karnante danam

 Arjunanum Karnanum

ഒരു ദിവസം, അർജ്ജുനൻ കൃഷ്ണനോട് സംശയം ഉന്നയിച്ചു-

"കൃഷ്ണാ, ഞാനും നന്നായി ദാനം ചെയ്യാറുണ്ട്.
പക്ഷേ, എന്തുകൊണ്ടാണ് കർണ്ണനെ എല്ലാവരും ദാനത്തിന്റെ രാജാവായി കരുതുന്നത്?”

കൃഷ്ണൻ അർജ്ജുനനുമായി ഒരു മലയുടെ അടുത്തേക്ക് പോയി. അവിടെ ചെന്ന കൃഷ്ണൻ തന്റെ ശക്തികൊണ്ട് അത് സ്വർണ്ണമലയാക്കി മാറ്റി.

അനന്തരം, അർജ്ജുനനോട് പറഞ്ഞു-

"അർജ്ജുനാ, സ്വര്‍ണമല നിന്റെയാണ്. നീ ഇത് ജനങ്ങൾക്ക് ദാനമായി നൽകിയാലും. ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് ദാനം പൂർത്തിയാക്കണം. ബാക്കി വരുന്ന സ്വർണ്ണം വീണ്ടും കല്ലായി മാറും”

അർജ്ജുനൻ സന്തോഷത്തോടെ ഒരു മഴു കൊണ്ട് ആ സ്വർണ്ണമലയുടെ ഒരു വശത്തു നിന്ന് മുറിച്ചെടുത്ത് ദാനം ചെയ്യാൻ തുടങ്ങി. ആളുകള്‍ വളരെയധികമായിരുന്നു. അവിടം ബഹളമയമായി.

എന്നാല്‍, അസ്തമിക്കാൻ ഒരു നാഴിക മാത്രം ഉള്ളപ്പോൾ ഒരു ചെറിയ ഭാഗം പോലും തീർന്നിട്ടില്ല!

അര്‍ജുനന് വെപ്രാളമായി. കൃഷ്ണൻ അർജ്ജുനനോട് ചോദിച്ചു-

"ഞാന്‍ ഇനി എന്ത് ചെയ്യണം? മല എനിക്ക് തിരികെ തരുന്നോ?”

അർജ്ജുനൻ പറഞ്ഞു-

തിരികെ എടുത്തോളൂ കൃഷ്ണാ, എനിക്ക് ഇനി വയ്യ”

കൃഷ്ണൻ ഉടൻ തന്നെ ആളയച്ച് കർണ്ണനെ വരുത്തി. അർജ്ജുനനോട് പറഞ്ഞത് തന്നെ കർണ്ണനോടും പറഞ്ഞു.

ദൂരെ സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്നത് കൃഷ്ണനും അർജ്ജുനനും കർണ്ണനും കാണാം. പക്ഷെ, കർണ്ണൻ പതറിയില്ല. നേരെ മുന്നോട്ട് വന്ന് ജനങ്ങളോട് പറഞ്ഞു-

"ഇതാ, കൃഷ്ണൻ എനിക്ക് തന്ന ഈ സ്വർണ്ണമല. അത് നിങ്ങളുടെതാണ്. എടുത്തുകൊള്ളുക”

ദാനം പൂർത്തിയാക്കി കർണ്ണൻ തിരിഞ്ഞു നടന്നപ്പോൾ സൂര്യൻ മെല്ലെ മെല്ലെ സമുദ്രത്തിൽ താഴ്ന്ന് തുടങ്ങി, പുത്രനെ കുറിച്ചുള്ള അഭിമാനത്തോടെ!

കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു-

"നോക്കുക, ഇതാണ് നിങ്ങൾ തമ്മിൽ ഉള്ള വ്യത്യാസം. നീ ദാനം ചെയ്യുമ്പോൾ നിന്റെ സ്വത്താണ് ദാനം ചെയ്യുന്നത് എന്ന വിചാരത്തോടെ ചെയ്യുന്നു. കർണ്ണൻ ദാനം ചെയ്യാൻ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ ആ സ്വത്ത് മറ്റാരുടെയോ ആയിക്കഴിഞ്ഞു”

അർജ്ജുനൻ, മൗനമായി നടന്നകലുന്ന കർണ്ണനെ അത്ഭുതത്തോടെ നോക്കി നിന്നു.

A good mahabharath story about donation, gift, offer, present etc, enjoy online epic series.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam