Posts

Showing posts with the label കഥ -വിശുദ്ധരുടെ കഥകള്‍

Arappally church by saint Thomas

  അ രപ്പള്ളി ക്രിസ്തുശിഷ്യനായ ദിദിമോസ് എന്ന മാർത്തോമ്മാശ്ലീഹ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി ഭാരതത്തിൽ എത്തിച്ചേർന്നു . തോമാശ്ലീഹാ പണിത എഴരപ്പള്ളികൾ - പാലയൂർ , കൊടുങ്ങല്ലൂർ , കോട്ടക്കാവ് , കൊക്കമംഗലം , നിലയ്ക്കൽ , നിരണം , കൊല്ലം , തിരുവിതാംകോട് ( അരപ്പള്ളി ) എന്നിവയാകുന്നു . ആദ്യത്തേത് കോട്ടക്കാവ് . തിരുവിതാംകോട് അരപ്പള്ളി സ്ഥാപിച്ചത് തോമാശ്ലീഹായാണ് . അദ്ദേഹം AD-63- ൽ മുട്ടം ഹാർബറിൽ എത്തി . കൂടെ 64 ക്രിസ്തീയ കുടുംബങ്ങളും ഉണ്ടായിരുന്നു . അവിടെയെത്താനുള്ള സാഹചര്യം എന്തായിരുന്നു ? മൈലാപ്പൂർ ചോളന്മാരുടെ അധീനതയിലായിരുന്നു . തോമാശ്ലീഹാ മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനിയാക്കിയ ചെട്ടി വിഭാഗത്തിൽ പെട്ട ഒരു സംഘം വണിക്കുകൾ പ്രാദേശിക ഭരണകർത്താക്കളുടെ മതപീഡനത്തിന് ഇരയായി . അതിനാൽ , തോമാശ്ലീഹാ അവരെയും കൂട്ടി ആരുവാമൊഴി ചുരം കടന്നു . പിന്നെ , അഭയം തേടിയത് കിഴക്കൻ ചേരസാമ്രാജ്യത്തിലെ തക്കല എന്ന സ്ഥലത്തായിരുന്നു . തെർക്കു എന്നാൽ തെക്ക് , ഇല്ലെയ് എന്നാൽ അതിര് . തക്കലയുടെ രണ്ടു കി ലോ മീറ്റർ പടിഞ്ഞാറു പോയാൽ തിരുവിതാംകോട് . അവിടെയെത്തി അഭയം ചോദിച്ചപ്പോൾ ആയ് വംശമായിരുന്നു അവിടം ഭരിച്ചിരുന്നത് . ചേ...

St. Thomas, Thomasleeha

  വിശുദ്ധ തോമാശ്ലീഹാ AD-345- ൽ കേരളത്തിൽ കുടിയേറിപ്പാർത്ത യഹൂദ പാരമ്പര്യത്തിലുള്ള ക്രൈസ്തവ സംഘത്തിന്റെ മേധാവിയായിരുന്ന ബാബിലോണിയയിലെ ( ഇറാക്ക് ) വ്യാപാരിയായിരുന്നു ക്നായി തോമ . ക്നായി എന്നാൽ വ്യാപാരി എന്നർഥം . അദ്ദേഹത്തെ കാനായി തൊമ്മന്‍ എന്നു കേരളീയര്‍ വിളിച്ചിരുന്നു . തോമാശ്ലീഹായുടെ ആഗമനവുമായി ചിന്തിച്ചു കേരളീയർ ചിലർ ആശയക്കുഴപ്പത്തിലുമായി . അവരില്‍ ചിലര്‍ , തോമാശ്ലീഹാ അല്ല , കാനായി തോമാ ആയിരുന്നു കേരളത്തില്‍ വന്നത് എന്നു വിശ്വസിക്കാനും തുടങ്ങി . പിന്നീട് , ക്നാനായ ക്രിസ്ത്യാനികൾ കേരളത്തിൽ ഉടലെടുത്തു . വേണാടിന്റെ തലസ്ഥാന നഗരിയായിരുന്ന തിരുവിതാംകോടിൽ നിന്നാണ് തിരുവിതാംകൂർ ഉണ്ടായതെന്ന് കരുതുന്നു . തിരുവിതാംകോടിൽനിന്ന് കൽക്കുളം എന്ന പത്മനാഭപുരത്തിലേക്ക് വേണാടിന്റെ തലസ്ഥാനം മാറ്റി . 1599- ൽ ഉദയംപേരൂർ സൂനഹദോസിൽ തിരുവിതാംകോട് അരപ്പള്ളി പുതുക്കിപ്പണിയാൻ വൈദികനെ വേണമെന്ന് കാനോനിക നിയമം പാസാക്കി . ഇതുവരെ അഞ്ചു തവണ പുതുക്കിപ്പണിതു . റവ . ബർസ്ലീബി റമ്പാൻ തിരുവിതാംകോട് റമ്പാച്ചൻ എന്നാണ് അറിയപ്പെടുന്നത് . അദ്ദേഹം ബഥനി സെന്റ് . ജോൺസ് മേമല ഇടവക വെണ്ണിക്കുളം സ്വദേശിയാണ് . 9-11 വർഷം അരപ്പള്...