(738) കാട്ടുപൂച്ചയും കാട്ടുകോഴിയും

 ഒരിക്കൽ, കുറെ കാട്ടുകോഴികൾ ഒരുമിച്ചു താമസിച്ചിരുന്ന സ്ഥലത്തേക്ക് സൂത്രക്കാരിയായ കാട്ടുപൂച്ച വന്നു. ഓരോ ദിവസവും മര്യാദയോടെ അവരോടു പെരുമാറി വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, ഓരോ കോഴിയെയും മറ്റുള്ളവരിൽ നിന്നും അകറ്റി ആക്രമിച്ച് കൊന്നു തിന്നു.

അങ്ങനെ, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴികളുടെ എണ്ണം കുറഞ്ഞു വന്നു. അവസാനം ഒരു വലിയ പൂവൻകോഴി മാത്രമായി. അവനെ ഏതെങ്കിലും ചതിയിലൂടെ മാത്രമേ കീഴ്പ്പെടുത്തി തിന്നാൻ പറ്റൂ എന്ന് പൂച്ചയ്ക്ക് അറിയാമായിരുന്നു.

അതേസമയം, പൂച്ചയുടെ വേലത്തരം അതിനുള്ളിൽ പൂവനു മനസ്സിലായിരുന്നു. പൂച്ച അവനെ സമീപിച്ചു പറഞ്ഞു - "നീ എത്ര സുന്ദരനാണ്. നമുക്ക് കൂട്ടുകാരായി ഒന്നിച്ചു കഴിയാമല്ലോ?"

ഒന്നും അറിയാത്ത മട്ടിൽ കോഴി പറഞ്ഞു - "സുഹൃത്തേ, നമ്മൾ രണ്ടും വേറെ കുടുംബത്തിൽ പെടുന്നവരാണ്. ഞാൻ പക്ഷിയും നീ മൃഗവുമാണ് "

അന്നേരം, പൂച്ച തോൽവി സമ്മതിക്കാതെ കിന്നാരം പറഞ്ഞു കൊണ്ട് കോഴിയെ ശല്യം ചെയ്തു. അപ്പോൾ പൂവൻ കോഴി അലറി - " നിന്റെ ചോരക്കൊതി ഇനിയും തീർന്നില്ലേ? എന്റെ കൂട്ടരെയെല്ലാം കൊന്നു തിന്നിട്ട് പിന്നെയും വന്നിരിക്കുന്ന നിന്നെ ഞാൻ..."

പൂവൻകോഴി പറന്നുയർന്ന് പൂച്ചയുടെ മുകളിൽ ഇരുന്ന് ആഞ്ഞു കൊത്തി. പൂച്ച കരഞ്ഞു കൊണ്ട് ആ സ്ഥലത്തു നിന്നും പാഞ്ഞു!

Written by Binoy Thomas, Malayalam eBooks-738 - Jataka tales - 13, PDF -https://drive.google.com/file/d/1DIMQlKMlQHwLvjMlCT1lIlCYrofwj8tI/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1