(929) തെനാലി രാമന്റെ മരണം !

 തെനാലി രാമന് വിഷ സർപ്പത്തിന്റെ കടിയേറ്റ് മരണക്കിടക്കയിലായി. ഉടൻ, രാജാവിനെ കാണണമെന്ന് അവസാന ആഗ്രഹമായി തെനാലി ഞരങ്ങി.

രാജാവിനെ ദൂതൻ അറിയിച്ചപ്പോൾ രാജാവ് പറഞ്ഞു - "ഇതൊക്കെ തെനാലിയുടെ സ്ഥിരം തമാശകളാണ് "

തുടർന്ന്, രാജാവ് കാണാൻ പോയില്ല. തെനാലി മരിച്ചു! മരിച്ച വിവരം ഒരാൾ അറിയിച്ചപ്പോൾ വൈകിപ്പോയിരുന്നു. ശവദാഹവും കഴിഞ്ഞിരുന്നു.

രാജാവ് ഈ വിവരം അറിഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചു - "എന്റെ രാമാ! പതിവുള്ള നിന്റെ ഫലിതമാണെന്നു ഞാൻ വിചാരിച്ചു പോയല്ലോ! എനിക്കു നിന്നെ കാണാൻ പറ്റിയില്ലല്ലോ!"

അങ്ങനെ, തെനാലിയുടെ യുഗം അവസാനിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ കഴിവും കുസൃതിയും വികൃതിയും പരീക്ഷണങ്ങളുമെല്ലാം ലോകം ഉള്ളിടത്തോളം മായാതെ നിൽക്കുകയും ചെയ്യും!

Written by Binoy Thomas. Malayalam eBooks-929 - Tenali rama stories - 38. PDF -https://drive.google.com/file/d/12IZXiS443PWmjW8rIgL8QOgz04l3mdw_/view?usp=drivesdk

Comments