(1229) മലയാളപദങ്ങൾ പിരിച്ചെഴുതുക
മലയാളം പദങ്ങളുടെ പിരിച്ചെഴുത്ത് PSC, കോളജ്, സ്‌കൂൾ പഠനകാലത്ത് ചോദ്യങ്ങളായി വരാറുണ്ട്. Kerala State syllabus, CBSE, ICSE Question Papers നോക്കിയാൽ വിദ്യാർഥികൾക്ക് മലയാള പദങ്ങൾ പിരിച്ചെഴുതുന്ന ചോദ്യം പലപ്പോഴും കഠിനമായിരിക്കും. അതിനാൽ, അധ്യാപകർ, കുട്ടികൾ, സാധാരണക്കാർ എന്നിങ്ങനെ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ അനേകം വാക്കുകൾ ചുവടെ കൊടുത്തിരിക്കുന്നു. അത്യുഗ്രം = അതി + ഉഗ്രം അത്യുത്സാഹം = അതി + ഉത്സാഹം അത്യുന്നതം = അതി + ഉന്നതം അത്യധികം = അതി + അധികം അയാൾ = അ + ആൾ അന്നേരം = അ + നേരം അഭ്യുദയം = അഭി + ഉദയം അഭ്യുന്നതി = അഭി + ഉന്നതി അതൊരു = അത് + ഒരു അബ്ജം = അപ് + ജം അക്ഷരം = അ + ക്ഷരം അതുമിതും = അതും + ഇതും അപ്പുറത്ത് = അ + പുറത്ത് അതിനുമപ്പുറത്ത് = അതിനും + അപ്പുറത്ത് അവിടം = അ + ഇടം അവൾ = അ + അൾ അമ്മത്തൊട്ടിൽ = അമ്മ + തൊട്ടിൽ അദ്ദേഹം = അ + ദേഹം അവൻ = അ + അൻ അത്യാവശ്യം = അതി + ആവശ്യം അബ്ധി = അപ് + ധി അപ്പടി = അ + പടി അക്കാലം = ആ + കാലം അത്യധ്വാനം = അതി + അധ്വാനം അധോഗതി = അധ: + ഗതി അണിയറ = അണി + അറ അത്യാകർഷകം = അതി + ആകർഷകം അരുണോദയം = അരുണ + ഉദയം അന്തർദ്ധാനം = അന്തർ + ധാനം അ...