(1159) പിരിമുറുക്കം കുറയ്ക്കുന്ന വാരിക?
ബിജേഷ് ജോലി കഴിഞ്ഞ് വീടിന് അടുത്തുള്ള നാൽക്കവലയിൽ ബസ് ഇറങ്ങുമ്പോൾ വീട്ടുസാമാനങ്ങൾ മേടിക്കാനായി കയറുന്ന ഒരു പലചരക്ക് കടയുണ്ട്.
അവിടെ സ്ഥിരമായി വരുന്ന കരുണൻചേട്ടൻ്റെ കയ്യിൽ മിക്കവാറും ചുരുട്ടിപ്പിടിച്ച ഒരു വാരിക കാണും. ഇക്കാലത്ത് വാരികയുടെ പ്രചാരം കുറവെങ്കിലും വീക്ക്ലികൾ കടയിൽ വരുന്ന ദിവസം തന്നെ ആ ചേട്ടൻ വാങ്ങി ചുരുട്ടി കക്ഷത്തിൽ വയ്ക്കും.
സാധാരണയായി എന്തെങ്കിലും കുശലം ബിജേഷ് അയാളുമായി പറയാറുണ്ട്. ഒരിക്കൽ, ബിജേഷ് ചോദിച്ചു - "ഈ ടീവിയുടെയും ഫോണിൻ്റെയും കാലത്ത് ചേട്ടൻ, വീക്കിലി സ്ഥിരമായി വായിക്കുമോ?''
അയാൾ പറഞ്ഞു -"എനിക്ക് ടിവി കണ്ടാൽ ഉള്ള ടെൻഷൻ കൂടുകയേ ചെയ്യൂ. വൈഫ് സീരിയലു മുഴുവൻ കാണും. പക്ഷേ, ഞാൻ ആ വശത്തേക്കു പോകാറില്ല. പക്ഷേ, പണ്ടു മുതൽക്കേ മാസികയും വാരികയുമൊക്കെ വലിയ ഇഷ്ടമാ "
അന്നേരം, ബിജേഷ് ന്യായമായ ഒരു സംശയം ഉന്നയിച്ചു - "ഒരു വീക്കിലി കുറെ മണിക്കൂറിനുള്ളിൽ തീരുമല്ലോ. ബാക്കി ദിവസം എന്തു ചെയ്യും?"
കരുണൻ ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു -"അതൊക്കെ ഞാൻ കൈകാര്യം ചെയ്യും. വായിച്ച വീക്കിലി രണ്ടു ദിവസം കഴിയുമ്പോൾ പിന്നെയും വായിക്കും"
അതുകേട്ട്, ബിജേഷ് മാത്രമല്ല, കടക്കാരനും കൂടി ചിരിച്ചു.
ചിന്തിക്കുക - ഓരോ ആളും തൻ്റെ മനസ്സുഖം കണ്ടെത്തുന്നത് പല വഴികളിലൂടെയാണ്. അത് ആപേക്ഷികമായതിനാൽ നിങ്ങളും സ്വന്തം വഴികൾ ശ്രമിക്കുക.
Written by Binoy Thomas, Malayalam eBooks-1159-happines-36, PDF-https://drive.google.com/file/d/1Mx91ugUsId8SGzjkMCaUaXRyZdmGwJuV/view?usp=drivesdk
Comments