Posts

Showing posts from August, 2023

(750) സിംഹങ്ങളുടെ ഗർജ്ജനം

  സിംഹങ്ങളുടെ രാജാവായി ബോധിസത്വൻ ജന്മമെടുത്തു. സിംഹങ്ങളുടെ ഗുഹയുടെ എതിർവശത്തെ മലമടക്കിൽ കുറുക്കന്മാരുടെ താവളമുണ്ട്. ഒരു ദിവസം, മഴ നിർത്താതെ പെയ്തു കൊണ്ടിരുന്നു. സിംഹങ്ങളും സിംഹക്കുട്ടികളും കളിക്കാൻ തുടങ്ങിയപ്പോൾ പലതരം ഗർജ്ജനങ്ങൾ പുറപ്പെടുവിച്ചു. ഈ ഗർജ്ജനങ്ങൾ കേട്ട് കുറുക്കന്മാരുടെ നേതാവ് പറഞ്ഞു-"സിംഹങ്ങളെല്ലാം ബഹളമുണ്ടാക്കുന്നതു കേട്ടില്ലേ? നമ്മളുടെ പ്രതാപം അവരും അറിയട്ടെ" കുറുക്കൻനേതാവ് ഓരിയിട്ടു തുടങ്ങി. അതുകേട്ട്, മറ്റു കുറുക്കന്മാരും ഓരിയിട്ടു. ഈ ശബ്ദം സിംഹരാജാവിന്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ, സിംഹങ്ങളുടെ ഗർജ്ജനം നിർത്താൻ അവൻ ആജ്ഞാപിച്ചു. സിംഹങ്ങൾ നിശബ്ദമായപ്പോൾ ഒരു സിംഹക്കുട്ടി ചോദിച്ചു - " അച്ഛാ, കുറുക്കന്മാർ ഓരിയിട്ടത് കേട്ടു പേടിച്ചാണോ നമ്മുടെ ശബ്ദം നിർത്തിയത്?" ബോധിസത്വൻസിംഹം പറഞ്ഞു - "അല്ല, മകനേ, കുറുക്കന്മാർ നീചന്മാരും ചതിയന്മാരുമാണ്. അവർക്കൊപ്പം നമ്മൾ ഒച്ചയിടുന്നത് നാണക്കേടാണ്. അവർ നമ്മുടെ അന്തസ്സിനു ചേർന്നവരല്ലാ" Written by Binoy Thomas, Malayalam eBooks-750- Jataka tales - 25, PDF- https://drive.google.com/file/d/1bHHkBYyVBkVYV3lObTKD_IzCxUOoJK3b

(749) പരുന്തും കഴുകനും

  ഒരു പരുന്ത് ജനിച്ചു വീണത് മൺകൂനകൾക്കിടയിലായിരുന്നു. പിന്നെ, അതിനിടയിലൂടെ പറക്കാൻ പഠിച്ച നേരത്ത് പല തവണ കൂനയിൽ ഇടിച്ചു നിലത്തുവീണു. എങ്കിലും സ്ഥിര പരിശ്രമത്താൽ മലക്കം മറിഞ്ഞ് വെട്ടിച്ചു നീങ്ങി പറക്കാൻ പഠിച്ചു. ഒരിക്കൽ, ആകാശത്തിലൂടെ പറന്നുപൊങ്ങി താഴെ ഇരയെ തിരയുന്നതിനിടയിൽ കാടിനു മുകളിലെത്തി. പിന്നീട്, കാട്ടിലിറങ്ങി കുറച്ചു തീറ്റികൾ നോക്കിയപ്പോൾ പക്ഷി രാജാവായ കഴുകൻ പരുന്തിനെ കൊത്തിയോടിച്ചു. പരുന്ത് വാശിയോടെ പറഞ്ഞു - "നിനക്ക് ഈ കാട്ടിൽ വച്ച് എന്നെ ഉപദ്രവിക്കാനും ഓടിക്കാനും പറ്റും. എന്നാൽ, ഞാൻ താമസിക്കുന്ന പാടത്തേക്കു വന്നാൽ നിന്റെ സ്ഥിതി ദയനീയമാകും!" പക്ഷേ, കഴുകൻ പുച്ഛിച്ചു തള്ളി - " ഞാൻ പക്ഷികളുടെ രാജാവാണ്. എനിക്ക് എവിടെയും ഒരുപോലാണ്. നിന്റെ വെല്ലുവിളി ഞാൻ സ്വീകരിച്ചിരിക്കുന്നു. നാളെ തോൽക്കാൻ തയ്യാറെടുത്തു കൊള്ളൂ.." അടുത്ത ദിവസം മൺകൂനകൾക്കു മുകളിലെ ആകാശത്ത് പരുന്ത് വട്ടമിട്ടു പറന്നു. കഴുകൻ കൊത്തിപ്പറിക്കാനായി പരുന്തിനെ സമീപിച്ചപ്പോൾ അവൻ താഴ്ന്നു പറന്ന് മൺകൂനകൾക്കിടയിലേക്കു കയറി. പിന്നീട്, പരുന്ത് വേഗം കൂട്ടിയതിനൊപ്പം കഴുകനും വേഗം കൂട്ടി. പെട്ടെന്ന്, പരുന്ത് മൺകൂനയിൽ

(748) കുറുക്കന്റെ തപസ്സ്

  എലികളുടെ രാജാവായി ബോധിസത്വൻ ജനിച്ചു. ആ കൂട്ടത്തിൽ അനേകം എലികൾ ഉണ്ടായിരുന്നു. ഒരു കുറുക്കൻ വിശന്നു വലഞ്ഞ് നടന്നപ്പോഴാണ് ഈ കാഴ്ച കണ്ടത്. എലികളുടെ വിശ്വാസം പിടിച്ചു പറ്റിയാൽ അവറ്റകളെ ഓരോന്നായി പിടിച്ചു തിന്നാമെന്ന് കുറുക്കൻ വിചാരിച്ചു. അതിനായി അവൻ ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. അവൻ ഒറ്റക്കാലിൽ കണ്ണടച്ച് നിൽക്കാൻ തുടങ്ങി. എലികൾ വരിവരിയായി വരുന്ന വഴിയിൽ ഇതു കണ്ട് അവർക്ക് ആശ്ചര്യമായി. തുടർന്ന്, കുറുക്കനോടു വിവരം തിരക്കിയപ്പോൾ സൂര്യഭഗവാനെ പൂജിക്കുകയാണെന്ന് എലികൾ മനസ്സിലാക്കി. പിന്നീട്, എലികൾ കുറുക്കന്റെ മാളത്തിനു മുന്നിൽ അനുഗ്രഹത്തിനായി കാത്തു നിന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് എലികളുടെ വിശ്വാസം നേടിയെടുക്കാൻ കുറുക്കനു കഴിഞ്ഞു. അങ്ങനെ, എന്നും രാവിലെ കുറുക്കന്റെ അനുഗ്രഹവും വാങ്ങി വരിവരിയായി എലികൾ തിരികെ നടക്കുമ്പോൾ ഏറ്റവും പിന്നിലുള്ള എലിയെ അവൻ പിടിക്കാൻ തുടങ്ങി. കുറെ നാളുകൾ കഴിഞ്ഞപ്പോഴാണ് എലി രാജാവിന് തന്റെ പ്രജകളുടെ എണ്ണത്തിൽ കുറവു വന്നതായി തോന്നിത്തുടങ്ങിയത്. അടുത്ത ദിവസം, ബോധിസത്വൻഎലി ഏറ്റവും പിറകിൽ അതീവ ജാഗ്രതയോടെ നിന്നു. കുറുക്കൻ ചാടി വീഴാൻ ഓങ്ങിയപ്പോൾ എലി ഉയർന്നുപൊങ്ങി അലറി -"

(747) തത്തയുടെ മാമ്പഴം

  ബോധിസത്വൻ ഒരു ജന്മത്തിൽ തത്തയായി അവതരിച്ചു. കാട്ടിലാണ് അവനും കുടുംബവും താമസിച്ചിരുന്നത്. തത്തയുടെ മകൻ തീറ്റി തേടാനുള്ള പ്രായമെത്തി. ക്രമേണ, ദൂരെയുള്ള സ്ഥലത്തു പോലും പോയിട്ട് ധാന്യങ്ങളും പഴങ്ങളും വീട്ടിലേക്കു കൊണ്ടുവന്നു. കാടിന്റെ അപ്പുറം കടലാണ്. കടലിന്റെ വിദൂരതയിൽ ഒരു ദ്വീപുണ്ട്. അവിടെ നിറയെ വലിയ മാമ്പഴം ഉണ്ടാകുന്ന മാവുകൾ അനേകമായിരുന്നു. അതിനേക്കുറിച്ച് അറിവ് ലഭിച്ചയുടൻ, തത്ത കടലിനു മീതെ പറന്ന് മാമ്പഴങ്ങൾ തിന്ന ശേഷം, ഒരു മാങ്ങാ വീട്ടിലേക്കു കൊണ്ടുവരികയും ചെയ്തു. അന്നേരം, സംശയം തോന്നിയ ബോധിസത്വൻതത്ത ചോദിച്ചു - "ഇവിടെങ്ങും ഇല്ലാത്ത മാമ്പഴമാണല്ലോ. എവിടെ നിന്നാണ്?'' മകൻ അഭിമാനത്തോടെ പറഞ്ഞു - "കടലിനുള്ളിൽ കാണുന്ന ദ്വീപിൽ നിന്നാണ്" പേടിയോടെ, അച്ഛൻ പറഞ്ഞു - "മോനേ, കടലിനു മീതെ തുടർച്ചയായി ഒരുപാടു സമയം പറന്നാലേ ദ്വീപിലേക്കും തിരിച്ചുമുള്ള യാത്ര തീരൂ. ഇടയ്ക്ക് ക്ഷീണിച്ചാൽ ഇരിക്കാനുള്ള മരമോ, കമ്പുകളോ അങ്ങനെ യാതൊന്നുമില്ല" മകൻ അതു നിസ്സാരമായി കണ്ട്, അടുത്ത ദിവസവും ദ്വീപിലെത്തി. ഇത്തവണ കുറെ പഴുത്ത മാമ്പഴത്തിന്റെ ചാറ് ഊറ്റിക്കുടിച്ചു. തിരികെ പോരുമ്പോൾ വലിയ ഒരു മാമ്

(746) ഓരിയിട്ട സിംഹം!

  സിംഹമില്ലാത്ത കാട്ടിലേക്ക് ആദ്യമായി ഒരു സിംഹം വന്നു ചേർന്നു. കൂട്ടുകാരിയായി അവനു കിട്ടിയത് ഒരു കുറുക്കച്ചിയെ ആയിരുന്നു. അവർക്കൊരു ആൺസിംഹം പിറന്നു. കണ്ടാൽ, സിംഹക്കുട്ടിയായിരുന്നെങ്കിലും ഗർജനമോ ശബ്ദമോ ധൈര്യമോ ഒന്നുമില്ലാത്ത കുറുക്കന്റെ രീതിയാണ് അവന്റേത്. വൈകാതെ, കുറുക്കച്ചി മരിച്ചു പോയി. പിന്നീട്, അവിടെ എത്തിയ സിംഹിയെ സിംഹരാജൻ ഭാര്യയാക്കി. അവർക്ക് മൂന്ന് സിംഹക്കുട്ടികൾ ജനിച്ചു. അവർ മൂവരും കളിച്ചു രസിച്ച് ഗർജിക്കുമ്പോൾ മൂത്ത മകൻ ഗർജനമില്ലാത്തതിൽ ദുഃഖിച്ചു. ഒരു ദിവസം ദൂരെ ഒരു കുറുക്കൻ ഓരിയിടുന്നതു കേട്ടപ്പോൾ അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ശബ്ദമായി കുത്തിയിരുന്ന് മുകളിലേക്കു നോക്കി അവനും ഓരിയിട്ടു. മൂന്ന് അനുജന്മാരും ഇതു കേട്ട് ഞെട്ടി. അവർ അച്ഛൻസിംഹത്തിന്റെ അടുത്തെത്തി പരാതിപ്പെട്ടു - "ചേട്ടന്റെ രീതികൾ ഞങ്ങൾക്കു നാണക്കേടാണ്. കുറുക്കന്റെ ശബ്ദമാണ്. ഇര പിടിക്കാനും അറിയില്ലാ" ഉടൻ, സിംഹത്താൻ മൂത്ത മകനെ സമീപിച്ചു - "നിന്റെ അമ്മ കുറുക്കച്ചിയാണ്. അതിനാൽ കുറുക്കരുടെ വംശത്തിന്റെ രീതികൾ നീ കാണിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, നീ സിംഹമായി പിറന്നതിനാൽ അനുജന്മാരുടെ രീതികൾ പരമാവധി കണ്ടു പ

(745) മുതലയും കുരങ്ങനും

  ഒരു ജന്മത്തിൽ കുരങ്ങന്മാരുടെ രാജാവായി ബോധിസത്വൻ ജനിച്ചു. അവൻ താമസിച്ചിരുന്ന മരം ഒരു പുഴയോരത്തായിരുന്നു. ആ പുഴയിലാണ് മുതലയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഒരിക്കൽ, മരത്തിലൂടെ ചാടി നടക്കുന്ന കുരങ്ങനെ കണ്ടപ്പോൾ മുതലയുടെ ഭാര്യ പറഞ്ഞു - "നോക്കൂ. കൊഴുത്തു തടിച്ച ആ കുരങ്ങന്റെ കരൾ എനിക്കു തിന്നണം. അതിന് അതീവ സ്വാദായിരിക്കും" ആൺമുതല നിരാശയോടെ പറഞ്ഞു - "നീ എന്തു മണ്ടത്തരമാണു പറയുന്നത്? കുരങ്ങൻ വെള്ളത്തിൽ ഇറങ്ങാറില്ല" അവൾ തുടർന്നു - "നമ്മുടെ ശക്തിയും ബലവുമല്ല ഇവിടെ വേണ്ടത്. എന്തെങ്കിലും സൂത്രം പ്രയോഗിക്കണം" പക്ഷേ, അവൾ തുടരെ ഈ കാര്യം പറഞ്ഞ് ശല്യം ചെയ്തപ്പോൾ അവൻ മരത്തിലെ കുരങ്ങനുമായി സൗമ്യമായി കുശലം ചോദിച്ചു തുടങ്ങി. കുറെ നാളുകൾ കഴിഞ്ഞപ്പോൾ അവർ നല്ല ചങ്ങാതിമാരായി. ഒരു ദിവസം, മുതല കുരങ്ങനോടു പറഞ്ഞു - "ഈ പുഴയുടെ അക്കരയിൽ അതീവ രുചിയുള്ള അത്തിപ്പഴങ്ങൾ നിറഞ്ഞ അത്തിമരമുണ്ട്. നീ അതു കഴിച്ചിട്ടുണ്ടോ?" കുരങ്ങൻ: "എനിക്ക് കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, ആഴമേറിയ ഈ നദിക്കു കുറുകെ നീന്താൻ എനിക്കു കഴിയില്ല" മുതല സഹായ മനസ്സുമായി വന്നു - "അതിനെന്താ? എന്റെ കൂട്ട

(744) സിംഹവും മരംകൊത്തിയും

 മരംകൊത്തിയായി ജന്മമെടുത്തിരിക്കുകയാണ് ബോധിസത്വൻ. അവൻ, ഒരു മരത്തിൽ ഇരിക്കുമ്പോൾ താഴെയായി ഒരു സിംഹം വേദനയോടെ ഞരങ്ങുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ സിംഹം പറഞ്ഞു - "കഴിഞ്ഞ ആഴ്ച പന്നിയിറച്ചി തിന്നപ്പോൾ തൊണ്ടയിൽ എല്ലു കഷണം കുടുങ്ങി. അത് അവിടെയിരുന്ന് പഴുത്ത് വ്രണമായി. എനിക്ക് ഉമിനീരു പോലും ഇറക്കാൻ പറ്റാത്ത വേദനയാണ്. നിനക്ക് എന്നെ സഹായിക്കാൻ പറ്റുമല്ലോ" അപ്പോൾ, മരംകൊത്തി പറഞ്ഞു- "എനിക്കു നിന്നെ സഹായിക്കണം എന്നുണ്ട്. പക്ഷേ, ഞാൻ തൊണ്ടയിലെ എല്ല് എടുക്കുന്ന സമയത്ത് നീ എന്നെ വിഴുങ്ങില്ലെന്ന് എന്താണ് ഉറപ്പ് ?" സിംഹം: "എന്നെ സഹായിക്കുന്നവരെ ഉപദ്രവിക്കുന്ന ശീലം എനിക്കില്ലാ" പക്ഷേ, മരംകൊത്തി പിറുപിറുത്തു - "ഇവൻ യാതൊരു ദയവും കാണിക്കാത്ത ഒരു സിംഹമാണ്. എന്നാൽ, ഉപേക്ഷിച്ചു പോകുന്നത് നീതിയല്ല. ഇവിടെ മുൻകരുതൽ എടുക്കേണ്ടത് എന്റെ ആവശ്യമാണ്" ഉടൻ, മരംകൊത്തി സിംഹത്തിന്റെ വായ തുറക്കാൻ പറഞ്ഞു. അന്നേരം ഒരു മരക്കൊമ്പ് കൊത്തിയെടുത്ത് സിംഹത്തിന്റെ വായ അടയ്ക്കാൻ പറ്റാത്ത വിധം കുറുകെ വച്ചു. എന്നിട്ട്, നീണ്ട കൊക്ക് ഉപയോഗിച്ച് കുടുങ്ങിയ എല്ല് എടുത്തു കളഞ്ഞു. പിന്നെ അതിവേഗം വായിലെ

(743) വലയിൽ കുടുങ്ങിയ മീനുകൾ

  മൂന്നു മീനുകൾ ചങ്ങാതിമാരായി കഴിഞ്ഞിരുന്ന കാലം. ചെറിയ അരുവിയായിരുന്നു അവരുടെ ലോകം. അവിടെ സന്തോഷത്തോടെ കഴിഞ്ഞു പോന്നു.  ഒരിക്കൽ, ഒരു മീൻ പറഞ്ഞു - "നമ്മൾ എത്ര നാളായി ഈ ചെറിയ സ്ഥലത്ത് കഴിയുന്നു. നദിയും കായലും കടലുമൊക്കെ നമ്മൾ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. അത്തരം വിശാലമായ ലോകത്തിലേക്ക് ഒരു മാറ്റം എന്തുകൊണ്ടും നല്ലതായിരിക്കും'' പക്ഷേ, ഒന്നാമൻ ബുദ്ധിമാനായിരുന്നു - "എനിക്ക് അതിനോട് യോജിപ്പില്ല. കാരണം, അവിടെ മീനുകളെ വല വീശി പിടിക്കുന്ന മനുഷ്യരും കാണും" എന്നാൽ, രണ്ടു കൂട്ടുകാരും കൂടി നിർബന്ധിച്ചപ്പോൾ ഒന്നാമനും അവരുടെ കൂടെ ഒഴുകി ഒരു കായലിൽ എത്തിച്ചേർന്നു. കുറെ ദിവസം അവിടമാകെ രസകരമായി തോന്നിയെങ്കിലും ഒരു മുക്കുവൻ വലയുമായി അങ്ങോട്ടു വരുന്നത് ഒന്നാമൻ ശ്രദ്ധിച്ചു. ആ സമയത്ത്, മറ്റു രണ്ടു മീനുകളും അശ്രദ്ധമായി കളിച്ചു നടക്കുകയായിരുന്നു. പെട്ടെന്ന് - ആ മനുഷ്യൻ വല വീശി രണ്ടാമനും മൂന്നാമനും അതിൽ കുടുങ്ങി. തന്റെ ചങ്ങാതികൾ വലയിൽ പെട്ട കാഴ്ച ഒന്നാമന് സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉടൻതന്നെ ഒരു സൂത്രം പ്രയോഗിച്ചു. മീൻവല അയാൾ മുകളിലേക്ക് വലിക്കാൻ തുടങ്ങിയപ്പോൾ വലയുടെ പുറത്തു ചേർന്ന് ഒന്നാമൻ പിടച്ച

(742) കണ്ണാടിപ്പാറയിലെ കുറുക്കൻ

  ഒരു കാട്ടിലെ മടയിൽ ആൺസിംഹങ്ങൾ അഞ്ചു പേർ താമസിക്കുന്നുണ്ട്. അവർക്ക് സഹോദരിയായി ഒരു പെൺസിംഹവും ഉണ്ടായിരുന്നു. പകൽ, ആൺ സിംഹങ്ങൾ എല്ലാവരും വേട്ടയാടാൻ പോകും. എന്നിട്ട്, ഇറച്ചിയുടെ ഒരു വീതം പെൺസിംഹത്തിനായി കൊണ്ടുവരും. ഒരു ദിവസം, അയലത്തുള്ള കണ്ണാടിപ്പാറയിൽ താമസിക്കുന്ന കുറുക്കന് ഈ പെൺസിംഹത്തെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം തോന്നി. അവൻ ഗുഹയിലെത്തി ഈ വിവരം പറയുകയും ചെയ്തു. ഇതു കേട്ട്, സിംഹിക്ക് കോപം ഇരച്ചു വന്നെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ, നാല് ആങ്ങളമാർ വന്നപ്പോൾ വിവരം പറഞ്ഞു. ഉടൻ, അവർ കണ്ണാടിപ്പാറയിലേക്കു പാഞ്ഞു. അവർ ചെന്ന നേരത്ത്, കുറുക്കൻ കണ്ണാടിപ്പാറയുടെ ഉള്ളിൽ കിടന്നുറങ്ങുകയായിരുന്നു. പക്ഷേ, കുറുക്കൻ പാറയുടെ മുകളിലെന്ന് അവർ തെറ്റിദ്ധരിച്ചു. നാലു പേരും അവന്റെ മുകളിലേക്കു ശക്തി വീണു. എന്നാൽ, പിടിവിട്ട് ആ പാറയുടെ അടിവാരത്തിലേക്കു വീണ് നാലും മരിച്ചു. അഞ്ചാമൻ, വൈകിയാണ് ഗുഹയിലെത്തിയത്. ഈ വിവരം അറിഞ്ഞ് അവൻ കരുതലോടെ കുറുക്കനെ നിരീക്ഷിച്ചു. അവൻ പാറയുടെ അകത്താണെന്നും കണ്ണാടിപ്പാറയായതിനാൽ പാറപ്പുറത്ത് കിടക്കുന്ന പോലെ തോന്നുകയേ ഉള്ളൂവെന്നും അവനു മനസ്സിലായി. അവൻ കുറുക്കന്റെ പാറയിടുക്കിന്റെ മ

(741) കടലും കാക്കകളും

  ഒരിക്കൽ, രണ്ടു കാക്കകൾ കടപ്പുറത്തു കൂടി തീറ്റി തിന്ന് നടക്കുകയായിരുന്നു. തലേ ദിവസം ധാരാളമായി സഞ്ചാരികൾ കടൽത്തീരത്ത് വന്നതിനാൽ ഒരുപാട് ആഹാരപാനീയങ്ങൾ അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. അങ്ങനെ, ആർത്തിയോടെ കാക്കകൾ തിന്നു കുടിച്ചപ്പോൾ രണ്ടു പക്ഷികൾക്കും തലയ്ക്കു മത്തുപിടിച്ചു. തുടർന്ന്, പെൺകാക്ക കടലിൽ നീന്തി നോക്കണമെന്ന് ആഗ്രഹം പറഞ്ഞു. ആൺകാക്ക അതിന് അനുവാദവും കൊടുത്തു. കുറച്ചു നീന്തിയ ശേഷം, ആ കാക്ക തിരയ്ക്കടിയിൽ പെട്ടു മരിച്ചു. ഇതു കണ്ട് ആൺകാക്ക കടലിനെ നോക്കി അലറി - "ഇത്രയും വെള്ളമുള്ളതാണ് നിന്റെ അഹങ്കാരത്തിനു കാരണം. ഇതു വറ്റിച്ച ശേഷമേ എനിക്ക് ഇനി വിശ്രമമുള്ളൂ" അവൻ മറ്റുള്ള എല്ലാ കാക്കകളെയും വിളിച്ചു കൂട്ടി. എല്ലാവരും കടലിലെ വെള്ളം കൊക്കിൽ ശേഖരിച്ച് കരയിൽ കൊണ്ടുപോയി കളയാൻ തുടങ്ങി. ഇതു കണ്ടു കൊണ്ട്, ജലദേവതയായി ജന്മമെടുത്തിരുന്ന ബോധിസത്വൻ അവരോടായി പറഞ്ഞു - " നിങ്ങൾ എന്തു പാഴ്‌വേലയാണ് ഈ ചെയ്യുന്നത്? കൊക്കിൽ ശേഖരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് വെള്ളമാണ് കടലിലേക്ക് ഓരോ നിമിഷവും വന്നു ചേരുന്നത്?" അന്നേരം, കാക്കകൾ കാര്യം മനസ്സിലാക്കി. അവർ ശാന്തരായി തിരികെ മടങ്ങി. Written by Bi

(740) സിംഹത്തിന്റെ ചങ്ങാതി

  ബോധിസത്വൻ കാട്ടിലെ സിംഹമായി ജന്മമെടുത്തു. അവനു രണ്ടു കുട്ടികൾ പിറന്നു. അതിൽ ഒരു ആൺ സിംഹവും പെൺസിംഹവും ജനിച്ചു. കാലം കടന്നുപോകവേ, മകന് ഇരതേടാനുള്ള ശക്തിയായി. അച്ഛൻസിംഹം ക്ഷീണിച്ച് ഗുഹയിൽ മാത്രമായി ജീവിച്ചു തുടങ്ങി. ഒരു ദിവസം, കരുത്തനായ സിംഹം വേട്ടയാടി പിടിച്ച പന്നിയെ തിന്നുന്നത് അകലെ നിന്ന് കുറുക്കൻ നോക്കി കൊതിയൂറി. പിന്നെ, കുറുക്കൻ സിംഹത്തിന്റെ ദാസനായി അഭിനയിച്ച് കൂടെ കൂടി. ഇര എവിടെയുണ്ടെന്ന് അറിയിക്കുന്ന പണിയായിരുന്നു കുറുക്കൻ ചെയ്തു കൊണ്ടിരുന്നത്. അതിനു പകരമായി സിംഹം ബാക്കി വയ്ക്കുന്ന ഇറച്ചി സുഖമായി തിന്നുകയും ചെയ്തുപോന്നു. പക്ഷേ, കുറുക്കനുമായുള്ള മകന്റെ ചങ്ങാത്തം അറിഞ്ഞ നിമിഷം, അച്ഛൻ പറഞ്ഞു - "ഒരു കുറുക്കനുമായുള്ള സൗഹൃദം നിനക്ക് അപകടമാകും. കാരണം, ഈ കാട്ടിലെ ഏറ്റവും സൂത്രക്കാരും ചതിയന്മാരുമാണ് അവറ്റകൾ" എന്നാൽ, മകൻ അതൊന്നും ചെവിക്കൊണ്ടില്ല. എല്ലാ ദിവസവും കാട്ടുപോത്തിന്റെ ഇറച്ചി തിന്ന് കുറുക്കൻ മടുത്തപ്പോൾ കുതിരയിറച്ചി തിന്നാൻ അവനു മോഹം തോന്നി. സിംഹത്തോടു പറഞ്ഞപ്പോൾ അടുത്തെങ്ങും കുതിരകളുടെ സഞ്ചാരമില്ലെന്ന് സിംഹം പറഞ്ഞു. എന്നാലോ? അതിനു പരിഹാരമായി കുറുക്കൻ പറഞ്ഞു - "പ്രഭ

(739) ചെന്നായുടെ വ്രതം

  ബോധിസത്വൻ ദേവന്മാരുടെ രാജാവായ ശക്രനായി ജീവിച്ചിരുന്ന കാലം. ഒരിക്കൽ, ഗംഗാ നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. നദി ഒഴുകിയിരുന്ന പരിസരങ്ങൾ എല്ലാം വെള്ളം കൊണ്ടു മൂടി. അത്തരം, ഒരു നാട്ടിലേക്ക് കാട്ടിൽ നിന്നും വന്ന ചെന്നായ വലിയ പാറയിൽ ഇരിപ്പുറപ്പിച്ചു. അവിടെ വെള്ളം കയറില്ലെന്ന് അവൻ വിചാരിച്ചു. പക്ഷേ, ഒന്നും തിന്നാൻ കിട്ടാതെ വന്നപ്പോൾ ചെന്നായ പിറുപിറുത്തു - "ഇതു തന്നെയാണ് വ്രതം നോക്കാൻ പറ്റിയ സമയം" അവൻ പാറപ്പുറത്ത് നീണ്ടുനിവർന്ന് വ്രതം തുടങ്ങി. അന്നേരം, ദേവരാജാവായ ശക്രന് ചെന്നായുടെ വ്രതം ഒന്നു പരീക്ഷിക്കണമെന്നു തോന്നി. ശക്രൻ ഒരു കാട്ടാടിന്റെ രൂപത്തിൽ പാറപ്പുറത്ത് പ്രത്യക്ഷപ്പെട്ടു. പെട്ടെന്ന്, ചെന്നായ കണ്ണു തുറന്ന് പറഞ്ഞു - "വ്രതം ഇനി ആടിനെ തിന്നു കഴിഞ്ഞു മതി" ആടിനെ പിടിക്കാൻ ചെന്നായ ഓടിയെങ്കിലും ശക്രൻ ആകാശത്തിലേക്കു മറഞ്ഞു. ചെന്നായ നിരാശനായി വീണ്ടും വന്നിരുന്ന് വ്രതം തുടങ്ങി. അപ്പോൾ ശക്രന്റെ ശബ്ദം അശരീരിയായി മുഴങ്ങി - " മനസ്സിന് ഉറപ്പില്ലാത്ത നിനക്ക് എങ്ങനെ വ്രതം നോക്കാൻ കഴിയും?" ചെന്നായ തന്റെ മണ്ടത്തരം ഓർത്ത് നാണം കെട്ടു തല താഴ്ത്തി. Written by Binoy Thomas, Ma

(738) കാട്ടുപൂച്ചയും കാട്ടുകോഴിയും

  ഒരിക്കൽ, കുറെ കാട്ടുകോഴികൾ ഒരുമിച്ചു താമസിച്ചിരുന്ന സ്ഥലത്തേക്ക് സൂത്രക്കാരിയായ കാട്ടുപൂച്ച വന്നു. ഓരോ ദിവസവും മര്യാദയോടെ അവരോടു പെരുമാറി വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, ഓരോ കോഴിയെയും മറ്റുള്ളവരിൽ നിന്നും അകറ്റി ആക്രമിച്ച് കൊന്നു തിന്നു. അങ്ങനെ, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴികളുടെ എണ്ണം കുറഞ്ഞു വന്നു. അവസാനം ഒരു വലിയ പൂവൻകോഴി മാത്രമായി. അവനെ ഏതെങ്കിലും ചതിയിലൂടെ മാത്രമേ കീഴ്പ്പെടുത്തി തിന്നാൻ പറ്റൂ എന്ന് പൂച്ചയ്ക്ക് അറിയാമായിരുന്നു. അതേസമയം, പൂച്ചയുടെ വേലത്തരം അതിനുള്ളിൽ പൂവനു മനസ്സിലായിരുന്നു. പൂച്ച അവനെ സമീപിച്ചു പറഞ്ഞു - "നീ എത്ര സുന്ദരനാണ്. നമുക്ക് കൂട്ടുകാരായി ഒന്നിച്ചു കഴിയാമല്ലോ?" ഒന്നും അറിയാത്ത മട്ടിൽ കോഴി പറഞ്ഞു - "സുഹൃത്തേ, നമ്മൾ രണ്ടും വേറെ കുടുംബത്തിൽ പെടുന്നവരാണ്. ഞാൻ പക്ഷിയും നീ മൃഗവുമാണ് " അന്നേരം, പൂച്ച തോൽവി സമ്മതിക്കാതെ കിന്നാരം പറഞ്ഞു കൊണ്ട് കോഴിയെ ശല്യം ചെയ്തു. അപ്പോൾ പൂവൻ കോഴി അലറി - " നിന്റെ ചോരക്കൊതി ഇനിയും തീർന്നില്ലേ? എന്റെ കൂട്ടരെയെല്ലാം കൊന്നു തിന്നിട്ട് പിന്നെയും വന്നിരിക്കുന്ന നിന്നെ ഞാൻ..." പൂവൻകോഴി പറന്നുയർന്ന് പൂച്ചയുടെ

(737) പക്ഷികളുടെ രാജാവ്

  ഒരിക്കൽ, കാട്ടിലെ മൃഗങ്ങളെല്ലാം കൂടി ചേർന്ന് സിംഹത്തെ രാജാവായി വാഴിച്ചു. മീനുകൾ അവരുടെ രാജാവായി സ്രാവിനെ നിയമിച്ചു. ഇതെല്ലാം കണ്ടപ്പോൾ പരുന്തിനും അത്തരം ഒരു ആശയം തോന്നി. അവൻ പക്ഷികളെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു - "കൂട്ടരെ, മൃഗങ്ങൾക്കും മീനിനും രാജാവായി കഴിഞ്ഞിരിക്കുന്നു. നാം പക്ഷികൾക്കും ഒരു രാജാവ് വേണം. അതിനായി ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടത്തുകയാണ് " എല്ലാവർക്കും അതിനോട് യോജിപ്പായി. അന്നേരം, പരുന്ത് എല്ലാവരെയും നോക്കിയപ്പോൾ മൂങ്ങയെ കണ്ടു. പരുന്ത് ഉച്ചത്തിൽ പറഞ്ഞു - " നമുക്ക് മൂങ്ങയെ രാജാവാക്കാം. പക്ഷികളിൽ ഇത്രയും ഗൗരവമുള്ള പക്ഷി വേറെയില്ല! ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ പറയണം. ഞാൻ മൂന്നു തവണ ഈ കാര്യം ആവർത്തിക്കും" പരുന്ത് എല്ലാവരെയും വീക്ഷിച്ചിട്ട് വീണ്ടും പറഞ്ഞു - "മൂങ്ങയാണ് പക്ഷികളുടെ രാജാവ് " രണ്ടാമതും അതു തന്നെ വിളിച്ചുപറഞ്ഞു. ആരും അനങ്ങിയില്ല. മൂന്നാമത് പറയാൻ തുടങ്ങിയപ്പോൾ ഒരു കാക്ക പറഞ്ഞു - " മൂങ്ങയുടെ ഗൗരവം കാരണം, എല്ലാവരും ഇവനെ വെറുക്കുന്നു. ആരും സ്നേഹവും ദയയും ഇവനിൽ കാണാതെ അപശകുനമായി കണക്കാക്കുന്നു" അതു പറഞ്ഞ ശേഷം കാക്ക പറന്നു പോയി.

(736) പരുന്തും കാട്ടുതീയും

  കാട്ടിലെ ഒരു മരത്തിൽ പരുന്തായി ബോധിസത്വൻ കഴിഞ്ഞിരുന്ന സമയം. അതിനടുത്തായി വലിയൊരു അരണിമരം നിൽപ്പുണ്ട്. അരണിമരത്തിലെ പക്ഷികളുടെ നേതാവ് ദേവദത്തൻ എന്ന പക്ഷിയായിരുന്നു. ബോധിസത്വന്റെ ശത്രുവായിരുന്നു ദേവദത്തൻ. ഒരു ദിവസം, അരണി മരത്തിന്റെ ശിഖരങ്ങൾ ശക്തിയായി കൂട്ടിയുരഞ്ഞ് തീപ്പൊരി ചിതറുന്നത് പരുന്ത് കണ്ടു. ഉടൻ, ആ മരത്തിലെ പക്ഷികളെ നോക്കി പരുന്ത് വിളിച്ചു കൂവി - "നിങ്ങളുടെ മരത്തിൽ കാറ്റടിച്ച് ശിഖരങ്ങൾ ഉരഞ്ഞ് തീപ്പൊരി ഉണ്ടാകുന്നുണ്ട്. എപ്പോൾ വേണമെങ്കിലും കാട്ടുതീ പടരാനുള്ള സാധ്യതയുണ്ട്. വേഗം നമുക്ക് രക്ഷപ്പെടാം" ഇതു കേട്ട് ദേവദത്തൻപക്ഷി പരിഹസിച്ചു - "ഇതൊക്കെ കാട്ടിൽ പതിവാണ്. അവൻ പറയുന്നതു കേട്ട് നിങ്ങൾ പേടിക്കേണ്ടാ" പക്ഷേ, ബോധിസത്വൻപരുന്ത് പറഞ്ഞതു കേട്ട് കുറെ പക്ഷികൾ പരുന്തിനൊപ്പം ദൂരെ ദിക്കിലേക്കു പറന്നു. അന്നു രാത്രിയിൽ തീപ്പൊരി താഴെ കരിയിലയിൽ വന്നു വീണ് കനത്ത പുകയും തീയും ഉണ്ടായി. പക്ഷികൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. കറുത്ത പുകയും ഇരുട്ടും കാരണം പക്ഷികൾക്ക് പറക്കാൻ പറ്റിയില്ല. എല്ലാവരെയും തീ വിഴുങ്ങി. Written by Binoy Thomas, Malayalam eBooks-736 - Jataka tales - 11

(735) കുറുക്കന്റെ ഓഹരി

  കുറുക്കന് ഇരയൊന്നും അന്നു കിട്ടിയില്ല. അവൻ വിശന്നുവലഞ്ഞ് നടന്നപ്പോൾ രണ്ടു നീർനായ്ക്കൾ തടാകത്തിലെ മീൻ പിടിക്കുന്നതു കണ്ടു. എപ്പോഴെങ്കിലും ഒരെണ്ണം അവിടെ നിന്നു കിട്ടുമെന്ന് വിചാരിച്ച് മരത്തിനു പിന്നിൽ മറഞ്ഞു നിന്നു. വലിയ ഒരു മീനുമായി അവറ്റകൾ കരയ്ക്കു കയറി തിന്നാൻ ഭാവിച്ചു. അന്നേരം ഒന്നാമൻ പറഞ്ഞു - "നീയാണ് മീനെ കടിച്ചെടുത്തത്. അതുകൊണ്ട് നീ തന്നെ വീതം വച്ചോളൂ" രണ്ടാമൻ പറഞ്ഞു - " ഹേയ്! അതു ശരിയല്ല, കാരണം, നീ മീനെ ഓടിച്ച് എന്റെ മുന്നിൽ എത്തിക്കുകയായിരുന്നു" പക്ഷേ, അവർ രണ്ടു പേരും പങ്കു വയ്ക്കാൻ ഇഷ്ടപ്പെട്ടില്ല. അന്നേരം, മറഞ്ഞു നിന്ന കുറുക്കൻ പിറുപിറുത്തു - "ഇതു തന്നെയാണ് പറ്റിയ അവസരം. ഈ മണ്ടന്മാരെ പറ്റിക്കണം" കുറുക്കൻ വളരെ ശാന്തനായി അവരുടെ അടുക്കലെത്തി. "നിങ്ങളുടെ ഈ പ്രശ്നത്തിന് ഞാൻ പരിഹാരം ഉണ്ടാക്കാമല്ലോ" ബുദ്ധിമാനായ കുറുക്കനെ മീൻ വീതം വയ്ക്കാൻ അനുവദിച്ചു. അവൻ തല ഭാഗം കടിച്ചു മുറിച്ച് ഒന്നാമത്തെ നീർനായയ്ക്കു കൊടുത്തു. അത് തലയുമായി നീങ്ങി. പിന്നെ വാൽഭാഗം രണ്ടാമനു കൊടുത്തു. അതുമായി രണ്ടാമൻ പോയി. ഏറ്റവും വലിയ നടുക്കഷണവുമായി കുറുക്കൻ സന്തോഷത്തോടെ ഓടിയൊള