Posts

Showing posts with the label കഥ -തെനാലിരാമന്‍കഥകള്‍

(929) തെനാലി രാമന്റെ മരണം !

  തെനാലി രാമന് വിഷ സർപ്പത്തിന്റെ കടിയേറ്റ് മരണക്കിടക്കയിലായി. ഉടൻ, രാജാവിനെ കാണണമെന്ന് അവസാന ആഗ്രഹമായി തെനാലി ഞരങ്ങി. രാജാവിനെ ദൂതൻ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇതൊക്കെ തെനാലിയുടെ സ്ഥിരം തമാശകളാണ് " തുടർന്ന്, രാജാവ് കാണാൻ പോയില്ല. തെനാലി മരിച്ചു! മരിച്ച വിവരം ഒരാൾ അറിയിച്ചപ്പോൾ വൈകിപ്പോയിരുന്നു. ശവദാഹവും കഴിഞ്ഞിരുന്നു. രാജാവ് ഈ വിവരം അറിഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചു - "എന്റെ രാമാ! പതിവുള്ള നിന്റെ ഫലിതമാണെന്നു ഞാൻ വിചാരിച്ചു പോയല്ലോ! എനിക്കു നിന്നെ കാണാൻ പറ്റിയില്ലല്ലോ!" അങ്ങനെ, തെനാലിയുടെ യുഗം അവസാനിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവും കുസൃതിയും വികൃതിയും പരീക്ഷണങ്ങളുമെല്ലാം ലോകം ഉള്ളിടത്തോളം മായാതെ നിൽക്കുകയും ചെയ്യും! Written by Binoy Thomas. Malayalam eBooks-929 - Tenali rama stories - 38. PDF - https://drive.google.com/file/d/12IZXiS443PWmjW8rIgL8QOgz04l3mdw_/view?usp=drivesdk

(928) പണപ്പെട്ടി!

  തെനാലിരാമന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കൊട്ടാരത്തിൽ നിന്നും പലപ്പോഴായി നേടിയിട്ടുണ്ടായിരുന്ന സ്വർണ്ണ നാണയങ്ങൾ ഒട്ടും നഷ്ടപ്പെടുത്താതെ വീട്ടിലെ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു ദിവസം തെനാലി ആലോചിച്ചു - "സാധാരണയായി ഒരാൾ മരിച്ചാൽ ആ സമ്പത്ത് രാജാവിന്റെ ഖജനാവിലേക്ക് ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. എന്റെ സ്വത്ത് കൊട്ടാരത്തിലേക്കു പോകുമല്ലോ?" തെനാലി ഉടൻ പെട്ടിയിലെ സ്വർണനാണയമെല്ലാം മറ്റൊരു സ്ഥലത്തോട്ടു മാറ്റി. പകരം, പെട്ടിയിൽ ചില ചെറിയ ദ്വാരങ്ങൾ ഇട്ട് അതിനുള്ളിൽ കയറി കിടന്നു. കാരണം, ശ്വാസം എടുക്കാനുളള വായു അകത്തു കയറണമല്ലോ. തെനാലിയുടെ മരണ വാർത്ത കൊട്ടാരത്തിൽ അറിയിച്ചു. ഉടൻ, പെട്ടി ഏതാനും ഭടന്മാർ വന്ന് ചുമന്നുകൊണ്ടു പോയി. രാജാവ് വലിയ ദുഃഖത്തോടെ പെട്ടി തുറന്നപ്പോൾ തെനാലി അതിൽ കിടക്കുന്നു! ഉടൻ, രാജാവിനോട് തെനാലി പറഞ്ഞു - "എന്റെ സമ്പാദ്യം മുഴുവനും നഷ്ടപ്പെടുമെന്ന് ഓർത്തപ്പോൾ അതിൽ കയറി കിടന്നതാണ്" തെനാലി പറഞ്ഞതിന്റെ പൊരുൾ രാജാവിനു പിടികിട്ടി, അന്നുമുതൽ, സ്വത്ത് ഖജനാവിലേക്ക് എടുക്കുന്നത് നിർത്തി. Written by Binoy Thomas. Malayalam eBooks-928 - Tenali -37, PDF - https...

(927) കലം കൊണ്ട് മൂടിയ മുഖം!

  കല്യാണത്തിന് വധുവായ ശാരദാംബാളിൽ നിന്നും ചെരിപ്പേറ് വാങ്ങിയ രാജാവിന് തെനാലിയോട് അനിഷ്ടം തോന്നിയിരുന്നു. അതിനാൽ, രാജാവ് കല്പിച്ചു - "എന്നെ ചതിയിൽ തോൽപ്പിച്ച തെനാലിയുടെ മുഖം ഈ കൊട്ടാര സദസ്സിൽ കണ്ടു പോകരുത്" പക്ഷേ, അടുത്ത ദർബാർ ഹാളിലെ സമ്മേളനത്തിലും തെനാലി എത്തി. പക്ഷേ, ഒരു കലം കൊണ്ട് മുഖം മൂടിയിരുന്നു. രണ്ടു ദ്വാരം മാത്രം കണ്ണ് കാണാനായി ഇട്ടിരുന്നു. അന്നേരം, സദസ്സിലുള്ളവരെല്ലാം തെനാലിയെ കോമാളിയായി കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അന്നേരം രാജാവ് രംഗപ്രവേശം ചെയ്തു. തെനാലിയെ കണ്ടപ്പോൾ രാജാവ് പറഞ്ഞു - " നീ എന്റെ കല്പന എന്തിന് ലംഘിച്ചു ?" ഉടൻ, തെനാലി പറഞ്ഞു - " രാജാവിന്റെ കല്പന ഞാൻ ലംഘിച്ചില്ല. എന്റെ മുഖം കാണാതിരിക്കാനാണ് ഈ കലം കമഴ്ത്തിയത് " എല്ലാവരും പൊട്ടിച്ചിരിച്ചു. അതിനൊപ്പം രാജാവും ചിരിച്ചു. അദ്ദേഹം, ആ കലം തെനാലിയുടെ തലയിൽ നിന്നും ഊരിയെടുത്തു! Written by Binoy Thomas, Malayalam eBooks-927- Tenali stories - 36. PDF - https://drive.google.com/file/d/1zX4eHrZtm5CFo5R7HGKe4vGtYdy_C0Dg/view?usp=drivesdk

(926) രാജാവിന് ചെരിപ്പേറ്!

  ഒരിക്കൽ, കൃഷ്ണ ദേവരായരും തെനാലിയും വെറുതെ ഓരോന്ന് സംസാരിച്ചു വരികയായിരുന്നു. അതിനിടയിൽ രാജാവ് പറഞ്ഞു - "താങ്കൾ പല പ്രാവശ്യമായി എന്നെ പറ്റിച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരിക്കലും അങ്ങനെ നടക്കില്ല" ഉടൻ, തെനാലി പറഞ്ഞു - "അടുത്ത ഒരു വർഷത്തിനുള്ളിൽ രാജാവിന്റെ മുഖത്തേക്ക് ഒരു സ്ത്രീ ചെരിപ്പെറിയും!" രാജാവ് : "എങ്കിൽ തനിക്ക് 100 സ്വർണ്ണ നാണയങ്ങൾ സമ്മാനിക്കും" രാജാവിന് മലനാട്ടിലെ പ്രഭുവിന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹമായി. വിവാഹത്തിന് കൊട്ടാരത്തിലെത്തിയപ്പോൾ തെനാലി പ്രഭുവിനോടു പറഞ്ഞു- "താലി കെട്ടിയ ശേഷം വധു ചരടിൽ കോർത്ത ചെരിപ്പുകൾ രാജാവിന്റെ മുഖത്തെറിയുന്ന ചടങ്ങുണ്ട്" കൊട്ടാരത്തിലെ രീതി അറിയാൻ വയ്യാത്ത പ്രഭു അതു സത്യമാണെന്നു വിചാരിച്ചു. കല്യാണം കഴിഞ്ഞ ഉടൻ തന്നെ അവൾ രാജാവിനെ എറിഞ്ഞു. രാജാവ് കോപിച്ചപ്പോൾ തെനാലി പറഞ്ഞു - "ഇത് മലനാട്ടിലെ ആചാരമെന്നു കരുതിയാൽ മതി" അന്നേരം, തെനാലിക്കു കൊടുത്ത വാക്ക് രാജാവ് ഓർമ്മിച്ച് ശാന്തനായി. പൊൻപണം കൊടുക്കുകയും ചെയ്തു! Written by Binoy Thomas. Malayalam eBooks - 926-Tenali stories - 35. PDF - https://drive.google.com/f...

(925) തെനാലിയുടെ പദവി?

  കൊട്ടാരത്തിലെ ബ്രാഹ്മണ പണ്ഡിതന്മാരെ തെനാലി രാമൻ വീട്ടിൽ വിളിച്ചു വരുത്തി കമ്പി കൊണ്ട് പൊള്ളിച്ചു വിട്ട സംഭവത്തിൽ അവരാകെ അസ്വസ്ഥരായിരുന്നു. രാജപുരോഹിതനോട് ആലോചിച്ചപ്പോൾ അയാൾ പറഞ്ഞു - "എന്റെയും ശത്രുവാണ് തെനാലി. അവനെ അടുത്ത രാജ പുരോഹിതൻ ആക്കാമെന്നു പറ്റിക്കണം" അവർ കൊട്ടാരത്തിൽ ഈ കാര്യം അറിയിച്ചപ്പോൾ രാജാവിനും സമ്മതമായി. കാരണം, നിലവിലുള്ള രാജ പുരോഹിതന് പ്രായമേറിയിരിക്കുന്നു. തെനാലി സമ്മതിച്ചെങ്കിലും ഇതിന്റെ ചതി മനസ്സിലാക്കാൻ പണ്ഡിത സഭയിലെ സാധു ബ്രാഹ്മണനായ സോമയാജലുവിനെ കണ്ടു. അയാൾ പറഞ്ഞു - "മുദ്ര വയ്ക്കാൻ ശരീരം പൊള്ളിക്കും. എന്നാൽ, അതു കഴിഞ്ഞ് തെനാലി വൈദീക ബ്രാഹ്മണനല്ല, നിയോഗ ബ്രാഹ്മണനെന്ന കാര്യം പറഞ്ഞ് സ്ഥാനം നിരസിക്കും" അങ്ങനെ, ആ ദിവസമെത്തി. ആദ്യം അവർ 100 സ്വർണനാണയം സമ്മാനമായി തെനാലിക്കു കൊടുത്തു. അന്നേരം, തെനാലി പറഞ്ഞു - "ഞാൻ നിയോഗീ ബ്രാഹ്മണനാണ്. ഈ സ്ഥാനം സ്വീകരിക്കുന്നത് തെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്. അതുകൊണ്ട് എനിക്കു ചെലവായ 50 നാണയം ഞാൻ എടുക്കുന്നു. ബാക്കിയുള്ള 50 നാണയം നിങ്ങൾക്കു തിരികെ തരുന്നു" അങ്ങനെ, അവരുടെ പദ്ധതി പൊളിഞ്ഞു! Written by Binoy Thom...

(924) ജ്യോൽസ്യന്റെ തോൽവി !

  കൃഷ്ണദേവരായർ തന്റെ സൈന്യവുമായി തുംഗഭദ്രാ നദിയുടെ തീരത്തെത്തി. നദി കടന്ന് ബീജാപ്പൂർ സുൽത്താനെ കീഴടക്കി സാമ്രാജ്യം വലുതാക്കാൻ പദ്ധതിയിട്ടു. അതേസമയം, സുൽത്താൻ തോൽവി മണത്തപ്പോൾ മറ്റൊരു സൂത്രം പ്രയോഗിച്ചു -ഒരു ജ്യോൽസ്യനെ വിജയനഗരത്തിലേക്ക് അയച്ച് കള്ള പ്രവചനം നടത്തി സേനയെ പിൻതിരിപ്പിക്കണം! ഉടൻ, ജ്യോൽസ്യൻ കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെത്തി. അയാൾ പ്രവചിച്ചു - "കൃഷ്ണ ദേവരായർ തുംഗഭദ്രാ നദി കടന്നാൽ മരണം ഉറപ്പ് " യുദ്ധത്തിൽ നിന്നും പിൻതിരിയണമെന്ന് ഓർത്തപ്പോൾ രാജാവ് വല്ലാത്ത ധർമ്മസങ്കടത്തിലായി. പതിവു പോലെ തെനാലി രാമന്റെ സഹായം രാജാവ് തേടി. തെനാലി പറഞ്ഞു - "എനിക്ക് തോന്നുന്നത് ആ ജ്യോൽസ്യൻ കള്ളനാണെന്നാണ്. എന്നാൽ,  പ്രതികാര നടപടികൾക്കുള്ള അധികാരം എനിക്കു തന്നാൽ ഞാൻ തെളിയിക്കാം" രാജാവ് സമ്മതിച്ചു. തെനാലി ജ്യോൽസ്യനെ സമീപിച്ചു - "അങ്ങയുടെ മരണ സമയം പ്രവചിക്കാമോ?" അയാൾ പറഞ്ഞു - "എനിക്ക് 77 വയസ്സു തികയുമ്പോൾ ഞാൻ മരിക്കും!" ഉടൻ തെനാലി പറഞ്ഞു - "അത് തെറ്റാണ്. ഇപ്പോൾ മരിക്കും" ആ നിമിഷം തെനാലി വാളെടുത്ത് കഴുത്തിനു വെട്ടി ജ്യോൽസ്യൻ മരിച്ചു. അന്നേരം, അയാളുടെ തുണിയ...

(923) ഇറച്ചി തിന്നുന്ന കുതിര!

  ഒരിക്കൽ, തെനാലിക്ക് ദൂരെ യാത്ര പോകേണ്ടി വന്നു. കുതിരപ്പുറത്തായിരുന്നു അയാളുടെ യാത്ര. പക്ഷേ, കുറെ ദേശങ്ങൾ പിന്നിട്ടപ്പോൾ വലിയ മഴ തുടങ്ങി. അത് വകവയ്ക്കാതെ കുതിരയുമായി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ തെനാലിയും കുതിരയും തണുത്തു വിറയ്ക്കാൻ തുടങ്ങി. പൊതുവേ, ആൾ താമസം കുറഞ്ഞ സ്ഥലമായിരുന്നു അത്. കുറെ മുന്നോട്ടു പോയപ്പോൾ, അവിടെ ഒരു ചായക്കട കണ്ടു. എന്നാൽ, വല്ലാത്ത തണുപ്പു കാരണം, തീ കായാൻ അടുപ്പിനു ചുറ്റും ആളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. അലമാര നിറയെ ഇറച്ചിവട നിറഞ്ഞ് ഇരിക്കുന്നതു കണ്ടു. തെനാലി കുതിരപ്പുറത്തു നിന്നും താഴെ ഇറങ്ങി ചായക്കടക്കാരനോടു പറഞ്ഞു - "എന്റെ കുതിരയ്ക്ക് തിന്നാൻ വേണ്ടി ഒരു ഇറച്ചിവട വേണം" അതു കേട്ട്, തീ കാഞ്ഞ ആളുകൾ ഞെട്ടി! അവർ പിറുപിറുത്തു - "കുതിര സസ്യഭുക്കാണ്. ഇറച്ചി തിന്നുന്ന കുതിരയെ നമുക്ക് കണ്ടിട്ടു വരാം" അവർ ആ കുതിരയുടെ ചുറ്റും കൂടി അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും തട്ടി മൂളിച്ചു. ഈ സമയം, ഒരു വടയും വാങ്ങി തെനാലി തീ കാഞ്ഞു. കുറച്ചു കഴിഞ്ഞ്, ആളുകൾ തിരികെ എത്തിയപ്പോൾ തെനാലി ശരീരം ചൂടുപിടിപ്പിച്ചിരുന്നു. അയാൾ, ചായക്കടയുടെ പുറത്തിറങ്ങി ആ വട ഒരു പട്ടിക്ക് എറ...

(916) രാജാവിന്റെ പ്രണയം

 വിജയനഗരത്തിലെ കൊട്ടാരത്തിൽ കൃഷ്ണദേവരായർ വല്ലാതെ ആശയക്കുഴപ്പത്തിലായ സമയമായിരുന്നു അത്. അന്നേരം, തെനാലിരാമൻ അവിടെയെത്തി കാര്യങ്ങൾ അന്വേഷിച്ചു. രാജാവ് അടുത്തിടെ പരിചയപ്പെട്ട ഒരു സുന്ദരിയായ യുവതിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ, ചില സ്വഭാവ ദൂഷ്യങ്ങൾ ആരൊക്കയോ അവളേക്കുറിച്ച് പറഞ്ഞത് രാജാവിനു വിവരം കിട്ടി. തെനാലിയും അതേ അഭിപ്രായം തന്നെയാണ് രാജാവിനോടു പറഞ്ഞത്. അയാൾ പറഞ്ഞു - "രാജാവേ, അങ്ങയുടെ അളവറ്റ സമ്പത്തും കൊട്ടാരത്തിലെ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ വേണ്ടി അവൾ മനപ്പൂർവ്വം രാജാവിനെ കുടുക്കിയതാണ് " ഉടൻ രാജാവ് തർക്കിച്ചു - "എങ്കിൽ, തെനാലി അതു തെളിയിച്ചാൽ ഞാൻ ഈ വിവാഹം ഉപേക്ഷിക്കാം" അനന്തരം, തെനാലി അവൾ താമസിക്കുന്ന ഗ്രാമത്തിലെ ഒരു മരച്ചുവട്ടിൽ വേഷം മാറി സന്യാസിയായി. അവൾ അതുവഴി നടന്നു പോയപ്പോൾ ഒരു സ്വർണ്ണ നാണയം കൊടുത്തിട്ട് പറഞ്ഞു - "എനിക്ക് ചന്തയിൽ നിന്നും ഏതാനും പഴങ്ങൾ വാങ്ങിത്തരാമോ?" യാതൊരു വിലയുമില്ലാത്ത പഴങ്ങൾ മേടിക്കാൻ സ്വർണനാണയം തന്ന ഈ സന്യാസി വളരെ ധനികനായിരിക്കും എന്ന് അവൾ ചിന്തിച്ചു. കുറച്ചു ദിവസങ്ങൾ ഇതുപോലെ പഴങ്ങൾ വാങ്ങി കുറെ സ്വർണനാണയങ്ങൾ അവൾ സമ്പാദി...

(915) പണ്ഡിതന്റെ തോൽവി

  ഒറീസ്സയിലെ ഒരു പണ്ഡിതൻ വിജയനഗരം കൊട്ടാരത്തിലെത്തി. അദ്ദേഹം വളരെ പ്രശസ്തനായതിനാൽ വാഗ്വാദത്തിന് ആരും മുന്നോട്ടു വന്നില്ല. കൃഷ്ണ ദേവരായർരാജാവിന് നാണക്കേടായി. സാധാരണയായി കൊട്ടാര പണ്ഡിതന്മാർ തോൽക്കുമ്പോൾ അവസാന ആശ്രയമായി രാജാവ് തെനാലിയെ വിളിക്കുന്നതു പതിവാണ്. കാരണം, തെനാലിക്ക് വളഞ്ഞ വഴിയും വികൃതിയും ചതിയും ബുദ്ധിയും യുക്തിയും എല്ലാം കൈവശമുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ തെനാലി ശ്രമിച്ചു നോക്കാമെന്ന് രാജാവിനോടു പറഞ്ഞു. അന്നു രാത്രി തികഞ്ഞ പണ്ഡിതന്റെ ഭാവത്തിൽ ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ഒരു സാധനവുമായി സന്ദർശകനായ പണ്ഡിതന്റെ മുന്നിലൂടെ നടന്നു. അയാൾ തെനാലിയോടു ചോദിച്ചു - "ഇതെന്താണ്?" തെനാലി : "തിലകാഷ്ഠ മഹിഷ ബന്ധനം എന്ന മഹാ ഗ്രന്ഥമാണ്. തർക്കശാസ്ത്രത്തിന്റെ അക്ഷയ ഖനിയാണിത്. താങ്കൾ വായിച്ചുണ്ടാകും എന്നു കരുതുന്നു'' പണ്ഡിതൻ : "അത്... എനിക്കറിയാം" തെനാലി തുടർന്നു - "എങ്കിൽ, നാളെ ഈ ഗ്രന്ഥത്തിന്റെ പണ്ഡിതന്മാരെ താങ്കളുമായി മൽസരിക്കാൻ വിളിക്കാം" പണ്ഡിതൻ പേടിച്ചു പോയി. ഒരു വിറകു വെട്ടുകാരന്റെ വേഷത്തിൽ അയാൾ അന്നു രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടി! തിലകാഷ്ഠ മഹിഷ...

(914) ഗുസ്തിക്കാരന്റെ ഒളിച്ചോട്ടം

  ദില്ലിയിലെ സുൽത്താന്റെ കീഴിൽ പരിശീലിച്ച് മികച്ച ഗുസ്തിക്കാരനെന്ന് പ്രശസ്തിയുള്ള ഒരു മല്ലൻ ഒരിക്കൽ വിജയനഗരത്തിലും എത്തി. അയാൾ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിന്റെ കീഴിലെ മിടുക്കരായ മല്ലന്മാരെ എല്ലാം അയാൾ തോൽപ്പിച്ചു. രാജാവിനു നാണക്കേടായി. ഒടുവിൽ, മല്ലനെ ഓടിക്കാനായി തെനാലിയോട് എന്തെങ്കിലും ഉപായം ഉണ്ടോ എന്ന് അഭിപ്രായം ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നായി തെനാലിരാമൻ. അന്നു രാത്രിയിൽ രഹസ്യമായി മല്ലന്റെ അടുക്കൽ തെനാലി എത്തി ചോദിച്ചു - "സംഖ്യാക്രമത്തിലുള്ള ഗുസ്തി മൽസരം അറിയാമോ?" ഉടൻ, ഗുസ്തിക്കാരൻ പകച്ചു. എങ്കിലും ജാള്യത പുറമേ കാട്ടാതെ അയാൾ പറഞ്ഞു - "എനിക്ക് ഏതു രീതിയിലും ഉള്ള ഗുസ്തികളും അറിയാം" തെനാലി പറഞ്ഞു - "ശരി, എങ്കിൽ നാളത്തെ മൽസരം സംഖ്യാ ക്രമത്തിലുള്ള ഗുസ്തിയായിരിക്കും. കൊട്ടാരത്തിലെ ഇനിയും ഗോദയിൽ ഇറങ്ങാത്ത മല്ലന്മാർ ആ രീതിയിൽ പ്രശസ്തരാണ്" അന്നു രാത്രി ഗുസ്തിക്കാരന് ഉറങ്ങാൻ കഴിഞ്ഞില്ല. പുതിയ രീതി തനിക്ക് പരിചയമില്ലാത്തതിനാൽ വേഗം കുറയാനും തോൽക്കാനും സാധ്യതയുണ്ട്. ഇതുവരെ കിട്ടിയ പൊൻനാണയങ്ങളുമായി വേഷം മാറി സ്ഥലം വിടണം. അങ്ങനെ, പുലർച്ചെ ഒരു വിറകു...

(913) പ്രസവിച്ച പാത്രങ്ങൾ!

  ഒരു ഗ്രാമത്തിലെ കുപ്രസിദ്ധനായ രത്നചന്ദ്രൻ എന്നു പേരുള്ള കൊള്ളപ്പലിശ വാങ്ങുന്നവന്റെ വിവരങ്ങൾ തെനാലിരാമന്റെ ചെവിയിലെത്തി. പലരോടും അന്വേഷിച്ചപ്പോൾ അയാൾ കൊടും ചതിയനെന്ന് മനസ്സിലായി. തെനാലി ആ നാട്ടുകാരനായ യോഗയ്യ എന്ന മനുഷ്യനെ ചില കാര്യങ്ങൾ പറഞ്ഞു കൊടുത്ത് രത്നചന്ദ്രന്റെ അടുക്കലേക്കു വിട്ടു. മൂന്നു ചെമ്പുപാത്രങ്ങൾ കടമായി ഒരാഴ്ചത്തേക്കു വാങ്ങി യോഗയ്യ വീട്ടിലേക്കു മടങ്ങി. ഒരാഴ്ച കഴിഞ്ഞ് രത്നചന്ദ്രനു മുന്നിലേക്ക് ആറ് പാത്രങ്ങളാണ് അയാൾ നിരത്തിയത്. യോഗയ്യ പറഞ്ഞു - "ഈ മൂന്നു പാത്രങ്ങൾ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളാണ് മറ്റുള്ള മൂന്നു ചെറിയ പാത്രങ്ങൾ" ഉടൻ, രത്നചന്ദ്രൻ വിചാരിച്ചു - ഈ മനുഷ്യന് ചിത്തഭ്രമമുണ്ട്. അത് ഉറപ്പിച്ചു പറഞ്ഞേക്കാം - "ങാ, ശരിയാണ്. ഞാൻ തരുമ്പോൾ ആ മൂന്നു പാത്രങ്ങളും ഗർഭിണിയായിരുന്നു" രത്നചന്ദ്രനു വലിയ സന്തോഷമായി. യോഗയ്യ വീണ്ടും തെനാലിയുടെ പക്കലെത്തി. പിന്നെയും ചില നിർദ്ദേശങ്ങൾ തെനാലി അവനു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും രത്നചന്ദ്രനു മുന്നിൽ യോഗയ്യ എത്തി - "അങ്ങ് എനിക്ക് വലിയ അഞ്ച് സ്വർണ്ണ പാത്രങ്ങൾ നൽകണം. പഴയതു പോലെ ഒരാഴ്ച കഴിഞ്ഞ് തിരികെ തരാം" അന്നേരം...

(912) മാംസം കഴിക്കാത്തവൻ!

  ഒരു ദിവസം, തെനാലിയും രാജാവും ഒരു സേവകനും കൂടി ചണ്ഡാല ഗ്രാമം കാണാൻ പോയി. സാധാരണയായി അവിടെയുള്ളവരെ വിജയനഗരത്തിൽ പ്രവേശിപ്പിക്കുകയില്ല. അതിനുള്ള പ്രധാന കാരണം, അക്കൂട്ടർ ചത്ത മാംസം ഭക്ഷിക്കും എന്ന പ്രശ്നമായിരുന്നു. യാത്രക്കിടയിൽ സേവകൻ അമർഷം പൂണ്ടു പറഞ്ഞു - "ഈ ഗ്രാമത്തിലുള്ളവരെ സമ്മതിക്കണം. എങ്ങനെയാണ് ചത്ത മാംസം കഴിക്കുന്നത്?" തെനാലി അതിനുള്ള മറുപടിയായി പറഞ്ഞു: "നമ്മൾ ആ സാഹചര്യത്തിലാണു ജീവിക്കുന്നത് എങ്കിൽ കഴിക്കാതെ പറ്റില്ല. അന്നേരം, ഞാനും കഴിച്ചു പോകും" ഉടൻ സേവകൻ അതിനെ പുച്ഛിച്ചു - "ഞാൻ ഒരിക്കലും കഴിക്കില്ല" അന്നേരം, തെനാലി രാജാവിനോടു പറഞ്ഞു - "ഇയാളുടെ വീരവാദം പൊളിക്കണം" രാജാവ് സേവകനോടു പറഞ്ഞു - " നീ ഒരാഴ്ച ഇവിടെ താമസിക്കുക. ഭക്ഷണം എങ്ങനെ നേരിടുമെന്ന് അറിയാമല്ലോ" സേവകൻ വെല്ലുവിളി ഏറ്റെടുത്തു. ചണ്ഡാല ഗ്രാമത്തിലെ പ്രധാന ഭക്ഷണം കൂവരകും ചത്ത മൃഗങ്ങളുടെ ഇറച്ചിയുമായിരുന്നു. അയാൾ അതു കഴിക്കാതെ നാലു ദിവസം പട്ടിണി കിടന്നു. ശരീരം തളർന്നു ജീവൻ പോകുമെന്ന് വന്നപ്പോൾ ഗ്രാമവാസികൾ കൊടുത്ത ഭക്ഷണം ഏതെന്നു നോക്കാതെ ആർത്തിയോടെ കഴിച്ചു! തെനാലിയുടെ ന്യായവാദത്...

(911) തത്തയുടെ ഭക്തി

  വിജയനഗരത്തിലെ കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിൽ വളരെ ഇണങ്ങി വളരുന്ന ഒരു തത്ത ഉണ്ടായിരുന്നു. ഏതു നേരവും തത്ത ഭക്തിയുള്ള വചനങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. ഇത്രയും ദൈവാശ്രയമുള്ള തത്തയെ കൃഷ്ണ ദേവരായർ വളരെ ബഹുമാനത്തോടെ ആയിരുന്നു കണ്ടിരുന്നത്. ഒരിക്കൽ, ഈ തത്തയുടെ പ്രാർഥനയെ കുറിച്ച് രാജാവ് തെനാലിയോടു സംസാരിച്ചു. തെനാലിക്ക് അതത്ര സുഖിച്ചില്ല. അയാൾ പറഞ്ഞു - " പ്രാർഥനയും നാമജപവും മറ്റും തത്തയുടെ വേലയാണ്" ഉടൻ രാജാവ് പറഞ്ഞു - "നീ തത്തയുടെ ഭക്തി കാപട്യമെന്നു തെളിയിച്ചാൽ 100 പൊൻപണം നൽകുന്നതാണ് " അടുത്ത ദിവസം,  തെനാലിയുടെ നിർദ്ദേശപ്രകാരം തത്തയുടെ കൂടിനു താഴെ ഒരു പൂച്ചയെ കെട്ടിയിട്ടു. അതുകണ്ട്, തത്ത നിലവിളിക്കാൻ തുടങ്ങി. "കുർർർ..." എന്നുള്ള ശബ്ദം ദിവസം മുഴുവനും പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഒരിക്കൽ പോലും നാമജപം ഇല്ലായിരുന്നു. തെനാലി രാജാവിനോടു പറഞ്ഞു - "പാവം തത്ത! ഒരു പൂച്ചയെ കണ്ടാൽ തീരുന്ന ഭക്തിയേ അതിനുള്ളൂ" രാജാവ് 100 സ്വർണനാണയം തെനാലിക്കു കൊടുത്തു. Written by Binoy Thomas, Malayalam eBooks-911-Tenali stories- 26, PDF - https://drive.google.com/file/d/1o3V-xdoDKZ6Vc...

(910) രാജാവും റാണിയും

  ഒരിക്കൽ, കൃഷ്ണ ദേവരായർ ഒരു കവിതയെഴുതി. സംഗതി പരമ ബോറായിരുന്നു. രാത്രിയിൽ കിടക്കാൻ നേരം റാണിയെ അതു പാടി കേൾപ്പിച്ചു. പ്രകൃതിയെ വർണ്ണിക്കുന്ന കവിത ഏറെ നേരത്തേക്ക് ഉണ്ടായിരുന്നു. അതിനിടയിൽ റാണി കോട്ടുവായ വിട്ടു. അത് രാജാവിനെ ചൊടിപ്പിച്ചു. ഉടൻ രാജാവ് അവിടെ നിന്നും ഇറങ്ങി പോന്നു. പിന്നീട് ഏതാനും ആഴ്ചകളായി കിടപ്പറയിൽ എത്തുന്നില്ലായിരുന്നു. റാണിക്ക് വല്ലാത്ത ദുഃഖം തോന്നി. തെനാലി രാമനോടു പറഞ്ഞാൽ എന്തെങ്കിലും പോംവഴി കിട്ടുമെന്ന് റാണി വിചാരിച്ചു. അങ്ങനെ, തെനാലിയോടു കാര്യങ്ങൾ പറഞ്ഞു. അടുത്ത ദിവസം, ദർബാർ ഹാളിൽ നെൽകൃഷി എങ്ങനെ കൂട്ടാമെന്നും ഭക്ഷ്യക്ഷാമം കുറയ്ക്കാമെന്നും രാജാവും മന്ത്രിമാരും പ്രധാന കൃഷിക്കാരും ചർച്ച നടത്തുകയായിരുന്നു. അവിടെ തെനാലി കടന്നു കയറി. അവൻ പറഞ്ഞു - "എന്റെ കയ്യിലുള്ള ഈ നെൽവിത്ത് വിതച്ചാൽ ഇതുവരെ കിട്ടിയിട്ടില്ലാത്ത വലിയ വിളവു കിട്ടും. പക്ഷേ, ഒരു വ്യവസ്ഥയുണ്ട് - ഒരിക്കലും കോട്ടുവായ ഇടാത്ത ആളായിരിക്കണം ഇതു വിതയ്ക്കണ്ടത്" രാജാവ് ഇടപെട്ടു - "താൻ എന്തു മണ്ടത്തരമാണ് ഈ പറയുന്നത്? ഒരിക്കലും കോട്ടു വായ ഇടാത്ത ആരും ഈ ഭൂമിയിൽ ഇല്ല" അതു പറഞ്ഞതിനൊപ്പം രാജാവ് കോട്ടു വായ...

(909) ഭടന്മാരുടെ വെട്ട്!

  തെനാലിരാമൻ രാജാവിനെ കളിയാക്കി ചിത്രം വരച്ചതിനാൽ വധശിക്ഷ നടപ്പാക്കാൻ കൃഷ്ണ ദേവരായർ ഉത്തരവിട്ടു. കാട്ടിൽ കൊണ്ടുപോയി വധിക്കാൻ രണ്ടു ഭടന്മാരെ ഏർപ്പെടുത്തി. മൂർച്ചയേറിയ ഊരിപ്പിടിച്ച വാളുമായി തെനാലിയുടെ ഇടത്തും വലത്തുമായി രണ്ടു ഭടന്മാരും നടന്നു. തെനാലിയുടെ ശത്രുക്കളായ രണ്ട് ഭടന്മാരായിരുന്നു അത്. തെനാലിയുടെ സൂത്രങ്ങൾ പരാജയപ്പെടാനായി രാജാവ് മനപ്പൂർവ്വം ഏർപ്പാട് ചെയ്തതായിരുന്നു. നടക്കുന്ന വേളയിൽ തെനാലി പലതും ആലോചിച്ചു കൊണ്ടിരുന്നു. അന്നേരം, തുംഗഭദ്രാ നദിയുടെ തീരത്തുകൂടി അവർ നടക്കുകയായിരുന്നു. പെട്ടെന്ന് തെനാലി പറഞ്ഞു - "ഞാനൊരു ശുദ്ധ ബ്രാഹ്മണനാണ്. എനിക്ക് പ്രാർഥിക്കാനുള്ള സമയമായി. ഞാൻ വെള്ളത്തിൽ മുങ്ങി രക്ഷപ്പെടുമെന്ന് നിങ്ങൾക്കു പേടി വേണ്ട. അതിനായി നിങ്ങൾ മുന്നിലും പിറകിലുമായി തൊട്ടടുത്ത് നിന്നു കൊള്ളൂ. ഞാൻ മുങ്ങാൻ നോക്കിയാൽ ആഞ്ഞു വീശി എന്റെ തല വെട്ടിക്കോളൂ!" അവർക്കു സമ്മതമായി. തെനാലി പ്രാർഥിച്ചു വെള്ളത്തിൽ നിന്നു. അതീവ ജാഗ്രതയോടെ തെനാലിയുടെ മുന്നിലും പിന്നിലും തൊട്ടടുത്ത് വാള് ഓങ്ങി രണ്ടു പേരും നിന്നു. പെട്ടെന്ന്, മിന്നൽ വേഗത്തിൽ തെനാലി വെള്ളത്തിൽ മുങ്ങി! ഉടൻ, രണ്ടു പേരും സർവ്വ ശക്...

(908) തെനാലിയുടെ ചിത്രം

 വിജയനഗരത്തിലെ രാജാവായ കൃഷ്ണ ദേവരായർ പുതിയ കൊട്ടാരം പണികഴിച്ചു. അവിടമാകെ ചുവർ ചിത്രങ്ങൾ വരച്ചു ചേർത്തു. അതു കണ്ടു കൊണ്ട് തെനാലിയും രാജാവും നടക്കുന്ന വേളയിൽ ഒരു സുന്ദരിയായ യുവതിയുടെ ചിത്രം നോക്കി അവർ നിന്നു. പുറം തിരിഞ്ഞ് ഇരിക്കുന്ന യുവതിയുടെ ചിത്രത്തിൽ മുഖം മാത്രം വരച്ചിട്ടില്ല. തെനാലി ചോദിച്ചു - "ഇതെന്താണ് രാജാവേ, ശില്പി അവളുടെ മുഖം വരയ്ക്കാൻ മറന്നു പോയതാണോ?'' രാജാവ് പരിഹസിച്ചു - "താൻ എന്തൊരു മണ്ടനാണ്? എടോ, നോക്കുന്ന ആളിന്റെ മനോധർമ്മം അനുസരിച്ച് ഏതു മുഖവും സങ്കൽപ്പിക്കാം" തെനാലി വാശിയോടെ പറഞ്ഞു - "ഞാനും ചിത്രകല പഠിക്കാൻ പോകുകയാണ്. എന്നിട്ടു വേണം ഇത്തരം അവസരങ്ങളിൽ എനിക്കു ചിത്രം വരയ്ക്കാൻ" അയാൾ ഒരു മാസം ചിത്രരചന പഠിച്ചു. തുടർന്ന്, കൊട്ടാരം വകയായുള്ള വേനൽക്കാല വസതിയുടെ ചുവരിൽ തെനാലി വരച്ചു. രാജാവും തെനാലിയും അതു വീക്ഷിക്കാൻ എത്തിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു - "എന്താടോ ഇത്? കുറച്ചു കൈകളും കണ്ണുകളും തലകളും മറ്റും പലയിടത്തായി വരച്ചിരിക്കുന്നത്? മനുഷ്യ രൂപം പോലും ഇവിടെ കാണാൻ പറ്റുന്നില്ല!" ഉടൻ, തെനാലി പറഞ്ഞു- "നന്നായി നോക്കിയാൽ നമ്മുടെ മനോധർമം ...

(907) പഞ്ചസാരയും മണ്ണും!

  കൃഷ്ണ ദേവരായരുടെ കൊട്ടാരത്തിന്റെ പിന്നിലുള്ള മുറ്റത്ത് വിശേഷപ്പെട്ട പഞ്ചസാര ഉണക്കാൻ ഇട്ടിരിക്കുകയായിരുന്നു. പഞ്ചസാര ഉണക്കി കട്ടയാക്കി ദീർഘകാലത്തേക്ക് സൂക്ഷിച്ച് ഒരു പലഹാരം പോലെ തിന്നുന്നത് രാജാവിന് ഏറെ ഇഷ്ടമായിരുന്നു. ഒരിക്കൽ പഞ്ചസാര നോക്കി രാജാവ് നിന്നപ്പോൾ തെനാലി അതു വഴി വന്നു. അയാൾ ചോദിച്ചു - "രാജാവേ, ഇത് എന്താണ് ഉണക്കാൻ ഇട്ടിരിക്കുന്നത്?" ഉടൻ, തെനാലിയെ പറ്റിക്കണമെന്ന് വിചാരിച്ച് രാജാവ് പറഞ്ഞു- "ഇത് വിശേഷ തരത്തിലുള്ള മണ്ണ് ഉണക്കാൻ ഇട്ടതാണ്" തെനാലി അതു കണ്ട്, അത്ഭുതത്തോടെ നോക്കുന്നതു രാജാവ് നന്നായി ആസ്വദിച്ചു. കാരണം, തെനാലി എല്ലാവരെയും പറ്റിക്കുന്ന ആളാണല്ലോ. ഇത്തവണ അയാളെ പറ്റിച്ചെന്നു പറഞ്ഞ് രാജാവ് രാജ്ഞിയോടും മറ്റും പറഞ്ഞ് ചിരിച്ചു. അടുത്ത ദിവസം, തെനാലിയും മകനും കൂടി ആ മണ്ണ് തിന്നുന്നത് കണ്ടപ്പോൾ രാജാവ് ഞെട്ടി! "നിങ്ങൾ എന്താണ് ഈ മണ്ണു തിന്നുന്നത്?" തെനാലി പറഞ്ഞു - "രാജാവേ, ഞങ്ങളുടെ പ്രിയപ്പെട്ട വളർത്താട് ദീനം മൂലം ചത്തുപോയി. അതിന്റെ പരിഹാരമായി മണ്ണു തിന്നാമെന്ന് വിചാരിച്ചു" ഉടൻ, രാജാവിന് തെനാലിയുടെ സൂത്രം പിടികിട്ടി. അതിൽ പിന്നെ, ഒരിക്കലും ത...

(906) പാൽ കുടിക്കാത്ത പൂച്ച!

  ഒരിക്കൽ, നാട്ടിലെങ്ങും എലികൾ വല്ലാതെ പെറ്റുപെരുകി. എലി പെരുകിയാൽ നാട്ടിലെങ്ങും ഭക്ഷണ ദൗർലഭ്യമുണ്ടാകുമെന്ന് പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. വിജയനഗരത്തിലെ കൃഷ്ണ ദേവരായർ അതിനൊരു ബുദ്ധി കണ്ടെത്തി - എല്ലാ വീട്ടിലും പൂച്ചകളെ വളർത്തുക. അതിനായി അടുത്ത ദേശത്തു നിന്നും അനേകം പൂച്ചകളെ കൊട്ടാരത്തിലെത്തിച്ചു. ഓരോ പ്രജയും വീട്ടിലേക്കു പൂച്ചകളുമായി പോയി. പൂച്ചയ്ക്കു പാലും മറ്റും വാങ്ങാൻ അവർക്ക് പണവും അനുവദിച്ചു. തെനാലിയും ഒരു പൂച്ചയെ വാങ്ങി. അതിനുള്ള പണവും വാങ്ങി. എന്നിട്ട് പാൽ വാങ്ങി മകനു കൊടുത്തു. പൂച്ചയ്ക്ക് ഒട്ടും കൊടുത്തില്ല. ഒരു മാസം കഴിഞ്ഞപ്പോൾ രാജാവ് എല്ലാ പൂച്ചകളെയും കൊണ്ടുവരാൻ പറഞ്ഞു.  അന്നേരം, തെനാലി ഒരു ബുദ്ധി പ്രയോഗിച്ചു. നല്ലതുപോലെ തിളച്ച പാൽ ആദ്യമായി പൂച്ചയുടെ മുന്നിലേക്ക് വച്ചു. അത് ആർത്തിയോടെ കുടിക്കാനായി ശ്രമിച്ചപ്പോൾ അതിന്റെ മുഖവും വായും നാവുമെല്ലാം പൊള്ളി! പിന്നെ, പാൽ കാണുമ്പോൾ പൂച്ച ഓടിയൊളിക്കും. രാജാവിനു മുന്നിൽ വന്ന പൂച്ചകളെല്ലാം പാൽ കുടിച്ചു തടിച്ചു കൊഴുത്തിരുന്നു. എന്നാൽ, തെനാലിയുടെ പൂച്ച മാത്രം മെലിഞ്ഞ് ഉണങ്ങി വന്നതു കണ്ടപ്പോൾ രാജാവ്  ദേഷ്യപ്പെട്ടു - "തെനാല...

(905) കിട്ടിയതിന്റെ പകുതി

  കൃഷ്ണദേവരായർ രാജാവായിരിക്കുന്ന വിജയനഗര കൊട്ടാരത്തിലേക്ക് കുച്ചിപ്പുഡി സംഘം കടന്നുവന്നു. എന്നാൽ, തെനാലിരാമനെ ആ പരിപാടിയിൽ പങ്കെടുപ്പിക്കാൻ രാജാവിനു താൽപര്യം ഇല്ലായിരുന്നു. കാരണം, എല്ലായ്പ്പോഴും എന്തെങ്കിലും വികൃതി ഒപ്പിക്കാൻ തെനാലിക്ക് ഒരു പ്രത്യേക വിരുതുണ്ട്. അതിനാൽ, കലാപരിപാടി നടക്കുന്ന സദസ്സിലേക്ക് അയാളെ കടത്തി വിടരുതെന്ന് രണ്ടു കാവൽക്കാരെ ചട്ടം കെട്ടിയിരുന്നു. ആ പരിപാടി നടക്കുന്ന സമയത്ത് തെനാലിക്ക് രണ്ടു ഭടന്മാരും പ്രവേശനം നിഷേധിച്ചു. ഉടൻ തെനാലി ഒരു സൂത്രം പ്രയോഗിച്ചു. "എന്നെ കടത്തിവിട്ടാൽ എനിക്ക് കിട്ടുന്നതിൽ പകുതി ഓരോ ആളിനും ഞാൻ പ്രതിഫലമായി തരുന്നതായിരിക്കും" ഉടൻ, അവർ അയാളെ കടത്തി വിട്ടു. കാരണം, തെനാലിക്ക് രാജാവ് മിക്കവാറും സ്വർണ്ണ നാണയങ്ങൾ സമ്മാനമായി കൊടുക്കാറുണ്ട്. രാജാവ് തനിക്കു പ്രവേശനം നിഷേധിച്ചതിനാൽ വല്ലാത്ത അമർഷം തെനാലിക്ക് ഉണ്ടായിരുന്നു. അതിനാൽ തെനാലി ആ പരിപാടി അലങ്കോലമാക്കി നിർത്തിച്ചു. ഉടൻ, രാജാവിന് കലശലായ ദേഷ്യം വന്നു. ശിക്ഷയായി 10 ചാട്ടവാറടി വിധിച്ചു. അന്നേരം, തെനാലി കാവൽക്കാരായ രണ്ടു പേരെയും വിളിച്ചു - "ഞാൻ പറഞ്ഞ പ്രകാരം എനിക്കു കിട്ടിയ സമ്മാനത്തിന്റെ...

(903) കുതിരയും ചവറ്റുകൊട്ടയും!

  ഒരിക്കൽ, തെനാലിരാമന് 100 സ്വർണ്ണ നാണയം രാജാവായ കൃഷ്ണ ദേവരായർ സമ്മാനമായി നൽകി. അത് അവിടെയുള്ള പൂജാരിമാർക്ക് ഇഷ്ടമായില്ല. കാരണം, ഒരു നായയെ പട്ടിണി കിടത്തി അതിന്റെ വാൽ നിവർത്തി രാജാവിനെ കാണിച്ച് സമ്മാനം നേടിയതിനാൽ ആയിരുന്നു അത്. പൂജാരിമാർ നായയുടെ ശാപം തെനാലിക്കു വരുമെന്ന് വലിയ പ്രചാരണം നടത്തി. അതിനെ തുടർന്ന്, രാജാവ് തെനാലിയോടു പറഞ്ഞു - "കൊട്ടാരത്തിലെ പൂജാരിമാർ പറയുന്നതു കേൾക്കുക. പരിഹാര ക്രിയകൾ ചെയ്യുക" പൂജാരിമാർക്ക് സന്തോഷമായി. അവർ തെനാലിയെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു - "പൂജകൾ നടത്തിക്കഴിയുമ്പോൾ നിങ്ങൾക്ക് പണം തരണമല്ലോ. അതിനായി എന്റെ മിടുക്കനായ കുതിരയെ വിറ്റു കിട്ടുന്ന പണം നിങ്ങൾക്കു തരാം. എന്താ? സമ്മതമാണോ?" അവർക്കു വലിയ സന്തോഷമായി. കാരണം, കുതിരയ്ക്ക് 100 സ്വർണനാണയമെങ്കിലും തീർച്ചയായും കിട്ടും. അങ്ങനെ, പൂജകൾ കഴിഞ്ഞു. അവർ പണം ആവശ്യപ്പെട്ടു. തെനാലി അവരോടൊപ്പം ചന്തയിലേക്കു പോയി. കുതിരയ്ക്കൊപ്പം ഒരു ചവറ്റുകൊട്ടയും ഉണ്ടായിരുന്നു. തെനാലി ചന്തയിൽ ചെന്ന് വിളിച്ചു കൂവി - "ഞാനിതാ, ഈ കുതിരയെ വെറും ഒരു ചെമ്പുനാണയത്തിന് വിൽക്കാൻ പോകുന്നു. പക്ഷേ, അവനൊപ്പം ഈ ചവറ്റുകൊട്ടയും ക...