മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം

Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക)

1. പ്രീണിപ്പിക്കുക -
കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു.
2. മോഹാലസ്യപ്പെടുക -
മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു.
3. ഹൃദയോന്നതി -
കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു.
4. ആശ്ലേഷിക്കുക -
ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു.
5. ജനസഹസ്രം -
തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി.

6. വ്യതിഥനാകുക -
പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി.
7. പേടിച്ചരണ്ടു -
പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു.
8. ലംഘിക്കുക -
ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്.
9. നിറവേറ്റുക -
അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി.
10. ശുണ്ഠി -
പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു.

11. പ്രതിസംഹരിക്കുക -
നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു.
12. നിരാമയൻ -
പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി നിരാമയനായി.
13. വർത്തിക്കുക -
രാജാവിന്റെ ഭരണം പുരോഗതിയിലേക്കു നയിച്ചപ്പോൾ പ്രജകൾ എല്ലാവരും ഭക്തിയോടെ വർത്തിച്ചു.
14 . നരാധമൻ -
അയൽരാജ്യം പിടിച്ചെടുത്ത രാജാവ് ക്രൂരതയോടെ ജനങ്ങൾക്കു മുന്നിൽ നരാധമനായി.
15 . സർവ്വവ്യാപി -
ദൈവം സർവ്വവ്യാപിയാണെന്നു പുരാണ ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

16. നിരർത്ഥകം -
പ്രതികൂല കാലാവസ്ഥയെ നോക്കാതെ കൃഷി ചെയ്ത രാമുവിന്റെ കഠിനാധ്വാനം കനത്ത മഴയിൽ നിരർത്ഥകമായി.
17. പക്ഷപാതം -
പന്തുകളിയിൽ റഫറിയുടെ പക്ഷപാതം വഴക്കിൽ കലാശിച്ചു.
18 . പൈശാചികം -
അപകടത്തിൽ ബോധം പോയ ആളിന്റെ പണം രക്ഷാപ്രവർത്തകൻ മോഷ്ടിച്ചത് പൈശാചികമായ പ്രവൃത്തിയാണ്.
19. സുകൃതം -
സാധുവായ രാമു പണക്കാരനായപ്പോൾ അത് മുജ്ജന്മ സുകൃതമാണെന്ന് സന്യാസി പ്രസ്താവിച്ചു.
20. അനുശാസനം -
രാജ്യത്ത്, ആനക്കൊമ്പ് വ്യാപാരം പാടില്ലെന്ന് രാജാവ് അനുശാസനം പുറപ്പെടുവിച്ചു.

21. നിർവേദം -
യുദ്ധത്തിൽ പരാജയപ്പെട്ട രാജാവ് ഗുഹയിൽ ഒളിച്ചു താമസിച്ചപ്പോൾ തന്റെ യുദ്ധക്കൊതിയിൽ നിർവേദം അനുഭവപ്പെട്ടു.
22. ദുഷ്കരം -
തകർന്നു കിടക്കുന്ന വഴിയിലൂടെ വാഹനം ഓടിക്കുന്നത് രാമുവിന് ദുഷ്കരമായി.
23. വ്യസനിക്കുക -
കുടുംബത്തിന്റെ ദാരിദ്ര്യം രാമുവിനെ വല്ലാതെ വ്യസനിപ്പിച്ചു.
24 . വ്യവഹരിക്കുക -
രാജസന്നിധിയിൽ എത്തിയ അയൽദേശത്തെ പണ്ഡിതരുമായി വ്യവഹരിക്കുന്നത് രാജാവിന് ഏറെ അഭിമാനമായി തോന്നി.
25. ചിരഞ്ജീവി -
ചില അഴിമതിക്കാരുടെ പണസമ്പാദനം കണ്ടാൽ അവർ ചിരഞ്ജീവിയാണെന്നു തോന്നും.

26. അനർഘം -
നാടുവാഴി തന്റെ മിച്ചഭൂമി അനേകം സാധുക്കൾക്ക് ദാനം ചെയ്തത് ആ നാടിന്റെ അനർഘനിമിഷങ്ങളായിരുന്നു.
27. ആട്ടിയകറ്റുക -
ഏതു പ്രതിസന്ധികളിലും ദുശ്ശീലങ്ങളെ ആട്ടിയകറ്റാൻ നാം ശീലിക്കണം.
28. സുദുർലഭം -
ഇക്കാലത്ത്, ജീവിതകാലം മുഴുവനും ആദർശങ്ങളും മൂല്യങ്ങളും പാലിക്കുന്ന ആളുകൾ സുദുർലഭമായിരിക്കുന്നു.
29 . ഈട്ടം കൂടുക -
ബന്ധുക്കളുടെ ഇടപെടൽ മൂലം കുടുംബ വഴക്കുകൾ ഈട്ടം കൂടുന്നതു പതിവാണ്.
30. മൂലോഛേദം -
രാജ്യത്തിന്റെ വികസനത്തിന് എതിരു നിൽക്കുന്ന ദുഷ്ടശക്തികളെ മൂലോഛേദം ചെയ്യണം.

31. ആഘാത പ്രത്യാഘാതങ്ങൾ -
മണ്ണു ഖനനം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാത പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
32. സാരഥി -
പഠന കാലത്തെ രാമുവിന്റെ സ്‌ഥിരമായ പരിശ്രമം പിന്നീട്, അവനെ വലിയൊരു സ്ഥാപനത്തിന്റെ സാരഥിയാക്കി.
33. മഹാനാശകാരി -
ലോകമെങ്ങും മഹാനാശകാരിയായ ദുശ്ശീലമാണ് മദ്യപാനം.
34. പരിസമാപ്തി -
കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ജീവിത വിജയം.
35. ബലികഴിക്കുക -
ഒരാളുടെ വിജയത്തിന് അവന്റെ ദൗർബല്യങ്ങളെ ബലികഴിക്കണം.

36. തൊണ്ടയിടറുക -
ആശുപത്രിയിൽ സൗജന്യ പൊതിച്ചോറ് സ്വീകരിച്ച ആൾ തൊണ്ടയിടറി നന്ദി പറഞ്ഞു.
37. തോറ്റോടുക -
ശത്രു സൈന്യത്തിന്റെ മിന്നലാക്രമണത്തിൽ രാജാവും പടയും തോറ്റോടി.
38. വേരുറയ്ക്കുക -
മാതാപിതാക്കളുടെ ദുശീലങ്ങൾ പലതും കുട്ടികളിൽ വേരുറയ്ക്കും.
39. കുടികൊള്ളുക -
മറ്റുള്ളവർക്കു നന്മ ചെയ്യുന്നവരിൽ ദൈവിക ചൈതന്യം കുടികൊള്ളുന്നു.
40. കടുംകൈ -
കള്ളൻ ഓടി രക്ഷപ്പെടുന്നതു കണ്ടപ്പോഴാണ് പൊലീസ് തോക്കെടുത്ത് കടുംകൈ ചെയ്തത്.

41. കാലനൂർ പൂകിക്കുക -
ശത്രുരാജ്യത്തിന് രഹസ്യങ്ങൾ ചോർത്തിയ ചാരനെ രാജാവ് കാലനൂർ പൂകിച്ചു.
42. വിപുലമായ -
രാജകുമാരിയുടെ സ്വയംവരത്തിനു ശേഷം വിപുലമായ സദ്യ കൊട്ടാരത്തിൽ നടത്തി.
43. പ്രതികാരേച്ഛ -
മനസ്സിൽ ദീർഘനാളായി പ്രതികാരേച്ഛ സൂക്ഷിക്കുന്നത് സ്വന്തം ആരോഗ്യം നശിപ്പിക്കും.
44. മുക്തരാകുക -
രാമുവിന്റെ കുടുംബം ബന്ധു സഹായത്താൽ കടത്തിൽ നിന്നും മുക്തരായി.
45. ഭീമ ദർശനം -
കേരളത്തിലെ 2018 - ലെ പ്രളയവും പേമാരിയും ഭീമദർശനമായി ഇന്നും അനുഭവപ്പെടുന്നു.

Vakyathil prayogam- How to make sentences with Malayalam words?

മലയാളം പഠിക്കുന്ന കുട്ടികളുടെ പരീക്ഷകളിൽ മിക്കവാറും ചോദിക്കുന്ന ചോദ്യങ്ങളാണ് വാക്യത്തിൽ പ്രയോഗിക്കുക എന്നുള്ളത്. അമിതമായ ഫോൺ ഉപയോഗം മൂലം മലയാളം വായനശീലവും പത്രവായനയും കുറഞ്ഞതിനാൽ മലയാള പദങ്ങൾ പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്.

ഇനി പൊതുവായി CBSE, ICSE കേരള സിലബസ് കുട്ടികൾക്കും പ്രയോജനപ്പെടുന്ന കൂടുതലായും കണ്ടു വരുന്ന ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിക്കുമല്ലോ.

46. വേദവാക്യം- രാജാവ് പല തെറ്റുകൾ ചെയ്യുന്ന കല്പനകൾ വിളംബരം ചെയ്തെങ്കിലും പ്രജകൾക്ക് അതെല്ലാം വേദവാക്യം ആയിരുന്നു.
47. സത്യവാങ്മൂലം- രാമു തെരഞ്ഞെടുപ്പിന് സ്വത്തുവിവരം അടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിച്ചു.

48. അടിയറ വയ്ക്കുക -
കടം മൂലം നാടുവിട്ട രാമു അഭിമാനം അടിയറ വച്ച് ഭിക്ഷ യാചിച്ചു.
49. മതിമറക്കുക -
ഉന്നത വിജയത്തിൽ മതിമറന്ന് രാമു അഹങ്കാരിയായി മാറി.

50. പൊടിപ്പും തൊങ്ങലും -
കുടുംബ വഴക്കുകൾ പലപ്പോഴും അയൽക്കാർ പൊടിപ്പും തൊങ്ങലും ചേർത്ത് നാടെങ്ങും പറഞ്ഞു നടക്കാറുണ്ട്.
51. ബഹുമുഖം -
സംഗീതത്തിലും പഠനത്തിലും പ്രസംഗത്തിലും ഒരേ പോലെ തിളങ്ങിയ ബഹുമുഖ പ്രതിഭയായിരുന്നു രാമു.
52. സമവായം -
അതിർത്തിയിലെ തർക്കം തീർക്കാൻ വേണ്ടി നദീജലം പങ്കിട്ടുകൊണ്ട് അയൽ രാജ്യങ്ങൾ സമവായത്തിലെത്തി.
53. മറുകണ്ടം ചാടുക -
പണം കിട്ടിയപ്പോൾ സാക്ഷി കോടതിയിൽ വാക്കു മാറ്റി മറുകണ്ടം ചാടി .
54. തനിമയാർന്ന -
ഗാന്ധിജി സത്യത്തിന്റെ തനിമയാർന്ന വ്യക്തിത്വമായിരുന്നു.
55. മാറ്റുരയ്ക്കുക -
രാമു നീന്തൽ മിടുക്കനായതിനാൽ ദേശീയ മൽസരത്തിൽ മാറ്റുരയ്ക്കാനായി.
56. സിംഹഭാഗം -
രാജസന്നിധിയിലെ തർക്കത്തിൽ സിംഹഭാഗവും സംസ്കൃതത്തിലായിരുന്നു.
57. പുലിവാൽ പിടിക്കുക -
ബാങ്കിൽ പണം അടയ്ക്കാത്ത സുഹൃത്തിനു ജാമ്യം നിന്ന രാമു പുലിവാൽ പിടിച്ചു.
58. അന്യം നിൽക്കുക -
രാമുവിന്റെ അയൽപക്കത്തെ കളിമൺ വ്യവസായം കടം കയറി അന്യംനിന്നു പോയി.
59. നഖശിഖാന്തം -
രാമുവിനെ വിദേശത്തു വിട്ടു പഠിപ്പിക്കുന്നതിനെ ചേട്ടൻ നഖശിഖാന്തം എതിർത്തു.

60. മേച്ചിൽപ്പുറം തേടുക -
പൊലീസുകാരുടെ കർശന നിരീക്ഷണം മൂലം കള്ളനായ രാമു പുതിയ മേച്ചിൽപുറം തേടി നാടുവിട്ടു.
61. ഗത്യന്തരമില്ലാതെ -
രാമുവിന് കടം കയറിപ്പോൾ വീടു വിൽക്കാതെ ഗത്യന്തരമില്ലായിരുന്നു.
62. സഖ്യം ചെയ്യുക -
അയൽരാജ്യവുമായി യുദ്ധം ചെയ്യാൻ നാടുവാഴികൾ സഖ്യം ചെയ്തു.
63. സ്വയം പര്യാപ്തത -
രാജ്യത്തെ കർഷകർ ഒന്നിച്ച് പ്രയത്നിച്ചപ്പോൾ നെല്ലിന്റെ ഉൽപാദനത്തിൽ സ്വയം പര്യാപ്തമായി.
64. ആബാലവൃദ്ധം -
നാട്ടിലെ ഉൽസവത്തിന് ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു.
65. ഇച്ഛാശക്തി -
രാമുവിന്റെ കാലിന് പരിക്കു പറ്റിയെങ്കിലും അവന്റെ ഇച്ഛാശക്തി പന്തുകളിയിൽ ഒന്നാമനാക്കി.
66. ഊഹാപോഹം -
ബന്ധുജനങ്ങളുടെ ഊഹാപോഹങ്ങൾ രാമുവിന്റെ കുടുംബത്തിന്റെ തകർച്ചയ്ക്കു കാരണമായി.
67. ആവിർഭവിക്കുക -
നാട്ടുകാരുടെ ഒരുമിച്ചുള്ള പ്രവർത്തനത്താൽ കുടിവെള്ള പദ്ധതി ആവിർഭവിച്ചു.
68. കെട്ടുകെട്ടുക -
നാട്ടുകാരുടെ സുരക്ഷാ പദ്ധതികൾ കള്ളന്മാരെ കെട്ടുകെട്ടിച്ചു.
69. ഉപജാപം -
രാജാവിന്റെ പരാജയത്തിനു കാരണം കൊട്ടാരത്തിലെ ഉപജാപ സംഘങ്ങളായിരുന്നു.

70. അഭ്യുദയ കാംക്ഷി -
നാട്ടുകാരിലെ ചില അഭ്യുദയകാംക്ഷികൾ രാമുവിന് വീട് പണിതു കൊടുത്തു.
71. ഉന്മൂലനാശം -
രാമുവിന്റെ മദ്യപാനം കുടുംബ ജീവിതത്തിന് ഉന്മൂലനാശം വരുത്തി.
72. ക്ഷണികം -
മറ്റുള്ളവർക്ക് ദോഷം ചെയ്തു കൊണ്ട് കിട്ടിയ രാമുവിന്റെ സുഖം ക്ഷണികമായിരുന്നു.
73. ഉരുളയ്ക്കുപ്പേരി -
ഗുരുവിനെ പരിഹസിക്കാൻ ശ്രമിച്ച പണ്ഡിതന് ഉരുളയ്ക്കുപ്പേരി പോലെ ഗുരു മറുപടി കൊടുത്തു.
74. ഒത്താശ ചെയ്യുക -
രാമുവിന്റെ ജോലി കളയാൻ ബന്ധുക്കൾ ഒത്താശ ചെയ്തു.
75. മുക്തകണ്ഠം -
സർക്കാർ ജോലി കിട്ടിയ രാമുവിനെ കൂട്ടുകാർ മുക്തകണ്ഠം പ്രശംസിച്ചു.
76. പ്രചുര പ്രചാരം -
രാമു എഴുതിയ മലയാള നോവൽ പ്രചുര പ്രചാരം നേടി.
77. അക്ഷന്തവ്യം -
രാമുവിനു കൂട്ടുകാർ നിർബന്ധമായി മദ്യം കൊടുത്തത് അക്ഷന്തവ്യമായ തെറ്റാണ്.
78. പുളകം കൊള്ളിക്കുക -
രാമുവിന് ബിരുദ പഠനത്തിൽ ഒന്നാം റാങ്ക് കിട്ടിയത് അധ്യാപകരെ പുളകം കൊള്ളിച്ചു.
79. ദേശാടനം -
റഷ്യയിലെ സൈബീരിയൻ കൊക്കുകൾ കുമരകത്തേക്ക് ദേശാടനം നടത്താറുണ്ട്.

80. നാട്ടുനടപ്പ് -
കൊട്ടാരത്തിലെ തർക്കങ്ങളിൽ തോറ്റവർക്ക് പണ്ഡിത പദവി കളയുന്ന നാട്ടുനടപ്പ് രാജ്യത്തുണ്ടായിരുന്നു.
81. പര്യാപ്തം -
രാമുവിന് വിദേശ പഠനത്തിനു പോകാൻ പര്യാപ്തമായ സാമ്പത്തികം ഇല്ലായിരുന്നു.
82. അകമ്പടി സേവിക്കുക -
നാടുവാഴിയുടെ കുറ്റകൃത്യങ്ങൾ കണ്ടില്ലെന്നു നടിച്ച് നാട്ടുകാർ അകമ്പടി സേവിച്ചു.
83. അടിത്തറ പാകുക -
രാമു മന്ത്രിയായ കാലത്ത്, നാട്ടിൽ അനേകം വികസന പദ്ധതികൾക്ക് അടിത്തറ പാകി.
84. അതിശയോക്തി -
രാമുവിന്റെ സ്ഥിരപരിശ്രമം ഉന്നത വിജയം നേടുമെന്നുള്ളതിൽ ഒട്ടും അതിശയോക്തിയില്ല.
85. വിശ്വോത്തരം -
ഡാവിഞ്ചി വരച്ച ചിത്രങ്ങൾ വിശ്വോത്തര കലാസൃഷ്ടികളാണ്.
86. മനോരാജ്യം കാണുക -
രാമു പഠിക്കാനായി ഇരിക്കുമ്പോൾ മയങ്ങി മനോരാജ്യം കാണുന്നതു പതിവായിരുന്നു.
87. മൃതപ്രായനാക്കുക -
വലിയ മരങ്ങൾ വെട്ടുന്ന പണികൾ യുവാവായ രാമുവിനെ മൃതപ്രായനാക്കി.
88. ശിരസാ വഹിക്കുക -
രാജാവിന്റെ യുദ്ധതന്ത്രങ്ങൾ പഴഞ്ചനായിരുന്നെങ്കിലും സൈന്യാധിപൻ ശിരസാ വഹിച്ചു.
89. തൃണവൽക്കരിക്കുക -
പ്രായമായ ആളുകളുടെ ഉപദേശങ്ങൾ യുവ തലമുറ തൃണവൽക്കരിക്കുന്നതു പതിവാണ്.

90. കെട്ടിച്ചമയ്ക്കുക -
രാമുവിനെക്കുറിച്ച് ബന്ധുക്കൾ ആരോപണങ്ങൾ കെട്ടിച്ചമച്ചു.
91. ശ്ലാഘനീയം -
നദിയിൽ വീണ കുട്ടിയെ രക്ഷിച്ച രാമുവിന്റെ ധീരത ശ്ലാഘനീയം തന്നെ.
92. ശാഠ്യം പിടിക്കുക -
പുതിയ സൈക്കിൾ വാങ്ങാനായി രാമു അമ്മയോടു ശാഠ്യം പിടിച്ചു.
93. നെട്ടോട്ടമോടുക -
രാമുവിന്റെ കോളേജ് ഫീസ് അടയ്ക്കാനായി സാധുവായ അമ്മ നെട്ടോടമോടി.
94. പകച്ചു പോകുക -
രാമുവിന്റെ കൃഷിയാകെ കാറ്റിൽ നശിച്ചതു കണ്ട് നാട്ടുകാർ എല്ലാവരും പകച്ചു പോയി.
95. കോൾമയിർകൊള്ളുക -
രാമുവിന് ബിരുദ പഠനത്തിൽ റാങ്ക് ഉണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ എല്ലാവരും കോൾമയിർ കൊണ്ടു .
96. തകിടം മറിയുക -
സർക്കാർ ജോലിയുടെ പരീക്ഷാ ഫലം വന്നപ്പോൾ രാമുവിന്റെ പ്രതീക്ഷകൾ തകിടം മറിഞ്ഞു.
97. ഭഗീരഥ പ്രയത്നം -
രാമു പത്താം ക്ലാസ്സിലെ കണക്കു പരീക്ഷയിൽ ജയിച്ചത് ഭഗീരഥപ്രയത്നം ചെയ്തിട്ടാണ്.
98. ബാലിശം -
വീടു പണിയുമ്പോൾ രാമു വഴക്കിടാനുള്ള കാരണങ്ങൾ വെറും ബാലിശമായിരുന്നു.
99. സങ്കുചിതം -
രാമുവിന്റെ സങ്കുചിതമായ മനസ്സിൽ കൂട്ടുകാരന്റെ ഉയർച്ചയിൽ അസൂയ തോന്നി.

100. പ്രഥമ ഗണനീയൻ -
രാജാ രവിവർമ്മയെ ചിത്രകലയിലെ പ്രഥമ ഗണനീയൻ എന്നു വിളിക്കാം.
101. വർണ്ണ ശബളം -
രാജകുമാരിയുടെ സ്വയംവരം രാജ്യം ഒന്നാകെ വർണ്ണശബളമായി ആഘോഷിച്ചു.
102. കിംവദന്തി -
രാമുവിന്റെ കുടുംബം തകർത്തത് നാട്ടുകാരുടെ കിംവദന്തികളായിരുന്നു.
103. അത്യന്താപേക്ഷിതം -
വിജയിക്കാൻ ആഗ്രഹിക്കുന്നവർ തിരിച്ചടികളിൽ പതറാതെ സ്ഥിരപരിശ്രമം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
104. വിരോധാഭാസം -
ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളെ നീന്തൽ അറിയാത്ത രാമു രക്ഷിച്ചത് വിരോധാഭാസമായി.
105. യാഥാസ്ഥിതികം -
രാമു യാഥാസ്ഥിതികമായി ചിന്തിച്ച് അയിത്തം ആചരിക്കുന്ന ആളായിരുന്നു.

Malayalam eBooks-532-sentence making pdf for free online reading-https://drive.google.com/file/d/1FcYsZ6E10SJ9t6_mYzir9oQ7tkPjtZg0/view?usp=sharing

Comments

POPULAR POSTS

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍