(1094) ധ്യാനത്തിൻ്റെ ആവശ്യം?
"യോഗ ചിത്ത വൃത്തി നിരോധ" എന്നുള്ള യോഗയുടെ നിർവചനം പലരെയും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. ചിത്ത വൃത്തികളെ നിരോധിക്കുന്നതാണ് യോഗ എന്നു പറഞ്ഞാൽ മനസ്സിലെ മുഴുവൻ ചിന്തകളെയും മാറ്റണമെന്നല്ല.
മനസ്സിൻ്റെ ക്രമരഹിതമായ അസ്വാഭാവികമായ അല്ലെങ്കിൽ ദോഷകരമായ ചിന്തകളെ ഒഴിവാക്കണമെന്നാണ്. അതിന് മെഡിറ്റേഷനും പ്രാണായാമവും നല്ലതാണ്. യോഗാസനത്തിൽ പോലും മുനിമാരുടെ ശ്രദ്ധ പോകാതിരിക്കാൻ വൃക്ഷാസനം നിൽക്കുമായിരുന്നു. അന്നേരം ബാലൻസ് ചെയ്യുന്നതിൽ ശ്രദ്ധ കൊടുക്കുമ്പോൾ മറ്റുള്ള വിഷമ ചിന്തകൾ മാറും.
മന്ത്രജപങ്ങളും പ്രാർഥനകളുമെല്ലാം ഇങ്ങനെ നെഗറ്റീവ് ചിന്തകളെ മാറ്റാൻ ഉപയോഗിക്കാം.
പഴമ്പുരാണം എന്നു തോന്നുമെങ്കിലും യാതൊരു സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇല്ലാത്ത പണ്ടുകാലത്ത് മുനിമാർ /യോഗികൾ ഒരുപാട് നല്ല അറിവുകൾ തന്നിട്ടു പോയി. ഇതേ കാര്യങ്ങൾ വിദേശികൾ ശാസ്ത്രീയമായി തെളിയിക്കുമ്പോൾ അത് Super സയൻസായി മാറുന്നു!
ഒന്നാമതായി മനസ്സ് ആകെ കുഴപ്പത്തിലായി കഴിഞ്ഞല്ല മെഡിറ്റേഷൻ പരിശീലിക്കേണ്ടത്. കാരണം ആ സമയത്ത് മനസ്സിനെ അതിനു വഴങ്ങിത്തരില്ല.
അതിനാൽ നമ്മുടെ സുഖപ്രദമായ അവസ്ഥയിൽ ഏറ്റവും ഇണങ്ങുന്ന ഒരെണ്ണം നമ്മുടെ കയ്യിൽ Stock ഉണ്ടാകണം.
രണ്ടാമത് - മെഡിറ്റേഷൻ ഫലിക്കണമെങ്കിൽ നാം ഒരുങ്ങണം. അതായത് ഒരു വശത്ത് നിരന്തരമായി പാപങ്ങളും ദോഷങ്ങളും ചെയ്തു കൂട്ടിക്കൊണ്ട് മറുവശത്ത് മെഡിറ്റേഷൻ ഫലിക്കില്ല. കാരണം ഉപബോധമനസ്സിൽ ചീത്ത കാര്യങ്ങളുടെ പ്രതികരണം നടക്കുന്നുണ്ട്.
Mantra meditation പലതരമുണ്ടെങ്കിലും ഒരേ വാക്ക് ആവർത്തിക്കുമ്പോൾ മനസ്സ് മറ്റുള്ള ചിന്തകളെ മാറ്റി വിടുന്നു. പക്ഷേ, ചിലർക്ക് അതുപോലും ഒരു തരം ശ്വാസംമുട്ടിക്കലായി പെട്ടെന്ന് കണ്ണു തുറന്ന് നിർത്തുന്നവരുണ്ട്.
പ്രാണായാമത്തെ meditation പോലെ അനുഭവിക്കാൻ Alternate nostril Pranayama നല്ലതാണ്. പക്ഷേ, ഹൃദയമിടിപ്പ് കുറഞ്ഞവരും BP കുറഞ്ഞവരും ചെയ്യരുത്.
ഏറ്റവും നല്ല പ്രകൃതിദത്ത മെഡിറ്റേഷൻ - ഉറക്കമാണ്!
7 മണിക്കൂർ 15 മിനിറ്റ് മികച്ചതാണ്.
സന്തോഷത്തിൻ്റെ ദീർഘകാല അനുഭവമാണ് ആനന്ദം. ആനന്ദം അനുഭവിക്കുന്നത് meditation പോലെ തന്നെയാണ്.
നല്ല ഉറക്കം അനുഭവിക്കുന്ന ആളിന് മെഡിറ്റേഷൻ ചെയ്ത് മനസ്സ് നന്നാക്കണമെന്നില്ല. ഉറക്കമെന്നത് സങ്കീർണമായ പ്രക്രിയയാണ്. ആ സമയത്ത് മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു. ക്രമീകരിക്കുന്നു. അനേകം hormones, neuro transmitters, enzymes, catalysts തുടങ്ങിയവ ക്രമീകരിക്കപ്പെടുന്നു ഉൽപാദിപ്പിക്കുന്നു. അതായത് അടുത്ത പകലിൻ്റെ mood നന്നായി നിർത്തും.
ദുസ്വപ്നങ്ങൾ കാണുന്നത്, കിടന്നാൽ പത്തു മിനിറ്റിനകം ഉറക്കം വരാത്തത്,
പിച്ചു പേയും ഉറക്കത്തിൽ പറയുന്നത്,
ഉറക്കത്തിനിടയിൽ പല്ലിറുമ്മുന്നത്, വികൃതമായ മുഖ വ്യത്യാസങ്ങൾ, ഞെട്ടൽ, ഉറക്കത്തിന് തടസ്സം വന്ന് ഇടയ്ക്ക് എണീറ്റ് ഇരിക്കുന്നത്... എന്നിങ്ങനെ അനേകം കാര്യങ്ങൾ സുഖ നിദ്രയ്ക്കു തടസ്സമായി വരുന്നുണ്ടെങ്കിൽ Meditation വഴി കുറച്ചൊക്കെ ക്രമീകരിക്കാം.
മനസ്സിൻ്റെ ആരോഗ്യത്തിൽ ഉറക്കം സുപ്രധാനമാണ്. എന്തെങ്കിലും ദുശ്ശീലമോ അപകർഷമോ കുറ്റബോധമോ പകയോ അസൂയയോ അഹങ്കാരമോ ഉറക്കത്തിനു തടസ്സമായാൽ ആ കാരണം കണ്ടുപിടിച്ച് സാധിക്കുമെങ്കിൽ നശിപ്പിക്കണം.
മെഡിറ്റേഷൻ എന്തിന്?
ഏറ്റവും കൂടുതൽ ആളുകൾ - മനസ്സിൻ്റെ പ്രതികൂല അവസ്ഥകളിൽ meditation ഉപയോഗിക്കുന്നു. ചെറിയ പ്രശ്നങ്ങളെ മറി കടക്കാം. ഇവിടെ ആളും തരവും പ്രശ്നവും അനുസരിച്ച് പ്രയോജനപ്പെടാം, ഇല്ലായിരിക്കാം.
മറ്റൊരു വിഭാഗം ആളുകൾ - അറിവിനായും ജീവിതം കൂടുതൽ മെച്ചപ്പെടാനും സ്വയം അറിയാനും ലക്ഷ്യങ്ങൾ നേടാനും ഗവേഷണ അറിവിനായും കൗതുകമായും ഹോബിയായും.
മൂന്നാമത്തെ കൂട്ടർ - സന്യാസികൾ, ഏകാകികൾ, മുനിമാർ എന്നിങ്ങനെ യോഗയെ ജീവിതമായി കണ്ട് ഗൗരവമേറിയ meditation വഴി Samadhi നേടാൻ.
Written by Binoy Thomas, Malayalam eBooks - 1094 - Yoga Stories - 33, PDF-https://drive.google.com/file/d/1st8nEUAYFFUiKLcwhthkBOczL1OgpizE/view?usp=drivesdk
Comments