(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!
പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്. ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!" അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്" അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്" അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു! സർവ്വശക്തിയുമെടുത്ത് ...