Posts

Showing posts with the label കഥ -സെന്‍ബുദ്ധകഥകള്‍

(921) ഭാഗ്യനിർഭാഗ്യങ്ങൾ?

ബുദ്ധമതത്തിന്റെ ചൈനീസ് മാതൃകയാണ് സെൻബുദ്ധമതം. ജപ്പാനിലും അത് പ്രശസ്തിയാർജ്ജിച്ചു. സെൻ എന്ന വാക്ക് ജാപ്പനീസ് ഭാഷയിലെ ധ്യാനം എന്ന അർത്ഥമാണ്. സെൻ കഥകളും സെൻ ഗുരുക്കന്മാരും ഏറെ പ്രശസ്തി പിടിച്ചുപറ്റി. ഇനി ഒരു സെൻ ബുദ്ധ കഥ പറയാം - ഒരിക്കൽ ഒരു കർഷകൻ തന്റെ കൃഷിയിടത്തിൽ പണി ചെയ്യുകയായിരുന്നു. അതിനിടയിൽ മറ്റൊരു കുതിരയെ അടുത്ത പറമ്പിൽ കണ്ടപ്പോൾ കർഷകന്റെ കുതിര അതിന്റെ കൂടെ കടന്നു കളഞ്ഞു. ഈ കാര്യം കേട്ടിട്ട് അയൽവാസി പറഞ്ഞു - "കാലക്കേട്. ആ കുതിരയെ നഷ്ടപ്പെട്ടു" കർഷകൻ ഒന്നും മിണ്ടിയില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കർഷകന്റെ കുതിര തിരികെ വന്നു. പക്ഷേ, അതോടൊപ്പം മൂന്നു വലിയ കുതിരകളും ഉണ്ടായിരുന്നു. അന്നേരം, അയൽവാസി പറഞ്ഞു - "ഈ കർഷകന്റെ ഒരു ഭാഗ്യം നോക്കുക.. ഒന്നിനു പകരം മൂന്നു കുതിരകൾ!" അതിനും കർഷകൻ മൗനം പാലിച്ചു. പുതിയ കുതിരകളെ കണ്ടപ്പോൾ കർഷകന്റെ ഏക മകന് വലിയ ആശ്ചര്യമായി. അവൻ അപ്പനോടു നിർബന്ധിച്ച് പുതിയ കുതിരപ്പുറത്ത് സവാരി ചെയ്യാനുള്ള അനുവാദം കിട്ടി. പക്ഷേ, അനുസരണമില്ലാത്ത കുതിര വെകിളി പിടിച്ച് അവനെ കുലുക്കി താഴെയിട്ടു. കാൽ ഒടിഞ്ഞു കിടന്നപ്പോൾ പിന്നെയും അയൽവാസി അവിടെയെത്തി കർഷകനോടു ...

Zen Buddhism stories

  മഹായാന ബുദ്ധമതത്തിന്റെ ചൈനീസ് - ജപ്പാൻ  Japan  ശാഖയാണ് സെൻ ബുദ്ധമതം . ധ്യാനത്തിന്  meditation  കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന ബുദ്ധമത ശാഖയാണിത് . ' സെന്‍ ' zen  എന്നാല്‍ Mahayana മഹായാന ബുദ്ധിസ വിദ്യാലയം എന്നര്‍ത്ഥം . സെന്‍ എന്ന ജാപ്പനീസ് സങ്കരപദത്തിന്റെ ചൈനീസ്‌ വാക്കാണ്‌ ' ചാന്‍ '. Chan China  ചൈനയില്‍ ചാന്‍ബുദ്ധിസം എന്നും അറിയപ്പെടുന്നു . തമിഴ്നാട്ടിലെ  Tamil Nadu pallava  പല്ലവ വംശത്തിലെ രാജകുമാരനായ ബോധിധർമ്മൻ Bodhidharman ബുദ്ധമതത്തിൽ ആകൃഷ്ടനായി ചൈനയിലെത്തി കുങ്ഫു Kung-Fu എന്ന ആയോധന കലയ്ക്ക് രൂപം കൊടുത്ത് സെൻ ബുദ്ധമതം പ്രചരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു .  ബുദ്ധന്റെ മരണശേഷം 1000 വർഷങ്ങൾ കഴിഞ്ഞാണ് ഈ ശാഖയുണ്ടായത് .  സെൻ ബുദ്ധമതത്തിന്റെ വളയം പോലുള്ള പ്രതീകം ' എൻസൊ ' Enso  എന്നറിയപ്പെടുന്നു .  സെൻ ഗുരുക്കന്മാരെ വിശിഷ്ട വ്യക്തിത്വങ്ങളായി ലോകം ബഹുമാനിക്കുന്നു . സെന്‍ബുദ്ധ കഥകള്‍ Sen gurus, Zen Buddhism, Buddhist stories ഓരോന്നായി ഈ Malayalam eBooks പരമ്പരയിലൂടെ വായിക്കാം .

സെന്‍ബുദ്ധകഥകള്‍-1

Malayalam eBook-77-zenbuddha-kathakal-1 is a part of zenbuddhism, chan-buddhism, meditation, dhyanam stories. Author- Binoy Thomas, page-8, format-pdf, size-65kb, Price- FREE. To donate/contribute to this website project, visit about/contact pages. മലയാളം ഡിജിറ്റല്‍ ബുക്കുകള്‍- ധ്യാനം, മെഡിറ്റേഷന്‍,   ചാന്‍ബുദ്ധിസം, സെന്‍ഗുരുക്കള്‍, സെന്‍ബുദ്ധകഥകള്‍ -1-'ശിരസ്സിലെ ഭാരം' സെന്‍ബുദ്ധിസം എന്നിങ്ങനെയുള്ള കഥകള്‍ വായിക്കാം.  To download this free Google drive pdf eBooks file-77, click here- https://drive.google.com/file/d/0Bx95kjma05cic3VTX1IzTk1mcFE/view?usp=sharing&resourcekey=0-OjeigOIUqpk8IfgLC5V6AQ