Posts

Showing posts from August, 2025

(1107) എങ്ങനെ 10 ലീറ്റർ വെള്ളം സംഭരിക്കും?

  രാമുവിന് രണ്ട് ബക്കറ്റുണ്ട്. ഒന്നാമത്തെ ബക്കറ്റിൽ 7 ലീറ്റർ വെള്ളം കൊള്ളും. രണ്ടാമത്തെ ബക്കറ്റ് 4 ലീറ്റർ വെള്ളം സംഭരിക്കും. ബക്കറ്റിൽ 7, 4 എന്നീ അളവുകൾ മാത്രമേ എഴുതിയിട്ടുള്ളൂ. എന്നാൽ, രാമുവിന് 10 ലീറ്റർ വെള്ളം സംഭരിക്കണം. വെള്ളം കമഴ്ത്തി കളയാം. വീണ്ടും വെള്ളം പിടിക്കാം. അതേസമയം, വേറെ പാത്രങ്ങൾ പാടില്ല. അളവുപാത്രവും പറ്റില്ല. ചോദ്യം: എങ്ങനെ രാമു 10 ലീറ്റർ വെള്ളം കൃത്യമായി സംഭരിക്കും? ഉത്തരം: ആദ്യം 7 ലീറ്റർ ബക്കറ്റിൽ നിറയെ വെള്ളം എടുക്കണം. എന്നിട്ട്, അതിൽ നിന്നും 4 വെള്ളം കൊള്ളുന്ന രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിച്ച് മുഴുവൻ നിറയ്ക്കണം. അപ്പോൾ ഒന്നാമത്തെ ബക്കറ്റിൽ 3 ലിറ്റർ മാത്രം. പിന്നീട്, രണ്ടാമത്തെ ബക്കറ്റിലെ 4 ലീറ്റർ വെള്ളം മറിച്ചുകളയുക. എന്നിട്ട്, ഒന്നാമത്തെ ബക്കറ്റിലെ മിച്ചമുള്ള 3 ലീറ്റർ രണ്ടാമത്തെ ബക്കറ്റിലേക്ക് ഒഴിക്കുക. പിന്നെ, ഒന്നാമത്തെ ബക്കറ്റിൽ മുഴുവൻ വെള്ളം 7 ലീറ്റർ പിടിക്കുക. അങ്ങനെ 7 + 3 = 10 ലീറ്റർ! Written by Binoy Thomas, Malayalam eBooks - 1107- IQ Test- 64, PDF- https://drive.google.com/file/d/1PeJU6tXEtXObJWh1lp9O3g5Wr1C9WogA/view?usp=drivesdk

(1106) വേറിട്ട ജോലി!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ആശ്രമം ഉണ്ടായിരുന്നു. അവിടെ ഗുരുജിക്ക് ആറ് ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരു ദിവസം, ഗുരു അവരോടു പറഞ്ഞു -"ആശ്രമത്തിലെ അടുക്കളയിൽ വിറക് തീർന്നിരിക്കുന്നു. ഓരോ ആളും ഒരു കെട്ട് ഉണക്ക വിറക് കാട്ടിൽ പോയി ശേഖരിച്ചു വരിക" അവർ അഞ്ചുപേരും കാട്ടിലൂടെ നടന്ന് വിറക് എടുത്തു കൊണ്ടിരുന്നു. എന്നാൽ, രാമു എന്നു പേരുള്ള ശിഷ്യൻ ഗുരുവിൻ്റെ പ്രീതി പിടിച്ചു പറ്റാനായി വിറക് ഒടിച്ച് തുല്യ അളവിലാക്കി ഭംഗിയായി അടുക്കി കെട്ടി. മാത്രമല്ല, പെട്ടെന്ന് കത്തുന്നതും നല്ല ചൂടു കിട്ടുന്നതുമായ മരത്തിൻ്റെ കമ്പുകൾ മാത്രം തിരഞ്ഞെടുത്തിരുന്നു. അവർ ആശ്രമത്തിലെത്തി ഗുരുവിനെ വിറകു കെട്ടുകൾ കാണിച്ചു. ഏറെ പ്രതീക്ഷയോടെ രാമു തൻ്റെ വിറക് മുന്നിലേക്ക് നീക്കി വച്ചിട്ടും ഗുരു യാതൊന്നും പറഞ്ഞില്ല. രാമു കുറച്ചു കഴിഞ്ഞ് പിറുപിറുത്തു - "മറ്റുള്ളവരേക്കാൾ എത്രയോ നന്നായിട്ടാണ് ഞാൻ ആ കാര്യം ചെയ്തത്. ഗുരു അത് ഗൗനിച്ചതേയില്ല" അവൻ്റെ മുഖം മ്ലാനമായി. അടുത്ത ദിവസം, പൂജയ്ക്കുള്ള പൂക്കൾ കാട്ടിൽ നിന്നും കൊണ്ടുവരാൻ അവരെ പറഞ്ഞു വിട്ടു. രാമു ഇത്തവണ അമിത ശ്രദ്ധ കൊടുക്കാതെ കിട്ടിയ പൂക്കൾ പറിച്ചു നടക്കുന്ന...

(1105) പ്രാവിൻ്റെ തെറ്റ്!

  ഒരിക്കൽ, രാമു ചന്തയിൽ പോയി മടങ്ങുന്ന സമയം. അയാൾ ക്ഷീണിതൻ ആയിരുന്നു. അതിനാൽ, ഒരു വലിയ മരത്തിനു കീഴിൽ ചാരിയിരുന്ന് അയാൾ ഉറങ്ങിപ്പോയി. ആ മരത്തിൻ്റെ മുകളിലുള്ള ശിഖരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു മരംകൊത്തി അതിനു താഴെയുള്ള ഉണക്ക ശിഖരത്തിൽ വന്നിരുന്നു. ആ ഉണങ്ങിയ കമ്പിനുള്ളിലെ പ്രാണിയെ തിന്നാൻ വേണ്ടി മരം കൊത്തി ആഞ്ഞു കൊത്തിയപ്പോൾ ഒരു ഉണങ്ങിയ കമ്പ് ഒടിഞ്ഞ് രാമുവിൻ്റെ തലയിൽ വീണു. ആ നിമിഷത്തിൽ മരംകൊത്തി പറന്നുപോയി. രാമു ഉണർന്ന് ദേഷ്യത്തോടെ നോക്കിയപ്പോൾ കണ്ട പ്രാവിനെ ആ കമ്പ് എറിഞ്ഞു താഴെ വീഴ്ത്തി. മരംകൊത്തിയാണ് കമ്പ് വീഴിച്ചതെന്ന് പ്രാവ് പറഞ്ഞപ്പോൾ രാമു പറഞ്ഞു -"എങ്കിലും നീ ഇവിടെ ഒരു തെറ്റ് ചെയ്തു " ചോദ്യം: എന്താണ് പ്രാവ് ചെയ്ത തെറ്റ്? ഉത്തരം: മരംകൊത്തിയുടെ സാമീപ്യം ദോഷം വരുത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ് പ്രാവ് പറന്നു പോകണമായിരുന്നു! Written by Binoy Thomas, Malayalam eBooks- 1105- IQ Test - 63, PDF- https://drive.google.com/file/d/1H_eZSqZitKYIjIXJz2EKECttBHPVQtBt/view?usp=drivesdk

(1104) ജ്യോൽസ്യൻ രക്ഷപെട്ടത് എങ്ങനെ?

  ജ്യോൽസ്യൻ പറയുന്ന പ്രവചന സത്യങ്ങൾ കേട്ട് മന്ത്രിമാർക്ക് വിരോധമായി. ജ്യോൽസ്യനെ കുറിച്ച് ഏഷണികൾ പലതും രാജാവിനോട് അവർ പറഞ്ഞു. അതെല്ലാം വിശ്വസിച്ച് രാജാവ് ജ്യോൽസ്യനെ വധിക്കാനുള്ള സൂത്രം കണ്ടു പിടിച്ചു. ജ്യോൽസ്യനോട് രാജാവ് ചോദിച്ചു - " നീ കള്ള ജ്യോൽസ്യനാണോ എന്ന് തിരിച്ചറിയാൻ ഒരു പ്രവചനം നടത്തണം" "നീ എന്നാണ് മരിക്കുക?" ഉടൻ, ജ്യോൽസ്യൻ ഞെട്ടി! കാരണം, ഏതെങ്കിലും ഒരു ദിവസം പറഞ്ഞാൽ അതിനു മുൻപ് വധിക്കും. ഉടൻ മരിക്കുമെന്ന് പറഞ്ഞാൽ പിന്നീട് കൊല്ലും. രണ്ടു തരം പ്രവചനവും തെറ്റിയെന്നു പറഞ്ഞ് രാജാവ് കൊല്ലും. പക്ഷേ, ബുദ്ധിമാനായ ജ്യോൽസ്യൻ ഒരു ദിവസം പ്രവചിച്ചു. രാജാവ് തോൽവി സമ്മതിച്ച് അയാളെ വെറുതെ വിട്ടു. ചോദ്യം: ഏതാണ് ആ ദിവസം ? ഉത്തരം: രാജാവ് മരിക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം. കൊന്നാൽ അടുത്ത ദിവസം ഈ പ്രവചനം ശരിയാകുമോ എന്ന് രാജാവ് ഭയപ്പെട്ടു. Written by Binoy Thomas, Malayalam eBooks-1104 - IQ Test- 62, PDF- https://drive.google.com/file/d/1k7yASgsI9fsNubqtYADVEXdJAdP4vj2R/view?usp=drivesdk

(1103) ഏതാണ് ശരിയായ വഴി?

  ഒരു യുക്തി പരീക്ഷ! ഒരിക്കൽ രാജാവും മന്ത്രിമാരും കൂടി കാട്ടിലൂടെ കുതിരപ്പുറത്ത് വേട്ടയ്ക്കു പോയി. പക്ഷേ, തിരികെ കുതിരപ്പുറത്ത് വന്നപ്പോൾ അവർ വന്ന വഴി മൂന്നായി തിരിയുന്ന ഒരു സ്ഥലമെത്തി. അതിൽ, ഒരു വഴി കൊട്ടാരത്തിലേക്ക് പോകുന്ന മാർഗ്ഗമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ, ഏതു വഴിയാണ് ശരിയായ വഴിയെന്ന് അറിയാതെ അവർ ആശയക്കുഴപ്പത്തിലായി. അപ്പോൾ ഒരു കുട്ടി അതുവഴി വന്നു. രാജാവ് ചോദിച്ചു - "ഏതു വഴിയാണ് കൊട്ടാരത്തിലേക്ക് പോകുന്നത്?" അവൻ പറഞ്ഞു - "ഒന്നും പോകില്ല" രാജാവ് ദേഷ്യപ്പെട്ടപ്പോൾ അവൻ അങ്ങനെ പറയാനുള്ള കാരണവും പറഞ്ഞു. രാജാവ് അവനു സമ്മാനവും കൊടുത്തു. ചോദ്യം: എന്താണ് കുട്ടി അങ്ങനെ പറയാനുള്ള കാരണം? ഉത്തരം - "ഒരു വഴിയും കൊട്ടാരത്തിലേക്കു പോകില്ല. അതിന് നിങ്ങൾത്തന്നെ നടന്നു പോകണം" Written by Binoy Thomas, Malayalam eBooks-1103-IQ Test- 61, PDF- https://drive.google.com/file/d/1o_u_bHULBJgSIp2N9sw8ykLHp4ndyQ3F/view?usp=drivesdk

(1102) കരിങ്കണ്ണൻ!

  ഒരിക്കൽ, രാജാവിൻ്റെ മുന്നിൽ മന്ത്രിമാർ ഒരു പരാതിയുമായി എത്തി. കരിങ്കണ്ണൻ എന്നു പേരുള്ള ഒരാളെ കുറിച്ചായിരുന്നു അത്. ആ മനുഷ്യനെ കണ്ടിട്ട് ഒരു കാര്യത്തിനു പോയാൽ പലതരം ദുരിതവും നഷ്ടവും സംഭവിക്കുമത്രെ! അതിനാൽ അയാളെ നാടുകടത്തണം. അല്ലെങ്കിൽ തടവറയിൽ ഇടണം. ഇതായിരുന്നു ആവശ്യം. രാജാവ് കരിങ്കണ്ണനെ വിളിപ്പിച്ചു. ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. രാജാവിൻ്റെ അടുത്ത മുറിയിൽ അവനെ താമസിപ്പിച്ചു. വെളുപ്പിനെ മറ്റാരും കാണാതെ രാജാവ് കരിങ്കണ്ണനെ കണി കണ്ടു. കരിങ്കണ്ണനെ പറഞ്ഞു വിട്ട ശേഷം രാജാവ് കൊട്ടാരമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ കാലിൽ തേങ്ങ വീണു വിരൽ ചതഞ്ഞു. ഉടൻ, അന്നു തന്നെ വൈകുന്നേരം അഞ്ചു മണിക്ക് അവന് വധ ശിക്ഷ വിധിച്ചു. ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി ഇതറിഞ്ഞ് രാജാവിനോട് ഒരു കാര്യം പറഞ്ഞപ്പോൾ രാജാവ് കരിങ്കണ്ണനെ വിട്ടയച്ചു. ചോദ്യം: മന്ത്രി എന്തായിരുന്നു പറഞ്ഞത്? ഉത്തരം: രാജാവ് അവനെ കണ്ടപ്പോൾ വിരൽ ചതഞ്ഞു. അതേസമയം, രാജാവിനെ കണി കണ്ട അവന് വധശിക്ഷയും. ഇവിടെ വലിയ കരിങ്കണ്ണൻ രാജാവാണ്. Written by Binoy Thomas, Malayalam eBooks-1102-IQ Test- 60, PDF- https://drive.google.c...

(1101) മകൻ്റെ ബുദ്ധി?

  ഒരു ബുദ്ധി പരീക്ഷ! അപ്പനും മകനും താമസിച്ചിരുന്ന വീട്. രാവിലെ ഏറെ നേരം ഉറങ്ങുന്ന മകൻ്റെ ദുശ്ശീലം കളയാൻ അപ്പൻ പറഞ്ഞു -"ഒരിക്കൽ, ഞാൻ അകലെയുള്ള ചന്തയിൽ നിന്നും തിരികെ വരുമ്പോൾ കയ്യിൽ റാന്തൽ വിളക്ക് ഉണ്ടായിരുന്നു. വഴിയിലെങ്ങും യാതൊന്നും കിടപ്പില്ലായിരുന്നു. അർദ്ധരാത്രിയിൽ ഞാൻ വീട്ടിലെത്തി. പിന്നെ, പുലർച്ചെ നാലര മണി സമയത്ത് ദൂരെയുള്ള കല്യാണത്തിനായി അതേ വഴിയിലൂടെ നടന്നപ്പോൾ 100 സ്വർണ്ണ നാണയങ്ങൾ അടങ്ങുന്ന കിഴി കിട്ടി. അതിനാൽ, നിനക്കും പുലർച്ചെ നടന്നാൽ ഇതുപോലെ സൗഭാഗ്യം കിട്ടും" പക്ഷേ, ഇതു കേട്ടപ്പോൾ മകൻ ഒരു കാര്യം പറഞ്ഞു. അപ്പൻ തോൽവി സമ്മതിച്ചു. മകൻ കിടന്നുറങ്ങി. ചോദ്യം: എന്താണ് മകൻ പറഞ്ഞത്? ഉത്തരം: പുലർച്ചെ നടന്നപ്പോൾ അപ്പനു സൗഭാഗ്യം കിട്ടി. അതേസമയം, മറ്റൊരാൾ പുലർച്ചെ നടന്നപ്പോൾ ആ കിഴി നഷ്ടപ്പെട്ട ദുരിതമാണ് സംഭവിച്ചത്! Written by Binoy Thomas / Malayalam eBooks-1101- IQ Test- 59, PDF- https://drive.google.com/file/d/13_LRo-y-GL-gt1MknYYXHlBdEdifkg5T/view?usp=drivesdk

(1100) പ്രഫ. എം.കെ. സാനുമാഷ്

  മലയാള സാഹിത്യത്തിലെ മഹത്തായ വ്യക്തിത്വമായിരുന്നു പ്രഫ. എം.കെ. സാനു എന്ന സാനുമാഷിൻ്റേത്. കുട്ടിക്കാലം മുതൽക്ക് ശ്രീനാരായണ ഗുരുവും കുമാരനാശാനും അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. അതിനാൽത്തന്നെ, മിക്കവാറും ചുണ്ടിൽ വിരിയുന്നത് കുമാരനാശാൻ്റെ 'നളിനി' എന്ന കവിതയിലെ വരികളായിരുന്നു - "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ" അതായത് - അന്യരുടെ ജീവന് ഉപകരിക്കും വിധത്തിൽ സ്വന്തം ജീവിതത്തെ ധന്യമാക്കുന്നവരാണ് വിവേകികൾ എന്ന വാക്കുകൾ സാനുമാഷിൻ്റെ ജീവിതത്തിൽ സാർഥകമായി. എന്നാൽ, ഈ കവിതാ ശകലത്തെ പ്രയോഗിച്ചപ്പോൾ അധ്യാപകൻ്റെ പരിഹാസവും ഒരിക്കൽ സാനുവിന് നേരിടേണ്ടി വന്നു. സാനു, സ്കൂൾ വിദ്യാർഥിയായി പഠിക്കുന്ന കാലത്ത് ഒരു അധ്യാപകൻ ക്ലാസ്സിലെത്തി. ഓരോ വിദ്യാർഥിയും ഭാവിയിൽ ആരായിത്തീരണം എന്ന് ഒരു കടലാസിൽ എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. മറ്റു കുട്ടികൾ വലിയ ജോലികൾ എഴുതിയപ്പോൾ സാനു എഴുതിയത് മുകളിൽ കൊടുത്തിരിക്കുന്ന കവിതാശകലമായിരുന്നു. അത് ക്ലാസ്സിൽ ഉച്ചത്തിൽ വായിച്ച് ആ അധ്യാപകൻ പരിഹസിച്ചു. എങ്കിലും സാനു തൻ്റെ ജീവിതശൈലിയിൽ യാതൊരു മാറ്റവും വരുത്തിയില്ല. മറ്റൊരിക്കൽ, സ്കൂൾ കാലത്ത് ഒരു പ്രസ...

(1099) വയൽ കിളികൾ!

  ഒരു കാലത്ത്, സിൽബാരിപുരം ദേശമാകെ കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. പച്ചപ്പരവതാനി വിരിച്ച പോലുള്ള നെൽവയലുകളും സാധാരണമായിരുന്നു. കോസലപുരം ദേശത്തു നിന്നും രാവുണ്ണി ഇവിടേക്ക് കുടിയേറി. അയാൾ കുറെ കൃഷിയിടങ്ങൾ വാങ്ങിച്ച് സ്വന്തമായി നെൽകൃഷി ആരംഭിച്ചു. പരിചയക്കുറവ് ഉണ്ടെങ്കിലും അത് അയാൾ വകവെച്ചില്ല. ആദ്യ വർഷം, ശരാശരി വിളവ് ലഭിച്ചു. രണ്ടാം വർഷം നെല്ലിൻ്റെ അളവു കുറച്ചു കുറഞ്ഞു. അവിടെങ്ങും വയൽകിളികളുടെ ശല്യം ഉള്ളതായി അദ്ദേഹം മനസ്സിലാക്കി.  "തൻ്റെ നെല്ലു കുറയാൻ കാരണം ഇവറ്റകളാണ്. എല്ലാത്തിനെയും ഈ പ്രദേശത്തു നിന്നും ഓടിക്കണം" അടുത്ത കൃഷിയിറക്കി നെൽകതിർ ഉണ്ടായപ്പോൾ രാവുണ്ണി പടക്കം പൊട്ടിച്ച് കിളികളെ അകറ്റി. വല വിരിച്ച് ഒരെണ്ണത്തിനെ പിടിച്ച് നീളമുള്ള കമ്പിൽ അതിനെ കെട്ടിയിട്ടു. കർശനമായി അയാൾ നോക്കിയപ്പോൾ കിളികൾ അവിടം ഒഴിവാക്കി വേറെ പാടങ്ങളിലേക്കു പോയി. അടുത്ത വിളവെടുപ്പു കഴിഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ നെല്ലളവ് മാത്രമേ കിട്ടിയുള്ളൂ. അയാൾ വല്ലാത്ത ആശയക്കുഴപ്പത്തിലായി. പ്രശ്നപരിഹാരമായി ആ ദേശത്തെ ഒരു മികച്ച കർഷകനെ രാവുണ്ണി സന്ദർശിച്ചു കാര്യങ്ങൾ വിശദീകരിച്ചു. അന്നേരം കർഷകൻ പറഞ്ഞു -"രാവുണ്ണീ, വിളവ...

(1098) സൽക്കാരം!

  പണ്ടുപണ്ട്, രാവുണ്ണി എന്നു പേരായ ഒരു കച്ചവടക്കാരൻ സിൽബാരിപുരം ദേശത്തുണ്ടായിരുന്നു. അയാളുടെ ഭൃത്യനായി കേശവൻ എന്നൊരാൾ ആ തറവാട്ടിൽ ജീവിച്ചു പോന്നു. ഒരിക്കൽ, രാവുണ്ണിയുടെ കച്ചവടത്തിൽ അപ്രതീക്ഷിതമായി വലിയ ലാഭം കിട്ടി. അന്നേരം, അയാൾ കേശവനെ വിളിച്ചു പറഞ്ഞു -"എടാ, എന്നെ സ്നേഹിക്കുന്നവരെ നീ വിളിച്ചു കൂട്ടണം. അവർക്കായി വളരെ കേമമായി ഒരു സൽക്കാരവും സദ്യയും കൊടുക്കണം" ഉടൻ, കേശവൻ വീടിനു മുൻവശത്തുള്ള വഴിയിലിറങ്ങി വിളിച്ചു കൂവി - "അയ്യോ! ആരെങ്കിലും ഓടി വരണേ! തറവാടിനു തീ പിടിച്ചേ!" അയലത്തുള്ളവർ പലരും ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ആരും അതു ഗൗനിച്ചില്ല. എന്നാൽ, ചില വഴിപോക്കരും ഏതാനും പരിചയക്കാരും മാത്രം ഓടി മുറ്റത്തു വന്നു! അന്നേരം, വാതിൽ തുറന്ന് രാവുണ്ണി ഇറങ്ങിവന്നു. അപ്പോൾ, കേശവൻ, മുതലാളിയോടു പറഞ്ഞു -"അങ്ങ്, എന്നോടു പറഞ്ഞത് സ്നേഹമുള്ളവരെ മാത്രം വിളിച്ചാൽ മതിയെന്നാണ്.  അതുകൊണ്ടാണ് ആപത്തിൽ എത്ര പേർ വരുമെന്ന് അറിയാൻ ഞാൻ ഇങ്ങനെ വഴിയിലിറങ്ങി വിളിച്ചു കൂവിയത്!" അന്നേരം, രാവുണ്ണി അതിനെ അനുകൂലിച്ചു - "ശരിയാണ്. ആപത്തിൽ സഹായിക്കാൻ വരുന്നവരാണ് നമ്മുടെ സ്നേഹിതർ" അവരെ...

(1097) യുവാക്കളുടെ ശല്യം!

  ഒരിക്കൽ, കൃഷിക്കാരനും ഭാര്യയ്ക്കും പനി പിടിച്ചെങ്കിലും കച്ചവടത്തിനായി ചന്തയിലേക്കു നടക്കുന്ന സമയം. വയ്യാത്തതിനാൽ അവർ കയ്യിലൊന്നും എടുക്കാതെ കഴുതപ്പുറത്ത് നിറയെ ചാക്കുകൾ വച്ചിട്ടുണ്ടായിരുന്നു. ആൽമരച്ചുവട്ടിലെ യുവാക്കൾ അതു നോക്കി പറഞ്ഞു -"നോക്കൂ. ആ സാധുമൃഗത്തെ സഹായിക്കാനായി ഒരു ചുമടുപോലും അവർ എടുക്കുന്നില്ല" രണ്ടാം ദിവസം, ഭാര്യയുടെ കാലിൽ മുള്ള് തറച്ചതിനാൽ ഭാര്യ നടക്കാതെ കഴുതപ്പുറത്ത് ഇരുന്ന് പോകുന്നതു കണ്ടപ്പോൾ യുവാക്കൾ പറഞ്ഞത് - "ഭാര്യയെ കഴുതപ്പുറത്ത് ഇരുത്തിയിട്ട് ചുമടുമായി നടക്കുന്ന നാണംകെട്ടവൻ" മൂന്നാം ദിവസം നടുവേദന കാരണം കർഷകൻ കഴുതപ്പുറത്ത് കയറി ഭാര്യ ചുമടുമായി നടന്നു. യുവാക്കൾ അതിനും കുറ്റം കണ്ടു പിടിച്ചു - "അവൻ എന്തൊരു ക്രൂരനാണ്? പാവം ഭാര്യയെ ചുമടുമായി നടത്തുന്നു" നാലാം ദിവസം കഴുതയ്ക്കു സുഖമില്ലാതായി. ഇടയ്‌ക്ക് വിശ്രമം കൊടുത്ത് വെറുതെ നടത്തി. ചുമടുകൾ എല്ലാം രണ്ടു പേരും കൂടി ചുമന്നപ്പോൾ യുവാക്കൾ പറഞ്ഞു -"പമ്പര വിഡ്ഢികൾ! കഴുതയെ വെറുതെ നടത്തുന്നു" അന്നു രാത്രി കഴുതയ്ക്കു രോഗം കലശലായി മരണപ്പെട്ടു.  അഞ്ചാം ദിവസം, രാവിലെ കഴുതയില്ലാതെ അവർ രണ്ടു പ...

(1096) കടപ്പാടിൻ്റെ കണക്ക്!

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യമാകെ ഘോരവനമായിരുന്നു. എല്ലാത്തരം മൃഗങ്ങളും ധാരാളമായി അവിടെ പാർത്തിരുന്നു. ഒരു ദിവസം, നിലത്തു കിടന്ന ഒരു പഴമെടുത്ത് കരിങ്കുരങ്ങൻ ആർത്തിയോടെ കഴിക്കുന്ന സമയം. പെട്ടെന്ന്, പതുങ്ങി വന്ന സിംഹം അവൻ്റെ മേൽ ചാടി വീണു! പക്ഷേ, കുരങ്ങൻ തലനാരിഴയ്ക്കു രക്ഷപ്പെട്ട് അടുത്ത മരത്തിലെ വള്ളിയിൽ ചാടിപ്പിടിച്ച് മുകളിലെത്തി. മുകളിലെത്തിയ കുരങ്ങൻ ഞെട്ടി! ഒരു കാട്ടുവാസി തേൻ ശേഖരിക്കാനായി ശിഖരത്തിൽ കെട്ടിയ മരവള്ളിയായിരുന്നു അത്. അയാൾ തേൻ ശേഖരിക്കുകയാണ്. അന്നേരം, താഴെ നിരാശയോടെ സിംഹം, മുകളിലേക്ക് നോക്കി നിൽക്കുകയാണ്. സിംഹം കുറച്ചു നേരം ആലോചിച്ചപ്പോൾ കുരങ്ങൻ്റെ ഇറച്ചിയേക്കാൾ രുചിയാണ് മനുഷ്യന്. അന്നേരം സിംഹം സൂത്രം പ്രയോഗിച്ചു - "എടാ, കരിങ്കുരങ്ങാ, നിൻ്റെ വംശം മുഴുവൻ നശിപ്പിക്കുന്ന മനുഷ്യനാണ് അവൻ. കരിങ്കുരങ്ങ് രസായനം ഉണ്ടാക്കി അവൻ കച്ചവടം ചെയ്യുന്നവനാണ്. അതിനാൽ അവനെ കടിച്ചു മാന്തി താഴെയിടുക" എന്നാൽ, കുരങ്ങൻ അതു കേട്ട ഭാവം നടിച്ചില്ല. അപ്പോൾ, സിംഹം അടവു മാറ്റി - ''ഹേയ്, മനുഷ്യാ, നിനക്ക് കരിങ്കുരങ്ങനെ വേണ്ടെങ്കിൽ അതിനെ വലിച്ചു താഴെയിട്. എനിക്ക് വല്ലാതെ വിശക്കുന്നു...

(1095) ഹോജയുടെ റൊട്ടി!

  ഒരിക്കൽ, ഹോജയും രണ്ടു കൂട്ടുകാരും കൂടി ഒരു യാത്ര പോകുകയായിരുന്നു. അവരുടെ യാത്രക്കിടയിൽ കയ്യിലെ ഭക്ഷണമെല്ലാം തീർന്നു. മാത്രമല്ല, അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനിടെ, അത്താഴത്തിനുള്ള ആഹാരമില്ലാതെ അവർ മൂവരും കുഴങ്ങി. ഒടുവിൽ, ഒരു വഴിപോക്കൻ സാമാന്യം വലിയ ഒരു റൊട്ടി അവർക്കു കൊടുത്തു. അവർ അതുമായി വലിയ മരച്ചുവട്ടിൽ ഇരുന്നു. അപ്പോൾ പുതിയ ഒരു പ്രശ്നമുദിച്ചു. ആരാണ് അതു കഴിക്കുക? കൂടുതൽ വിശപ്പ് മൂവരും ഉന്നയിച്ചു. മൂന്നായി പങ്കിടാനുള്ള ക്ഷമയും ഇല്ലായിരുന്നു. തർക്കത്തിൻ്റെ നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് തോന്നിയതിനാൽ ഒരാൾ പറഞ്ഞു -"ഇന്നു രാത്രി ഉറങ്ങിക്കഴിഞ്ഞ് ആരാണോ ഏറ്റവും നല്ല സ്വപ്നം കാണുന്നത് അയാൾക്ക് സമ്മാനമായി ഈ റൊട്ടി കൊടുക്കും" മൂന്നു പേർക്കും അതു സ്വീകാര്യമായി. കാരണം, സ്വപ്നമെന്നു പറഞ്ഞ് ആരെയും പറ്റിക്കാനുള്ള കള്ളം പറയുകയും ചെയ്യാം. ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ ഒന്നാമൻ പറഞ്ഞു -"ഞാൻ അള്ളാഹുവിനെ സ്വപ്നം കണ്ടു" രണ്ടാമൻ പറഞ്ഞു -"ഞാൻ അള്ളാഹുവിൻ്റെ സ്വർഗ്ഗീയ സിംഹാസനത്തിൽ ഇരിക്കുന്നതായി സ്വപ്നം കണ്ടു" അന്നേരം ഹോജ പറഞ്ഞു -"എനിക്ക് അള്ളാഹു പ്രത്യക്ഷപ്പെട്ടു പറഞ്...

(1094) ധ്യാനത്തിൻ്റെ ആവശ്യം?

"യോഗ ചിത്ത വൃത്തി നിരോധ" എന്നുള്ള യോഗയുടെ നിർവചനം പലരെയും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. ചിത്ത വൃത്തികളെ നിരോധിക്കുന്നതാണ് യോഗ എന്നു പറഞ്ഞാൽ മനസ്സിലെ മുഴുവൻ ചിന്തകളെയും മാറ്റണമെന്നല്ല. മനസ്സിൻ്റെ ക്രമരഹിതമായ അസ്വാഭാവികമായ അല്ലെങ്കിൽ ദോഷകരമായ ചിന്തകളെ ഒഴിവാക്കണമെന്നാണ്. അതിന് മെഡിറ്റേഷനും പ്രാണായാമവും നല്ലതാണ്. യോഗാസനത്തിൽ പോലും മുനിമാരുടെ ശ്രദ്ധ പോകാതിരിക്കാൻ വൃക്ഷാസനം നിൽക്കുമായിരുന്നു. അന്നേരം ബാലൻസ് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കുമ്പോൾ മറ്റുള്ള വിഷമ ചിന്തകൾ മാറും. മന്ത്രജപങ്ങളും പ്രാർഥനകളുമെല്ലാം ഇങ്ങനെ നെഗറ്റീവ് ചിന്തകളെ മാറ്റാൻ ഉപയോഗിക്കാം. പഴമ്പുരാണം എന്നു തോന്നുമെങ്കിലും യാതൊരു സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇല്ലാത്ത പണ്ടുകാലത്ത് മുനിമാർ /യോഗികൾ ഒരുപാട് നല്ല അറിവുകൾ തന്നിട്ടു പോയി. ഇതേ കാര്യങ്ങൾ വിദേശികൾ ശാസ്ത്രീയമായി തെളിയിക്കുമ്പോൾ അത് Super സയൻസായി മാറുന്നു! ഒന്നാമതായി മനസ്സ് ആകെ കുഴപ്പത്തിലായി കഴിഞ്ഞല്ല മെഡിറ്റേഷൻ പരിശീലിക്കേണ്ടത്. കാരണം ആ സമയത്ത് മനസ്സിനെ അതിനു വഴങ്ങിത്തരില്ല. അതിനാൽ നമ്മുടെ സുഖപ്രദമായ അവസ്ഥയിൽ ഏറ്റവും ഇണങ്ങുന്ന ഒരെണ്ണം നമ്മുടെ കയ്യിൽ Stock ഉണ്ടാകണം. ര...

(1093) ഹോജയുടെ ഉറക്കം!

  ഹോജ കുട്ടിയായിരുന്ന കാലം. ബാല്യകാലത്തും തമാശയും തർക്കുത്തരവുമെല്ലാം കുട്ടിഹോജോയുടെ നേരമ്പോക്കുകൾ ആയിരുന്നു. ആ ദേശത്ത്, പ്രഭാതത്തിൽ മൂടിപ്പുതച്ച് ഉറങ്ങാൻ പറ്റിയ സുഖമുള്ള തണുപ്പ് ഹോജയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാൽ, രാവിലെ വൈകി എണീറ്റു വരുന്ന രീതി ഹോജയുടെ പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം, രാവിലെ കിടന്നുറങ്ങുന്ന അവൻ്റെ അരികെ അപ്പൻ വന്നു വിളിച്ചു. അവൻ മടിയോടെ കട്ടിലിൽ എണീറ്റിരുന്നു. അന്നേരം അയാൾ പറഞ്ഞു -"മോനെ, രാവിലെ ഇങ്ങനെ വൈകി എണീറ്റാൽ യാതൊരു സൗഭാഗ്യവും നമുക്കു കിട്ടില്ല" അവൻ ചോദിച്ചു - "എന്തു കിട്ടുമെന്നാണ് അപ്പൻ പറയുന്നത്?" അന്നേരം, അദ്ദേഹം പറഞ്ഞു -"ഞാൻ പണ്ട് ഒരു രാത്രി ചന്തയിൽ പോയി മടങ്ങി വരികയായിരുന്നു. അപ്പോൾ വഴിയിൽ വിലപിടിച്ചതായ യാതൊന്നും കിടക്കുന്നത് കണ്ടില്ല. എന്നാൽ, അന്നു പുലർച്ചെ, ആ വഴിയിലൂടെ എനിക്ക് പോകേണ്ടതായ കാര്യമുണ്ടായിരുന്നു. അപ്പോൾ എനിക്ക് 100 നാണയങ്ങൾ ഉള്ള പണക്കിഴി വഴിയിൽ കിടന്നു കിട്ടി. നീ പറയൂ.. അത് രാവിലെ എണീറ്റപ്പോൾ കിട്ടിയ സൗഭാഗ്യമല്ലേ?" അന്നേരം, ഹോജ പൊട്ടിച്ചിരിച്ചു - "അങ്ങനെയെങ്കിൽ അതിനു മുൻപ് പുലർച്ചെ നടന്ന...

(1092) സൗജന്യം എന്ന പ്രശ്നം!

  പണ്ട്, സിൽബാരിപുരം ദേശത്ത് ഭൂരിഭാഗം വീടുകളിലും പട്ടിണി അനുഭവപ്പെട്ടിരുന്നു. പണികൾക്ക് കുറഞ്ഞ കൂലി മാത്രമായിരുന്നു കിട്ടിയിരുന്നത്. മാത്രമല്ല, പ്രധാന കൃഷിയിടങ്ങളെല്ലാം രാജകൊട്ടാരത്തിൻ്റെ അധികാരത്തിലാണ്. മറ്റുള്ളവ ഏതാനും ജന്മിമാരുടെ സ്വന്തമായിരുന്നു. കൂലിവേലകൾ ചെയ്തിരുന്ന രാമുവിന് ദാരിദ്ര്യമായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്. നാലു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമായിരുന്നു അത്. ഊണു കഴിക്കുമ്പോൾ മീനും ഇറച്ചിയും ഒന്നും ഉണ്ടാകാറില്ല. മുളകു പൊട്ടിച്ചതും ചമ്മന്തിയുമൊക്കെയാവും സ്ഥിരമായ കറികൾ. മീൻ കച്ചവടക്കാരനായ അയൽവാസി ചീരൻ്റെ പറമ്പിൽ മിക്കവാറും ദിവസങ്ങളിൽ രാമുവിന് പണികൾ കിട്ടാറുണ്ട്. ഒരിക്കൽ ചീരൻ, രാമുവിനോടു പറഞ്ഞു -"ഞാൻ ഒരാഴ്ച ഇവിടെയുണ്ടാകില്ല. എൻ്റെ പണിക്കാരനാകും മീൻകട നോക്കുക. വിറ്റുപോകാതെ മിച്ചം വരുന്ന മീനുകൾ നിനക്കു വീട്ടിലേക്ക് കൊണ്ടുപോകാം" മുതലാളിയുടെ വാക്കുകൾ അനുസരിക്കുന്ന ശീലമായിരുന്നു രാമുവിൻ്റേത്. ഈ കാര്യം ഭാര്യയോടും കുട്ടികളോടും പറഞ്ഞപ്പോൾ അവർക്ക് ഏറെ സന്തോഷമായി. ഭാര്യ പറഞ്ഞു -"മീൻകറി കഴിച്ച കാലം മറന്നു!" പക്ഷേ, രാമു ഒന്നും മിണ്ടിയില്ല.  ചീരൻ പറഞ്ഞതു പോലെ ...