(1233) Car Drive ചെയ്യുമ്പോൾ ചെരുപ്പിടണോ?
Car Drive ചെയ്യുമ്പോൾ ചെരുപ്പ് ഇടണോ വേണ്ടയോ?
കോട്ടയം ജില്ലയിലെ ഒരു പ്രമുഖ നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ വ്യക്തി കാർ drive ചെയ്യാൻ എടുത്തപ്പോൾ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ വിയോഗം പത്രങ്ങളിൽ വാർത്തയായി നിങ്ങൾ വായിച്ചിരിക്കും. അപ്പോൾ, ഒരു കാര്യം എൻ്റെ ശ്രദ്ധയിൽ പെട്ടു -
ഈ അപകടത്തിൻ്റെ കാരണം. അതാണ് ഇവിടെ എനിക്ക് പ്രധാനമായും പറയാനുള്ളത്.
അദ്ദേഹം കാർ സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തപ്പോൾ കാലിലെ ഷൂ ബ്രേക്കിനും ആക്സിലറേറ്ററിനും ഇടയിൽ കുടുങ്ങിയതിനാൽ ആക്സിലറേറ്റർ പെഡൽ പെട്ടെന്ന് താഴ്ന്നു. വാഹനം മുന്നോട്ടു കുതിച്ച് തൂണിൽ ഇടിച്ചു.
അതിനാൽ, നാലുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ദയവായി ചെരുപ്പുകൾ ഉപയോഗിക്കരുത്.
അതിൻ്റെ പ്രശ്നങ്ങൾ :
1. പലതരം ചെരുപ്പുകൾക്കും വീതി കൂടുതൽ, ഷൂ ലേസ്, ഫ്ലാപ് തുടങ്ങിയവ കാണും. അതൊക്കെ ചവിട്ടാനുള്ള മൂന്നു പെഡലുകളിൽ ഉടക്കാൻ സാധ്യതയുണ്ട്.
2. തലച്ചോറിൻ്റെ nerves കാലിൻ്റെ പെരുവിരലിൽ അവസാനിക്കുന്നുണ്ട്. അതിനാൽ, പെഡലുകളുടെ നിയന്ത്രണത്തിനുള്ള കാര്യക്ഷമതയും വേഗവും കൃത്യതയും സംവേദന ശേഷിയും വെറും കാൽപാദം വഴി drive ചെയ്താൽ കിട്ടും.
3. വേഗത്തിൽ ചവിട്ടാൻ വെറും കാൽപാദം എടുക്കുന്നതിനേക്കാൾ അല്പം സമയക്കൂടുതൽ, പല കനം കൂടിയ ഷൂസും മറ്റും ഉപയോഗിച്ചാൽ എടുത്തേക്കാം.
4. ഒരാൾ തന്നെ പലതരം ചെരുപ്പുകൾ മാറിമാറി ഉപയോഗിച്ച് ഡ്രൈവ് ചെയ്യുമ്പോൾ പരിചയക്കുറവ് വന്നേക്കാം.
എന്നാൽ, Driving school നടത്തുന്നവർ വിദ്യാർഥികളോട് നിർബന്ധമായും ചെരുപ്പ് ഇട്ടുകൊണ്ട് drive ചെയ്യാൻ പറയാറുണ്ട് കാരണം, ആത്മവിശ്വാസവും ധൈര്യവും ഇല്ലാത്തവരാണ് ചെരുപ്പിടാതെ ഓടിക്കുന്നത് എന്ന അവരുടെ ന്യായവാദം തെറ്റാണ്!
എന്നാൽ, സ്ഥിരമായി ജോലിക്കും മറ്റും ഷൂ ഉപയോഗിക്കുന്നവർ, സോക്സ് കാലിൽ ഇട്ടുകൊണ്ട് ഓടിക്കാമല്ലോ.
Written by Binoy Thomas, Malayalam eBooks-1233- science facts- 17, PDF -https://drive.google.com/file/d/1YWKJH-_nY2Adl2SBwuz1M9tBauXinVRT/view?usp=drivesdk