St. Thomas, Thomasleeha

 വിശുദ്ധ തോമാശ്ലീഹാ

AD-345-ൽ കേരളത്തിൽ കുടിയേറിപ്പാർത്ത യഹൂദ പാരമ്പര്യത്തിലുള്ള ക്രൈസ്തവ സംഘത്തിന്റെ മേധാവിയായിരുന്ന ബാബിലോണിയയിലെ (ഇറാക്ക്) വ്യാപാരിയായിരുന്നു ക്നായി തോമ. ക്നായി എന്നാൽ വ്യാപാരി എന്നർഥം. അദ്ദേഹത്തെ കാനായി തൊമ്മന്‍ എന്നു കേരളീയര്‍ വിളിച്ചിരുന്നു. തോമാശ്ലീഹായുടെ ആഗമനവുമായി ചിന്തിച്ചു കേരളീയർ ചിലർ ആശയക്കുഴപ്പത്തിലുമായി. അവരില്‍ ചിലര്‍, തോമാശ്ലീഹാ അല്ല, കാനായി തോമാ ആയിരുന്നു കേരളത്തില്‍ വന്നത് എന്നു വിശ്വസിക്കാനും തുടങ്ങി. പിന്നീട്, ക്നാനായ ക്രിസ്ത്യാനികൾ കേരളത്തിൽ ഉടലെടുത്തു.

വേണാടിന്റെ തലസ്ഥാന നഗരിയായിരുന്ന തിരുവിതാംകോടിൽ നിന്നാണ് തിരുവിതാംകൂർ ഉണ്ടായതെന്ന് കരുതുന്നു. തിരുവിതാംകോടിൽനിന്ന് കൽക്കുളം എന്ന പത്മനാഭപുരത്തിലേക്ക് വേണാടിന്റെ തലസ്ഥാനം മാറ്റി.

1599-ൽ ഉദയംപേരൂർ സൂനഹദോസിൽ തിരുവിതാംകോട് അരപ്പള്ളി പുതുക്കിപ്പണിയാൻ വൈദികനെ വേണമെന്ന് കാനോനിക നിയമം പാസാക്കി. ഇതുവരെ അഞ്ചു തവണ പുതുക്കിപ്പണിതു. റവ.ബർസ്ലീബി റമ്പാൻ തിരുവിതാംകോട് റമ്പാച്ചൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം ബഥനി സെന്റ്. ജോൺസ് മേമല ഇടവക വെണ്ണിക്കുളം സ്വദേശിയാണ്. 9-11 വർഷം അരപ്പള്ളിയുടെ വികസനത്തിനായി പ്രവർത്തിച്ചു.

അരപ്പള്ളി കന്യാകുമാരി ജില്ലയില്‍ ആണല്ലോ. നേരത്തെ ഈ സ്ഥലം കേരളത്തിന്റെ ആയിരുന്നു. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നാണ് കന്യാകുമാരിയെന്ന പേര് ലഭിച്ചത്. ഹിന്ദു മതത്തിനു മുൻപ്, നിലവിലിരുന്ന ദ്രാവിഡ ദേവതകളിൽ ഒരാളാണ് കുമരി.
കന്യാകുമാരി മുഖ്യ അധ്യാത്മിക കലാ വ്യാപാര കേന്ദ്രമായിരുന്നു.
പല കാലഘട്ടങ്ങളിൽ ചേര ചോള പാണ്ഡ്യ ആയ് വംശങ്ങൾ ഇവിടം ഭരിച്ചു. പിന്നീട്, കന്യാകുമാരി പത്മനാഭപുരം ആസ്ഥാനമായ വേണാടിന്റെ ഭാഗമായി. വേണാട് രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ 1729-1758 കാലത്ത് വേണാടിന്റെ അതിർത്തി ആലുവ വരെ വികസിപ്പിച്ചു തിരുവിതാംകൂർ സ്ഥാപിച്ചു. അതിനു ശേഷം കന്യാകുമാരി ജില്ലയെ തെക്കൻതിരുവിതാംകൂർ എന്നു വിളിച്ചു പോന്നു.
1947-
ൽ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ രാജഭരണം അവസാനിക്കുകയും ചെയ്തു.

1949-ൽ തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ കന്യാകുമാരിയും തിരു-കൊച്ചിയുടെ ഭാഗമായി. എന്നാൽ, 1956-ൽ നാടാർ സമുദായം 'മാഹാണം' എന്ന പേരിൽ വിഭജനവാദം ഉയർത്തി. കേരളം രൂപം കൊണ്ടപ്പോൾ തമിഴ്നാട്ടിൽ നിന്ന് പാലക്കാട് കേരളത്തോടു ചേർന്നു. പകരം, കന്യാകുമാരി തമിഴ്നാടിന്റെ ജില്ലയായി മാറുകയും ചെയ്തു.

"പല ദിവസത്തെ കടൽയാത്രക്കു ശേഷം, തോമാശ്ലീഹ ഗംഗയുടെ ഇങ്ങേ വശത്തുള്ള ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ മുസ്സീരീസിലെത്തി"- മിലാനിലെ വിശുദ്ധ അംബ്രോസ് എന്ന റോമൻ എഴുത്തുകാരൻ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.

തോമാശ്ലീഹായുടെ പ്രേക്ഷിത പ്രവർത്തനത്തേ കുറിച്ച് മാർ അപ്രേം (AD – 306-378) രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രാചീന ക്രിസ്ത്യൻ പാട്ടുകളിൽ ഏറ്റവും പ്രധാനപ്പെട്ട തോമ പർവം അഥവാ റമ്പാൻപാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്-

AD-72 ജൂലൈ 3-ന് വൈകിട്ട് 4.30-ന് തോമാശ്ലീഹാ മരിച്ചു"

1601-ൽ എഴുതിയ തോമപർവം ക്രിസ്തീയ ഗാനങ്ങളിൽ പാട്ടമുക്കിൽ, പകലോമറ്റം, ശങ്കരപുരി, കള്ളിയാങ്കൽ, കള്ളി എന്നീ ബ്രാഹ്മണ കുടുംബങ്ങൾ ക്രിസ്‌ത്യാനികളായെന്നും ഈ ക്രിസ്ത്യാനികൾ പൂണൂലും തലയിൽ കുടുമിയും ധരിച്ചിരുന്നുവെന്നും പറയുന്നു.

AD-52-ൽ മലബാറിലെ മുസിരിസിൽ (കൊടുങ്ങല്ലൂർ) തോമാശ്ലീഹ കപ്പലിറങ്ങി. AD -72-ൽ മൈലാപ്പൂരിൽ കുന്തംകൊണ്ടുള്ള കുത്തേറ്റു മരിച്ചു. കബറിടം അവിടെ സ്ഥിതി ചെയ്യുന്നു. സിറിയയിലെ എഡേസയിലേക്കും പിന്നീട്, ഇറ്റലി ഓർത്തോണയിലേക്കു ഭൗതിക ശരീരം കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.

സുറിയാനി ക്രിസ്ത്യാനികൾ എന്ന പേരു വരാൻ കാരണം ആരാധനയ്ക്ക് സുറിയാനി ഭാഷ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്. നസ്രാണി മാപ്പിളമാർ എന്ന പേരു ലഭിച്ചത് ചേരമാൻ പെരുമാൾ കൊടുത്ത ഒരു പദവിയാണ്. ചേരന്മാരെ കുറിച്ച് പ്ലിനി, പെരിപ്ലസ് എന്നിവര്‍ എ.ഡി. ഒന്നാം നൂറ്റാണ്ടിലും ടോളമി രണ്ടാം നൂറ്റാണ്ടിലും ഗ്രീക്ക് സഞ്ചാരി മെഗസ്തീനാസ് നാലാം നൂറ്റാണ്ടിലും പരാമര്‍ശിച്ചിട്ടുണ്ട്.

തരിസാപ്പള്ളി ശാസനങ്ങൾ - ചേര ചക്രവർത്തിയായിരുന്ന സ്ഥാണു രവി പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ച അയ്യനടികൾ തിരുവടികൾ 849-ൽ പേർഷ്യയിൽനിന്ന് കുടിയേറിയ പുരോഹിതനായ മാർ സാപ്രൊ ഈശോയുടെ പേരിൽ തരിസാപ്പള്ളി (കൊല്ലം) അനുവദിച്ച് എഴുതിക്കൊടുത്ത അവകാശങ്ങൾ ആകുന്നു ഇത്.

BC-566 മുതല്‍ AD-250 വരെയായിരുന്നു സംഘകാലം. സംഘകാലത്തിന്റെ ആദ്യകാലം മുതൽ AD- 10-12 നൂറ്റാണ്ടുവരെ തിരുവല്ല മുതൽ നാഗർകോവിൽ വരെ ആയ് രാജവംശം ഭരിച്ചിരുന്നു.

ഗ്രീക്ക് ഭൗമ ശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമി ( AD -200) പ്രസ്താവിച്ചത്-

"പമ്പ മുതൽ കന്യാകുമാരി വരെ ആയ് രാജഭരണം വ്യാപിച്ചിരുവെന്ന്"

നാഞ്ചിനാട് എന്ന ദക്ഷിണ തിരുവിതാംകൂർ ആയ് ഭാഗമായി.
ദക്ഷിണേന്ത്യയിലെ ഒരു തദ്ദേശ ദ്രാവിഡ കുലത്തിൽ പെട്ടവരാണ് ആയ് രാജവംശം.
ആയ് എന്ന പദം വന്നത് അയർ എന്ന തമിഴ് വാക്കിൽ നിന്ന്. അർഥം - ആട്ടിടയൻ.

റവ.ഫാ. കൂട്ടുങ്ങൽ ഗീവർഗീസ് റമ്പാൻ എൺപതു വർഷങ്ങൾക്കു മുൻപ് അരപ്പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ നാഗർകോവിൽ നിന്നും 20 കി.മീറ്ററും തക്കലയിൽ നിന്ന് 2 കി.മീ.
തിരുവട്ടാർ തിങ്കൾ നഗർ റോഡിനു സമീപം അരപ്പള്ളി സ്ഥിതി ചെയ്യുന്നു. അരപ്പള്ളിയില്‍- ഈസ്റ്റർ കഴിഞ്ഞുള്ള പുതുഞായർ ആകുന്നു പ്രധാന പെരുന്നാൾ ആലോഷം.

History of saint Thomas, Kerala visit, arappally, church formation, establishment, evidence, India visit, digital online reading, free ebooks,

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍