Posts

Showing posts with the label കഥ -രാമായണകഥകള്‍

Ramayana stories

  രാമായണം കഥകള്‍ രാമായണം എന്നാൽ രാമന്റെ യാത്ര എന്നർഥം . B.C-600 കാലത്തിൽ വാൽമീകി (Valmiki, Vatmiki, Vathmeeki, Vathmiki)  കാവ്യ രൂപത്തിൽ രചിച്ച രാമായണ  epic  ഇതിഹാസത്തിൽ 7 കാണ്ഡങ്ങൾ , 500 അദ്ധ്യായങ്ങൾ , 20,000 ശ്ലോകങ്ങൾ എന്നിവയുണ്ട് . വാൽമീകിരാമായണത്തിന്റെ ആധുനിക രൂപം AD - 200 കാലത്ത് ആയിരുന്നു . രാമായണത്തിൽ ദക്ഷിണഭാരതം കൊടും കാടായിരുന്നുവെന്ന് പറയുന്നു . എന്നാൽ , മഹാഭാരതത്തിൽ , അവിടത്തെ രാജ്യങ്ങളുടെ പേരുകൾ ഉള്ളതുകൊണ്ട് രാമായണം മഹാഭാരതത്തേക്കാൾ പഴയത് എന്നു വിശ്വസിക്കാം . മാത്രമല്ല , മഹാഭാരതത്തിൽ രാമായണ കഥകൾ പറയുന്നുമുണ്ട് . അയോധ്യ രാജാവായിരുന്ന Sri Ram ശ്രീരാമന്റെ ജീവിത കഥയാണ് രാമായണത്തിന്റെ ഇതിവൃത്തം . AD- 1200 സമയത്ത് , Cheerama poet  ചീരാമ കവി ' രാമചരിതം ' എന്ന പാട്ടുകൃതി രചിച്ചു . AD -1400 ൽ ' കണ്ണശ്ശ രാമായണം ' രചിച്ചത് രാമപ്പണിക്കർ ആയിരുന്നു . തുഞ്ചത്ത് എഴുത്തച്ഛന്റെ (1575-1650) ' അധ്യാത്മരാമായണം കിളിപ്പാട്ട് ' മലയാളത്തിലെ പ്രശസ്ത ഗ്രന്ഥമാണ് . തെരഞ്ഞെടുത്ത രാമായണ കഥകൾ ഈ പരമ്പരയിലൂടെ വായിക്കാം . Ramayanam kadhakal Malayalam ...

കഥ -രാമായണകഥകള്‍-1

Image
Malayalam eBook-81-ramayanam-kathakal-1 Author-Binoy Thomas, pdf format, price-free,  To download this safe pdf google drive file-81- click here- https://drive.google.com/file/d/0Bx95kjma05ciUmYtbU5QVDM1Yjg/view?usp=sharing&resourcekey=0-TXWPbUSFGpnBFyrVXJDOQA വാല്‍മീകി രത്നാകരൻ എന്നായിരുന്നു വാല്‍മീകിയുടെ യഥാര്‍ത്ഥ നാമം. പ്രചതസൻ മുനിയുടെ മകനായിരുന്നു രത്നാകരന്‍. ചെറുപ്പത്തിൽ കാട്ടിലൂടെ പോയപ്പോൾ അവനു വഴി തെറ്റിപ്പോയി. അങ്ങനെ, അലഞ്ഞപ്പോൾ ഒരു വേട്ടക്കാരൻ രക്ഷിച്ച് അവരുടെ കൂടെ കൂട്ടി. പിന്നീട്, രത്നാകരൻ അവിടെ വളർന്നു യുവാവായി. ഇതിനോടകം തന്നെ സ്വന്തം പിതാവിനെയും പൂർവകാലത്തെയും അവൻ മറന്നു കഴിഞ്ഞിരുന്നു. വേട്ടക്കാരുടെ കുടുംബത്തിൽനിന്ന് വിവാഹവും കഴിച്ചു. കുടുംബം വലുതായപ്പോൾ നായാട്ടും വേട്ടയുമൊക്കെ പോരെന്നു തോന്നി. അയാൾ ചുളുവിൽ ധനം സമ്പാദിച്ചുകൂട്ടാൻ ഒരു ഉപായം കണ്ടെത്തി - വഴിയാത്രക്കാരെ കൊള്ളയടിക്കുക! അയാളുടെ കുടുംബം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ മോഷണവും പിടിച്ചുപറിയും കൊള്ളയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. ഒരിക്കൽ, യാത്ര പോകവേ, നാരദമുനിയെ കൊള്ളയടിക്കാൻ ശ്രമിച്ചു. അപ്പോൾ, ...