടങ്ങി. ഉടൻ, താറാവിനെ ഏൽപ്പിച്ച അപരിചിതൻ അവിടെത്

(672) ചതിയൻ കാക്ക

  ഒരു വേട്ടക്കാരൻ പക്ഷികളെ പിടിക്കാനായി കാട്ടിൽ വല വിരിച്ചു. അന്നേരം, അബദ്ധത്തിൽ ഒരു കാക്ക ആ കെണിയിൽ വീണു. കാക്ക നിലവിളിച്ചു - "അങ്ങ്, ദയവായി എന്നെ വിട്ടയയ്ക്കണം. ഇതിനു പകരമായി അനേകം പക്ഷികളെ ഈ കെണിയിൽ വീഴിക്കാൻ ഞാൻ സഹായിക്കാം" ബുദ്ധിമാനായ വേട്ടക്കാരൻ ദേഷ്യപ്പെട്ടു- "നിന്നെ വിടണമെന്നു മാത്രം പറഞ്ഞാൽ ഞാൻ ഒരു പക്ഷേ, വിട്ടയയ്ക്കുമായിരുന്നു. പക്ഷേ, പകരത്തിനായി അനേകം പക്ഷികളെ ചതിയിൽ പെടുത്തുമെന്നു പറഞ്ഞതിനാൽ നിന്നെ വിടില്ല. കാരണം, നീയൊരു ചതിയനും ദുഷ്ടനുമാണ്!" കാക്കയാകട്ടെ, തൻ്റെ ദുർബുദ്ധിയുടെ നാവിനെ ശപിച്ചു. കാരണം, തനിക്ക് മറ്റു പക്ഷികളെ ഈ കെണിയിൽ പെടുത്താനുള്ള യാതൊരു കഴിവും ഇല്ലായിരുന്നല്ലോ! ഗുണപാഠം - ദുർബുദ്ധിയുടെ നാവ് സ്വയം നാശത്തിനു കാരണമാകാം. Written by Binoy Thomas, Malayalam eBooks - 672- Aesop-88 PDF - https://drive.google.com/file/d/1J-_S3m1oGJIjDYXzI8Ew9BQuUixI6ztC/view?usp=drivesdk

(671) മുയൽ പ്രസംഗം

  കാട്ടിലെ രാജാവായി സിംഹം വിലസിയ സമയം. പൊതുവേ, മൃഗങ്ങൾക്ക്, സിംഹത്തിൻ്റെ ദുർഭരണത്തിൽ അതൃപ്തിയുണ്ടായിരുന്നു. കാരണം, എല്ലാ ദിവസവും യഥേഷ്ടം മൃഗങ്ങളെ കൊന്നു തിന്നുന്ന രീതിയായിരുന്നു അവൻ്റേത്. ഒരു ദിനം - മുയൽ, ആട്, പോത്ത്, കുറുക്കൻ, മാൻ, പന്നി, സീബ്ര, ചെന്നായ തുടങ്ങിയ മൃഗങ്ങൾ അടിയന്തര യോഗം ചേർന്നു. ഓരോരുത്തരും സിംഹത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീറോടെ പ്രസംഗിച്ചു. അതിനിടയിൽ മുയലിൻ്റെ ഊഴമായി. "പ്രിയ സുഹൃത്തുക്കളെ, നാം ഓരോരുത്തരായി നശിച്ചു കൊണ്ടിരിക്കുകയാണ്. അവൻ്റെ ദുർഭരണം അവസാനിപ്പിച്ചേ മതിയാകൂ. ഒന്നുകിൽ അവനെ ഈ കാട്ടിൽ നിന്നും ഓടിക്കണം. അല്ലെങ്കിൽ ചതിയിൽപ്പെടുത്തി കൊല്ലണം" ഈ വിധം പ്രസംഗം ആവേശത്തിൽ നടക്കുമ്പോൾ ഇര തേടിയ സിംഹം യാദൃശ്ചികമായി ഇതു കേട്ടുകൊണ്ട് ഗർജ്ജിച്ചു - "നിങ്ങളുടെ ആവശ്യം തികച്ചും ന്യായമാണ്. അത് ഇപ്പോൾത്തന്നെ നടപ്പിലാക്കിക്കൊള്ളൂ" ഞെട്ടിത്തിരിഞ്ഞ മുയൽ ആദ്യം തന്നെ ചെറു മാളത്തിൽ ഒളിച്ചു. മറ്റു മൃഗങ്ങൾ പരമാവധി വേഗത്തിൽ ചിതറിയോടി! സിംഹം അതു കണ്ടു കൊണ്ട് പൊട്ടിച്ചിരിച്ചു! ഗുണപാഠം - നടപ്പാക്കാൻ പറ്റാത്ത പദ്ധതികൾക്കു വേണ്ടി വാക്കും പണവും സമയവും വെറുതെ കളയരുത്. Wr

(670) കുറുക്കൻ്റെ സൗന്ദര്യ ദർശനം

  പുളളിപ്പുലിയും ജിറാഫും കൂട്ടുകാരായിരുന്നു. ഒരിക്കൽ അവരുടെ സംസാരത്തിനിടയിൽ, തങ്ങളിൽ ആർക്കാണു കൂടുതൽ സൗന്ദര്യമെന്നത് തർക്ക വിഷയമായി. പുള്ളിപ്പുലി പറഞ്ഞു - "ഞങ്ങളുടെ തോൽ പല വീടുകളിലും ഭിത്തിയിൽ വച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഭംഗിയാണ് പുലികൾക്ക്" ജിറാഫും ഒട്ടും വിട്ടുകൊടുത്തില്ല - "നീ എൻ്റെ തൊലിപ്പുറത്തെ ചിത്രപ്പണികൾ നോക്കൂ. വനദേവതയുടെ അനുഗ്രഹമാണിത്" അങ്ങനെ, തർക്കം മുറുകിയപ്പോൾ ഒരു കുറുക്കൻ അതുവഴി വന്നു. അവർ ബുദ്ധിമാനായ കുറുക്കൻ്റെ അഭിപ്രായം തേടി. പക്ഷേ, കുറുക്കൻ ഈ രണ്ടു പേരുടെയും വെറുപ്പ് സമ്പാദിക്കാൻ ശ്രമിച്ചില്ല. അവൻ്റെ കൗശലം നിറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു - "നിങ്ങൾ രണ്ടു പേരും ഒരുപോലെ ശരീരസൗന്ദര്യമുള്ള കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചയാണ്. പക്ഷേ, മനസ്സിൻ്റെ സൗന്ദര്യം കൂടി നോക്കുകയാണെങ്കിൽ പുള്ളിമാനാണ് ഏറ്റവും സൗന്ദര്യം!" അന്നേരം, പുള്ളിപ്പുലി പിറുപിറുത്തു - "ഹാവൂ! രക്ഷപെട്ടു. എന്തായാലും ജിറാഫിനല്ലല്ലോ'' അതേസമയം, ജിറാഫിനും അതുപോലൊന്ന് തോന്നി- "പുളളിപ്പുലിയുടെ അഹങ്കാരം തീർന്നു. അങ്ങകലെയുള്ള പുള്ളിമാന് സൗന്ദര്യമുണ്ടെങ്കിൽ എനിക്കെന്തു ചേതം?&q

(669) സിംഹത്തെ ഓടിച്ച കഴുത!

  കാട്ടിൽ കൊടും വരൾച്ച വന്നതിനാൽ, ഇര തേടാനായി ഒരു സിംഹം സന്ധ്യ മയങ്ങിയപ്പോൾ നാട്ടിലേക്കിറങ്ങി. ഒരു വീടിൻ്റെ പിന്നാമ്പുറത്ത് സിംഹം പതുങ്ങി നിന്നു. അവിടെ വരാന്തയിൽ കൊഴുത്ത കഴുത കിടപ്പുണ്ടായിരുന്നു. എന്നാൽ, സിംഹത്തെ കണ്ട് ആ വീട്ടിലെ പൂവൻകോഴി ഉച്ചത്തിൽ കൂവി ബഹളം വച്ചു. അപ്പോഴാണ് കഴുത കാര്യം മനസ്സിലാക്കി സിംഹത്തിനു മുന്നിൽ പേടിച്ചു വിറച്ചത്. വന്യജീവികളുടെ ആക്രമണം അവിടെ പതിവായതിനാൽ പെട്ടെന്ന് ആളുകൾ ഓടിക്കൂടി. അന്നേരം, വലയിൽ അകപ്പെടുമെന്ന് വിചാരിച്ച് സിംഹം ഓടാൻ തുടങ്ങി. ഇതു കണ്ട്, കഴുത വിചാരിച്ചു - "ഹൊ! ഒരു പൂവൻകോഴിയുടെ കൂവൽ കേട്ട്‌ പേടിത്തൊണ്ടൻ സിംഹം ഓടിയിരിക്കുന്നു. കാട്ടിലെ രാജാവാണത്രെ രാജാവ്! ത്ഫൂ!"  കഴുതയുടെ പേടി മാറി ധൈര്യം ഇരച്ചു കയറിയപ്പോൾ കഴുതയ്ക്ക് പെട്ടെന്ന് ഒരു മോഹമുദിച്ചു - ഇതുതന്നെ പറ്റിയ അവസരം. സിംഹത്തെ ഓടിച്ച കഴുത എന്ന ബഹുമതി എനിക്കു സ്വന്തമാക്കണം. കഴുത സിംഹത്തിൻ്റെ പിറകേ അമറിക്കൊണ്ട് പാഞ്ഞു. നാടുവിട്ട് കാട്ടിൽ കയറിയ സിംഹം ഓട്ടം നിർത്തി തിരിഞ്ഞു നോക്കിയപ്പോൾ താൻ തിന്നാൻ കൊതിച്ച കഴുത തൻ്റെ പിന്നാലെ വരുന്നു! ഉടൻ, സിംഹം ഒറ്റയടിക്ക് കഴുതയെ വീഴ്ത്തി. അതിനെ കൊന്നു തിന്നു.

(668) കിളിയുടെ പാട്ട്

  ഒരിക്കൽ, ഒരു കിളി പകൽനേരത്ത് പാട്ടു പാടി രസിച്ചു നടക്കുകയായിരുന്നു. അത്, ഒരു വേട്ടക്കാരൻ ശ്രദ്ധിച്ചു. അയാൾ സമർഥമായി വലവിരിച്ച് കിളിയെ പിടിച്ചു. കിളിയെ വിൽക്കാനായി കുറെ വീടുകൾ കയറിയിറങ്ങിയപ്പോൾ ഒരു പ്രഭു കിളിയെ വാങ്ങി. അദ്ദേഹം മനോഹരമായ ഒരു കിളിക്കൂട് പണിത് വീടിൻ്റെ വരാന്തയിൽ തൂക്കിയിട്ടു. രാവും പകലും പാടി നടന്ന കിളി പകൽ മാത്രം വായ തുറന്നില്ല. രാത്രി മനോഹരമായി പാടും. അങ്ങനെയിരിക്കെ, ഒരു മൂങ്ങ ഈ കിളിയുടെ പാട്ടുകേട്ട് കൂടിനടുത്ത് വന്നു. "നീയെന്താ രാത്രിയിൽ മാത്രമേ പാടുകയുള്ളൂ? പകൽ ഇവിടെ നിന്നും യാതൊരു ശബ്ദവും കേൾക്കുന്നില്ലല്ലോ?" കിളി പറഞ്ഞു - "ഞാൻ പകൽ പാടി നടന്നതുകൊണ്ടാണ് എന്നെ ഒരാൾ ശ്രദ്ധിച്ച് വലയിൽ കുടുക്കിയത്. ആ തെറ്റ് ഇനി ഞാൻ ആവർത്തിക്കില്ല" അതേസമയം, മൂങ്ങ മറ്റൊരു നിർദ്ദേശമാണു നൽകിയത്‌ - "നീ എന്തായാലും രാവും പകലും ഈ കൂടിനകത്താണല്ലോ. നേരത്തേ ഈ ആശയം നടപ്പിലാക്കിയിരുന്നെങ്കിൽ ഈ ദുർഗതി വരില്ലായിരുന്നു. ഇനി പകൽ പാടാതെ മനസ്സുഖം എന്തിനു കളയണം?" താൻ ഇനി പിടിക്കപ്പെടാതെ നോക്കിയിട്ട് എന്തു പ്രയോജനം? കിളി അങ്ങനെ ചിന്തിച്ച് പകൽ സമയത്തും പാടിത്തുടങ്ങി. ഗുണപാഠം - ചതി