(1192) ഹോജയുടെ ദിശ!
ഹോജയുടെ ജീവിത കാലത്ത്, അനേകം വ്യത്യസ്തമായ ചിന്താരീതിയും സങ്കൽപ്പങ്ങളും ആശയങ്ങളുമെല്ലാം മനോഹരമായ കഥകൾക്കു സാക്ഷ്യം വഹിച്ചു.
ഒരു ദിവസം, ഹോജ കഴുതപ്പുറത്ത് വഴിയിലൂടെ പോകുകയാണ്. എന്നാൽ, ഹോജ കുതിരയെ നിയന്ത്രിക്കുന്നില്ലാത്തതിനാൽ അത് തോന്നിയപോലെ പല ദിക്കുകളിലൂടെയും പോകുകയാണ്. കുറെ ദിവസങ്ങളായി ഇങ്ങനെ പോകുന്നതു കണ്ടപ്പോൾ വഴിയിലൂടെ വന്നവർ ഹോജയോട് സംസാരിക്കാൻ വേണ്ടി നിൽക്കാൻ പറഞ്ഞെങ്കിലും കഴുതപ്പുറത്ത് ഹോജ യാത്ര തുടർന്നു.
പക്ഷേ, ഒരിക്കൽ, യാതൊരു ദിശാബോധവുമില്ലാതെ കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ഹോജയെ ആളുകൾ തടഞ്ഞിട്ട് ചോദിച്ചു - "ഞങ്ങൾ പല തവണയായി നിൽക്കാൻ പറഞ്ഞിട്ടും താങ്കൾ അതു കേൾക്കാത്ത മട്ടിൽ എങ്ങോട്ടാണ് പോകുന്നത്?"
ഉടൻ, ഹോജ പറഞ്ഞു -"കാരണം, ഞാനല്ല പോകുന്നത്. കഴുതയാണ് അതിന് ഇഷ്ടമുള്ള ദിക്കിലേക്ക് പോകുന്നത്. ഞാൻ അതിൻ്റെ പുറത്ത് ഇരിക്കുന്നു എന്നു മാത്രം! മാത്രമല്ല, കഴുത എവിടെ വിശ്രമിക്കുന്നുവോ, അവിടെ ഇറങ്ങി ഞാൻ ജോലി ചെയ്യും"
ആളുകൾ ഹോജയുടെ വിചിത്രമായ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു.
ആശയം: ഇതുപോലെ, പോകേണ്ട ദിശയറിയാതെ നിയന്ത്രണമില്ലാതെ ജീവിക്കരുത്. സ്വന്തം ചിന്തകളും ആശയങ്ങളും തീരുമാനങ്ങളും ലക്ഷ്യങ്ങളും ഇഷ്ടങ്ങളുമൊക്കെ വേണം. അല്ലെങ്കിൽ മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്നവരായി മാറും. ആരുടെയോ കഴുതപ്പുറത്ത് നിങ്ങൾ കയറിയിരുന്ന് എങ്ങോട്ടോ പോകുന്ന അവസ്ഥയാകും അത്.
Written by Binoy Thomas, Malayalam eBooks-1192 - Hoja stories - 105, PDF-https://drive.google.com/file/d/1nNeaS0qPt1IhhTVsHjEwFTtncf6sEaEv/view?usp=drivesdk
Comments