Posts

Showing posts with the label ചിരി-ആനന്ദം-മനസ്സുഖം

(1244) സന്തോഷത്തിൻ്റെ കുപ്പായം !

  ഒരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഏതാനും യുവാക്കൾ പരിശീലനത്തിനായി ഗുരുവിൻ്റെ അടുക്കലെത്തി. ഒരു മാസത്തെ കാലയളവിൽ അവരുടെ പലതരം പ്രശ്‌നങ്ങൾ തീർത്ത് ദൂരെ ദിക്കിലേക്ക് ജോലിക്കു പോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം. അവരുടെ സംഘത്തിൽ കുമാരൻ എന്നു പേരുള്ള ഒരുവൻ വളരെ ദുഃഖിതനായിരുന്നു. ഗുരു അവനെ വിളിച്ച് കാര്യം തിരക്കി. അവൻ പറഞ്ഞു: "ഗുരുജീ, എനിക്ക് ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ഏതു കാര്യം നോക്കിയാലും എന്നേക്കാൾ മുന്നിൽ അനേകം പേരുണ്ട്. ഞാൻ ഏറ്റവും പിറകിലായി കഴിവു കെട്ടവനായി തോന്നുകയാണ്" ഗുരു പറഞ്ഞു: "ഈ ലോകത്ത് അനേകം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരിൽ ഏറ്റവും ആനന്ദിക്കുന്ന ആളിൻ്റെ വസ്‌ത്രം നീ ധരിച്ചാൽ നിനക്കും അതേ ആനന്ദം കിട്ടും. അതിനാൽ നീ അടുത്ത ദിവസം രാവിലെ കൊട്ടാര വീഥിയിലൂടെ നടന്ന് ആ വസ്ത്രം കരസ്ഥമാക്കണം" ശിഷ്യൻ അടുത്ത പ്രഭാതത്തിൽ വഴിയിലൂടെ നടന്നു. ആദ്യം കണ്ടത് കൊട്ടാര പണ്ഡിതനെ ആയിരുന്നു. കുമാരൻ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് സന്തോഷത്തിലാണോ ജീവിക്കുന്നത്?" പണ്ഡിതൻ പറഞ്ഞു: "ഞാൻ സന്തോഷവാനല്ല, കാരണം കൊട്ടാര തർക്കങ്ങളിൽ ഞാൻ തോറ്റാൽ കൊട്ടാരത്തിൽ...

(1242) സ്‌ഫടിക പാത്രം!

സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക. ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു. അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും" ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി. ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു. ...

(1183) ശങ്കുണ്ണിയുടെ വില!

പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് മഹാനായ ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം വഴിയിലൂടെ നടന്നു പോകവേ, ഒരു മരച്ചുവട്ടിൽ കിടക്കുന്ന യുവാവിനെ (ശങ്കുണ്ണി) കണ്ടു. സന്യാസി അയാളുടെ വിഷമം എന്താണെന്ന് തിരക്കി. അന്നേരം, യുവാവ്  പറഞ്ഞു -"എൻ്റെ നാട്ടുകാർ എന്നെ നിരന്തരമായി ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്നു. അവർ എന്നെ മണ്ടനെന്നും പൊട്ടനെന്നും വിളിക്കുന്നതു കേട്ട് ഞാൻ മനം മടുത്ത് പുറപ്പെട്ടു പോന്നതാണ്. യാതൊരു വിലയുമില്ലാത്ത ഈ ജന്മം ഞാൻ മടുത്തു" ഉടൻ, സന്യാസി അവനോടു ചോദിച്ചു - "എൻ്റെ കണ്ണിന് കാഴ്ച കുറവാണ്. അതുകൊണ്ട് നിൻ്റെ രണ്ടു കണ്ണും എനിക്കു തന്നാൽ ഞാൻ ആയിരം സ്വർണ്ണ നാണയം തരാം" ഉടൻ, യുവാവ് ഞെട്ടലോടെ പറഞ്ഞു -"എനിക്ക് ഒരു ലക്ഷം സ്വർണ്ണ നാണയം തന്നാലും ഞാൻ കണ്ണുകൾ തരില്ല" അന്നേരം, സന്യാസി പറഞ്ഞു -"നിൻ്റെ രണ്ട് കണ്ണുകൾക്ക് ഒരു ലക്ഷം സ്വർണ്ണ നാണയത്തേക്കാൾ വിലയുണ്ടെങ്കിൽ, നിൻ്റെ ചെവിക്കും തലച്ചോറിനും കൈകൾക്കും കാലുകൾക്കും എല്ലാം കൂടി എത്ര മാത്രം വിലയുണ്ടാകും?" അന്നേരം, യുവാവ് കിടന്ന കിടപ്പിൽ നിന്നും ഞെട്ടിയെണീറ്റ് സ്വന്തം നാട്ടിലേക്ക് ഉറച്ച കാൽച്ചുവടുകൾ വച്ച് മടങ...

(1159) പിരിമുറുക്കം കുറയ്ക്കുന്ന വാരിക?

  ബിജേഷ് ജോലി കഴിഞ്ഞ് വീടിന് അടുത്തുള്ള നാൽക്കവലയിൽ ബസ് ഇറങ്ങുമ്പോൾ വീട്ടുസാമാനങ്ങൾ മേടിക്കാനായി കയറുന്ന ഒരു പലചരക്ക് കടയുണ്ട്. അവിടെ സ്ഥിരമായി വരുന്ന കരുണൻചേട്ടൻ്റെ കയ്യിൽ മിക്കവാറും ചുരുട്ടിപ്പിടിച്ച ഒരു വാരിക കാണും. ഇക്കാലത്ത് വാരികയുടെ പ്രചാരം കുറവെങ്കിലും വീക്ക്ലികൾ കടയിൽ വരുന്ന ദിവസം തന്നെ ആ ചേട്ടൻ വാങ്ങി ചുരുട്ടി കക്ഷത്തിൽ വയ്ക്കും. സാധാരണയായി എന്തെങ്കിലും കുശലം ബിജേഷ് അയാളുമായി പറയാറുണ്ട്. ഒരിക്കൽ, ബിജേഷ് ചോദിച്ചു - "ഈ ടീവിയുടെയും ഫോണിൻ്റെയും കാലത്ത് ചേട്ടൻ, വീക്കിലി സ്ഥിരമായി വായിക്കുമോ?'' അയാൾ പറഞ്ഞു -"എനിക്ക് ടിവി കണ്ടാൽ ഉള്ള ടെൻഷൻ കൂടുകയേ ചെയ്യൂ. വൈഫ് സീരിയലു മുഴുവൻ കാണും. പക്ഷേ, ഞാൻ ആ വശത്തേക്കു പോകാറില്ല. പക്ഷേ, പണ്ടു മുതൽക്കേ മാസികയും വാരികയുമൊക്കെ വലിയ ഇഷ്ടമാ " അന്നേരം, ബിജേഷ് ന്യായമായ ഒരു സംശയം ഉന്നയിച്ചു - "ഒരു വീക്കിലി കുറെ മണിക്കൂറിനുള്ളിൽ തീരുമല്ലോ. ബാക്കി ദിവസം എന്തു ചെയ്യും?" കരുണൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു -"അതൊക്കെ ഞാൻ കൈകാര്യം ചെയ്യും. വായിച്ച വീക്കിലി രണ്ടു ദിവസം കഴിയുമ്പോൾ പിന്നെയും വായിക്കും" അതുകേട്ട്, ബിജേഷ് മാത...

(1158) ഫോറസ്റ്റ് ബാത്തിങ്!

  ഇന്ന്, ലോകത്തിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് മനസ്സുഖം കുറഞ്ഞ ജീവിതവുമായി മുന്നോട്ടു പോകുന്ന കാര്യം. റഷ്യയിലെ ബയോകെമിസ്റ്റ് Boris P. Tokin 1930 ൽ മരങ്ങളും കുറ്റിച്ചെടികളും Phytoncides എന്നൊരു Antibiotic പുറത്തു വിടുന്നുണ്ടെന്ന്  ഗവേഷണങ്ങൾ വഴി തെളിയിച്ചു. ഇതൊരു organic volatile compound ആയതിനാൽ മരങ്ങൾക്കും ചെടികൾക്കും ദോഷം ചെയ്യാൻ വരുന്ന bacteria, fungus, insects എന്നിവയെ അകറ്റി നിർത്താനാണ് ഇത് ഉൽപാദിപ്പിക്കുന്നത്. നാം ഒരു പ്രദേശത്തിലൂടെ നടക്കുമ്പോൾ മരങ്ങളുടെ മണം മൂക്കിൽ കിട്ടുന്നുവെങ്കിൽ അതിനർഥം ഫൈറ്റോൺസൈഡ് ഉണ്ടെന്നാണ്. മനുഷ്യരിൽ എന്താണ് ഇതിൻ്റെ പ്രയോജനം? ഇത് ശ്വസിക്കുമ്പോൾ പിരിമുറുക്കം കൂട്ടുന്ന Stress hormones - Cortisol , adrenalin എന്നിവയുടെ ഉൽപാദനം തടയുന്നു/ കുറയ്ക്കുന്നു. തൽഫലമായി നമുക്ക് മനസ്സുഖം കിട്ടുന്നു. Immune system ശക്തിപ്പെടുന്നു. Natural Killer cells (NK cells) കൂടുന്നു. അതേ സമയം, ഈ കാര്യം ഏറ്റവും പ്രയോജനപ്പെടുത്തിയ രാജ്യം ജപ്പാനാണ്.  Shin-rin-yoku എന്ന forest bathing വഴിയാണ് മനുഷ്യനു ഗുണം കിട്ടുന്നത്. കൃത്രിമമായി വനം സൃഷ്ടിച്ച് അതിലൂടെ...

(1112) ഒറ്റ മീൻ!

  പണ്ട്, സിൽബാരിപുരം ദേശത്ത് രാവുണ്ണി എന്നും രാവിലെ മീൻ പിടിക്കാനായി പുഴക്കരയിൽ പോകും. വലയിൽ ഒന്നിലധികം മീനുകൾ കുടുങ്ങിയാലും ഒന്നു മാത്രം എടുത്തിട്ട് മറ്റുള്ളവയെ വല കുലുക്കി വെള്ളത്തിലേക്ക് തിരികെ വിടും! ഒരു ദിവസം, അതുവഴി ഒരാൾ പോയപ്പോൾ ഇതുകണ്ട് ആശ്ചര്യപ്പെട്ടു. അയാൾ രാവുണ്ണിയോട് ചോദിച്ചു - "നിങ്ങൾ എന്തു മണ്ടത്തരമാണ് ഈ ചെയ്യുന്നത്? കയ്യിൽ ഇപ്പോൾ പിടിച്ചിരിക്കുന്ന മീനേക്കാൾ വലിയ നാലു മീനുകൾ വലയിൽ കുടുങ്ങിയതിനെ എന്തിനു വേണ്ടെന്നു വച്ചു?" രാവുണ്ണി ഭാവഭേദമില്ലാതെ പറഞ്ഞു -"ഇന്നത്തെ മീൻ കറിക്ക് കയ്യിലെ ഇതു ധാരാളമാണ്" അപരിചിതൻ പരിഹസിച്ചു - "എടോ, മറ്റുള്ള മീനുകളെ ചന്തയിൽ വിറ്റ് തനിക്ക് മീൻ കച്ചവടം തുടങ്ങാൻ വയ്യേ?" രാവുണ്ണി ചോദിച്ചു - "എന്നിട്ട് എന്തു ചെയ്യാനാണ്?" അയാൾ പറഞ്ഞു -"ക്രമേണ കച്ചവടം കൊണ്ട് വലിയ വീടും പറമ്പും വാങ്ങാം" രാവുണ്ണി വീണ്ടും ചോദിച്ചു - "എന്നിട്ട് എന്തിനാണ്?" അപരിചിതൻ പൊട്ടിച്ചിരിച്ചു - "എടോ, തനിക്ക് നല്ല സുഖമായിട്ട് പിന്നീടുള്ള കാലം വിശ്രമിക്കാം" രാവുണ്ണി ചിരിച്ചു- "അതിന് താങ്കൾ പറഞ്ഞ അത്രയും കാലം കാത്ത...

(1110) തിളങ്ങുന്നവരുടെ പ്രശ്നങ്ങൾ!

  പണ്ടുപണ്ട്, സിൽബാരിപുരം കിഴക്കു ദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. എന്നാൽ, പടിഞ്ഞാറ് ദേശം വീടുകളും  ആളുകളും നിറഞ്ഞ പട്ടണമായിരുന്നു. ഒരു ദിവസം കാട്ടിലൂടെ കാക്ക, തീറ്റി തേടി നടന്ന സമയത്ത് ശത്രുവായ പുള്ളിക്കുയിൽ പരിഹസിച്ചു -  "നീ ചീഞ്ഞളിഞ്ഞതും കുപ്പയിൽ കിടക്കുന്നതും മാത്രമേ കഴിക്കൂ. ഞാൻ പഴങ്ങളാണ് കഴിക്കുന്നത്. എൻ്റെ തൂവലുകൾ എത്ര മനോഹരമാണെന്ന് നോക്കൂ. നിൻ്റെ കറുത്ത രൂപവും വൃത്തികേടാണ്!" അത് കാക്കയെ വേദനിപ്പിച്ചു. അവൻ മറ്റു പക്ഷികളോട് അഭിപ്രായം ചോദിക്കാമെന്നു വിചാരിച്ചു. ഉപ്പനോട് ഈ കാര്യം ചോദിച്ചപ്പോൾ അത് പറഞ്ഞു - "എനിക്ക് ആവശ്യത്തിനുള്ള സൗന്ദര്യമുണ്ട്. പക്ഷേ, ഭാരക്കൂടുതൽ കാരണം ഞാൻ പറമ്പിലൂടെ നടന്ന് ഇര പിടിക്കുമ്പോൾ ഉടുമ്പും മനുഷ്യരും മറ്റും ആക്രമിക്കുമോ എന്ന ഭയം കാരണം മനസ്സമാധാനമില്ല. നിനക്ക് ഈ പ്രശ്നങ്ങൾ ഇല്ലല്ലോ" കുറേക്കൂടി സൗന്ദര്യമുള്ള കൊക്കിനെ കണ്ടു. അത് പറഞ്ഞു -"എൻ്റെ മനോഹരമായ വെള്ളത്തൂവലുകൾ എൻ്റെ ജീവനു ഭീഷണിയാണ്. വളരെ അകലെ നിന്നു പോലും മനുഷ്യർ ഉന്നം പിടിച്ച് തെറ്റാലി കൊണ്ട് എന്നെ വീഴിച്ചേക്കാം. നിന്നെ ആരും പിടിക്കില്ല" കുരുവിയെ കണ്ടപ്പോൾ അത് പറഞ്ഞു ...

(1092) സൗജന്യം എന്ന പ്രശ്നം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഭൂരിഭാഗം വീടുകളിലും പട്ടിണി അനുഭവപ്പെട്ടിരുന്നു. പണികൾക്ക് കുറഞ്ഞ കൂലി മാത്രമായിരുന്നു കിട്ടിയിരുന്നത്. മാത്രമല്ല, പ്രധാന കൃഷിയിടങ്ങളെല്ലാം രാജകൊട്ടാരത്തിൻ്റെ അധികാരത്തിലാണ്. മറ്റുള്ളവ ഏതാനും ജന്മിമാരുടെ സ്വന്തമായിരുന്നു. കൂലിവേലകൾ ചെയ്തിരുന്ന രാമുവിന് ദാരിദ്ര്യമായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. നാലു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമായിരുന്നു അത്. ഊണു കഴിക്കുമ്പോൾ മീനും ഇറച്ചിയും ഒന്നും ഉണ്ടാകാറില്ല. മുളകു പൊട്ടിച്ചതും ചമ്മന്തിയുമൊക്കെയാവും സ്ഥിരമായ കറികൾ. മീൻ കച്ചവടക്കാരനായ അയൽവാസി ചീരൻ്റെ പറമ്പിൽ മിക്കവാറും ദിവസങ്ങളിൽ രാമുവിന് പണികൾ കിട്ടാറുണ്ട്. ഒരിക്കൽ ചീരൻ, രാമുവിനോടു പറഞ്ഞു -"ഞാൻ ഒരാഴ്ച ഇവിടെയുണ്ടാകില്ല. എൻ്റെ പണിക്കാരനാകും മീൻകട നോക്കുക. വിറ്റുപോകാതെ മിച്ചം വരുന്ന മീനുകൾ നിനക്കു വീട്ടിലേക്ക് കൊണ്ടുപോകാം" മുതലാളിയുടെ വാക്കുകൾ അനുസരിക്കുന്ന ശീലമായിരുന്നു രാമുവിൻ്റേത്. ഈ കാര്യം ഭാര്യയോടും കുട്ടികളോടും പറഞ്ഞപ്പോൾ അവർക്ക് ഏറെ സന്തോഷമായി. ഭാര്യ പറഞ്ഞു -"മീൻകറി കഴിച്ച കാലം മറന്നു!" പക്ഷേ, രാമു ഒന്നും മിണ്ടിയില്ല.  ചീരൻ പറഞ്ഞതു പോലെ ...

എങ്ങനെ ജീവിതത്തില്‍ സംതൃപ്തി നേടാം? (How to be satisfied with your life)

Image
മലയാളം ഡിജിറ്റൽ ബുക്ക്- സംതൃപ്തിയുള്ള ജീവിതം നേടുക! 1. സംതൃപ്തനായ രാജാവ് വീരകേശു എന്ന രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചു വന്നിരുന്ന കാലം. രത്നക്കല്ലുകളുടെ വ്യാപാരത്തിലൂടെ അദ്ദേഹം വളരെയധികം പണം സമ്പാദിച്ചു. എല്ലാ ദിവസവും ഖജനാവിലെ രത്നശേഖരം കാണുന്നത് അദ്ദേഹത്തിനു ഹരമായിരുന്നു. എങ്കിലും, ഇനിയും വിശേഷപ്പെട്ട മരതകവും മാണിക്യവും പുഷ്യരാഗവും കോസലപുരത്തെ രാജാവിന്റെ പക്കല്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിനു സന്തോഷമൊക്കെ പോയി. പിന്നെ, കൊട്ടാരം മോടിപിടിപ്പിക്കുന്നതിലായി ശ്രദ്ധ. ഒരുപാടു പണം വാരിയെറിഞ്ഞ് ഗംഭീരമാക്കി. എന്നും രാവിലെ അതിന്റെ ഭംഗി ആസ്വദിക്കുന്നതിലായി സന്തോഷം. എന്നാല്‍, ചിത്തിരപുരംകൊട്ടാരം ഇതിലും മനോഹരമെന്നു കേട്ടപ്പോള്‍ അതും നിര്‍ത്തി. ഏറ്റവും വലിയ കൊട്ടാര ഉദ്യാനം ഉണ്ടാക്കുന്നതിലായി പിന്നീടുള്ള കമ്പം. എങ്കിലും, കാര്‍ത്തികപുരംരാജ്യത്ത് ഇതിലും വലുതുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അവിടേക്കും നോക്കാതായി. രാജ്യപ്രതാപം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ ഗോപുരം ഒരു വര്‍ഷം കൊണ്ട് പണിതു. അതിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കി അഭിമാനം കൊണ്ടു. എന്നാല്‍, കേശവപുരംരാജ്യത്ത് ഇതിലും ഉയരമുള്ള ഗോപുരം ഉണ...

സന്തോഷം കെടുത്തിയ വിദ്യ!

സിൽബാരിപുരംരാജ്യം ശൂരപാണിരാജാവ് ഭരിച്ചിരുന്ന കാലം. പേരു സൂചിപ്പിക്കുന്ന പോലെ തന്റെ കൈ കൊണ്ട് അസ്ത്ര വിദ്യയിൽ വീരശൂരനാണെന്ന് ലോകമെങ്ങും ഖ്യാതിയുണ്ടായിരുന്നുരാജാവിന്. അദ്ദേഹത്തിന്റെ താൽപര്യപ്രകാരം ഇടയ്ക്കിടെ കൊട്ടാര മൈതാനിയിൽ അമ്പെയ്ത്തു മൽസരം നടക്കാറുണ്ട്. ഒരിക്കൽ, അത്തരം മൽസരം നടക്കുകയായിരുന്നു. അതിനിടയില്‍- "കടലേ... ചൂടു നിലക്കടലേ...." കാണികളായ ആളുകൾക്കിടയിലൂടെ നടന്ന് ഒരു പയ്യൻ കടല വിൽക്കുകയാണ്. അടുത്തുള്ള ഗ്രാമത്തിലെ പത്തു വയസ്സുകാരനായിരുന്നു അത് -മാണിക്കൻ. അന്ന്, വിൽപന കൂടുതലാകയാൽ കയ്യിലെ സാധനം പെട്ടെന്നു വിറ്റുതീർന്നു. അതു കാരണം, അവൻ കൗതുകത്തോടെ മൽസരാർഥികൾ അമ്പെയ്യുന്നത് നോക്കി നിന്നു. അതിനിടയിൽ ആരോ ഉപേക്ഷിച്ചതായ തുണിസഞ്ചി നിലത്തു കിടന്നത് അവന്റെ കാലിൽ തട്ടി. അതു തുറന്നു നോക്കിയപ്പോൾ വലിയ ഇരുമ്പാണിയും ഞാണിൽ തൊടുക്കുന്ന അഗ്രം കേടുപറ്റിയ ഒരു അമ്പും!  അതു വച്ച് കളിക്കാമെന്നു കരുതി മാണിക്കൻ സഞ്ചിയുമായി വീട്ടിലേക്കു മടങ്ങി. പോകുംവഴി അവന്റെ മനസ്സുനിറയെ ഒരു വൃത്തത്തിനുള്ളിൽ അമ്പെയ്തു കൊള്ളിക്കുന്ന മൽസരമായിരുന്നു. കാടുപിടിച്ചു കിടന്ന നടപ്പാതയിൽ കണ്ട ഒരു വലിയ മരത്തിന്മേൽ കല്ലുകൊണ്...

സന്തോഷസൂചികയിലെ ഇന്ത്യ!

UN Sustainable Development Solutions Network ഓരോ വർഷവും 156 രാജ്യങ്ങളിലെ സന്തോഷസൂചിക നിർണയിച്ച് ലോകത്തെ അറിയിക്കാറുണ്ട്. ഓരോ രാജ്യവും അതു നോക്കി കൂടുതൽ മെച്ചപ്പെടാൻ പരിശ്രമിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. വ്യക്തിഗത  വരുമാനം, സ്വാതന്ത്ര്യം, അഴിമതിയില്ലായ്ക, ആരോഗ്യത്തോടെയുള്ള ദീർഘായുസ്, സാമൂഹിക പിന്തുണ, ഉദാരത എന്നിങ്ങനെ ആറു ഘടകങ്ങൾ വിലയിരുത്തി റാങ്ക് തയാറാക്കുന്നു. 2019 Happiness Index പ്രകാരം തുടർച്ചയായി രണ്ടാം വർഷവും സന്തോഷത്തില്‍ ഒന്നാമത്തെ രാജ്യം ഫിൻലൻഡ്. എന്നാല്‍, അവിടത്തെ മതവിശ്വാസികളല്ലാത്ത ജനത 43% വരും! ഹാപ്പിനസ് റാങ്ക് - രാജ്യം - മതമില്ലാത്തവരുടെ ശതമാനം എന്ന ക്രമത്തിൽ ശ്രദ്ധയോടെ വായിക്കുക- 1. ഫിൻലൻഡ് - 43% 2. നോർവേ - 62 % 3. ഡെൻമാർക്ക് - 61% 4. ഐസ് ലൻഡ് - 42 % 5. സ്വിറ്റ്സർലൻഡ്- 24 % 6. നെതർലൻഡ് -68% 7. കാനഡ – 24% 8. ന്യൂസീലൻഡ് - 42% 9. സ്വീഡൻ – 54% 10. ഓസ്ട്രേലിയ – 30% 11. ഇസ്രയേൽ – 37% 12. ഓസ്ട്രിയ – 12% 13. കോസ്റ്റാറിക്ക - 11 % 14. ഐർലൻഡ് - 7% 15. ജർമനി - 34% 16. ബൽജിയം - 35% 17. ലക്സംബർഗ് - 30% 18. യു.എസ്.-23% 19. യു.കെ - 53% 20. യു. എ. ഇ - 4 % (ജനതയുടെ നാലിലൊന്നും കുടി...

സന്തോഷമുള്ള ഫിൻലൻഡ്‌

ഫിന്‍ലന്‍ഡ്‌ സന്തോഷത്തിന്റെ പട്ടികയില്‍ ഒന്നാമത്തെ റാങ്കുമായി നില്‍ക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇന്ത്യയുടെ റാങ്കുകള്‍ നോക്കാം. 156 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക്  2015-ല്‍ 117 ആയിരുന്നു.  2016- 118 2017- 122 2018- 133 2019-ല്‍   140 ആയി താണിരിക്കുന്നു! യു. എന്‍. സന്തോഷ സൂചിക പ്രകാരം, മതത്തിന്റെ അധിക സ്വാധീനം ഇന്ത്യയില്‍ സന്തോഷം കുറയാന്‍ കാരണമാകുന്നു. ഇന്ത്യയില്‍ വെറും 7% മാത്രമേ മതമില്ലാതെ ജീവിക്കുന്നുള്ളൂ. ഫിന്‍ലന്റില്‍ 43% ! എന്തായാലും, ലോകത്തിന്റെ പോക്ക് സന്തോഷം കുറയുന്ന സ്ഥിതിയിലേക്കാണ്. ഇന്നത്തെ ട്രെൻഡ് നോക്കുമ്പോൾ സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നു.  ഏതുനേരവും ഫോണില്‍ നോക്കി തല കുമ്പിട്ടു നടക്കുന്ന യുവാക്കളില്‍ സന്തോഷം കിട്ടുന്നില്ലെങ്കില്‍ അവര്‍ അതില്‍ ശ്രദ്ധിക്കുമോ? എന്നാല്‍, വാസ്തവം അതല്ല. യുവാക്കളിലും മറ്റും അത് സന്തോഷമല്ല, പകരം പ്രശ്നമുണ്ടാക്കുന്നു. തുടക്കത്തില്‍ സന്തോഷമായി തുടങ്ങുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പ്‌ നോക്കുക. ഉദാഹരണത്തിന് 50 പേരുള്ള ഒരു  ഗ്രൂപ്പില്‍ ഏതുനേരവും 50 വിരുദ്ധ അഭിപ്രായങ്ങള്‍ വരാം. അപ്പോള്‍, പിന്നെ വഴക്കായി. ഒര...

പുഞ്ചിരിയുടെ സ്വാഗതം!

പണ്ടു പണ്ട്, കോസലപുരംരാജ്യത്ത് ഒരു സന്യാസി ജീവിച്ചിരുന്നു. ക്ഷമയും ശാന്തതയും കാത്തു സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. അതുകൊണ്ടുതന്നെ 'പുഞ്ചിരിസന്യാസി' എന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. ഈ സന്യാസിയുടെ പ്രശസ്തി ദൂരെയുള്ള കൊട്ടാരത്തിലുമെത്തി. വിക്രമ രാജാവിന് സന്യാസിയെ നേരിട്ടു കണ്ടാൽ കൊള്ളാമെന്ന് ആശയുദിച്ചു. എന്നാൽ വേഷപ്രച്ഛന്നനായി പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സന്യാസി എന്നും രാവിലെ അമ്പലത്തിൽ പോകുന്നുണ്ടെന്ന് അറിവു കിട്ടി. ഒരു ദിവസം- രാവിലെ, സാധാരണക്കാരനെപ്പോലെ രാജാവ് അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ കാത്തു നിന്നു. സന്യാസിയെ എങ്ങനെ ദേഷ്യം പിടിപ്പിക്കാമെന്നായി രാജാവിന്റെ ചിന്ത. സന്യാസിയുടെ 'തനിക്കൊണം' പുറത്തുകൊണ്ടുവരണം.   സന്യാസി വന്നപ്പോൾ രാജാവ് പരിഹസിക്കാൻ തുടങ്ങി. അപ്പോൾ സന്യാസി പുഞ്ചിരിച്ചു കൊണ്ട് പോകാൻ തുടങ്ങിയപ്പോൾ ചീത്ത വിളിക്കാൻ തുടങ്ങി. ഉടൻ ആളുകൾ തടിച്ചു കൂടി. അപ്പോഴും സന്യാസി പുഞ്ചിരിച്ചു. പിന്നീട്, രാജാവ് കോപം ഭാവിച്ച് അലറി. ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി മാഞ്ഞില്ല. എന്നാൽ, ആളുകൾ രാജാവിനെ വളഞ്ഞു. കയ്യേറ്റം...

പുഞ്ചിരി നല്ലൊരു മരുന്ന്!

സിൽബാരിപുരംദേശത്ത് പ്രശസ്തമായ ഒരു ആശ്രമമുണ്ടായിരുന്നു. അവിടെ ഗുരുജിയുടെ കീഴിൽ കുട്ടികൾ ഓരോ വർഷവും കൂടിക്കൂടി വന്നു. അതിനാൽ, പണ്ടു പഠിച്ചു പോയ മിടുക്കരായ രണ്ടു ശിഷ്യന്മാരെ കുട്ടികളുടെ കാര്യങ്ങൾ നോക്കാൻ അദ്ദേഹം നിയമിച്ചു. രങ്കൻ, ശങ്കു എന്നായിരുന്നു അവരുടെ പേരുകൾ. എങ്കിലും, ഈ ശിഷ്യന്മാർ പരസ്പരം മൽസരിക്കാൻ തുടങ്ങി. അതിനൊരു കാരണവുമുണ്ടായിരുന്നു- ഗുരുജിക്ക് പ്രായമേറെയായി. അവിവാഹിതനായ അദ്ദേഹത്തിന്റെ കാലശേഷം, സമ്പന്നമായ ആശ്രമം ഇനി തങ്ങളിൽ ഒരാൾക്ക് ലഭിക്കും! അവരുടെ മിടുക്ക് കൂടി വന്നപ്പോൾ മൽസരവും അസൂയയും കടന്ന് പരസ്പരം ശത്രുതയിലേക്ക് കാര്യങ്ങൾ കടന്നു. ഗുരുജിക്ക് ചില രോഗങ്ങളാൽ ശ്രദ്ധയും കുറഞ്ഞു. ഒരു ദിവസം, രങ്കൻ ഉറച്ചൊരു തീരുമാനമെടുത്തു - ശങ്കുവിനെ വിഷം കൊടുത്ത് അപായപ്പെടുത്തുക! എന്നിട്ട്, ഈ ആശ്രമത്തിന്റെ അടുത്ത ഗുരുജിയാവണം! രങ്കൻ അതിനായി കുറച്ചകലെയുള്ള ഒരു വൈദ്യന്റെ അടുക്കലെത്തി, മനുഷ്യരെ ചികിൽസിക്കുന്ന മരുന്നുകൾ മാത്രമല്ല, വൈദ്യന്റെ കൈവശം എലി, പന്നി, പ്രാണികൾ, കീടങ്ങൾ എന്നിവയെ കൊല്ലുന്ന ഉഗ്രവിഷങ്ങളുമുണ്ട്. അവൻ വിവരങ്ങൾ ബോധിപ്പിച്ചു. നൂറു വെള്ളിനാണയം ഏൽപ്പിക്കുകയും ചെയ്തു. "വൈദ്യരേ, ശങ്കുവ...

ചിരിയുടെ ഗവേഷണം

ജപ്പാൻകാരുടെ ചില ഗവേഷണ ഫലങ്ങളിലേക്ക്.... 1. അസിഡിറ്റി ഉണ്ടാക്കുന്നത് ഭക്ഷണത്തിന്റെ പ്രശ്നത്തേക്കാൾ കൂടുതൽ പിരിമുറുക്കം മൂലമാണ്. 2. അമിത രക്തസമർദം ഉണ്ടാകുന്നത് ഉപ്പുള്ള ഭക്ഷണത്തേക്കാൾ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുകേടുകൊണ്ടാണ്. 3. കൊളസ്റ്റിറോൾ രക്തത്തിൽ കൂടാനുള്ള കാരണം കൊഴുപ്പുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നതിനേക്കാൾ എകാന്തമായ അമിത മടിയുള്ള ജീവിത ശൈലിയാണ്. 4. ആസ്ത്മയുണ്ടാകാൻ ശ്വാസകോശത്തിലേക്കുള്ള പ്രാണവായു കുറയുന്നതിനേക്കാൾ കാരണമാകുന്നത് ദുഃഖ വികാരങ്ങൾ മൂലമുള്ള ശ്വാസകോശത്തിന്റെ അസ്ഥിരതയാണ്. 5. പ്രമേഹത്തിലേക്കു നയിക്കുന്ന ഒരു കാരണം, സ്വാർഥമായും ധിക്കാരമായും വഴക്കമില്ലാത്തതുമായ ജീവിത ശൈലിയാണ്. അത് പാൻക്രിയാസിന്റെ പ്രവർത്തനത്തെ തളർത്തും. 6. കിഡ്നി സ്റ്റോൺ ഉണ്ടാകാൻ വെറുപ്പും വിദ്വേഷവും വഴിവയ്ക്കുന്നു. അപ്പോൾ കാൽസ്യം ഓക്സലേറ്റുകളും മറ്റും അടിഞ്ഞുകൂടി കല്ലാകുന്നു. ഇങ്ങനെ പലതരം രോഗങ്ങൾക്കു കാരണമാകാൻ വിഷാദം, പിരിമുറുക്കം, ഒറ്റപ്പെടൽ, മടി, ഉത്കണ്ഠ, കോപം എന്നിവയെല്ലാം എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ പ്രവർത്തിക്കുന്നത്? ന്യൂക്ലിയർ ഫാക്ടർ കാപ്പാ -ബി ( NF-kB) എന്ന പ്രോട്ടീൻകോംപ്ലക്സ്‌ അപ്പോൾ ശരീരത്ത...

തേനീച്ചകളുടെ ലോകം

നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരംരാജ്യം മനോഹരമായ പ്രകൃതിഭംഗികൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു. ഒരിക്കൽ, ഒട്ടേറെ അത്ഭുത സിദ്ധികളുണ്ടായിരുന്ന ഒരു സന്യാസി കോസലപുരത്തേക്കു നടന്നു പോകുകയായിരുന്നു. അവിടെയുള്ള ക്ഷേത്ര ദർശനമായിരുന്നു ലക്ഷ്യം. ഇടയ്ക്ക്, ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. അതിനിടയിൽ, ഒരാൾ അടുത്തുണ്ടായിരുന്ന കയ്യാലയുടെ കല്ലുകൾ മെല്ലെ ഇളക്കിയെടുക്കുന്നത് സന്യാസിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു മൺകലത്തിലേക്ക് ചെറുതേൻ അടകൾ അടർത്തിയിട്ട് അയാൾ സ്ഥലം വിട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സന്യാസി തേനീച്ചക്കൂടിന്റെ അടുത്തെത്തി. അദ്ദേഹം റാണിതേനീച്ചയോടു ചോദിച്ചു - "ആ മനുഷ്യൻ നിങ്ങളുടെ ഒരു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായ തേൻ മോഷ്ടിച്ചു കൊണ്ടുപോയതിൽ നിനക്കു വിഷമം തോന്നുന്നില്ലേ?" റാണി പറഞ്ഞു - "മനുഷ്യന് ഞങ്ങളുടെ തേൻ മോഷ്ടിക്കാനേ പറ്റൂ. തേനുണ്ടാക്കുന്ന കഴിവ് മോഷ്ടിക്കാനാവില്ല" സന്യാസി- "നിന്റെ കൂട് ഈ കയ്യാലയിൽ വയ്ക്കാതെ ഉയർന്ന മരപ്പൊത്തിലായിരുന്നെങ്കിൽ അയാൾ വരില്ലായിരുന്നു?" റാണി- "മുകളിലായാലും കരടി വലിഞ്ഞുകയറി തേൻ കൊണ്ടു പോകും. ഇങ്ങനെ ആരു കൊണ്ടു...

തീറ്റി കണ്ട വെപ്രാളം

പണ്ടുപണ്ട്, സിൽബാരിപുരംഗ്രാമത്തിൽ കേശു എന്നൊരു പാവം കർഷകൻ ജീവിച്ചിരുന്നു. ഒരു കാലത്ത്, പളളപിടിച്ചു കിടന്ന സ്ഥലത്ത് അയാൾ ഒരുപാടു നാളത്തെ പരിശ്രമത്തിനൊടുവിൽ നെൽകൃഷി സാധ്യമാക്കി. അതിനിടയിൽ, ഒരു തുരപ്പനെലി ദൂരെ നിന്നും തീറ്റി അന്വേഷിച്ച് ആ വയലിലെത്തി. വിളഞ്ഞ നെല്ലു കണ്ടപ്പോൾ അവനു വല്ലാത്ത സന്തോഷമായി. അതു തിന്നാൻ തുടങ്ങിയപ്പോൾ കേശുവിനു കാര്യം പിടികിട്ടി. അയാൾ എലിവില്ലു സ്ഥാപിച്ചു. എന്നാൽ, ആ ചതിക്കെണിയിൽ അവൻ വീണില്ല. പകൽ മുഴുവനും അയാൾ കാവലിരുന്നു. ആ സമയത്ത് കർഷകനെ കണ്ട് എലി മാളത്തിൽത്തന്നെ കഴിച്ചുകൂട്ടി. പിന്നെ, കേശു പോയപ്പോൾ പാതിരാത്രിയിൽ അവന്റെ തീറ്റി തുടങ്ങി. അയാൾ ദു:ഖത്തോടെ ഭാര്യയോടു പറഞ്ഞു - "എടീ, നമ്മുടെ കൃഷിയിൽ വലിയ നഷ്ടമാണ് എലികൾ വരുത്തിവയ്ക്കുന്നത്. ഇവറ്റകളെ പിടിക്കാൻ നോക്കിയിട്ട് ഒരെണ്ണം പോലും വീണില്ല" ഭാര്യ പറഞ്ഞു - "സാരമില്ല, കുറച്ചു നഷ്ടം സഹിച്ചാലും വൈകാതെ നെല്ലു കൊയ്യണം" "അടുത്തയാഴ്ച ആകട്ടെ " അതേസമയം, അന്നു രാത്രി എലി സ്വയം പറഞ്ഞു- "എന്തായാലും, ഇത്രയും നെല്ല് ഞാൻ ഒറ്റയ്ക്കു തിന്നില്ല. എന്റെ കൂട്ടുകാരെയും വിളിച്ചുകൊണ്ടുവന്നാൽ എല്ലാവർക്കും നല്ലൊ...

തലപ്പാവിന്റെ കഥ

പണ്ടുപണ്ട്, നരൻ എന്നു പേരുള്ള നാടുവാഴി സിൽബാരിപുരംദേശം വാണിരുന്ന കാലം. അക്കാലംവരെ, നാടുവാഴിക്ക് കിരീടമോ തലപ്പാവോ അംശവടിയോ ഔദ്യോഗിക വസ്ത്രമോ അങ്ങനെയൊന്നും ഇല്ലായിരുന്നു. ഒരു ദിവസം - പൊങ്ങച്ചക്കാരനായിരുന്ന നരൻ ഇങ്ങനെ ചിന്തിച്ചു - താൻ എവിടെ യാത്ര ചെയ്താലും എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞ് എന്റെ മുന്നിൽ താണു വണങ്ങി നിൽക്കുന്നതു കാണാൻ ഒരു സുഖമുണ്ട്! അതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ഒരു തലപ്പാവ് വയ്ക്കുക എന്നുള്ളതാണ്. കിരീടം രാജാക്കന്മാർക്കു മാത്രമേ പറ്റൂ. പിന്നീട്, നാടുവാഴിയുടെ ശിരസ്സിൽ ഒരു ചുവന്ന തലപ്പാവ് ഉണ്ടായിരുന്നു. ആ തലക്കെട്ടിലെ പട്ടുതുണിയിൽ വലിയ രത്നക്കല്ലു തുന്നിച്ചേർത്തിട്ടുണ്ടായിരുന്നു. അതു കണ്ടിട്ട്, അന്നാട്ടിലെ പ്രമാണിമാർ തമ്മിൽ കുശുകുശുത്തു - "ദേശ പ്രമാണിമാരേ, നാടുവാഴി കഴിഞ്ഞാൽ ഏറ്റവും ബഹുമാനിക്കപ്പെടേണ്ടത് നമ്മളാണ്" അങ്ങനെ, അവർ നീല നിറത്തിലുള്ള തലപ്പാവു കെട്ടാൻ തുടങ്ങി. പിന്നെ, അവരെ നോക്കിയപ്പോൾ തങ്ങൾക്കും ഒരു സ്ഥാനം വേണമെന്ന് കച്ചവട പ്രധാനികൾക്കു തോന്നി. കച്ചവടക്കാർ പച്ച നിറത്തിലുള്ള തലക്കെട്ട് വച്ചു തുടങ്ങി. ഇതെല്ലാം നോക്കിയപ്പോൾ ആശാന്മാരും സന്യാസിമാരും ഗുരുക്ക...

Om Sound and Self awareness

ഓംകാരം പ്രപഞ്ച ശബ്ദമാണ്. ആദിശബ്ദമാകുന്നു. NASA (USA) പുറത്തുവിട്ട സൂര്യന്റെ ശബ്ദവും ശുക്രന്റെ ശബ്ദവും ഓംകാരമാണ്! ഓം+കാരം എന്നാൽ, ഓം എന്ന അക്ഷരം. അകാരം, ഉകാരം എന്നാൽ അ ഉ എന്ന അക്ഷരം. അതേ പോലെ അഹം+കാരം ഞാനെന്ന അക്ഷരം. എന്നാൽ, ഈ അഹങ്കാരം നിഘണ്ടുവിലും നാം കൂടുതലായി ഉപയോഗിക്കുന്നതും അഹന്ത, ഗർവ്വ്, അഹങ്കാരി, അഹങ്കരിക്കുന്നത് എന്ന രീതിയിലാണ്. ഒരാള്‍ക്ക് ഇതു നല്ലതല്ല. ഇനി അഹംഭാവം നോക്കിയാൽ ഞാനെന്ന ഭാവം മുന്നിട്ടു നിൽക്കും. അതും എളിമയില്ലാത്തതിനാൽ നല്ലതല്ല. ഇനി അടുത്തത് - അഹംബോധം എന്ന ഞാനെന്ന ബോധം. ഞാനാരാണ് എന്ന ചോദ്യം വരുന്നത് ഇവിടെയാണ്. ഇതാണു നല്ലത്. ഒരു യോഗി ഇടയ്ക്ക് സ്വയം ചോദിക്കുന്നത് നല്ലതാണ്. നിർഭാഗ്യവശാൽ, ഈ ചോദ്യം വയസുകാലത്ത് മാത്രമേ ചില ആളുകൾ എങ്കിലും സ്വയം ചോദിക്കാറുള്ളൂ. ഉദാഹരണത്തിന്, പരിചയമുള്ള പ്രദേശത്തെ ഒരു മതിലിൽ തങ്കലിപികളിൽ കൊത്തിവച്ചിരിക്കുന്ന നെയിം ബോര്‍ഡ് കണ്ടു - അയാളുടെ യഥാർഥ പേര് നീളമുള്ള ഇനീഷ്യലുള്ളതാണ്. എന്നാല്‍, ഇവിടെ ജോലി മുന്നിലും തറവാട്ടുപേര് പിന്നിലും, നടുക്ക്‌ സ്വന്തം പേരിന്റെ ആദ്യഭാഗം മാത്രം! ഇവിടെ ആദ്യം പദവിയാകുന്ന അഹങ്കാരവും വാലറ്റത്ത് പ്രശസ്തമായ വീട്ടുപേര്‍ അഹം...