Posts

Showing posts from September, 2023

(756) ആമയുടെ പതനം

  ആമ താമസിച്ചിരുന്നത് ഹിമാലയത്തിന്റെ അടിവാരത്തിലുള്ള ഒരു കുളത്തിലായിരുന്നു. ഒരിക്കൽ, രണ്ട് അരയന്നങ്ങൾ അവിടെ കുറെ ദിവസം ചെലവഴിച്ചു. അതിനിടയിൽ, ആമ അവരുടെ ഉറ്റ ചങ്ങാതിയായി മാറിയിരുന്നു. പക്ഷികൾ ആമയോടു പറഞ്ഞു - "ഞങ്ങൾ കഴിയുന്നത് സ്വർഗ്ഗതുല്യമായ മാനസസരസ്സിലാണ്. നീയും അങ്ങോട്ടു പോരുന്നോ?" ആമ നിരാശയോടെ പറഞ്ഞു- "നിങ്ങൾക്കു പറന്നു പോകാം. പക്ഷേ, ഞാൻ എങ്ങനെ നടന്നുവരും? അതിനു മുൻപേ, എന്റെ ആയുസ്സ് തീരും" അന്നേരം, അരയന്നങ്ങൾ ഒരു മരക്കമ്പ് രണ്ടറ്റം കടിച്ചു പിടിച്ചു. എന്നിട്ട്, കമ്പിന്റെ നടുക്ക് ആമയോടു കടിച്ചു പിടിച്ച് കിടക്കുവാൻ പറഞ്ഞു. ആമ അപ്രകാരം ചെയ്തു. അവർ പറന്നുയർന്ന് യാത്ര ചെയ്യവേ, കുറച്ചു വികൃതിക്കുട്ടികൾ താഴെ ഗ്രാമത്തിൽ കളിക്കുന്നുണ്ടായിരുന്നു. അവർ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു കാഴ്ച കണ്ടത്! അവരെല്ലാം കൂടി വലിയ ബഹളത്തോടെ ആർത്തു വിളിച്ചു. ഉടൻ, താഴേയ്ക്കു നോക്കിയ ആമയ്ക്ക് ദേഷ്യം ഇരച്ചുകയറി. "ഞാൻ പറന്നു പോകുന്നതിന് ആർക്കാണ് ഇത്ര വിഷമം? നിങ്ങൾ പോയി നിങ്ങളുടെ പണി നോക്ക്" അതു മുഴുവൻ പറഞ്ഞു തീരും മുൻപ് കമ്പിലെ പിടിവിട്ട് താഴെയുള്ള കൊട്ടാരത്തിന്റെ കൽക്കെട്ടിൽ ആമ ശക്തിയ

(755) അത്തിമരത്തിലെ തത്ത

കാട്ടിൽ, ബോധിസത്വൻ ഒരു തത്തയായി ജന്മമെടുത്തു. അവൻ ജനിച്ചപ്പോൾ മുതൽ ഗംഗാ നദിയുടെ തീരത്തുള്ള അത്തിമരത്തിലായിരുന്നു കഴിഞ്ഞു വന്നത്. ഈ തത്ത വളരെ നീതിമാനായ ജീവിത രീതികൾ പുലർത്തിയിരുന്നു. ഒരിക്കൽ, അത്തിമരത്തിൽ പഴങ്ങൾ ഒട്ടും ഇല്ലാതെ വന്നപ്പോൾ മറ്റു കിളികൾ എല്ലാവരും വേറെ ദിക്കിലേക്കു പറന്നു പോയി. തത്തയാകട്ടെ, മരത്തിന്റെ തളിരിലയും പ്രാണികളുമൊക്കെ തിന്ന് ഗംഗാ ജലവും കുടിച്ച് കഴിഞ്ഞു. ദേവന്മാരുടെ രാജാവായ ശക്രൻ ഇതു ശ്രദ്ധിച്ചു. ഈ പക്ഷിയുടെ മന:ശക്തി പരീക്ഷിക്കാനായി അത്തിമരത്തിലെ ഇലകൾ എല്ലാം അദ്ദേഹം കരിച്ചു കളഞ്ഞു. പക്ഷേ, തത്ത മരത്തടിയിലെ പൊടി തിന്നു നദീജലം കുടിച്ചു. ഉടൻ, ശക്രൻ നേരിട്ട് ഒരു പക്ഷിയുടെ രൂപത്തിൽ തത്തയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. "നീ എന്തിനാണ് നശിച്ചു കൊണ്ടിരിക്കുന്ന ഈ മരത്തിൽ തുടരുന്നത്? വേറെ അനേകം അത്തിമരങ്ങൾ ഈ കാട്ടിലുണ്ട്" തത്ത പറഞ്ഞു - "എന്റെ വളർച്ചയിൽ കൂടെ നിന്ന മരമാണ്. അതിന്റെ തളർച്ച വന്ന സമയത്ത് കൈവിടാൻ തോന്നുന്നില്ല" ഉടൻ, പക്ഷി ശക്രനായി തത്തയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു - "നിന്റെ നീതിബോധവും ആത്മാർഥതയും എനിക്കു വളരെ ഇഷ്ടമായി. നിനക്ക് ഇഷ്ടമുള്ള വരം ചോദി

(754) മുയലും സ്വപ്നവും

  കാട്ടിലെ പനമരക്കൂട്ടങ്ങൾ ഏറെയുള്ള സ്ഥലത്തായിരുന്നു മുയൽസംഘം താമസിച്ചിരുന്നത്. ഒരു ദിവസം, മറ്റുള്ള മുയലുകൾ തീറ്റി തേടി പോയപ്പോൾ ഒരുവൻ മാത്രം സുഖമായി ഉറങ്ങുകയായിരുന്നു. അവൻ വലിയ ശബ്ദം കേട്ട് ഞെട്ടിത്തെറിച്ചു! "അയ്യോ... ലോകം അവസാനിക്കാൻ പോകുന്നേ... ഭീകര ശബ്ദം വന്നേ! എല്ലാവരും ഓടിക്കോ!" ഈ വിധത്തിൽ അലറിക്കൊണ്ട് മുയൽ പാഞ്ഞു. അതു കേട്ട് മാൻകൂട്ടങ്ങൾ മുന്നോട്ടു പാഞ്ഞു. അവർ വഴിയിൽ കണ്ട കാട്ടുപോത്തുകളോടു പറഞ്ഞു. അവരും ഓടിയപ്പോൾ വഴിയിൽ കണ്ട കുറുക്കന്മാരോടു പറഞ്ഞു. കുറുക്കന്മാർ പോയ വഴിയിൽ ചെന്നായ്ക്കൾ ഈ വിവരം അറിഞ്ഞു. തുടർന്ന്, പന്നിക്കൂട്ടങ്ങളും. ഒടുവിൽ, എല്ലാവരും പേടിച്ചോടി അഭയം പ്രാപിച്ചത് സിംഹത്തിന്റെ മടയിലാണ്. സിംഹം ചോദിച്ചു - "നിങ്ങളെല്ലാം കൂടി എന്തിനാണ് പേടിച്ചിരിക്കുന്നത്?" പുലി ഭയത്തോടെ പറഞ്ഞു - "പ്രഭോ, ലോകം അവസാനിക്കാൻ പോകുന്നു. നമ്മൾ ഇനി എന്തു ചെയ്യും?" സിംഹം അലറിച്ചിരിച്ചു. "ആരാണ് ഈ മണ്ടത്തരം പറഞ്ഞത് ?" പുലി തന്നോടു വിവരം പറഞ്ഞ കുരങ്ങനെ ചൂണ്ടിക്കാട്ടി. കുരങ്ങൻ കരടിയെയും. തുടർന്ന്, അനേകം മൃഗങ്ങൾ കഴിഞ്ഞ് അവസാനം മുയലിന്റെ ഊഴമായി. "സിംഹരാജൻ, ഞ

(753) ശത്രുക്കളുടെ മറിമായം

  കാട്ടിലെ സിംഹം തന്റെ ഗുഹയിൽ സുഖമായി താമസിക്കുന്ന സമയം. ഒരു ദിവസം, കാട്ടുപൂച്ചകളുടെ ആക്രമണം ഭയന്ന് ഒരു എലി ആ ഗുഹയിൽ അഭയം പ്രാപിച്ചു. ഗുഹയുടെ ചെറിയ വിടവിനുള്ളിൽ എലി കഴിയുന്ന വിവരം സിംഹത്തിന് അറിയാമെങ്കിലും ഒട്ടുമേ ഗൗനിച്ചില്ല. എന്നാൽ, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ ഗുഹ എലിയുടേതായി അവനു തോന്നി. സിംഹം ഗുഹയിൽ അഭയം തേടിയവൻ ആണെന്നും. അന്നേരം, സിംഹം ഉറങ്ങുന്ന സമയത്ത് സിംഹത്തിന്റെ മുടി (സട) എലി മുറിച്ചു കളയുന്ന വികൃതി കാട്ടാൻ തുടങ്ങി. ആദ്യമൊന്നും സിംഹത്തിന് ഇക്കാര്യം മനസ്സിലായില്ല. പക്ഷികൾ കൂവി പരിഹസിച്ചപ്പോഴാണു സംഗതിയുടെ ഗൗരവം സിംഹരാജനു പിടികിട്ടിയത്. എങ്കിലും, എലിയെ പിടിക്കാൻ സിംഹത്തിനു കഴിഞ്ഞില്ല. പല ദിവസവും ശ്രമിച്ചു പരാജയം രുചിച്ചു. മറ്റൊരു വിധത്തിൽ ആലോചിച്ച് കാട്ടു പൂച്ചയുമായി സിംഹം ചങ്ങാത്തം കൂടി. പിന്നീട്, സൂത്രത്തിൽ എലിയെ വക വരുത്താനായി ഗുഹയിൽ പൂച്ചയെ താമസിപ്പിച്ചു. അടുത്ത ദിവസം, സിംഹം പുറത്തുപോയി വന്ന നേരത്ത് എലിയെ പൂച്ച കൊന്ന സത്യം സിംഹം മനസ്സിലാക്കി. "ഇനി എന്തിനാണ് ഇവിടെ പൂച്ചയുടെ ആവശ്യം?" സിംഹം പിറുപിറുത്തു. അവൻ പൂച്ചയോടു പറഞ്ഞു-"നിന്നെ എന്റെ ഉറ്റ ചങ്ങാതിയാക്കാൻ ഞാൻ

(752) പളുങ്കുപാറയിലെ സിംഹം

  ബോധിസത്വൻ സന്യാസിയായി ജനിച്ച സമയം. അദ്ദേഹം, കാടിനുള്ളിൽ തപസ്സു ചെയ്യുകയായിരുന്നു. ആ പ്രദേശത്ത്, പളുങ്കു പാറയിലെ ഗുഹയിലായിരുന്നു സിംഹം കഴിഞ്ഞിരുന്നത്. അതേസമയം, ഗുഹയുടെ കുറച്ചു താഴെയായി ചതുപ്പുനിലമുണ്ട്. അതിനുള്ളിൽ പന്നിക്കൂട്ടങ്ങൾ കളിച്ചു രസിക്കുന്നതു പതിവായിരുന്നു. ഒരു ദിവസം, പന്നികളിലെ നേതാവ് പളുങ്കു പാറയ്ക്കുള്ളിൽ ഉറങ്ങുന്ന സിംഹത്തെ നോക്കി പേടിച്ചു പറഞ്ഞു - "അതിനുള്ളിൽ ഉറങ്ങുന്ന സിംഹത്തെ കാണാവുന്നതിനാൽ നമുക്ക് സുഖമായി കളിച്ചു രസിക്കാൻ പറ്റുമോ?" അന്നേരം, ഒരുവൻ പറഞ്ഞു - "നമ്മുടെ ദേഹത്ത് ഇത്രയും ചെളി ഉള്ളതു കൊണ്ടാണ് ഇവിടെ വച്ചുള്ള സിംഹത്തിന്റെ ആക്രമണം ഉണ്ടാവാത്തത് " എങ്കിലും, എല്ലാവരും കൂടി ആലോചിച്ചപ്പോൾ പളുങ്കുപാറ ചെളിവാരി പൊതിഞ്ഞ് കാഴ്ച മറയ്ക്കാമെന്ന് തീരുമാനമായി. സിംഹം ഗുഹയിൽ ഇല്ലാത്ത സമയത്ത്, പന്നികളെല്ലാം കൂടി ഒന്നിച്ചു ശ്രമിച്ചിട്ടും അത്തരം പാറയിൽ ചെളി പിടിക്കാതെ ഊർന്നു വീണു! "നമുക്ക് ഇവിടെ എന്തു ചെയ്യാൻ പറ്റുമെന്ന്  ആ സന്യാസിയോടു ചോദിക്കാം" അവരെല്ലാം അങ്ങോട്ടു പോയി കാര്യങ്ങൾ പറഞ്ഞു. അന്നേരം, സന്യാസി പറഞ്ഞു - "നിങ്ങൾ എന്തു മണ്ടത്തരമാണു ചെയ്യുന്

(751) അരയന്നത്തിന്റെ സ്വയംവരം

  കാട്ടിലെ പക്ഷികളുടെ രാജാവായി അരയന്നം കുടുംബമായി കഴിയുന്ന സമയം. മകളായ അരയന്നരാജകുമാരിക്ക് സ്വയംവരത്തിനുള്ള സമയമായി. രാജാവ് എല്ലാ പക്ഷികളെയും വിളിച്ചു കൂട്ടിയപ്പോൾ ആൺപക്ഷികളെല്ലാം ഒരു പാറപ്പുറത്ത് വരിവരിയായി നിന്നു. രാജകുമാരി ഓരോ പക്ഷിയുടെയും മുന്നിലൂടെ സൂക്ഷ്മമായി നിരീക്ഷിച്ച് മെല്ലെ നടന്നു. സുന്ദരനായ മയിലിന്റെ മുന്നിലെത്തിയപ്പോൾ നിന്നു. അവൾ രാജാവിനോടു പറഞ്ഞു -"ഈ പക്ഷിയെ ഞാൻ സ്വയംവരത്തിലൂടെ തെരഞ്ഞെടുത്തിരിക്കുന്നു. അച്ഛൻ ഞങ്ങളെ അനുഗ്രഹിച്ചാലും" രാജാവിനും എതിർപ്പൊന്നും തോന്നിയില്ല. പക്ഷേ, മറ്റു പക്ഷികൾ പിറുപിറുക്കാൻ തുടങ്ങി. എന്നാൽ, ചില പക്ഷികൾ മയിലിനോടു ഉറക്കെ ചോദിച്ചു - "നിനക്ക് എന്തു മേന്മയാണ് രാജകുമാരിക്ക് ഇഷ്ടപ്പെടാനായി ഉള്ളത്? ഞങ്ങളിൽ പലർക്കും വിശിഷ്ടമായ കഴിവുണ്ടല്ലോ" മയിലിന് അതൊരു വെല്ലുവിളിയായി തോന്നി. ഉടനെ, മയിൽപീലി വിരിച്ച് അവൻ നൃത്തമാടാൻ തുടങ്ങി. അതു കണ്ടപ്പോൾ രാജാവിന് നീരസമായി. രാജകുമാരിക്ക് ദേഷ്യം വന്നു - "ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ അവരുടെയെല്ലാം മുന്നിൽ സ്വന്തം കഴിവു കാട്ടി ബോധ്യപ്പെടുത്താൻ പോയ നീ ഒരു ചപലനാണ്. നിനക്കു പോകാം" മയിൽ തല