karnante danam
Arjunanum Karnanum ഒരു ദിവസം , അർജ്ജുനൻ കൃഷ്ണനോട് സംശയം ഉന്നയിച്ചു - " കൃഷ്ണാ , ഞാനും നന്നായി ദാനം ചെയ്യാറുണ്ട് . പക്ഷേ , എന്തുകൊണ്ടാണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത് ?” കൃഷ്ണൻ അർജ്ജു നനുമായി ഒരു മലയുടെ അടുത്തേക്ക് പോയി . അവിടെ ചെന്ന കൃഷ്ണൻ തന്റെ ശക്തി കൊണ്ട് അത് സ്വർണ്ണ മലയാക്കി മാറ്റി . അനന്തരം , അർജ്ജുനനോട് പറഞ്ഞു - " അർജ്ജുനാ , ഈ സ്വര്‍ണ മല നിന്റെയാണ് . നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും . ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം . ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും” അർജ്ജുനൻ സന്തോഷത്തോടെ ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി . ആളുക ള്‍ വളരെയധികമായിരുന്നു . അവിടം ബഹളമ യമായി . എന്നാല്‍ , അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല ! അര്‍ജുനന് വെപ്രാളമായി . കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു - " ഞാന്‍ ഇനി എന്ത് ചെയ്യണം ? മല എനിക്ക് തിരികെ തരുന്നോ ?” അർജ്ജുനൻ പറഞ്ഞു - “ തിരികെ എടുത്തോളൂ കൃഷ്ണാ , എനിക്ക് ഇനി വയ്യ” കൃഷ്ണൻ ഉടൻ തന്ന...