Posts

Showing posts from February, 2026

(1211) നാടോടിയുടെ ആട്!

  സിൽബാരിപുരം രാജ്യത്തിൽ ചെറുതും വലുതുമായ പാറക്കെട്ടുകളും കുന്നിൻ ചെരിവുകളുമെല്ലാം ഉണ്ടായിരുന്നു. അവിടെ കുന്നിൻ ചെരിവിലൂടെയും പാറക്കെട്ടുകൾക്കിടയിലെയും തീറ്റികൾ തിന്നാൻ കോലാടുകൾ നടക്കുന്നത് പതിവാണ്. മാത്രമല്ല, കാട്ടിൽ നിന്നും കുറുക്കന്മാർ താഴ്‌വാരത്തിലൂടെ വരുമ്പോഴും ആടുകൾ അതിവേഗം ഉയരമേറിയ മലമടക്കുകളിലേക്ക് ചാടിക്കയറി രക്ഷപ്പെടും. ഒരിക്കൽ, ഒരു നാടോടി ആ നാട്ടിലെത്തി. ചെങ്കുത്തായ പാറമേൽ പിടിച്ചു കയറുന്ന കോലാടുകളെ നോക്കി അവൻ പറഞ്ഞു - "ഒരെണ്ണത്തിനെ ഇണക്കി വളർത്താൻ കിട്ടിയിരുന്നെങ്കിൽ?" അത്തരം കോലാടുകൾക്ക് ഇഷ്ടമുള്ള ഇലകൾ തിന്നാൻ കൊടുത്തപ്പോൾ ഒരു കോലാട് നാടോടിയോടു ഇണക്കം കാട്ടി. അന്നേരം, മറ്റുള്ള ആടുകൾ ശകാരിച്ചു - "നമുക്ക് തീറ്റി തേടാൻ മനുഷ്യൻ്റെ ആവശ്യമെന്തിനാണ്?" പക്ഷേ, ആ കോലാട് അത് കേട്ട മട്ടു കാട്ടാതെ പിറുപിറുത്തു - "ഈ മനുഷ്യൻ നല്ലവനാണ്. എനിക്ക് ഒട്ടും അധ്വാനിക്കാതെ നല്ല തീറ്റി കിട്ടുമല്ലോ'' അങ്ങനെ കുറെ മാസങ്ങൾ കടന്നുപോയി. അതിനിടയിൽ കോലാട് തടിയനായി മാറിയിരുന്നു. അത് കുന്നും പാറക്കെട്ടും കയറുന്നതു മറന്നു. എങ്കിലും നാടോടി എപ്പോഴും ആടിൻ്റെ കൂടെ ഉള്ളതിനാൽ കുറുക...

(1210) കയ്യടി!

  സിൽബാരിപുരം ദേശമാകെ ഒരു കാലത്ത് വെള്ളക്കെട്ടുകൾ നിറഞ്ഞ പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ കൊതുകുകൾ വല്ലാതെ പെരുകിയ സ്ഥലമാണ്. അതിനാൽ, കൊതുകുശല്യം കാരണം നാട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. കൊതുകുകൾക്കും പ്രത്യേകം സംഘങ്ങൾ ഉണ്ടായിരുന്നു. അത്തരം ഒരു സംഘം നാണുവിൻ്റെ വീടിനു മുന്നിലെ വെള്ളക്കെട്ടിൽ താവളമടിച്ചു. മുട്ടകൾ വിരിഞ്ഞ് കുഞ്ഞൻകൊതുകുകൾ പുറത്തിറങ്ങാൻ തുടങ്ങിയ സമയമായിരുന്നു അത്. അന്നേരം, അവരുടെ നേതാവ് ഉച്ചത്തിൽ പറഞ്ഞു -"നിങ്ങൾ ആദ്യമായി വേട്ടയ്ക്ക് ഇറങ്ങുകയാണ്. ഈ വീട്ടിലെ ആളുകളുടെ രക്തം കുടിക്കാൻ പോകുമ്പോൾ നല്ലതു പോലെ ശ്രദ്ധിക്കണം. കാരണം അവർ ക്രൂരന്മാരാണ്. നമ്മളെ അവർ ശത്രുക്കളായിട്ടാണു കാണുന്നത്" അപ്പോൾ ഒരു കൊതുക് പറഞ്ഞു -"ഞാൻ ആദ്യം പോയി കുടിച്ചിട്ടു വരാം. അതുകഴിഞ്ഞ് മറ്റുള്ളവർ വന്നാൽ മതി " അങ്ങനെ ആ വീട്ടിലേക്ക് ആദ്യമായി കുഞ്ഞൻകൊതുക് പറന്നു കയറി. എന്നാൽ, കുറച്ചു കഴിഞ്ഞ് വളരെ സന്തോഷത്തോടെ അവൻ മടങ്ങി വന്ന് നേതാവിനോടു പറഞ്ഞു -"അങ്ങ് പറഞ്ഞതു തെറ്റാണ്. മനുഷ്യർക്ക് നമ്മളോടു വലിയ സ്നേഹമാണ്. എൻ്റെ മൂളിപ്പാട്ട് കേട്ടയുടൻ, അവരെല്ലാം കൈ കൊട്ടി എന്നെ പ്രോത്സാഹിപ്പിക...

(1209) കുടങ്ങൾ പറഞ്ഞ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ആശ്രമത്തിലെ ഗുരുജിക്ക് നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു.പല അവസരങ്ങളിലായി രാജാവും ജന്മിമാരും ഗുരുവിന് സമ്മാനങ്ങൾ നൽകുന്നതു പതിവായിരുന്നു. ഒരു സ്വർണം പൂശിയ കുടവും വെള്ളികുടവും ചെമ്പുകുടവും മൺകുടവും സമ്മാനങ്ങൾക്കിടയിൽ ഇരിപ്പുണ്ടായിരുന്നു. ഒരു ദിവസം - ആ മുറി വൃത്തിയാക്കാൻ വന്ന 4 ശിഷ്യന്മാർ ഈ കുടങ്ങൾ വൃത്തിയാക്കുന്ന വേളയിൽ കുടങ്ങളേക്കുറിച്ച് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. ക്രമേണ പലതും പറഞ്ഞ് ശിഷ്യന്മാർ ദേഷ്യപ്പെടാൻ തുടങ്ങി. ഇതു കേട്ടുകൊണ്ട് ഗുരു അങ്ങോട്ടു വന്ന് അവരോടു പറഞ്ഞു - ''ഇന്ന് നിങ്ങൾ ദൂരെയുള്ള തടാകത്തിൽ നിന്നും ഈ നാല് കുടങ്ങളിൽ വെള്ളം കൊണ്ടുവരിക. ഇഷ്ടമുള്ള കുടം നിങ്ങൾ നാലു പേർക്കും എടുക്കാം" ഗുരു പോയപ്പോൾ സ്വർണ്ണം പൂശിയ കുടത്തിനായിരുന്നു നാലു പേരും വാശി പിടിച്ചത്. ഏറ്റവും കരുത്തൻ മറ്റുള്ളവരെ ഭയപ്പെടുത്തി അത് സ്വന്തമാക്കി. പിന്നെ, വെള്ളിക്കുടം രണ്ടാമൻ പിടിച്ചു വലിച്ച് മേടിച്ചു. മൂന്നാമന് ചെമ്പു കുടവും കിട്ടി. നാലാമൻ നിരാശയോടെ മൺകുടവുമായി നടക്കാൻ തുടങ്ങി. നടന്ന വഴിയിൽ സ്വർണ്ണക്കുടവും വെള്ളിക്കുടവും ഉണ്ടായിരുന്ന രണ്ടു പേരും അഹങ്കാരത്തിലായിരുന്നു. എന്ന...

(1208) വഴിയിലെ നാണയങ്ങൾ!

  പണ്ട്, സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലമായിരുന്നു അത് . ഒരിക്കൽ, ഉറ്റ ചങ്ങാതികളായ ചീരനും സോമുവും കൂടി ചന്തയിലേക്കു പോയ സമയത്ത് ഇലകൾക്കിടയിൽ ഒരു തുണിക്കിഴി വീണു കിടന്നതു ശ്രദ്ധിച്ചത് സോമു ആയിരുന്നു. അവൻ പെട്ടെന്ന് അതെടുത്തു. പക്ഷേ, ചീരൻ പേടിച്ചു നിന്ന സമയത്ത് സോമു തുറന്നു നോക്കി. അവൻ പറഞ്ഞു -"ദേ, നോക്കടാ, ഇതിൽ നിറയെ സ്വർണനാണയങ്ങളാണ് " ഉടൻ, ചീരൻ പറഞ്ഞു -"ഹാവൂ! നമ്മുടെ ദാരിദ്ര്യമെല്ലാം ഇതോടെ തീർന്നു. നേർ പകുതി എനിക്കു തരൂ" എന്നാൽ, സോമുവിൻ്റെ മറുപടി മറ്റൊരു വിധത്തിലായിരുന്നു - "ഇത് എടുത്തത് ഞാനാണ്. അതിനാൽ ഇത് എൻ്റെ മാത്രം നാണയങ്ങളാണ്. ഒരെണ്ണം പോലും നിനക്കു തരില്ല. വീട്ടിൽ ചെന്ന് അത്യാവശ്യം വേണ്ട പാണ്ടക്കെട്ട് എടുത്ത് ഞാൻ കോസലപുരത്തേക്ക് രക്ഷപെടുകയാണ് " പിന്നെ, ചീരൻ യാതൊന്നും മിണ്ടിയില്ല. ചീരൻ ചന്തയിലേക്കു നടന്നു. സോമു വേഗത്തിൽ വീട്ടിലേക്കും. വീട്ടിലെത്തിയ സോമു പാണ്ഡക്കെട്ടുമായി കോസലപുരം ലക്ഷ്യമാക്കി നടപ്പുതുടങ്ങിയിരുന്നു. ഇതേ സമയം, കൊട്ടാരഭടന്മാർ നാണയം തപ്പി നാടെങ്ങും നടക്കുകയായിരുന്നു. കൊട്ടാരത്തിൻ്റെ ചന്തയിലെ പണപ്പിരിവ് ആയിരുന്നു...

(1207) ചാട്ട മൽസരം!

  പണ്ട്, സിൽബാരിപുരം ദേശത്ത് മനോഹരമായ ഒരു തടാകം ഉണ്ടായിരുന്നു. അവിടെ ഒരു തടാകത്തിനു വേണ്ടിയ സകല ജീവികളും ഉണ്ടായിരുന്നു. മുതലകൾക്ക് ഇഷ്ടം പോലെ മീനുകളും തിന്നാൻ കിട്ടുന്നുണ്ട്. ഒരു ദിവസം, രണ്ട് തവളകൾ തടാകത്തിൽ ഉന്തിനിൽക്കുന്ന ചെറിയ പാറയിൽ ഇരിക്കുകയായിരുന്നു. അന്നേരം, അവിടെ നീന്തി നടക്കുന്ന ചെറുമീൻ ഒന്നാമത്തെ തവളയെ നോക്കി പറഞ്ഞു - "നീയാണ് ഏറ്റവും നീളത്തിൽ പറന്നു ചാടി വെള്ളത്തിലൂടെ പോകുന്നത്. മറ്റു തവളകൾക്ക് നിൻ്റെ കഴിവില്ല" ഇതു പറഞ്ഞിട്ട് മീൻ പോയെങ്കിലും രണ്ടാമന് അത് ഇഷ്ടമായില്ല. അവൻ പറഞ്ഞു -"ആ മീൻ പറഞ്ഞത് വെറും വങ്കത്തരമാണ്. എൻ്റെ ചാട്ടം അത് കണ്ടിട്ടില്ല" കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ രണ്ടും വലിയ വഴക്കായി. ഇതെല്ലാം ശ്രദ്ധിച്ച് ഒരു മുതല വെള്ളത്തിൽ കിടപ്പുണ്ടായിരുന്നു. മുതല ഈ കാര്യത്തിൽ ഇടപെട്ടു - "നിങ്ങൾ പരസ്പരം വഴക്കിടാതെ മൽസരിച്ച് വിജയി ആരാണെന്ന് തീരുമാനിക്കൂ" അത് രണ്ട് തവളകൾക്കും സ്വീകാര്യമായി. അവർ ഒരുമിച്ച് പാറപ്പുറത്തു നിന്ന് താഴെ വെള്ളത്തിലേക്ക് ചാടാൻ മുതല പറഞ്ഞു. തവളകൾ പരമാവധി ശക്തിയെടുത്ത് മൽസരബുദ്ധി മാത്രം മനസ്സിൽ ഓർത്ത് ചാടി. പറന്നു വരുന്ന രണ്ട് തവളക...

(1206) എലിയും പുലിയും!

  പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യമാകെ കാടായിരുന്നു. പിന്നീട്, കാട് വെട്ടിത്തെളിച്ച് ചില സ്ഥലങ്ങളിൽ മാത്രമായി ആളുകൾ താമസിച്ചു തുടങ്ങി. അവരിൽ, ഒരു ദിവ്യഗുരുവും ഉണ്ടായിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ ഒരു ദിവസം - ഗുരു മരത്തണലിൽ ധ്യാനിക്കുകയായിരുന്നു. അന്നേരം, ഒരു പരുന്ത് എലിയെ റാഞ്ചിയെടുത്ത്  പറക്കുന്നതിനിടയിൽ എലി ശക്തമായി കുതറിയപ്പോൾ കാലിലെ പിടിവിട്ട് താഴേക്കു പതിച്ചു. ഗുരുവിൻ്റെ മടിയിലാണ് എലി വന്നു വീണത്. ഗുരു അതിന് ആഹാരം കൊടുത്ത് വളർത്തി. ആശ്രമത്തിലെ നല്ല ജീവിതം എലി ആസ്വദിച്ചു വളരുന്ന കാലം. ഒരു ദിവസം അയലത്തെ പൂച്ച ഈ എലിയെ ഓടിച്ച് പിടിക്കാൻ നോക്കിയപ്പോൾ രക്ഷയ്ക്കായി ഗുരുവിൻ്റെ മുന്നിലേക്ക് അത് ഓടിവന്നു. ഗുരുവിനോട് എലി പറഞ്ഞു - "ആ പൂച്ച എൻ്റെ ജീവനു ഭീഷണിയാാണ്. ഞാൻ പല തവണ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അതുകൊണ്ട് പൂച്ചയെ പേടിച്ചുള്ള ഈ ജീവിതംതന്നെ എനിക്കു മടുത്തിരിക്കുന്നു. എന്നെ ഒരു പൂച്ചയായാക്കി മാറ്റണം" ഗുരു ഒരു മന്ത്രം ചൊല്ലിയ നിമിഷത്തിൽ എലി പൂച്ചയായി മാറി. പിന്നീട് അയലത്തെ പൂച്ചയെ പേടിക്കേണ്ടി വന്നില്ല. എന്നാൽ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ രാത്രിയിൽ ഒരു പുലി കാട്ടിൽ നിന്നും നാ...

(1205) ഭൃത്യൻ്റെ ബുദ്ധി!

  ഒരിക്കൽ സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. സ്വന്തം തെറ്റ് സമ്മതിക്കാത്ത പ്രകൃതമായിരുന്നു രാജാവിൻ്റേത്. വളരെ പ്രധാനപ്പെട്ട ആളുകൾ ആരെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അതൊക്കെ എങ്ങനെയെങ്കിലും മറികടക്കാൻ നോക്കുകയും ചെയ്യും. ഒരു ദിവസം, രാജാവ് രാജ്ഞിയുമായി സംസാരിച്ചിരുന്ന സമയത്ത് അവൾ പറഞ്ഞു -"അങ്ങേയ്ക്ക് വല്ലാത്ത വായ്നാറ്റമുണ്ട്. കൊട്ടാര വൈദ്യനെ കണ്ട് എന്തെങ്കിലും മരുന്നു വാങ്ങണം" ഉടൻ, മേശപ്പുറത്ത് ഇരിക്കുന്ന ഒരു വടിയെടുത്ത് ഭാര്യയെ തല്ലാൻ തോന്നിയെങ്കിലും രാജാവ് അടക്കം പാലിച്ചു. അയാൾ പറഞ്ഞു -"വായ്നാറ്റമുള്ളതായി  എനിക്കു തോന്നുന്നില്ല. ഒരു കാര്യം ചെയ്യാം. നമുക്ക് ഇവിടെ നിൽക്കുന്ന മൂന്ന് ഭൃത്യന്മാരോടു ചോദിക്കാം" രാജാവ് ഒന്നാമത്തെ ഭൃത്യനോടു ചോദിച്ചു - "ഞാൻ ഊതുമ്പോൾ നാറ്റം ഉണ്ടോയെന്ന് നീ പറയുക" രാജാവ് അവൻ്റെ അടുത്തുവന്ന് ഊതിയപ്പോൾ അവൻ പറഞ്ഞു -" രാജാവേ, നല്ലതുപോലെ ദുർഗന്ധമുണ്ട് " ഉടൻ, രാജാവിന് ദേഷ്യമായി. മേശപ്പുറത്ത് ഇരുന്ന വടിയെടുത്ത് അവനെ തല്ലിയോടിച്ചു. ഇതുകണ്ട്, മറ്റു രണ്ടു ഭൃത്യന്മാരും ഭയന്നു വിറച്ചു! രാജാവ് രണ്ടാമനെ വിളി...

(1204) കുറുക്കൻകുഞ്ഞും സിംഹ കുട്ടികളും!

 പണ്ട്, സിൽബാരിപുരം കാട്ടിൽ സിംഹവും സിംഹിയും നാലു സിംഹ കുട്ടികളും കഴിഞ്ഞു വരുന്ന കാലം. ഒരു ദിവസം, സിംഹം വേട്ടയ്ക്കിറങ്ങി. അതിനിടയിൽ അവിടെ ഒരു കുറുക്കൻ്റെ മാളത്തിനടുത്തായി സിംഹം പതുങ്ങി നിന്നു. കുറുക്കനും അതിൻ്റെ കുട്ടിയും കൂടി മാളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സിംഹം പറന്നു ചാടി! എന്നാൽ, വലിയ കുറുക്കനെ കിട്ടിയില്ല. പകരം, കുറുക്കൻ്റെ കുഞ്ഞിനെയാണ് കിട്ടിയത്. സിംഹം അതുമായി തൻ്റെ കുടുംബത്തിനു തീറ്റി കൊടുക്കാനായി വന്നു. അന്നേരം, സിംഹി പറഞ്ഞു -"ഈ കുറുക്കൻകുഞ്ഞിനെ തിന്നരുത്. അത് ഇവിടെ നമ്മുടെ കുട്ടികളുടെ കൂടെ കളിച്ചു വളരട്ടെ!" സിംഹത്തിനും അത് സമ്മതമായി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറുക്കൻ കുട്ടിയും സിംഹ കുട്ടികളും നല്ല ചങ്ങാതികളായി. ഒരു ദിവസം, ഇങ്ങനെ കളിച്ചു കൊണ്ടിരുന്ന സമയത്ത് അതുവഴി ഒരു കാട്ടാന വന്നു. കുറുക്കൻ കുഞ്ഞ് ആനയെ ഭയന്ന് നിലവിളിച്ചു - "കൂട്ടുകാരേ, ആന നമ്മളെ കൊല്ലാൻ വരുന്നേ! എല്ലാവരും ഓടിക്കോളൂ!" കുറുക്കൻ കുറെ ദൂരം ഓടി ഒരു മാളത്തിൽ ഒളിച്ചു. എന്നാൽ, സിംഹക്കുട്ടികൾ അതൊന്നും കാര്യമാക്കാതെ അവിടെ നിന്നു. സിംഹത്തിൻ്റെ താവളമെന്ന് മനസ്സിലാക്കിയ ആന പേടിച്ച് വേറെ വഴിയിലൂട...