Posts

Showing posts from 2026

(1255) രാജാവിനെ പറ്റിച്ച പ്രജകൾ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്ന വിക്രമൻരാജാവിൻ്റെ കാലത്തെ ഒരു കഥ. പലതരം ഭരണ പരിഷ്‌കാരങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും രാജാവിന് ഏറെ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം, കുറെ കർഷകർ രാജാവിനെ മുഖം കാണിക്കാൻ എത്തി. "മഹാരാജാവേ, ഞങ്ങളുടെ കൃഷി മുഴുവൻ എലികൾ നശിപ്പിക്കുകയാണ്. വിളകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും പണ്ടെങ്ങും ഇല്ലാത്ത വിധം എലിശല്യം കൂടിയിരിക്കുന്നു. അങ്ങ് ഞങ്ങൾക്കായി എന്തെങ്കിലും ചെയ്യണം" രാജാവ് ഒരു ദിവസം മുഴുവൻ ആലോചിച്ചിട്ട് അടുത്ത പ്രഭാതത്തിൽ ഒരു കല്പന പുറപ്പെടുവിച്ചു: "എലിയെ നിയന്ത്രിക്കുന്നതിനായി പുതിയ നിയമം ഇന്നു മുതൽ നിലവിൽ വരും. പ്രജകളിൽ ആർക്കും എത്ര എണ്ണം എലികളെയും പിടിച്ച് കൊട്ടാരത്തിൽ സാക്ഷ്യപ്പെടുത്തിയാൽ ഓരോ എലിക്കും ഒരു വെള്ളി നാണയം പ്രതിഫലമായി തരുന്നതാണ്" പണിയൊന്നുമില്ലാതെ നടന്ന അനേകം ആളുകൾ എലിയെ പിടിക്കാൻ ഓടി നടന്നു. ചില കുടുംബങ്ങൾ മുഴുവനായും കെണികൾ വച്ച് എലികളെ പിടിച്ച് കൊട്ടാരത്തിലെത്തിച്ച് നാണയങ്ങൾ സമ്പാദിച്ചു. കിട്ടുന്ന എലികളെ അപ്പോൾത്തന്നെ രാജകൊട്ടാരത്തിലെ ഭൃതന്മാർ കൊന്നുകളഞ്ഞിരുന്നു. എന്നാൽ, രണ്ടുമാസം കഴിഞ്ഞപ്പോൾ എലികൾ ഒന്നും നാട്ടുകാർക...

(1254) രണ്ടു കുടിയന്മാർ!

സിൽബാരിപുരം രാജ്യത്ത് ഒരു ആശ്രമത്തിലെ ഗുരുവിനെ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെയാണു കണ്ടിരുന്നത്. കാരണം, അദ്ദേഹം കോപിച്ച അവസരങ്ങളിൽ ചിലരെ ശപിച്ച കുറെ സംഭവങ്ങൾ നാട്ടുകാർ പേടിയോടെ ഓർക്കാറുണ്ട്. ഒരു ദിവസം, രണ്ടു മദ്യപാനികൾ വഴിയിലൂടെ തെന്നിത്തെറിച്ച് നടക്കുകയായിരുന്നു. അന്നേരം, ഗുരുവും ഏതാനും ശിഷ്യന്മാരും അതുവഴി വന്നു. ഗുരു അവരെ ദേഷ്യത്തോടെ നോക്കി. ആ സമയത്ത് ശിഷ്യന്മാർ വിചാരിച്ചത് കുടിയന്മാരെ ശപിക്കുമെന്നാണ്. എന്നാൽ, ഗുരു അവരോട് യാതൊന്നും പറയാതെ, പാതയോരത്ത് നിന്ന ഒരു ചെടിയുടെ കമ്പ് ഒടിച്ചെടുത്തു. എന്നിട്ട്, അതിൽ ഒരു കുടിയനെ നല്ലതുപോലെ അടിച്ചു. അവൻ അടികൊണ്ട് നിലവിളിച്ചു! പക്ഷേ, രണ്ടാമനെ അടിച്ചില്ല. അതുകഴിഞ്ഞ് ഗുരുവും ശിഷ്യരും മുന്നോട്ടു പോയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു: "ഗുരുവേ, അങ്ങ് എന്തുകൊണ്ടാണ് രണ്ടാമനെ തല്ലാതെ വിട്ടത്?" അന്നേരം ഗുരു പറഞ്ഞു: "ഇവർ രണ്ടു പേരും സ്ഥിരമായി മദ്യം സേവിക്കുന്നവരാണ്. അതിൽ രണ്ടാമൻ സ്വയം നശിക്കുന്നു. മറ്റാരെയും ഉപദ്രവിക്കാറില്ല. എന്നാൽ, ഒന്നാമൻ അങ്ങനെയല്ല. അവൻ വീട്ടിൽ ചെന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നവനാണ്. എൻ്റെ തല്ല് അവനു കിട്ടിയതിനാൽ ഇനി അവന് വേറ...

(1253) അപ്പൂപ്പനും അമ്മൂമ്മയും!

  പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു. കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല. ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി. അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു. പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത" അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു...

(1252) ശങ്കുവിൻ്റെ കരവിരുത്!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരഭദ്രൻ എന്ന രാജാവായിരുന്നു. അയാൾ ഒരു ദുരാഗ്രഹിയായിരുന്നു. നികുതി വളരെ കൂടുതലാകയാൽ ജനങ്ങൾക്ക് ദുരിതമായി. രാജ്യത്തെ ഗുരുകുലങ്ങളും ആശ്രമങ്ങളും അംഗബലം അനുസരിച്ച് ഖജനാവിലേക്ക് നികുതിപ്പണം കൊടുക്കണം എന്നൊരു നിയമമുണ്ട്. അതിനാൽ, 100 വെള്ളിനാണയം വിദ്യാർഥികളുടെ പ്രവേശനത്തിനായി വാങ്ങിയിട്ട് ഗുരുക്കന്മാർ അതിൽ നിന്നും നികുതിപ്പണം കൊട്ടാരത്തിൽ ഏൽപ്പിക്കും. ഒരിക്കൽ, ചിത്രകലയിൽ ഏറെ താല്പര്യമുണ്ടായിരുന്ന ശങ്കു എന്ന വിദ്യാർഥി അവിടെയുള്ള ഒരു ഗുരുവിൻ്റെ അടുക്കലെത്തി. പക്ഷേ, അദ്ദേഹം പറഞ്ഞു: "100 നാണയം തന്നാൽ മാത്രമേ നിന്നെ ഇവിടെ ശിഷ്യനായി സ്വീകരിക്കാൻ പറ്റൂ!" അവൻ നിരാശനായി തിരികെ വീട്ടിലെത്തി. കയ്യിലെ ഉളികൊണ്ട് അനേകം കല്ലുകളിലും തടികളിലും കൊത്തുപണികൾ പരിശീലിച്ചത് വെറുതെ ആയിരിക്കുന്നു. ഈ രാജ്യത്ത് സാധുക്കൾക്ക് പഠിക്കാൻ പറ്റില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടപ്പോൾ അയൽരാജ്യമായ കോസലപുരത്തേക്ക് പോകാൻ വീട്ടുകാർ ശങ്കുവിനെ അനുവദിച്ചു. ഏറെ അകലെയുള്ള അവിടേക്ക് നടന്നു പോകുന്ന ചില പ്രദേശങ്ങൾ കാട്ടിലൂടെയായിരുന്നു. കുറെ ദൂരം നടന്നപ്പോൾ ശങ്കുവിന് വല്ലാത്ത നിരാശയും തള...

(1251) ചേർച്ചയില്ലാത്ത കൂട്ട്!

  ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി. അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി. എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല" പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി. മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?" ഉടൻ, ആമ പറഞ്ഞു: ...

(1250) സഞ്ചിയിലെ നിധി!

  സിൽബാരിപുരത്തെ ഒരു വലിയ തറവാട്ടിലെ കഥ. ശങ്കുണ്ണിയുടെ തറവാട്ടിൽ നല്ല സ്വത്ത് പാരമ്പര്യമായി ഉള്ളതാണ്. മക്കൾ 3 ആൺകുട്ടികളായിരുന്നു. അവർ വലുതായപ്പോൾ മൂന്നു പേർക്കും ചൂതുകളിയിൽ താല്പര്യം വന്നുതുടങ്ങി. ക്രമേണ ആ ദുശ്ശീലം കൂടി വന്നപ്പോൾ തറവാട്ടിലെ സമ്പത്തെല്ലാം ക്ഷയിച്ചു തുടങ്ങി. ഇതെല്ലാം കണ്ടുകേട്ട് ശങ്കുണ്ണിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു. തറവാട്ടിലെ സമ്പത്തെല്ലാം പോയി. മക്കൾ കൃഷിയൊന്നും ചെയ്യാത്തതിനാൽ പറമ്പുകൾ കാടുകയറി തുടങ്ങി. അയാൾക്ക് മക്കളുടെ ഈ അവസ്ഥ ആലോചിച്ച് യാതൊരു സമാധാനവുമില്ലായിരുന്നു. ഒരു ദിവസം, ശങ്കുണ്ണി മക്കളെ കട്ടിലിൻ്റെ അടുക്കലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ എൻ്റെ ചങ്ങാതിക്ക് ഒരിക്കൽ കടമായി 100 സ്വർണ്ണ നാണയം കൊടുത്തിരുന്നു. എന്നാൽ, അവൻ അതുമായി നാടുവിട്ടു പോയി. എങ്കിലും കോസലപുരത്ത് വ്യാപാരത്തിൽ ഏർപ്പെട്ട് അവൻ വലിയ വ്യാപാരിയായി മാറി. പിന്നീട് പ്രഭുവായി. ഇപ്പോൾ, ന്യായാധിപനാണ്. എന്നാൽ, അയാൾ കുറ്റബോധം തോന്നി നിങ്ങൾ മൂന്നു മക്കൾക്കായി മൂന്ന് സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങളുമായി വരുന്നുണ്ട്" ഇതു പറഞ്ഞതിനു ശേഷം, ശങ്കുണ്ണി അന്ത്യശ്വാസം വലിച്ചു! ശങ്കുണ്ണി പറഞ്ഞതു പ...

(1249) രാജാവ് ജോലിക്കു പോയ കഥ!

  പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് പ്രതാപൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് വെള്ളിനാണയങ്ങൾ കൂലിയായി കൊടുക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയായിരുന്നു. അതിനായി അദ്ദേഹം ഒരു മാസത്തെ ശമ്പളം ഒന്നര മാസം കഴിയുമ്പോൾ മാത്രമാണു നൽകുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് ശമ്പളം കൊടുക്കുന്ന ദിവസമായി. പക്ഷേ, രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: "നിങ്ങളുടെ പണികൾ ശരിയായ രീതിയിൽ അല്ല ഇപ്പോൾ നടക്കുന്നത്. കൊട്ടാര മുറികളിൽ എവിടെ നോക്കിയാലും വൃത്തിക്കുറവ് കാണാം. അതിനാൽ ഈ മാസം ശമ്പളമായി 50 നാണയം മാത്രമേ ഉണ്ടാകൂ" രാജാവിൻ്റെ കല്പന വിഷമത്തോടെ കേട്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എന്നാൽ, ആ സമയത്താണ് ദൂരെ ദിക്കിലുള്ള സന്യാസി കൊട്ടാരം സന്ദർശിച്ചത്. രാജാവിൻ്റെ ഈ പ്രവൃത്തി സന്യാസിക്ക് ഇഷ്‌ടപ്പെട്ടില്ല. അദ്ദേഹം രാജാവിനോടു പറഞ്ഞു: "അവരുടെ കുടുംബങ്ങൾ ഇവിടുത്തെ പണിക്കൂലി കാരണമാണ് കഴിയുന്നത്. ജോലിയുടെ മഹത്ത്വം രാജാവിന് അറിയില്ല" രാജാവ് യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിൽ നിന്നപ്പോൾ സന്യാസി പറഞ്ഞു: "രാജാവ് ജോലി ചെയ്ത് പണിക്കൂലി വാങ്ങാനായി നിൽക്കാത്തതിനാൽ ഞാൻ പറഞ്ഞതു മനസ്സിലാകി...

(1248) കുറുക്കൻ്റെ ശൈലി!

  സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല. കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും" അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം" അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്...

(1247) കുമാരൻ്റെ ഭക്തി!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ഭക്തൻ ജീവിച്ചിരുന്നു. ഭക്തിയോഗത്തെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന അയാളുടെ പേര് കുമാരൻ എന്നായിരുന്നു. കുമാരൻ തൻ്റെ കുടുംബത്തിൻ്റെ യാതൊരു ആവശ്യങ്ങളിലും ശ്രദ്ധിക്കാത്തതിനാൽ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്.  അതിനായി ആ സ്‌ത്രീ അയലത്തെ വലിയ തറവാട്ടിൽ അടുക്കള ജോലികൾക്കു പോയിട്ടാണ് കുടുംബം പുലർത്തിയത്. അതേസമയം, കുമാരൻ ഏതെങ്കിലും തീർഥാടനത്തിലും ആശ്രമ പരിസരത്തും പ്രാർഥനകളിലും നടന്നിട്ട് ഇടയ്ക്കു മാത്രം പണികൾക്കു പോകും. ചില രോഗശല്യങ്ങളുള്ള ഭാര്യ മിക്കവാറും കുമാരനോടു വഴക്കു കൂടുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാലോ? കുമാരൻ ചില ഭക്തിചിന്തകൾ അവളോടു വിളമ്പുകയും ചെയ്യും. ഒരു ദിവസം, കുമാരൻ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിലേക്കു നടക്കുകയായിരുന്നു. ക്ഷേത്രത്തിന് ഏറെ സ്ഥലം സ്വന്തമായുണ്ട്. അവൻ ആ പ്രദേശത്ത് എത്തി. അന്നേരം, ഒരു മരത്തിലെ പൊത്തിൽ നിന്നും കുറച്ചു കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അവൻ അവിടെ നിന്ന് അതു ശ്രദ്ധിച്ചു. പക്ഷേ, അങ്ങോട്ട് പറന്നു വന്നത് വലിയ വേറെ ഏതോ പക്ഷിയായിരുന്നു. ഈ കുഞ്ഞുങ്ങളെ തിന്നാൻ വന്ന വലിയ പക്ഷിയെ നോക്കിയപ്പോൾ അതിൻ്റെ വല...

(1246) ഈശ്വര വാദി!

  ഒരിക്കൽ, സിൽബാരിപുരം ദേശത്ത്, നിരീശ്വരവാദിയായ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. എവിടെയെങ്കിലും പ്രാർഥനകളോ പൂജകളോ ഹോമങ്ങളോ നടന്ന കാര്യം കേട്ടാൽ അയാൾ അതിനെ പുഛിച്ചു സംസാരിക്കുന്നതും പതിവായിരുന്നു. ഒരു ദിവസം ഈ പണ്ഡിതൻ തൻ്റെ യാത്രാവേളയിൽ ആൽമരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, സമീപത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങുകയായിരുന്ന ഗുരുവിനെ കണ്ടപ്പോൾ പണ്ഡിതന് അമർഷം തോന്നി. അയാൾ ഗുരുവിനോടു ചോദിച്ചു: "ഭക്തിയോഗത്തിൽ മുങ്ങി നിൽക്കുന്ന താങ്കൾ എങ്ങനെയാണ് ശിഷ്യന്മാർക്ക് ശരിയായ ദിശ പകർന്നു കൊടുക്കുന്നത്?" ഗുരു പറഞ്ഞു: "ദൈവവിശ്വാസം ഒരു ശിഷ്യനെയും നശിപ്പിക്കില്ല" പണ്ഡിതൻ തുടർന്നു: "പക്ഷേ, താങ്കൾ ഇല്ലാത്ത ദൈവത്തിൻ്റെ പേര് പറഞ്ഞ് ശിഷ്യരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുകയാണ് " ഗുരു മറുപടിയായി പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കളോട് ആരാണു പറഞ്ഞത്?" അപ്പോൾ പണ്ഡിതൻ മറുചോദ്യം എറിഞ്ഞു: "ദൈവം ഉണ്ടെന്ന് ആരാണ് പറഞ്ഞത്?" ഗുരു അല്പം ആലോചിച്ചിട്ടു പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കൾ വിശ്വസിക്കുന്ന പോലെ ദൈവം ഉണ്ടെന്ന് വിശ്വസിക്കാനുള്ള തുല്യ അവകാശം എനിക്കുമുണ്ട് " പക്ഷേ...

(1245) കറവക്കാരൻ!

  പണ്ട് സിൽബാരിപുരം ദേശമാകെ മനോഹരമായ അനേകം ഗ്രാമങ്ങൾ ചേർന്നതായിരുന്നു. അവിടെയുള്ള പുഷ്‌കരൻ നല്ലൊരു കറവക്കാരനാണ്. എന്നാൽ സ്വന്തമായി ഒരു ആടോ പശുവോ ഒന്നും അയാൾക്കില്ല. അയലത്തെ മുതലാളിക്ക് വലിയ ഗോശാലയുണ്ട്. ഏതാണ്ട്, ആ ഗ്രാമത്തിലെ പാലിൻ്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഈ ഒരു ഗോശാല ധാരാളമായിരുന്നു. അവിടെ മുതലാളിക്ക് വേറെ ഒരുപാട് സേവകന്മാർ ഉണ്ടായിരുന്നെങ്കിലും പുഷ്കരൻ്റെ കൈപ്പുണ്യം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അങ്ങനെ ആത്മാർഥമായി ജോലി ചെയ്തു വരുന്ന സമയത്ത് ഒരു ദിവസം പുഷ്‌കരനു പനി പിടിച്ചു. പണി ചെയ്യാൻ പറ്റാത്ത വിധം കിടപ്പിലാകയാൽ ഗോശാലയിലേക്ക് ഒരാഴ്ച വരാൻ പറ്റിയില്ല. അതിനു ശേഷം അയാൾ ഗോശാലയിലേക്ക് ചെന്നപ്പോൾ മുതലാളി ഗർജ്ജിച്ചു: "നീ എങ്ങോട്ടാ? നിനക്ക് തോന്നുമ്പോൾ വന്നു ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ?" ഉടൻ, പുഷ്‌കരൻ വിറച്ചു കൊണ്ട് പറഞ്ഞു: "മുതലാളീ, എന്നോടു പൊറുക്കണം. പനി കാരണം ഒന്ന് എണീറ്റ് നിൽക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ഭാര്യയെ വിട്ട് തറവാട്ടിൽ ഈ വിവരം അറിയിച്ചിരുന്നു" മുതലാളി അലറി!: "പ്‌ഫ! നീ എന്നോടു ന്യായം പറയാൻ വളർന്നോടാ? ഇനി ഒരു നിമിഷം പോലും ഈ തറവാട്ടിൽ നിന്ന...

(1244) സന്തോഷത്തിൻ്റെ കുപ്പായം !

  ഒരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഏതാനും യുവാക്കൾ പരിശീലനത്തിനായി ഗുരുവിൻ്റെ അടുക്കലെത്തി. ഒരു മാസത്തെ കാലയളവിൽ അവരുടെ പലതരം പ്രശ്‌നങ്ങൾ തീർത്ത് ദൂരെ ദിക്കിലേക്ക് ജോലിക്കു പോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അവരുടെ സംഘത്തിൽ കുമാരൻ എന്നു പേരുള്ള ഒരുവൻ വളരെ ദുഃഖിതനായിരുന്നു. ഗുരു അവനെ വിളിച്ച് കാര്യം തിരക്കി. അവൻ പറഞ്ഞു: "ഗുരുജീ, എനിക്ക് ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ഏതു കാര്യം നോക്കിയാലും എന്നേക്കാൾ മുന്നിൽ അനേകം പേരുണ്ട്. ഞാൻ ഏറ്റവും പിറകിലായി കഴിവു കെട്ടവനായി തോന്നുകയാണ്" ഗുരു പറഞ്ഞു: "ഈ ലോകത്ത് അനേകം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരിൽ ഏറ്റവും ആനന്ദിക്കുന്ന ആളിൻ്റെ വസ്‌ത്രം നീ ധരിച്ചാൽ നിനക്കും അതേ ആനന്ദം കിട്ടും. അതിനാൽ നീ അടുത്ത ദിവസം രാവിലെ കൊട്ടാര വീഥിയിലൂടെ നടന്ന് ആ വസ്ത്രം കരസ്ഥമാക്കണം" ശിഷ്യൻ അടുത്ത പ്രഭാതത്തിൽ വഴിയിലൂടെ നടന്നു. ആദ്യം കണ്ടത് കൊട്ടാര പണ്ഡിതനെ ആയിരുന്നു. കുമാരൻ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് സന്തോഷത്തിലാണോ ജീവിക്കുന്നത്?" പണ്ഡിതൻ പറഞ്ഞു: "ഞാൻ സന്തോഷവാനല്ല, കാരണം കൊട്ടാര തർക്കങ്ങളിൽ ഞാൻ തോറ്റാൽ കൊട്ടാരത്തിൽ...

(1243) സ്നേഹമുള്ള ശിക്ഷ!

സിൽബാരിപുരം ദേശത്തെ ഒരു ഗുരുകുലത്തിൽ ചങ്ങാതിമാരായി പഠിച്ചവരാണ് സേനകനും ചീരനും. ഒരേ ഗുരുവിൻ്റെ കീഴിലായിരുന്നു പഠനമെങ്കിലും പഠനത്തിൻ്റെ കാര്യത്തിൽ ചീരൻ ഒരുപാടു പിറകിലായിരുന്നു. എങ്കിലും സേനകൻ യാതൊരു മാറ്റവും സൗഹൃദത്തിൽ കാണിച്ചില്ല. കുറെ വർഷങ്ങളുടെ പഠന ശേഷം അവർ രണ്ടാളും രണ്ടു വഴിക്കു പിരിഞ്ഞു. സേനകൻ നന്നായി പഠിച്ച് കൊട്ടാരത്തിലെ ന്യായാധിപനായി. അതേസമയം, ചീരൻ പലതരം കൂലിപ്പണികൾ ചെയ്തെങ്കിലും അവൻ്റെ കുടുംബം പട്ടിണിയായിരുന്നു. ഒരു ദിവസം, ചീരന് അമ്മയുടെ നാട്ടു ചികിൽസയ്ക്കായി കുറെ പണം വേണമായിരുന്നു. പലരോടും പണം കടം ചോദിച്ചെങ്കിലും അവരെല്ലാം പരിഹസിക്കുകയാണു ചെയ്തത്. ചീരൻ മറ്റൊരു തീരുമാനമെടുത്തു. ഏതെങ്കിലും പ്രഭുവിൻ്റെ വീട്ടിൽ കയറി മോഷണം നടത്തുക എന്നതായിരുന്നു പദ്ധതി. പക്ഷേ, യാതൊരു മുൻപരിചയവും മോഷണത്തിൽ ഇല്ല. അങ്ങനെ രാത്രിയിൽ അതിനു ശ്രമിച്ചപ്പോൾ കാവൽക്കാർ അവനെ പിടിച്ച് കൊട്ടാരത്തിലെ ന്യായാധിപനായ സേനകൻ്റെ മുന്നിലെത്തിച്ചു. വർഷങ്ങൾക്കു ശേഷം, തൻ്റെ ചങ്ങാതിയെ കണ്ട് പ്രതീക്ഷയോടെ ന്യായാധിപൻ്റെ മുഖത്തേയ്ക്ക് ചീരൻ ദയനീയമായി നോക്കി. പക്ഷേ, സേനകൻ യാതൊരു പരിചയ ഭാവവും കാട്ടിയില്ല! മാത്രമല്ല, ന്യായാധിപൻ വിധിച്...

(1242) സ്‌ഫടിക പാത്രം!

സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക. ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു. അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും" ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി. ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു. ...

(1241) നാടോടിയുടെ വരം!

പണ്ട്, സിൽബാരിപുരം ദേശത്തേക്ക് ഒരു നാടോടി കടന്നുവന്നു. അയാളുടെ യഥാർഥ ദേശം കോസലപുരമായിരുന്നു. പലതരം തൊഴിലുകൾ  ചെയ്യാനുള്ള കഴിവ് അവനുണ്ടെങ്കിലും കൂടുതൽ കാലവും അന്യദേശങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു.  അങ്ങനെ, നാടോടി അയാൾക്കു പറ്റിയ തൊഴിൽ ചെയ്ത്, ശേഷിക്കുന്ന കാലം സിൽബാരിപുരത്ത് ജീവിക്കാമെന്നു തീരുമാനിച്ചു. ഒരു ദിവസം രാവിലെ നടന്നു പോയ പ്രദേശത്ത്, നല്ല പശയുള്ള മണ്ണ് ഉള്ളതായി കണ്ടു. അയാൾ മൺചട്ടികളും കുടങ്ങളും കൂജയുമൊക്കെ ഉണ്ടാക്കാൻ തുടങ്ങി. എന്നാൽ, വിൽപന കാര്യമായി നടക്കുന്നില്ലായിരുന്നു. കാരണം, അവിടത്തെ ചന്തയിൽ കുറെ കുശവന്മാർ ഉണ്ടായിരുന്നു. എങ്കിലും അയാൾ കൂടുതൽ പാത്രങ്ങൾ ഉണ്ടാക്കി.  നിരാശനായ നാടോടി കിഴക്കു ദിക്കിലേക്കു നടന്ന് കാട്ടിലെത്തി. കാടിനുള്ളിൽ ദേവീസാന്നിദ്ധ്യം ഉള്ള ഒരു കാവ് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയാൾ ആ കാവിൽ കുറെ ദിവസം തപസ്സു ചെയ്തപ്പോൾ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടു: "പ്രിയ ഭക്താ, നിൻ്റെ സത്യസന്ധതയിലും കഠിനാധ്വാനത്തിലും ഭക്തിയിലും ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ എന്തു വരമാണ് നിനക്ക് തരേണ്ടത്?" നാടോടി പറഞ്ഞു: "ഞാൻ അനേകം മൺപാത്രങ്ങൾ ഉണ്ടാക്കി വച്ചിട്ടുണ്ട്. പക്ഷേ, അതൊ...

(1240) കെട്ടിക്കിടന്ന അറിവ്!

  ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും" അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക" ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ" അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് " അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക" "ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായി...

(1239) യോഗ എന്തിനു പഠിക്കണം?

  അങ്ങനെ മറ്റൊരു യോഗാദിനവും കടന്നുപോയിരിക്കുന്നു. പതിവിലും പ്രചാരം ഇത്തവണ കുറവായിരുന്നു. സമൂഹത്തിൻ്റെ പ്രശ്നങ്ങളും നിരാശകളും മറ്റും കൂടി വരുമ്പോൾ യോഗ ആശ്വാസമാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും മങ്ങിത്തുടങ്ങി. പുതുതലമുറയിലെ കുട്ടികളിലെ ദുശ്ശീലങ്ങൾക്കു മുന്നിൽ മാതാപിതാക്കൾ നിസ്സഹായരായി പകച്ചു നിൽക്കുകയാണ്. അതിനൊപ്പം പുത്തൻ മാതാപിതാക്കൾക്ക് നല്ല മാതൃക കുട്ടികൾക്കു കാണിച്ചു കൊടുക്കാനും പറ്റുന്നില്ല. (ഉദാ: നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ക്ലാസിൽ ഉറങ്ങുന്നതു പതിവ്. അവൻ പാതിരാത്രി 12 കഴിഞ്ഞും ടാബുമായി ഇരിക്കാൻ കാരണം 2 മണിക്ക് ഫോൺ കഴിഞ്ഞ് ഉറങ്ങുന്ന മാതാപിതാക്കളുടെ മാതൃക!) കോവിഡ് കാലം കഴിഞ്ഞ് യോഗാ അധ്യാപകർക്കും ശരീര, മനശ്ശക്തികൾ ക്ഷയിച്ചിട്ടുണ്ട്. വലിയ അഭ്യാസത്തിനു പോകാതെ ഇരുന്നാൽ നന്ന്. നാമെല്ലാം യോഗ പഠിക്കാൻ വന്നതും ഒരു നിയോഗമാണ്. സത്യത്തിൽ യോഗ ഒന്നാന്തരം തന്ത്രമായി (കുതന്ത്രമല്ല) നമ്മുടെ സഹായം തേടുന്നവരെ ആശ്വസിപ്പിക്കാനാകും. കഴിഞ്ഞ ആഴ്ചയിലെ ഒരു ഉദാഹരണം: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരമായി കാണുന്ന ഒരു പരിചയക്കാരൻ അടുത്തിരുന്ന് യാത്ര ചെയ്തപ്പോൾ ഞാൻ യോഗയെന്ന് അറിഞ്ഞ് അയാളുടെ വിഷമം പറയുകയു...

(1238) അലസതയുടെ ഫലം?

  "അലസതയുള്ള മനസ്സ് ചെകുത്താൻ്റെ പണിപ്പുരയാണ് " എന്നുള്ള പഴഞ്ചൊൽ പ്രയോഗം വളരെ പ്രശസ്‌തമാണ്. അതിനെ സാധൂകരിക്കുന്ന ഒരു കഥയാണിത്. പണ്ട്, സിൽബാരിപുരം രാജ്യമാകെ കൊടുംകാടായി കിടന്നിരുന്ന കാലം. കാടിൻ്റെ രാജാവായി കരുത്തനായ സിംഹമുണ്ട്. മാത്രമല്ല, വ്യത്യസ്തമായ മൃഗങ്ങളാൽ സമ്പന്നമായിരുന്നു അവിടം. ഒരിക്കൽ, പതിവുപോലെ സിംഹരാജൻ വേട്ടയ്ക്കിറങ്ങി. അന്ന് സിംഹം അതുവരെ പോകാത്ത ഒരു വഴിയിലൂടെ മുന്നോട്ടു പോയി. ഏറെ ദൂരം പിന്നിട്ടപ്പോൾ പുള്ളിമാനുകളുടെ സങ്കേതത്തിൽ ചെന്നു പെട്ടു. അവിടമാകെ നൂറു കണക്കിന് മാനുകൾ ഉണ്ടായിരുന്നു. ആദ്യമായി സിംഹത്തെ കണ്ട മാനുകൾ ചിതറിയോടി. പക്ഷേ, മാനുകളുടെ സംരക്ഷകനും നേതാവുമായ മാൻ ഓടാതെ നിന്നു. കാരണം, അവൻ്റെ പിറകിൽ ഓടാൻ വയ്യാതെ കിടക്കുന്ന ഏതാനും മാനുകൾ ഉണ്ടായിരുന്നു. അവൻ സിംഹത്തോടു പറഞ്ഞു: "മൃഗരാജാവേ ഞങ്ങളുടെ സങ്കേതത്തിൽ അനേകം മാനുകളുണ്ട്. ഇവിടെ കിടക്കുന്ന മാനുകൾ രോഗികളാണ്. അതിനാൽ നാളെ മുതൽ ഞങ്ങൾ തെരഞ്ഞെടുത്ത് ഓരോ മാനിനെയും അങ്ങയുടെ ഗുഹയിൽ എത്തിക്കാം " സിംഹത്തിന് അത് സന്തോഷമായി : "ഞാൻ അതു സമ്മതിച്ചിരിക്കുന്നു. അതിനാൽ ഇവിടെ അടുത്തുള്ള ഗുഹയിലാകും ഇനി ഞാൻ താമസിക്കുന്...

(1237) തേങ്ങയേറ്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശം. അവിടെ വിക്രമൻ രാജാവായിരുന്നു ഭരിച്ചിരുന്നത്. ഒരിക്കൽ മഴക്കാലം പതിവിലേറെ നീണ്ടുനിന്നപ്പോൾ പലതരം കൃഷികൾക്കും നാശം നേരിട്ടു. മാമ്പൂവ് മഴയത്ത് പൊഴിഞ്ഞു പോയതിനാൽ മാങ്ങയുടെ ക്ഷാമം കൂടുതലായിരുന്നു. അതേസമയം, ഒരു ദിവസം രാവിലെ എണീറ്റപ്പോൾ രാജാവിന് മാമ്പഴം തിന്നാൻ കൊതി തോന്നി. അദ്ദേഹം, ഭൃത്യന്മാരോടു പറഞ്ഞെങ്കിലും അവർ വല്ലാത്ത വിഷമത്തിലായി : "നമ്മൾ എവിടെ നിന്നും മാമ്പഴം കൊണ്ടു വരും?" അവർ പേടിച്ച് പരസ്പരം പിറുപിറുത്തു. എങ്കിലും രാജാവിനോടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കോപിക്കുകയാണു ചെയ്തത്. ഭൃത്യന്മാർ നാടെങ്ങും പാഞ്ഞു നടന്നെങ്കിലും കേടുള്ള മാങ്ങയാണു കിട്ടിയത്. അങ്ങനെ, സമയം കടന്നുപോയി വൈകുന്നേരമായി. അന്നേരം, ഒരു നാടോടി കൊട്ടാര മുറ്റത്തെത്തി. അവൻ്റെ കയ്യിൽ ഒരു ചെറിയ കുട്ടയുണ്ടായിരുന്നു. ഭൃത്യന്മാർ തടഞ്ഞുനിർത്തി: "എന്താടാ, ഈ കുട്ടയിൽ?" നാടോടി വിറച്ചു കൊണ്ടു പറഞ്ഞു: "രാജാവിനു സമ്മാനിക്കാൻ സേലം മാമ്പഴവുമായി വന്ന ഒരു നാടോടിയാണ് " ഉടൻ, ഭൃത്യന്മാർ അവനെ സന്തോഷത്തോടെ രാജാവിൻ്റെ മുന്നിലെത്തിച്ചു. രാജാവ് ഒരു സേലം മാമ്പഴം ആർത്തിയോടെ തിന്നുമ്പോൾ പറഞ്ഞു: ...

(1236) ഉപ്പിൻ്റെ കഥ!

  "ഉപ്പില്ലാത്തതെല്ലാം കുപ്പയ്ക്കു കൊള്ളാം" എന്നുള്ള പഴഞ്ചൊൽ പ്രയോഗം നിങ്ങളിൽ പലരും കേട്ടിരിക്കാൻ ഇടയുണ്ട്. അതായത്, ഉപ്പ് ചേർക്കാത്ത ആഹാരം മാലിന്യത്തിൽ എറിയാം എന്ന് അർത്ഥം. കഥയുടെ ഉറവിടം ഒന്നു വായിച്ചാലോ? പണ്ട്, സിൽബാരിപുരം രാജ്യം വാണിരുന്നത് വീരവർമ്മൻ ആയിരുന്നു. അയാൾക്ക് അഞ്ച് പുത്രിമാർ ജനിച്ചു. മാസത്തിൽ ഒരിക്കൽ കൊട്ടാരത്തിൽ പണ്ഡിത സദസ്സ് നടത്തുന്ന പതിവുണ്ട്. അവിടെ തൻ്റെ അഞ്ച് പെൺമക്കളെയും പ്രത്യേകം ഇരിപ്പിടങ്ങളിൽ അദ്ദേഹം ഇരുത്തി രാജ്യ കാര്യങ്ങളിൽ താല്പര്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. ഒരിക്കൽ, കൊട്ടാര സദസ്സിൽ അങ്ങനെ സമ്മേളനം നടക്കുമ്പോൾ രാജാവിന് മക്കളുടെ കഴിവ് എല്ലാവരെയും അറിയിക്കാൻ എന്തെങ്കിലും ചോദിക്കണമെന്നു തോന്നി. അദ്ദേഹം മൂത്ത മകളോടു ചോദിച്ചു: "നീ എനിക്ക് ഒരു സമ്മാനം തരികയാണെങ്കിൽ എന്താകും തരിക?" ഉടൻ അവൾ പറഞ്ഞു: "ഞാൻ അച്‌ഛന് ഏറ്റവും വലിയ രത്നക്കല്ല് തരും" അന്നേരം എല്ലാവരും ആരവം മുഴക്കിയപ്പോൾ രാജാവിന് അഭിമാനമായി. രണ്ടാമത്തെ മകളോടു ചോദ്യം ആവർത്തിച്ചപ്പോൾ സ്വർണ്ണം എന്നു പറഞ്ഞു. മൂന്നാമത്തെ കുമാരി വെള്ളി എന്നും നാലാമത്തെ കുമാരി കാട്ടുതേൻ എന്നും ഉത്തരം കേ...

(1235) ഒരു കൊതിയുടെ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ചെറിയ തോടുകളും നദികളുമെല്ലാം വലിയ കായലിൽ ചെന്ന് പതിച്ചിരുന്ന കാലം. അവിടെയുള്ള ഒരു തോട്ടിൽ ഒരേ തരത്തിലുള്ള കുറെ മീനുകൾ കൂട്ടമായി കഴിഞ്ഞുപോന്നു. അക്കൂട്ടത്തിൽ ചെറുതും വലുതുമായ മീനുകളും മാത്രമല്ല, പ്രായമേറിയവയും ഉണ്ടായിരുന്നു. ഒരിക്കൽ നല്ല ചുറുചുറുക്കുള്ള ഒരു മീൻ മറ്റുള്ളവരോടായി പറഞ്ഞു: "നമ്മൾ എത്രയോ കാലമായി ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നു. ഇവിടെ പലതരം ദുർഘടങ്ങളായ കാര്യങ്ങളുണ്ട്. നിറയെ കല്ലിൻ്റെ കൂട്ടങ്ങളാണ്. ഇടയ്ക്ക് വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ചുഴിയുമുണ്ട് " അന്നേരം, മറ്റൊരുവൻ പിന്തുണച്ചു: " മാത്രമല്ല, ചൂണ്ടയിട്ട് നമ്മളെ പിടിക്കാൻ വരുന്ന കുട്ടികളും ഒരു ശല്യമാണ് " എന്നാൽ, ആ കൂട്ടത്തിലെ ഏറ്റവും പ്രായമേറിയവൻ പറഞ്ഞു: "അതെല്ലാം ശരിയാണ്. എങ്കിലും ഈ കാര്യങ്ങളെല്ലാം തരണം ചെയ്യാനുള്ള കഴിവും ദൈവം നമുക്കു തന്നിട്ടുണ്ട് " എങ്കിലും, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം മീനുകളും തീരുമാനിച്ചതിൻ്റെ ഫലമായി അവരെല്ലാം ഒഴുക്കിനൊപ്പം ചേർന്ന് താഴെ നദിയിലെത്തി. അന്നേരം, ഒരു മനുഷ്യൻ ചായക്കടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ നദിയിലെ ഒഴുക്കു കുറഞ്ഞ ഒരിടത്ത് തള്ളുന...

(1234) ശിഷ്യനുള്ള സമയം!

  ഒരിക്കൽ, ശ്രീബുദ്ധനും ശിഷ്യനായ ആനന്ദനും കൂടി ദൂരെയുള്ള ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾത്തന്നെ ശിഷ്യനു ക്ഷീണം തോന്നി. അന്നേരം, അവൻ ചോദിച്ചു - "ഗുരുവേ, അവിടെ എത്താൻ ഇനി എത്രനേരം വേണ്ടിവരും?" ഗുരു പറഞ്ഞു - "ഒരു മണിക്കൂർ" അവർ നടന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വഴിപോക്കൻ നടന്നു വരുന്നതു കണ്ടപ്പോൾ ആനന്ദൻ ചോദിച്ചു - "പുണ്യക്ഷേത്രത്തിലേക്ക് നടന്നു ചെല്ലാൻ എത്ര സമയം വേണം?" അയാൾ ആനന്ദനെ നോക്കിയിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പറഞ്ഞു: "ഒരു മണിക്കൂർ എടുക്കും അവിടെ എത്താൻ" അവർ പിന്നെയും മുന്നോട്ടു നടന്നു. അടുത്ത മണിക്കൂറും പിന്നിട്ടു. അന്നേരം, ഒരു സ്ത്രീ എതിരെ നടന്നു വരുന്നുണ്ടായിരുന്നു. ആനന്ദൻ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ സ്ത്രീ പറഞ്ഞു: "ഒരു മണിക്കൂർ കൂടി നടക്കണം" എന്നാൽ, അടുത്ത മണിക്കൂറിലും ക്ഷേത്രത്തിൽ എത്തിയില്ല. അന്നേരം ശിഷ്യൻ പിറുപിറുത്തു - "എന്തായാലും ഇതിനോടകംതന്നെ കുറെ മണിക്കൂറുകൾ കഴിഞ്ഞല്ലോ. ഇനി ആരോടും ചോദിക്കേണ്ട കാര്യമില്ല. ക്ഷേത്രത്തിലേക്ക് അധിക ദൂരമില്ല" ആ പ്രതീക്ഷയിൽ ക്ഷീണം നോക്കാതെ മുന്നോട്ടു പോയി. ...

(1233) Car Drive ചെയ്യുമ്പോൾ ചെരുപ്പിടണോ?

  Car Drive ചെയ്യുമ്പോൾ ചെരുപ്പ് ഇടണോ വേണ്ടയോ? കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ വ്യക്തി കാർ drive ചെയ്യാൻ എടുത്തപ്പോൾ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ വിയോഗം പത്രങ്ങളിൽ വാർത്തയായി നിങ്ങൾ വായിച്ചിരിക്കും. അപ്പോൾ, ഒരു കാര്യം എൻ്റെ ശ്രദ്ധയിൽ പെട്ടു - ഈ അപകടത്തിൻ്റെ കാരണം. അതാണ് ഇവിടെ എനിക്ക് പ്രധാനമായും പറയാനുള്ളത്. അദ്ദേഹം കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തപ്പോൾ കാലിലെ ഷൂ ബ്രേക്കിനും ആക്സിലറേറ്ററിനും ഇടയിൽ കുടുങ്ങിയതിനാൽ ആക്സിലറേറ്റർ പെഡൽ പെട്ടെന്ന് താഴ്ന്നു. വാഹനം മുന്നോട്ടു കുതിച്ച് തൂണിൽ ഇടിച്ചു. അതിനാൽ, നാലുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ദയവായി ചെരുപ്പുകൾ ഉപയോഗിക്കരുത്. അതിൻ്റെ പ്രശ്നങ്ങൾ : 1. പലതരം ചെരുപ്പുകൾക്കും വീതി കൂടുതൽ, ഷൂ ലേസ്, ഫ്ലാപ് തുടങ്ങിയവ കാണും. അതൊക്കെ ചവിട്ടാനുള്ള മൂന്നു പെഡലുകളിൽ ഉടക്കാൻ സാധ്യതയുണ്ട്. 2. തലച്ചോറിൻ്റെ nerves കാലിൻ്റെ പെരുവിരലിൽ അവസാനിക്കുന്നുണ്ട്. അതിനാൽ, പെഡലുകളുടെ നിയന്ത്രണത്തിനുള്ള കാര്യക്ഷമതയും വേഗവും കൃത്യതയും സംവേദന ശേഷിയും വെറും കാൽപാദം വഴി drive ചെയ്താൽ കിട്ടും. 3. വേഗത്തിൽ ചവിട്ടാൻ...

(1232) സ്നേഹവിശ്വാസങ്ങൾ!

  സിൽബാരിപുരം കാട്ടിലെ മൃഗരാജനായി സിംഹം വിലസിയ കാലമായിരുന്നു അത്. ഒരു ദിവസം, പതിവു പോലെ സിംഹം വേട്ടയ്ക്ക് ഇറങ്ങി. പെട്ടെന്ന്, മുന്നിലേക്ക് ഒരു കുറുക്കൻ വന്നു പെട്ടു! എങ്കിലും കുറുക്കൻ മിന്നൽ വേഗത്തിൽ ഒരു സൂത്രം പുറത്തെടുത്തു - "അല്ലയോ, മൃഗരാജാവേ, അങ്ങയുടെ മുന്നിൽ എന്നെ സമർപ്പിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എന്നാൽ, ഞാൻ കുറച്ചു മുൻപ് ഇവിടെ കണ്ട കഴുതയാണെങ്കിൽ കൊഴുത്തു തടിച്ചവനാണ്. എനിക്കു പകരമായി ആ കഴുതയെ ഞാൻ അങ്ങയുടെ മുന്നിൽ എത്തിക്കാം" അതുകേട്ട്, സിംഹം പറഞ്ഞു - "അങ്ങനെയെങ്കിൽ, ആ കഴുതയുടെ അടുത്തേക്ക് നീ നടക്കൂ. ഞാൻ നിൻ്റെ തൊട്ടു പിറകേയുണ്ട്. കഴുതയെ എൻ്റെ മുന്നിൽ നീ കൊണ്ടുവരണം" അങ്ങനെ രണ്ടുപേരും നടന്ന് പുല്ലു തിന്നുന്ന കഴുതയുടെ അരികിലെത്തി. സിംഹം വലിയ മരത്തിൻ്റെ മറവിൽ നിന്നു. അപ്പോൾ കുറുക്കൻ കഴുത കാണത്തക്ക വിധത്തിൽ പുല്ല് തിന്നുന്ന പോലെ അഭിനയിച്ചു. കഴുത നല്ല ജാഗ്രതയോടെ കുറുക്കൻ്റെ അടുക്കലെത്തി. അന്നേരം, കുറുക്കൻ പറഞ്ഞു - "ഞാൻ കുറുക്കൻ്റെ ജീവിത ശൈലി ഉപേക്ഷിക്കുകയാണ്. ഇനി ഒരു സന്യാസിയെപ്പോലെ ജീവിക്കാൻ പോകുകയാണ്. നമുക്ക് ഉറ്റ ചങ്ങാതികളായി ഇനിയുള്ള കാലം ജീവിക്കാം...

(1231) മോങ്കുട്ടൻ്റെ ബുദ്ധി!

 പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് വീരപാണി രാജാവായിരുന്നു. അദ്ദേഹം ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്ന് പല കാര്യങ്ങളും മനസ്സിലാക്കി ഭരണം മെച്ചപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിനായി പ്രഭാതനടത്തത്തിനിടയിൽ ചന്തയിലും കയറുന്ന പതിവുണ്ട്. ഒരു ദിവസം, രാവിലെ രാജാവ് പ്രധാന ചന്തയിലേക്കു ചെന്നു. അവിടെയുള്ള കച്ചവടക്കാരെയും നാട്ടുകാരെയും വിളിച്ച് സംസാരിക്കുന്നതിനിടയിൽ, ഒരു മിടുക്കനായ ബാലൻ, രാജാവിനെ കാണാനായി എത്തി നോക്കി. അത് രാജാവ് ശ്രദ്ധിച്ച് അവനെ അടുത്തേക്ക് വിളിച്ചു. ബാലൻ്റെ പേര് മോങ്കുട്ടൻ എന്നു രാജാവ് ചോദിച്ചു മനസ്സിലാക്കി. അന്നേരം, രാജാവിന് ഒരു കൗതുകം തോന്നി. രാജാവ് ഉറക്കെ വിളിച്ചു പറഞ്ഞു - "എൻ്റെ ഇടതു കയ്യിൽ ഒരു വെള്ളിനാണയമുണ്ട്. വലതു കയ്യിൽ ഒരു സ്വർണ്ണ നാണയവും. നിനക്ക് ഇഷ്‌ടമുള്ളത് ഒരെണ്ണം മാത്രം എടുത്തോളൂ" നാട്ടുകാർ എല്ലാവരും നോക്കി നിൽക്കേ, അവൻ ഇടതുകയ്യിലെ വെള്ളി നാണയം എടുത്തു! രാജാവും നാട്ടുകാരും അമ്പരന്നു! പിന്നെ എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലർ പിറുപിറുത്തു - "ഇവൻ എന്തൊരു മണ്ടനാണ്? സ്വർണ്ണം എടുക്കാതെ വെള്ളിയുമായി പോകുന്നവൻ!" ഇത് രാജാവ് കേട്ടപ്പോൾ അദ്ദേഹം മനസ്സി...

(1230) മലയാളം ശരിയും തെറ്റും!

മലയാളം വായിക്കുമ്പോൾ എല്ലാം മനസ്സിലായി എന്നു തോന്നുമെങ്കിലും കൃത്യമായി പദങ്ങളുടെ അക്ഷരങ്ങൾ പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. പലതരം ജോലിക്കുള്ള മൽസര പരീക്ഷകളിൽ മലയാളത്തിനുള്ള മാർക്ക് ഒട്ടും പോകാതെ നോക്കണമെങ്കിൽ ശരിയായ പദം അറിഞ്ഞിരിക്കണം. ആദ്യം ഞാൻ വിചാരിച്ചത് ശരിയും തെറ്റും എന്ന ക്രമത്തിൽ ചുവടെ കൊടുക്കാനായിരുന്നു. പക്ഷേ, അങ്ങനെ കൊടുത്താൽ, ചിലപ്പോൾ തെറ്റായ പദം മനസ്സിൽ കിടക്കാനും സാധ്യതയുണ്ട്. അതിനാൽ, ശരിയായ പദം മാത്രം കാണുക. എന്നിട്ട്, വേറെ ഒരാൾ വാക്ക് പറയുമ്പോൾ നിങ്ങൾ എഴുതിയാൽ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ! അങ്ങനെ അടിമത്തം അനുഗ്രഹം അനുഗൃഹീതൻ അധ്യാപകൻ അവലംബം അതിഥി അതത് അന്ത:കരണം അധ:പതനം അനിശ്ചിതം അധ:കൃതൻ അന്തഃപുരം അനുസരണം അന്ത:സത്ത അതിരഥൻ അനന്തരവൻ അണ്വായുധം അടിയന്തരം(അത്യാവശ്യം) അടിയന്തിരം(ശ്രാദ്ധം) അനാച്ഛാദനം അലാം(ശബ്ദം) അവ്ൻ(അടുപ്പ്) അജൻഡ അവഗാഹം അത്ഭുതം അധ്യക്ഷൻ അനുഷ്ഠാനം അപകർഷം അസ്തിവാരം അണ്ഡകടാഹം അസ്ഥിരോഗം അക്ഷന്തവ്യം അവിടുത്തെ(രാജാവിനെ) അഞ്ജലി അഞ്ജനം അബാലവൃന്ദം അഭ്യുദയകാംക്ഷി അനുരഞ്ജനം അവ്യയീഭാവൻ അഭീഷ്ടം അജ്ഞത അവധൂതൻ അതിർത്തി അവധി അഗ്നികുണ്ഡം അഖിലം അങ്കം(പോര്) അംഗം(അവയവം) അനുധാ...