Posts

Showing posts from January, 2026

(1203) പാലിലെ വെള്ളം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കർഷകൻ ജീവിച്ചിരുന്നു. കുമാരൻ എന്നായിരുന്നു അയാളുടെ പേര്. ആ വീട്ടിൽ അവനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്ക് കുട്ടികൾ ജനിച്ചതുമില്ല. എങ്കിലും കുമാരന് അത്യാഗ്രഹം ഉണ്ടായിരുന്നു. അതിനാൽ, അയാളുടെ കറവപ്പശുവിൻ്റെ പാൽ ചായക്കടയിൽ വിൽക്കാൻ പോകുമ്പോൾ അതിൽ കുറച്ചു വെള്ളവും കൂടി ചേർത്തിരുന്നു. പക്ഷേ, ഇതു ശ്രദ്ധിച്ച് ഭാര്യ പറയും- "അത്യാഗ്രഹത്തിൻ്റെ അവസാനം നാശമാണ്. നമ്മളെ വിശ്വസിച്ച് പാൽ വാങ്ങുന്നവരെ ചതിക്കുന്നത് ശരിയല്ല" എന്നാൽ, അയാൾ അതൊന്നും വകവച്ചില്ല. "എടീ, ഞാൻ ഹരിശ്ചന്ദ്രൻ കളിച്ചു കൊണ്ടിരുന്നാൽ അടുത്ത പശുവിനെ മേടിക്കാൻ പറ്റുമോ?" അങ്ങനെ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പശുവിനെ വാങ്ങാനുള്ള നാണയം തികഞ്ഞു. അയാൾ ആ നാണയ സഞ്ചിയുമായി കാലിച്ചന്തയിലേക്കു പോയി. അവിടെ ആടും പശുവും പോത്തും എരുമയും കാളയും എല്ലാമുണ്ട്. അയാൾ നടന്നു നീങ്ങവേ ഇടയ്ക്ക് ഒന്നു വിശ്രമിക്കാനായി വലിയ ഒരു മരത്തിൻ്റെ ചുവട്ടിൽ ചാരിയിരുന്നു. ആ മരം പുഴയോരത്ത് നിന്നതിനാൽ നല്ല തണുപ്പും അവിടെ ഉണ്ടായിരുന്നു, ക്രമേണ, കുമാരൻ ക്ഷീണത്താൽ ഉറങ്ങിപ്പോയി. അന്നേരം മരത്തിലുണ്ടായിരുന്ന കുരങ്ങൻ താ...

(1202) പ്രതിഫലത്തിൻ്റെ പ്രശ്നം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ദിവ്യഗുരുവിന് ആശ്രമമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ ഓരോ സമയത്തും പല മൃഗങ്ങളും വന്നു കയറുന്നത് പതിവാണ്. ഗുരുവിന് മൃഗങ്ങളുമായി ആശയവിനിമയത്തിന് കഴിവുണ്ടായിരുന്നു. ഒരിക്കൽ, ഒരു ദിവസം തന്നെ കുറുക്കനും പോത്തും ചെന്നായും കുരങ്ങനും പല സമയത്ത് ആശ്രമത്തിലെത്തി. അവിടെ മൃഗങ്ങൾ പരസ്പരം വഴക്കിടാൻ പാടില്ലെന്ന് ഗുരു എല്ലാ ജീവികളോടും പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ മൃഗങ്ങൾ എല്ലാം കൂടി ആശ്രമ പരിസരത്ത് നടക്കുന്നത് ഗുരുവിന് ഇഷ്ടമായില്ല. കാരണം, അതിഥികൾ വരുമ്പോൾ ചിലപ്പോൾ പേടിക്കാൻ സാധ്യതയുണ്ടല്ലോ. അവറ്റകളെ ഒഴിവാക്കാൻ ഗുരു ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. "ഈ ആശ്രമത്തിന് ഒരുപാട് പുരയിടമുണ്ട്. അവിടെ വന്യമൃഗങ്ങളുടെ ശല്യം ചിലപ്പോൾ വരാറുണ്ട്. അതിനാൽ, നിങ്ങളെ ഓരോ ആളിനെയും ഒരു ജോലി ഏൽപ്പിക്കുകയാണ് " ആ നാലു മൃഗങ്ങൾക്കും അത് സമ്മതമായി. അദ്ദേഹം പറഞ്ഞു -"സിംഹത്തിൻ്റെ ഗുഹയിൽ ചെന്ന് അവൻ്റെ ഇന്നത്തെ ആഹാരം എന്താണെന്ന് അറിഞ്ഞു വരുന്നതാണ് ഒരു ജോലി. അങ്ങനെ മടങ്ങി വരുന്നവർക്ക് നാലു നേരത്തേ ആഹാരം ഞാൻ തരും. അടുത്ത ജോലി -കടുവയുടെ ഗുഹയിൽ പോയി അറിഞ്ഞു വന്നാൽ മൂന്ന് നേരത്തേ ആഹാ...

(1201) സൗജന്യമായി തേങ്ങയോ?

  പണ്ട്, സിൽബാരിപുരം ദേശത്ത് കർഷകനായി ജീവിച്ചിരുന്ന നല്ലൊരു മനുഷ്യനായിരുന്നു ശങ്കുണ്ണി. ലളിതമായ ജീവിതം നയിക്കുന്നതിനാൽ അയാളുടെ ജീവിതച്ചെലവ് നന്നേ കുറവായിരുന്നു. അയാളുടെ പറമ്പിലെ പ്രധാന വരുമാനം തെങ്ങിൻ തോപ്പിൽ നിന്നുമാണ്. നല്ല കായ്ഫലമുള്ള ഇനം തെങ്ങുകളായിരുന്നു ആ പറമ്പിൽ ഉണ്ടായിരുന്നത്. ഒരു ദിവസം അയാൾ ആലോചിച്ചു പിറുപിറുത്തു - "ഈ നാട്ടിൽ നല്ലയിനം തെങ്ങുകൾ ഉള്ളത് എൻ്റെ പറമ്പിലാണ്. നാട്ടുകാർക്കും ഇത്തരം തെങ്ങിൻതോപ്പുകൾ പല സ്ഥലങ്ങളിലും വരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഇതിൽ നിന്നുള്ള തേങ്ങ ഒന്നാന്തരമാണ്. വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ വിൽക്കാം. മാത്രമല്ല, ആ  തേങ്ങയിൽ നിന്നും തെങ്ങിൻതൈ വളർത്തി പണം നേടാമല്ലോ" അതിനായി ശങ്കുണ്ണി പാതയോരത്തുള്ള ഒരു തെങ്ങിലെ തേങ്ങ താഴെ വീഴുന്നതു മുഴുവൻ നാട്ടുകാർക്ക് കൊടുത്തേക്കാമെന്ന് വിചാരിച്ചു. അയാൾ ആ തെങ്ങിൽ ഇങ്ങനെ എഴുതിവച്ചു - "ഈ തെങ്ങിൽ നിന്നും വീഴുന്ന തേങ്ങകൾ ആർക്കും എടുക്കാവുന്നതാണ് " തെങ്ങിൽ ഒരു പലകയിൽ എഴുതി വച്ച് കയറുകൊണ്ട് കെട്ടിവച്ചു. അത് ആദ്യം കണ്ടവൻ നെറ്റിചുളിച്ചു - "ഇതിൽ എന്തോ ചതിയുണ്ട് " പിന്നെ വന്നവരും സംശയത്തോടെ തെങ...

(1200) ശിഷ്യന്മാരും കടുവയും!

  ഒരിക്കൽ, സിൽബാരിപുരം ദേശത്ത് പ്രശസ്തമായ ആശ്രമത്തിൽ അഞ്ച് ശിഷ്യന്മാർ മികച്ച വിദ്യാഭ്യാസം നേടി. അതിനുശേഷം, അവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള സമയമായി. അന്നേരം, ഗുരു പറഞ്ഞു -"നിങ്ങൾ പഠിച്ചിരിക്കുന്ന ഏറ്റവും വലിയ അറിവ് ജീവികൾക്ക് ജീവൻ കൊടുക്കാനുള്ള വിദ്യയാണ്. പക്ഷേ, അത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്. അല്ലാതെ, പ്രശസ്തിക്കോ, പണത്തിനോ, പദവിക്കോ വേണ്ടി ഒരിക്കലും ദുരുപയോഗം ചെയ്യരുത്!" ശിഷ്യന്മാർ അഞ്ചു പേരും അതെല്ലാം സമ്മതിച്ച് കാട്ടിലൂടെ യാത്ര തുടങ്ങി. ഏറെ ദൂരം പിന്നിട്ടപ്പോൾ ഒരു കടുവയുടെ അസ്ഥികൂടം കിടക്കുന്നതു കണ്ടു. അപ്പോൾ, ഒന്നാമൻ പറഞ്ഞു -"കൂട്ടുകാരേ, നമ്മൾ പഠിച്ചത് പരീക്ഷിക്കാൻ എനിക്കു കൊതിയാവുന്നു. ഈ കടുവയെ പഴയതുപോലെ ആക്കാൻ കഴിയുമോ?" ഉടൻ, അഞ്ചാമൻ പറഞ്ഞു -"അരുത്! ഗുരു പറഞ്ഞത് ഓർമ്മയില്ലേ? ആ ദിവ്യശക്തി വെറുതെ പാഴാക്കാൻ ഉള്ളതല്ല" അന്നേരം, മറ്റൊരാൾ പറഞ്ഞു - ''നമ്മൾ ആശ്രമത്തിൽ നിന്നും ബഹുദൂരം പിന്നിട്ടിരിക്കുന്നു. ഗുരു ഒരിക്കലും ഇത് അറിയാൻ പോകുന്നില്ല" പെട്ടെന്ന്, ഒന്നാമൻ മന്ത്രം ഉരുവിട്ടപ്പോൾ കടുവയ്ക്ക് തൊലിയും മാംസവും വന...

(1199) മനുഷ്യനും നായയും!

മനുഷ്യൻ്റെ ഉറ്റ ചങ്ങാതിയായി നായ്ക്കൾ എന്നാണു മാറിയതെന്ന് ആർക്കും അറിയില്ല. എന്നാൽ, ഒട്ടേറെ രസകരമായ കഥകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് വായിക്കാൻ പറ്റിയിട്ടുണ്ട്. അത്തരം ഒരു കഥ. അനേകം നൂറ്റാണ്ടുകൾക്കു മുൻപ്, സിൽബാരിപുരത്ത് നാടും കാടും ഇടകലർന്ന് കിടന്നിരുന്ന സമയം. അക്കാലത്ത്, ചെന്നായ്ക്കൾ അൻപതും നൂറും എണ്ണം ഒന്നിച്ച് താമസിക്കുകയായിരുന്നു പതിവ്. പക്ഷേ, ഉൾക്കാട്ടിലായിരുന്നു അവറ്റകൾ. എന്നാൽ, കാടിനോടു ചേർന്ന് തീറ്റി തേടി നടന്നിരുന്ന നായ്ക്കൾ അനേകമായിരുന്നു. പക്ഷേ, അവറ്റകൾ മനുഷ്യനുമായി ഇണങ്ങിയിരുന്നില്ല. അതിൽ ഒരു നായ കാടിനുള്ളിലേക്കു കയറി. ഒരു കുറുക്കനെ കണ്ടപ്പോൾ അവനുമായി ചങ്ങാത്തമായി. പക്ഷേ, ഉറങ്ങാൻ കിടന്ന സമയത്ത് രാത്രിയിൽ തെളിഞ്ഞു നിന്നിരുന്ന ചന്ദ്രനെ നോക്കി നായ കുരയ്ക്കാൻ തുടങ്ങി. കുറുക്കൻ പറഞ്ഞു -"നീ എൻ്റെ ഉറക്കം കൂടി കളഞ്ഞു. ഇവിടെ നിന്നും പോകൂ! " പിന്നെ, നായ മുന്നോട്ടു പോയപ്പോൾ ഒരു ആടിനെ കണ്ടു. അവർ കൂട്ടുകാരായി. അടുത്ത ദിവസം പാതിരാത്രിയിൽ നായയുടെ കുര കേട്ട് ആട് അതൃപ്തി അറിയിച്ചു. അവൻ വേറെ ദിക്കിലേക്കു പോയപ്പോൾ ഒരു പശുവിനെ കൂട്ടു കിട്ടി. അവിടെയും രാത്രിയിൽ സ്വന്തം കുര കാരണം പശുവി...

(1198) ഭാഗ്യവും നിർഭാഗ്യവും!

  പണ്ട് സിൽബാരിപുരം ദേശത്ത് പുരുഷോത്തമൻ എന്ന പേരുള്ള ഒരാൾ  ജീവിച്ചിരുന്നു. ഒരിക്കൽ, അയാൾ ചന്തയിലേക്ക് ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു - "കഷ്ടം! അയാളുടെ ദുരിതം നോക്കൂ " പിന്നീട്, അയാൾ ചുമടു ചുമക്കാനായി ഒരു കഴുതയെ വാങ്ങി. കഴുത ചുമടുമായി പോകുന്നതു കണ്ടപ്പോൾ ആളുകൾ പറഞ്ഞു -"ഭാഗ്യം! അയാൾ രക്ഷപ്പെട്ടു" എന്നാൽ, കുറെ ദിവസം കഴിഞ്ഞപ്പോൾ ആ കഴുതയെ കണ്ട് മറ്റൊരു കഴുത പിറകേ കൂടി. മറ്റൊരു കഴുതയെ പുരുഷോത്തമനു കിട്ടിയ കാര്യം നാട്ടുകാർ അറിഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു -"അയാളുടെ ഭാഗ്യം!" എന്നാൽ, പുതിയ കഴുത യാതൊരു മെരുക്കവുമില്ലാത്ത ഒരെണ്ണമായിരുന്നു. പുരുഷോത്തമൻ്റെ മകനെ ആ കഴുത തൊഴിച്ചപ്പോൾ അവൻ്റെ കാൽ ഒടിഞ്ഞു. അത് അറിഞ്ഞപ്പോൾ അയൽവാസികൾ പറഞ്ഞു -"കഷ്ടം! കഴുത വന്നു കയറിയത് ദൗർഭാഗ്യമായി" ആ സമയത്ത് കൊട്ടാരത്തിലേക്ക് കാവൽ ഭടന്മാരെ നിയമിക്കുന്ന പെരുമ്പറ മുഴങ്ങി. കാൽ ഒടിഞ്ഞ മകന് പോകാൻ പറ്റിയില്ല. അത് അറിഞ്ഞ നിമിഷം നാട്ടുകാർ പറഞ്ഞു - "പുരുഷുവിൻ്റെ മകന് കാലക്കേടിൻ്റെ സമയമാണ്. നല്ല ജോലി കിട്ടിയില്ല" എന്നാൽ, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വാർത്ത കാട്ടുതീ പോലെ വ്...

(1197) മർക്കട മുഷ്ടിയുടെ കഥ!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ മനുഷ്യവാസമില്ലാത്ത കാലം. ആ കാട്ടിൽ മൃഗഭരണത്തിന് സിംഹവും കടുവയും ആനയും കരടിയും പുലിയും ഇല്ലായിരുന്നു. അതായത്, കാടാകെ, ചെറിയ മൃഗങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഒരിക്കൽ, മൃഗങ്ങളെല്ലാം വലിയൊരു സംഘമായി വലിയ ആൽമരത്തിൻ്റെ ചുറ്റും കൂടി. കാട്ടുപോത്ത് പറഞ്ഞു- "കൂട്ടുകാരെ, എല്ലാ കാടുകളിലും മൃഗരാജാവായി സിംഹമോ ഇല്ലെങ്കിൽ കടുവയോ ഉണ്ടെന്നു കേൾക്കുന്നു. വലിയവർ ഇല്ലെങ്കിലും നമുക്കും ഒരു രാജാവ് വേണം!" മറ്റു മൃഗങ്ങളെല്ലാം അതിനെ പിന്തുണച്ചു. പക്ഷേ, ആരാണു രാജാവ് ആകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായില്ല. അന്നേരം, മുയൽ പറഞ്ഞു - "കാട്ടിലെ ഏറ്റവും ബുദ്ധിമാൻ കുറുക്കനാണ്. അതിനാൽ കുറുക്കനെ രാജാവാക്കാം" ഉടൻ, മുയൽ പറഞ്ഞു -"ഈ കാട്ടിൽ അയൽരാജ്യമായ കോസലപുരത്തു നിന്നും വേട്ടക്കാർ എത്താറുണ്ട്. അവരെ അകലെ നിന്നും തിരിച്ചറിയാൻ ഏറ്റവും വലിയ മരത്തിൽ താമസിക്കുന്ന കുരങ്ങൻ മതിയാകും. അവിടെ നിന്നും നിരീക്ഷിക്കാൻ കഴിവുള്ള കുരങ്ങൻ രാജാവായാൽ നമുക്ക് നല്ല സുരക്ഷ കിട്ടില്ലേ?" എന്നാൽ, ഏതാനും മൃഗങ്ങൾ കുറുക്കന് അനുകൂലമായി സംസാരിച്ചതിനാൽ എല്ലാവരും വേണ്ട വിധം ആലോചിച്ചതിനു...

(1196) സന്യാസിയും താറാവും!

  പണ്ട്, സിൽബാരിപുരം ദേശത്തെ സന്യാസിയുടെ ആശ്രമത്തിൽ വലിയ ഒരു കുളമുണ്ടായിരുന്നു. പണ്ടുകാലത്ത്, രാജാവ് ആ സ്ഥലമെല്ലാം സന്യാസിക്ക് ദാനമായി നല്കിയതാണ്. കുറെ വർഷങ്ങൾ നീണ്ട കഠിനമായ ധ്യാനത്തിൻ്റെ ഫലമായി പ്രകൃതിയിലെ എല്ലാത്തരം ജീവികളുമായി സംസാരിക്കുന്നതിനുള്ള അത്ഭുത സിദ്ധിയും അദ്ദേഹത്തിനു കിട്ടി. ഒരിക്കൽ, ആ കുളത്തിലേക്ക് എവിടെ നിന്നോ കുറെ താറാവുകൾ വന്നുചേർന്നു. അവർക്ക് അവിടം ഏറെ ഇഷ്ടമായി. സന്യാസിയെ കണ്ട് അവർ ചോദിച്ചു - "ഞങ്ങൾ ഇനിയുള്ള കാലം ഇവിടെ താമസിച്ചോട്ടെ?" അദ്ദേഹം പറഞ്ഞു -"താമസിച്ചോളൂ. എന്നാൽ, ഈ കുളത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങളെ ശല്യം ചെയ്യാൻ ആരും ഇവിടെ വരില്ല. മാത്രമല്ല, ഇവിടെയുള്ള ജീവികളെല്ലാം പരസ്പരം സ്നേഹിച്ചു കഴിയുന്നവരാണ്" ഉടൻ, താറാവുകളുടെ നേതാവ് പറഞ്ഞു -"ഞങ്ങൾ ഇവിടെ ഉള്ളവരെ ഒരിക്കലും ശല്യം ചെയ്യില്ല" അങ്ങനെ അവർ അവിടെ താമസമാക്കി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ പ്രാണഭീതിയിൽ ഏതോ പ്രദേശത്തു നിന്നും ഒരു താറാവ് ആ കുളത്തിൻ്റെ കരയിലെത്തി. കുളത്തിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ മറ്റുള്ള താറാവുകൾ അതിനു സമ്മതിച്ചില്ല. "ഇവിടെ ഞങ്ങൾക്കു നീന്തിക്കളിക്കാനുള്ള സ്ഥലമ...

(1195) സിംഹത്തെ കൊന്ന കുറുക്കൻ!

  സിൽബാരിപുരം രാജ്യമാകെ പണ്ടുകാലത്ത് കൊടുംകാടായിരുന്നു. ഒരിക്കൽ, സിംഹം ഇര തേടി നടക്കുകയാണ്. അന്നേരം, ഒരു കുറുക്കൻ താഴെ പാറമടക്കിൽ എന്തോ കുനിഞ്ഞ് നോക്കി ഇരിക്കുന്നത് സിംഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു. സിംഹം ക്ഷമയോടെ പതുങ്ങിച്ചെന്ന് ചാടിവീഴാനുള്ള തക്കം പാർത്തു. അതിനുമുൻപ്, മുയലുകൾ കുറുക്കനെ കണ്ട നിമിഷത്തിൽ പാറമടക്കിൽ കയറി ഒളിച്ചിരുന്നു. അങ്ങനെ കുറുക്കനും ക്ഷമയോടെ ഇരയെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, സമയം വൈകുന്നേരമായതിനാൽ മുകളിൽ നിന്ന സിംഹത്തിൻ്റെ നിഴൽ ആ പാറക്കെട്ടിൽ വന്നു പതിഞ്ഞത് കുറുക്കൻ്റെ കണ്ണിൽ പെട്ടു! അവൻ തിരിഞ്ഞു നോക്കിയപ്പോൾ സിംഹം ചാടാനായി നോക്കി നിൽക്കുകയാണ്. പാറയുടെ മുകളിലേക്ക് ഓടിക്കയറി രക്ഷപെടാൻ പറ്റില്ലെന്ന് കുറുക്കനു മനസ്സിലായി. താഴെ ഒരു കുഴിയാണ്, ചാടിയാലും സിംഹത്തിനു താഴെ ഇറങ്ങി പിടിക്കാനാകും. ഉടൻ, അവൻ സൂത്രം പ്രയോഗിച്ചു - "മൃഗരാജാവേ, ഞാൻ ഇത്രയും നേരമായി ഈ പാറമടക്കിൽ ധ്യാനിക്കുകയായിരുന്നു. താമസിയാതെ വീരചരമം പ്രാപിക്കുമെന്ന് എനിക്ക് ഉൾവിളി കിട്ടിയിരുന്നു. എന്നാൽ, അവസാനമായി എനിക്ക് ഒരു അപേക്ഷയുണ്ട്. ഒരു കരുത്തനായ സിംഹം പറന്നു ചാടി എന്നെ കീഴ്പ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹ...

(1194) സ്വർണ്ണക്കൊതി!

  ഒരിക്കൽ, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് രുദ്രൻ എന്ന രാജാവായിരുന്നു. അയാൾ വലിയ ഒരു ദേവീ ഭക്തനാണ്. എന്നാൽ, സമ്പത്തിനോട് അമിതമായ ആസക്തിയുണ്ടായിരുന്നു. അതിനിടയിൽ, മറ്റൊരു ആഗ്രഹം രാജാവിനു തോന്നി. ഈ ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണ്ണ ശേഖരം ഉള്ള രാജാവ് എന്ന ബഹുമതി സ്വന്തമാക്കണം! അതിനായി അയാൾ ശക്തമായ പ്രാർഥനകളും യാഗങ്ങളും പൂജകളും രഹസ്യമായി നടത്തി. ഒടുവിൽ, ദേവി പ്രത്യക്ഷപ്പെട്ടു- " അല്ലയോ, ഭക്താ, നിനക്ക് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളുക" ഉടൻ, രാജാവ് തൻ്റെ ആഗ്രഹം അറിയിച്ചു. ദേവി വരം കൊടുത്തു - "നീ ആഗ്രഹിക്കുന്ന അത്രയും അളവ് സ്വർണ്ണം കിട്ടാനുള്ള അനുഗ്രഹം നിനക്ക് ഞാൻ തരുന്നു. അതിനായി നീ എവിടെ എന്തു തൊടുന്നുവോ അതു മുഴുവനും സ്വർണ്ണമായി മാറും!" രാജാവിന് വളരെയേറെ സന്തോഷമായി. അയാൾ അടുത്തു കണ്ട കൊട്ടാരത്തിലെ തൂൺ തൊട്ടപ്പോൾ അത് സ്വർണ്ണമായി മാറി! കിടക്കുന്ന കട്ടിലും, സിംഹാസനവും കിരീടവും വാളും വസ്ത്രങ്ങളുമെല്ലാം സ്വർണ്ണമായി മാറി. രാജാവിന് ലോകം പിടിച്ചടക്കിയ സന്തോഷമാണ് ഉണ്ടായത്. ഇതിനിടയിൽ, ഉച്ച സമയത്ത്, തീൻമേശയിൽ സദ്യ വിളമ്പിയത് കഴിക്കാനായി കൈ ചോറിൽ തൊട്ടപ്പോൾ അതും സ്വർണ്ണമായി. വെള്ളം കു...

(1193) കുരങ്ങനു കിട്ടിയ തൊപ്പി!

  സിൽബാരിപുരം ദേശത്ത്, ഒരിക്കൽ ഒരു നാടോടി വന്നു ചേർന്നു. അയാൾ ഒരു തൊപ്പിക്കച്ചവടം ചെയ്യുന്ന ആളായിരുന്നു. പല വലിപ്പത്തിലും നിറത്തിലുമുള്ള അനേകം തൊപ്പികൾ അയാളുടെ സഞ്ചിയിൽ ഉണ്ടായിരുന്നു. മാത്രമല്ല, മനോഹരമായ ഒരു തൊപ്പി തലയിൽ വച്ചാണ് അയാൾ ആ നാട്ടിലൂടെ തൊപ്പികൾ വിൽക്കാൻ നടന്നത്. ഒരു ദിവസം, അയാൾ നടന്നു ക്ഷീണിച്ച് മരത്തണലിൽ വിശ്രമിക്കാൻ ഇരുന്നു. പക്ഷേ, ക്ഷീണം കാരണം ഉറങ്ങിപ്പോയി. അന്നേരവും തലയിൽ തൊപ്പി വച്ചിട്ടുണ്ടായിരുന്നു. കുറച്ച്, അകലെയുള്ള മരക്കൂട്ടങ്ങളിൽ താമസിച്ചിരുന്ന വാനര സംഘം അവിടെയെത്തി. ആ കുരങ്ങന്മാർ നോക്കിയപ്പോൾ തലയിൽ തൊപ്പിയും വച്ച് ഉറങ്ങുന്ന മനുഷ്യനെ കണ്ടു. കുരങ്ങന്മാരുടെ ശീലമായിരുന്ന വികൃതികൾ ഇവിടെയും ആവർത്തിച്ചു. തൊപ്പി ഒരു കൗതുകമായി തോന്നിയ കുരങ്ങന്മാർ സഞ്ചിയിൽ നിന്നും ഓരോ തൊപ്പി കയ്യിൽ പിടിച്ച് മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ കയറിയിരുന്നു. ആദ്യം ഏതാനും കുരങ്ങന്മാർ ചെയ്തതു നോക്കി എല്ലാ കുരങ്ങന്മാരും സഞ്ചിയിലെ തൊപ്പികൾ എടുത്തു മരത്തിൽ കയറി. പിന്നെ, മരത്തിലിരുന്ന് അവറ്റകൾ വികൃത ശബ്ദങ്ങൾ പുറപ്പെടുവിച്ച് തൊപ്പി കൊണ്ട് കളിക്കാൻ തുടങ്ങി. അതുകേട്ട്, നാടോടി എണീറ്റ് നോക്കിയപ്പോൾ തൻ്റ...

(1192) ഹോജയുടെ ദിശ!

  ഹോജയുടെ ജീവിത കാലത്ത്, അനേകം വ്യത്യസ്തമായ ചിന്താരീതിയും സങ്കൽപ്പങ്ങളും ആശയങ്ങളുമെല്ലാം മനോഹരമായ കഥകൾക്കു സാക്ഷ്യം വഹിച്ചു. ഒരു ദിവസം, ഹോജ കഴുതപ്പുറത്ത് വഴിയിലൂടെ പോകുകയാണ്. എന്നാൽ, ഹോജ കുതിരയെ നിയന്ത്രിക്കുന്നില്ലാത്തതിനാൽ അത് തോന്നിയപോലെ പല ദിക്കുകളിലൂടെയും പോകുകയാണ്. കുറെ ദിവസങ്ങളായി ഇങ്ങനെ പോകുന്നതു കണ്ടപ്പോൾ വഴിയിലൂടെ വന്നവർ ഹോജയോട് സംസാരിക്കാൻ വേണ്ടി നിൽക്കാൻ പറഞ്ഞെങ്കിലും കഴുതപ്പുറത്ത് ഹോജ യാത്ര തുടർന്നു. പക്ഷേ, ഒരിക്കൽ, യാതൊരു ദിശാബോധവുമില്ലാതെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ഹോജയെ ആളുകൾ തടഞ്ഞിട്ട് ചോദിച്ചു - "ഞങ്ങൾ പല തവണയായി നിൽക്കാൻ പറഞ്ഞിട്ടും താങ്കൾ അതു കേൾക്കാത്ത മട്ടിൽ എങ്ങോട്ടാണ് പോകുന്നത്?" ഉടൻ, ഹോജ പറഞ്ഞു -"കാരണം, ഞാനല്ല പോകുന്നത്. കഴുതയാണ് അതിന് ഇഷ്ടമുള്ള ദിക്കിലേക്ക് പോകുന്നത്. ഞാൻ അതിൻ്റെ പുറത്ത് ഇരിക്കുന്നു എന്നു മാത്രം! മാത്രമല്ല, കഴുത എവിടെ വിശ്രമിക്കുന്നുവോ, അവിടെ ഇറങ്ങി ഞാൻ ജോലി ചെയ്യും" ആളുകൾ ഹോജയുടെ വിചിത്രമായ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു. ആശയം: ഇതുപോലെ, പോകേണ്ട ദിശയറിയാതെ നിയന്ത്രണമില്ലാതെ ജീവിക്കരുത്. സ്വന്തം ചിന്തകളും ആശയങ്ങളും തീരുമാനങ...

A strange reply!

During Hodja’s lifetime, his unique way of thinking and his peculiar ideas gave birth to many beautiful and witty stories. One day, Hodja was traveling down a road on his donkey. However, since Hodja wasn't making any effort to guide the animal, it was wandering aimlessly in whichever direction it pleased. After seeing him like this for several days, some passersby called out to him, asking him to stop and talk, but Hodja simply continued his journey. Eventually, people blocked his path and asked the confused-looking Hodja, "We have asked you to stop so many times, but you act as if you can't hear us. Where exactly are you going?" Immediately, Hodja replied, "The truth is, I am not the one going anywhere. The donkey is going wherever it likes. I am merely sitting on its back! Moreover, wherever the donkey decides to rest, I will get down and start my work there." Hearing Hodja’s strange and comical reply, the people burst into laughter. Moral of the Story On...

(1191) അഞ്ച് മക്കൾ!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് നല്ലൊരു ചന്തയുണ്ടായിരുന്നു. അവിടത്തെ കച്ചവടക്കാരനാണ് ചിന്തു. അയാൾക്ക് അഞ്ച് മക്കളുണ്ട്. അവർ കുട്ടികൾ ആയിരുന്ന സമയത്ത് പരസ്പരം നല്ല സൗഹൃദമായിരുന്നു. എന്നാൽ, യുവാക്കളായ കാലത്ത് കാര്യങ്ങൾ അപ്പാടെ മറിഞ്ഞു. അഞ്ചുപേരും പരസ്പരം വഴക്കായി. കീരിയും പാമ്പും പോലെ വൈരാഗ്യത്തോടെ പെരുമാറുന്നത് ചിന്തുവിന് വലിയ വിഷമമായി. അങ്ങനെയിരിക്കെ, രണ്ട് മല്ലന്മാർ ദൂരെ ദിക്കിൽ നിന്നും ചന്തയിലെത്തി. മറ്റുള്ള കച്ചവടക്കാരെ ഭീഷണിപ്പെടുത്തി അവരുടെ കടകൾ മല്ലന്മാർ സ്വന്തമാക്കി. ആരെങ്കിലും എതിർത്താൽ കടുത്ത ആക്രമണവും കച്ചവടക്കാർ നേരിടണം. കടകൾ ഓരോന്നായി മല്ലന്മാർ കയ്യടക്കുന്നതു കണ്ടപ്പോൾ ചിന്തു കട പൂട്ടി വീട്ടിലേക്കു പോന്നു. മക്കളെ അഞ്ചു പേരെയും വിളിച്ച് ഈ പ്രശ്നം പറഞ്ഞപ്പോഴും പരസ്പരം കുറ്റം പറയാനായിരുന്നു അവരുടെ താൽപര്യം. എങ്ങനെ ഇവരെ ഒരുമിച്ചു നിർത്തും? ചിന്തു തലപുകച്ച് ആലോചിച്ചു. എന്നിട്ട്, ഒരു ഉപായം കണ്ടുപിടിച്ചു. അവർ അഞ്ചുപേരെയും വിളിച്ച് ഒരു നീളമുള്ള വടി കൊടുത്തിട്ട് ഓരോ ആളും തുല്യ നീളത്തിൽ ഒടിക്കാൻ പറഞ്ഞു. അവർ അഞ്ചുപേരും വളരെ എളുപ്പത്തിൽ ഒടിച്ചു. പിന്നീട്, ചിന്തു അഞ്ച് വടികൾ ഒന്...

The united brothers!

Once upon a time, in the kingdom of Silbaripuram, there was a bustling market. Chintu was a merchant there, and he had five sons. When they were children, they were the best of friends. However, as they grew into young men, things changed completely. The five of them were constantly fighting. Chintu was deeply saddened to see them behaving like enemies—just like a mongoose and a cobra. Around that time, two powerful bullies arrived at the market from a far-off land. They began threatening the other merchants and forcibly taking over their shops. Anyone who dared to oppose them faced a brutal attack. Seeing the bullies seize shops one by one, Chintu closed his own shop and returned home. When he called his five sons to discuss the problem, they were only interested in blaming each other. Chintu racked his brain, wondering how to bring them together. Finally, he came up with a clever plan. He summoned all five and gave them each a long stick, asking them to break it into equal pieces. Th...

(1190) സൗഹൃദ അട്ടിമറി!

  സിൽബാരിപുരം ദേശത്തെ ഒരു തറവാട്ടിൽ വളർത്തുമൃഗങ്ങൾ പലതും ഉണ്ടായിരുന്നു. അവിടെ, ഒരു പൂച്ചയും നായയും നല്ല ചങ്ങാതികളാണ്. ആഹാരം കിട്ടുമ്പോൾ അവർ പങ്കിട്ടു തിന്നുന്നതും പതിവായിരുന്നു. ഒരു ദിവസം, പൂച്ച ഉറങ്ങാൻ കിടന്നപ്പോൾ ചിന്തിച്ചു - യജമാനന് തന്നേക്കാൾ സ്നേഹം ഈ നായയോടാണ്. ഈ തറവാട്ടിൽ എൻ്റെ പ്രാധാന്യം കുറയുകയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ ഏറെ താമസിയാതെ എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടേക്കാൻ സാധ്യതയുണ്ട്. അന്നു രാത്രി അവൻ പലതും ആലോചിച്ച് ഒരു തീരുമാനമെടുത്തു - നായയെ ഏതെങ്കിലും ചതിയിൽ പെടുത്തി യജമാനൻ്റെ ശിക്ഷ കിട്ടുന്ന എന്തെങ്കിലും ചെയ്തേ മതിയാകൂ. നേരം വെളുത്ത ഉടൻ, യജമാനൻ ചന്തയിലേക്കു പോയി. തിരികെ വരുന്നത് ഉച്ചകഴിഞ്ഞാണ്. അയാൾ വന്നയുടൻ ഊണ് കഴിക്കാൻ ഇരിക്കും. ആ സമയം നോക്കി ചെയ്യാനുള്ള കാര്യങ്ങൾ പൂച്ച ആസൂത്രണം ചെയ്തു. അന്നേരം, നായ വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. കാരണം, രാത്രി മുഴുവൻ ഉണർന്നിരുന്ന് തറവാടിൻ്റെ സുരക്ഷയായിരുന്നു അവൻ്റെ പ്രധാന ജോലി. ആ തക്കം നോക്കി പൂച്ച അടുക്കളയിൽ പതുങ്ങി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ചു. യജമാനന് ഊണിനുള്ള ഇറച്ചിക്കറി ഒരു കോപ്പയിൽ വിളമ്പി വച്ചത് പൂച്ച ശ്രദ്ധിച്ചു. പിന...

The fate of a Golden friendship!

 In the Silbaripuram region, there was an ancestral home that kept many pets. Among them, a cat and a dog were very close friends. It was their habit to share whatever food they received. One day, as the cat lay down to sleep, a thought struck him: "The master loves this dog more than me. My importance in this house is fading. If things continue like this, I might even be kicked out soon." That night, after much plotting, he made a decision—he had to trap the dog in some mischief so that he would face the master’s wrath. At daybreak, the master left for the market. He usually returned in the afternoon and sat down for lunch immediately. The cat planned his move to coincide with the master's return. At that time, the dog was fast asleep on the veranda; his main job, after all, was guarding the house all night. Seizing the opportunity, the cat lurked in the kitchen, watching everything closely. The cat noticed a bowl of meat curry served for the master’s lunch. Seeing the m...