(680) അക്ബറിൻ്റെ താടി

 ഒരു ദിവസം, രാവിലെ കൊട്ടാരസദസ്സിലേക്ക് അക്ബർ ചക്രവർത്തി എത്തിയത് കോപത്തോടെയായിരുന്നു. കാരണം ഇതാണ്- രാത്രിയിൽ ഉറക്കത്തിനിടയിൽ ആരോ അദ്ദേഹത്തിൻ്റെ താടിരോമത്തിൽ ശക്തമായി വലിച്ചിരിക്കുന്നു!

കൊട്ടാരമാകെ ആശയക്കുഴപ്പത്തിലായി. ആരാണു ഈ വികൃതി ചെയ്തത് എന്നായി ചർച്ച. മാത്രമല്ല, ആ കുറ്റവാളിയെ എങ്ങനെ ശിക്ഷിക്കണമെന്നും ചൂടേറിയ വാദങ്ങൾ ഉയർന്നു.

ഈ സമയത്ത്, കൊട്ടാര വിദൂഷകനായ ബീർബൽ അങ്ങോട്ടു വന്നു. അദ്ദേഹം, നോക്കിയപ്പോൾ ദേഷ്യത്തോടെ സിംഹാസനത്തിൽ ഇരിക്കുന്ന അക്ബറിനെയാണു കണ്ടത്. ബീർബൽ കുറച്ചു നേരം, ആളുകളുടെ സംസാരം ശ്രദ്ധിച്ചു. അതിനു ശേഷം, ബീർബൽ അക്ബറിനോടു പറഞ്ഞു - "ഈ കുറ്റം ചെയ്ത ആൾക്ക് ഒരു പൊതിയിൽ മധുര പലഹാരങ്ങൾ അങ്ങ് ശിക്ഷയായി കൊടുത്തേക്കുക!"

ഇതു കേട്ട്, രാജാവു മാത്രമല്ല, സദസ്സിലുണ്ടായിരുന്നവരും ഞെട്ടി!

രാജാവ് ചോദിച്ചു "എന്തു ധിക്കാരമാണു താങ്കൾ പറയുന്നത്?"

ബീർബൽ തുടർന്നു - " ഉഗ്രപ്രതാപിയായ അക്ബർ ചക്രവർത്തിയുടെ താടിയിൽ പിടിച്ചു വലിക്കാൻ ധൈര്യമുള്ളത് അങ്ങയുടെ കുഞ്ഞു മകൻ ആയിരിക്കും!"

ആ നിമിഷം തന്നെ പരിചാരകർ പാഞ്ഞു. സംഭവം സത്യമായിരുന്നു!അക്ബറിൻ്റെ കോപം മാറി മുഖത്ത് ചിരി വിടർന്നു.

Written by Binoy Thomas, Malayalam eBooks-680- Birbal Stories - 5 PDF -https://drive.google.com/file/d/1rP8jbghXDiHIloLpcjw6v0SIz8KPwE04/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam