Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1091) കടമ നിർവഹിച്ച ശിഷ്യൻ!

പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഗുരുവിന് പത്ത് ശിഷ്യന്മാർ ഉണ്ടായിരുന്നു. പഠന സംബന്ധമായി അനേകം കൊച്ചു കൊച്ചു പരീക്ഷണ നിരീക്ഷണങ്ങൾ അദ്ദേഹത്തിൻ്റെ ഒരു പാഠ്യ ശൈലി ആയിരുന്നു. ഒരിക്കൽ, ശിഷ്യന്മാരെ വിളിച്ച് അദ്ദേഹം പറഞ്ഞു -"നാളെ പുലർച്ചെ നിങ്ങൾ പത്തു പേരും ആറ്റു തീരത്തുള്ള മാവിൻചുവട്ടിലേക്കു പോകുക. അവിടെ നിലത്തു വീണ മാമ്പഴങ്ങൾ ധാരാളമുണ്ടാകും. ഓരോ ആളും മൂന്ന് മാമ്പഴം വീതം ഇവിടെ എൻ്റെ മുന്നിൽ എത്തിക്കണം" അടുത്ത പ്രഭാതത്തിൽ അവർ പത്തു പേരും അങ്ങോട്ടു പോയി. രാവിലെ ആയതിനാൽ ആ വലിയ മാവിൻചുവട്ടിൽ ആരും മാങ്ങാ പെറുക്കാൻ എത്തിയിരുന്നില്ല. ശിഷ്യന്മാർ 3 മാമ്പഴം വീതം കയ്യിലെടുത്ത് തിരികെ നടന്നു. ആശ്രമത്തിൻ്റെ അടുക്കലെത്തിയപ്പോൾ അയൽവാസിയായ ഒരു വൃദ്ധ ചോദിച്ചു - "മക്കളെ, ആരാണ് എനിക്ക് ഒരു മാമ്പഴം തരുന്നത്? ഞാൻ ഇന്നലെ അത്താഴം കഴിച്ചില്ല. വല്ലാതെ വിശക്കുന്നു" ഉടൻ, ഒരു ശിഷ്യൻ പറഞ്ഞു -"ഇത് അമ്മച്ചിക്കു തരാൻ പറ്റില്ല. ഗുരുവിനെ ധിക്കരിക്കാൻ പറ്റില്ല" മറ്റുള്ളവരിൽ എട്ടു പേരും അതിനെ പിന്തുണച്ചു - "ശരിയാണ്. മൂന്നു മാങ്ങയിൽ ഒരെണ്ണം പോലും കുറവു വരാൻ പാടില്ല" എന്നാൽ ഒന്ന...

Story of a wisdom!

Once upon a time, in the ashram of Silbaripuram, a Guru had ten disciples. It was his teaching style to incorporate many small experiments and observations related to their studies. One day, he called his disciples and said, "Tomorrow morning, all ten of you must go to the mango tree by the riverside. There will be many fallen mangoes on the ground. Each person must bring three mangoes to me here." The next morning, all ten of them went there. Since it was early morning, no one had yet arrived at the large mango tree to collect mangoes. The disciples each picked up three mangoes and started walking back. As they neared the ashram, an elderly neighbor woman asked, "My children, who will give me a mango? I didn't eat dinner last night. I'm very hungry." Immediately, one disciple said, "We can't give this to you, Mother. We can't disobey the Guru." Eight of the others supported him, saying, "That's right. Not even one mango out of the...

(1090) കച്ചവടത്തിലെ ചതി!

സിൽബാരിപുരംദേശത്തിലെ കച്ചവടക്കാരനായിരുന്നു സോമു. കച്ചവടം കൂടുന്നത് അനുസരിച്ച് വേറെ പല സ്ഥലങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കാൻ സോമു തീരുമാനിച്ചു. അതിനായി കൂടുതൽ പണം ആവശ്യമായി വന്നു. അന്നേരം, കച്ചവടത്തിനായി ഒരു സുഹൃത്തായ ചീരനെ കൂടെ കൂട്ടി. അയാൾ പക്ഷേ, ചതിയനായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ സോമുവിനെ ചതിച്ച് പണവുമായി അടുത്ത നാട്ടിലേക്കു രക്ഷപെട്ടു. സോമുവിന് പ്രതികാര ബുദ്ധി ഇരച്ചുകയറി. അയാൾ മുണ്ടിൻ്റെ മടിക്കുത്തിൽ ഒരു കഠാരയും ഒളിപ്പിച്ചിരുന്നു. ചീരനെ കണ്ടു പിടിച്ച് അയാളെ വധിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം. സോമു വെപ്രാളപ്പെട്ട് നടക്കുന്നതിനിടയിൽ ക്ഷീണിതനായി. അവൻ വഴിയിൽ കണ്ട ആൽത്തറയിൽ ഉറങ്ങിപ്പോയി. അടുത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങിയ ഒരു സന്യാസി സോമുവിൻ്റെ അരികിൽ വിശ്രമിക്കാനായി ഇരുന്നു. സോമു എണീറ്റപ്പോൾ സന്യാസി പരിചയപ്പെട്ടു. അവൻ്റെ പ്രതികാര ലക്ഷ്യം ഒട്ടും ശമിച്ചിട്ടില്ലായിരുന്നു. അത് കണ്ടിട്ട് സന്യാസി പറഞ്ഞു -"നിനക്ക് നിൻ്റെ സുഹൃത്തിനെ എളുപ്പത്തിൽ വധിക്കാൻ പറ്റും. എന്നാൽ, കോസലപുരം ദേശത്തു നിന്നും രക്ഷപെട്ടു പോരാൻ നിനക്കു സാധിക്കില്ല. ആയുഷ്കാലം മുഴുവൻ ഇരുണ്ട തടവറയിൽ കിടന്നു ന...

Revenge is like fire!

Somu was a merchant in the land of Silbaripuram. As his business grew, Somu decided to expand it to several other places. For this, more money was needed. At that time, he brought along a friend named Cheeran for the business. However, Cheeran was a traitor. After a few years, he betrayed Somu, took the money, and fled to a nearby village. Somu was overcome with a desire for revenge. He had also hidden a dagger in the folds of his dhoti. His aim was to find Cheeran and kill him. While rushing about in a frenzy, Somu grew tired. He fell asleep under a banyan tree he saw by the roadside. A sage returning from the nearby temple sat down next to Somu to rest. When Somu awoke, the sage introduced himself. Somu's desire for revenge had not subsided at all. Seeing this, the sage said, "You can easily kill your friend. However, you will not be able to escape from the land of Kosalapuram. You will rot in a dark prison for the rest of your life. Now, you decide. Should both of you be de...

Story of an umbrella!

Once upon a time, there lived a common man named Ramu in the land of Silbaripuram. There, the monsoon season lasted longer than usual. Moreover, the summer rains were also strong. He always carried a large umbrella with him. One morning, a light drizzle began. Ramu, holding his umbrella, went to the temple. He was on his way to attend a wedding there. Later, the sun shone brightly. It was when he sat down for the wedding feast that his wet umbrella felt like a burden. He tried to place the umbrella on a table near the crowded area, but it didn't work. He tried to put it on his lap, but that didn't work either. Immediately, Ramu exclaimed loudly, "Damn! This umbrella has become such a nuisance!" He leaned the umbrella against the leg of the table. A colony of ants, which permanently resided under that table, started climbing onto the fabric of the umbrella. They lined up and rested in the folds of the fabric. After the wedding feast, Ramu walked back home with his umbr...

(1089) മഴ നനഞ്ഞ കുട!

പണ്ട്, രാമു എന്നൊരാൾ സിൽബാരിപുരം ദേശത്തിലെ ഒരു സാധാരണക്കാരനായി ജീവിച്ച കാലം. അവിടെ മഴക്കാലം പതിവിലേറെ നീണ്ടതായിരുന്നു. മാത്രമല്ല, വേനൽ മഴയും ശക്തമായിരുന്നു. അയാളുടെ കയ്യിൽ എപ്പോഴും വലിയൊരു കാലൻകുടയും കാണുമായിരുന്നു. ഒരു ദിവസം രാവിലെ ചെറിയ ചാറ്റുമഴ തുടങ്ങി. രാമു കുടയും ചൂടി അമ്പലത്തിലേക്കു പോയി. അവിടെയൊരു കല്യാണത്തിൽ സംബന്ധിക്കാനായിരുന്നു യാത്ര. പിന്നീട് ശക്തമായ വെയിൽ തെളിഞ്ഞു. കല്യാണ സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നനഞ്ഞ കുട ഒരു ബാധ്യതയായി അയാൾക്കു തോന്നിയത്. ആളുകൾ തിങ്ങി നിറഞ്ഞതിനു സമീപമുള്ള മേശയിൽ കുട വയ്ക്കാൻ നോക്കി. നടന്നില്ല. മടിയിൽ വയ്ക്കാൻ നോക്കി. പറ്റിയില്ല. ഉടൻ രാമു ഉച്ചത്തിൽ പറഞ്ഞു -"നാശം! ഈ കുട വല്ലാത്ത ശല്യമായല്ലോ!" അയാൾ കുട മേശക്കാലിൽ ചാരിവച്ചു. ആ മേശയുടെ അടിയിൽ സ്ഥിരമായി തമ്പടിച്ചിരുന്ന ഒരു കൂട്ടം ഉറുമ്പുകൾ കുടയുടെ ശീലയിലേക്ക് കയറിത്തുടങ്ങി. അവറ്റകൾ വരിവരിയായി എല്ലാവരും ശീലമടക്കുകളിൽ വിശ്രമിച്ചു. കല്യാണ സദ്യ കഴിഞ്ഞ് രാമു കുടയുമായി തിരികെ വീട്ടിലേക്കു നടന്നു. അതിനിടയിൽ വെയിൽ മാറി വീണ്ടും മഴക്കാറ് മാനത്ത് കൂടുകൂട്ടി. രാമുവിന് ഒരു തടിപ്പാലം കൂടി കടന്നാൽ മാത്രമേ വീട്ടിലേക...

(1088) ഗുഹയിലെ നിധി!

 പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി. അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി. ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് " നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു - "ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ...