(752) പളുങ്കുപാറയിലെ സിംഹം
ബോധിസത്വൻ സന്യാസിയായി ജനിച്ച സമയം. അദ്ദേഹം, കാടിനുള്ളിൽ തപസ്സു ചെയ്യുകയായിരുന്നു. ആ പ്രദേശത്ത്, പളുങ്കു പാറയിലെ ഗുഹയിലായിരുന്നു സിംഹം കഴിഞ്ഞിരുന്നത്.
അതേസമയം, ഗുഹയുടെ കുറച്ചു താഴെയായി ചതുപ്പുനിലമുണ്ട്. അതിനുള്ളിൽ പന്നിക്കൂട്ടങ്ങൾ കളിച്ചു രസിക്കുന്നതു പതിവായിരുന്നു. ഒരു ദിവസം, പന്നികളിലെ നേതാവ് പളുങ്കു പാറയ്ക്കുള്ളിൽ ഉറങ്ങുന്ന സിംഹത്തെ നോക്കി പേടിച്ചു പറഞ്ഞു - "അതിനുള്ളിൽ ഉറങ്ങുന്ന സിംഹത്തെ കാണാവുന്നതിനാൽ നമുക്ക് സുഖമായി കളിച്ചു രസിക്കാൻ പറ്റുമോ?"
അന്നേരം, ഒരുവൻ പറഞ്ഞു - "നമ്മുടെ ദേഹത്ത് ഇത്രയും ചെളി ഉള്ളതു കൊണ്ടാണ് ഇവിടെ വച്ചുള്ള സിംഹത്തിന്റെ ആക്രമണം ഉണ്ടാവാത്തത് "
എങ്കിലും, എല്ലാവരും കൂടി ആലോചിച്ചപ്പോൾ പളുങ്കുപാറ ചെളിവാരി പൊതിഞ്ഞ് കാഴ്ച മറയ്ക്കാമെന്ന് തീരുമാനമായി. സിംഹം ഗുഹയിൽ ഇല്ലാത്ത സമയത്ത്, പന്നികളെല്ലാം കൂടി ഒന്നിച്ചു ശ്രമിച്ചിട്ടും അത്തരം പാറയിൽ ചെളി പിടിക്കാതെ ഊർന്നു വീണു!
"നമുക്ക് ഇവിടെ എന്തു ചെയ്യാൻ പറ്റുമെന്ന് ആ സന്യാസിയോടു ചോദിക്കാം"
അവരെല്ലാം അങ്ങോട്ടു പോയി കാര്യങ്ങൾ പറഞ്ഞു. അന്നേരം, സന്യാസി പറഞ്ഞു - "നിങ്ങൾ എന്തു മണ്ടത്തരമാണു ചെയ്യുന്നത്? പളുങ്കു പാറയിൽ ചെളി പിടിക്കില്ല. സിംഹത്തെ അവിടെ നിന്നും ഓടിക്കാനും നിങ്ങൾക്കു പറ്റില്ല. പിന്നെ, ചെയ്യാൻ പറ്റുന്ന കാര്യം നിങ്ങളെല്ലാം ഇവിടം വിട്ടു ദൂരെ ദേശത്തേക്കു പോകുക എന്നുള്ളതാണ് "
പന്നിക്കൂട്ടങ്ങൾ അനുസരണയോടെ അവിടം ഉപേക്ഷിച്ചു യാത്രയായി.
Written by Binoy Thomas, Malayalam eBooks-752 - Jataka Stories- 27, PDF - https://drive.google.com/file/d/1EryKdAiakMKKt6LPzMHJQuAPLpby2WuR/view?usp=drivesdk
Comments