(1080) പണി ചെയ്യാത്തവൻ?
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ പലതരം കൃഷിയിടങ്ങളാൽ സമ്പന്നമായിരുന്നു. അവിടെ ഏറ്റവും കൂടുതൽ കരഭൂമിയുണ്ടായിരുന്നത് ശങ്കുണ്ണി എന്ന നാടുവാഴിക്കാണ്. മാത്രമല്ല, ഏകദേശം നൂറു പേരോളം അവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. ഒരിക്കൽ, നാടുവാഴിയുടെ തോട്ടങ്ങളിൽ കൃഷികൾക്കെല്ലാം ഏതോ അജ്ഞാത രോഗം പിടിപെട്ട് വലിയ കൃഷിനാശം ഉണ്ടായി. അതോടെ നാടുവാഴിക്ക് പണിക്കാർക്കുള്ള കൂലി കൊടുക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു ദിവസം രാത്രിയിൽ പണിക്കാരുടെ കുടിലിൽ അവരുടെ നേതാവ് രഹസ്യമായി യോഗം ചേർന്നു. "കൂട്ടുകാരെ, നാടുവാഴിയുടെ കീഴിൽ ഇവിടെ നിന്നിട്ട് ഇനി യാതൊരു കാര്യവുമില്ല. കൂലി കൃത്യമായി കിട്ടുമെന്ന് തോന്നുന്നില്ല. രോഗം ബാധിച്ച തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു കഴിഞ്ഞ് പുതിയ തൈകൾ വച്ച് ഇനി എന്നാണ് നാടുവാഴിക്ക് വരുമാനമാകുന്നത്?" മറ്റുള്ള തൊഴിലാളികളും അയാളുടെ അഭിപ്രായത്തോടു യോജിച്ചു - "ശരിയാണ് അടുത്ത രാത്രിയിൽ ദൂരെയുള്ള കോസല ദേശത്തേക്ക് പോകണം" അവർ ഒരു സംഘമായി രാത്രിയിൽ നടന്നു നീങ്ങി. കുറെ ദൂരം നടന്ന് ഒരു ആലിൻചുവട്ടിൽ വിശ്രമിച്ചു. അവിടെ കിടന്നുറങ്ങിയിരുന്ന സന്യാസി ഇവരുടെ സംസാരം കേട്ട് ഉണർന്നു - "ഈ രാത്രിയിൽ...