(1229) മലയാളപദങ്ങൾ പിരിച്ചെഴുതുക
മലയാളം പദങ്ങളുടെ പിരിച്ചെഴുത്ത് PSC, കോളജ്, സ്‌കൂൾ പഠനകാലത്ത് ചോദ്യങ്ങളായി വരാറുണ്ട്. Kerala State syllabus, CBSE, ICSE Question Papers നോക്കിയാൽ വിദ്യാർഥികൾക്ക് മലയാള പദങ്ങൾ പിരിച്ചെഴുതുന്ന ചോദ്യം പലപ്പോഴും കഠിനമായിരിക്കും. അതിനാൽ, അധ്യാപകർ, കുട്ടികൾ, സാധാരണക്കാർ എന്നിങ്ങനെ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ അനേകം വാക്കുകൾ ചുവടെ കൊടുത്തിരിക്കുന്നു.
അത്യുഗ്രം = അതി + ഉഗ്രം
അത്യുത്സാഹം = അതി + ഉത്സാഹം
അത്യുന്നതം = അതി + ഉന്നതം
അത്യധികം = അതി + അധികം
അയാൾ = അ + ആൾ
അന്നേരം = അ + നേരം
അഭ്യുദയം = അഭി + ഉദയം
അഭ്യുന്നതി = അഭി + ഉന്നതി
അതൊരു = അത് + ഒരു
അബ്ജം = അപ് + ജം
അക്ഷരം = അ + ക്ഷരം
അതുമിതും = അതും + ഇതും
അപ്പുറത്ത് = അ + പുറത്ത്
അതിനുമപ്പുറത്ത് = അതിനും + അപ്പുറത്ത്
അവിടം = അ + ഇടം
അവൾ = അ + അൾ
അമ്മത്തൊട്ടിൽ = അമ്മ + തൊട്ടിൽ
അദ്ദേഹം = അ + ദേഹം
അവൻ = അ + അൻ
അത്യാവശ്യം = അതി + ആവശ്യം
അബ്ധി = അപ് + ധി
അപ്പടി = അ + പടി
അക്കാലം = ആ + കാലം
അത്യധ്വാനം = അതി + അധ്വാനം
അധോഗതി = അധ: + ഗതി
അണിയറ = അണി + അറ
അത്യാകർഷകം = അതി + ആകർഷകം
അരുണോദയം = അരുണ + ഉദയം
അന്തർദ്ധാനം = അന്തർ + ധാനം
അത്യന്തം = അതി + അന്തം
അക്കഥ = അ + കഥ
അടിക്കടി = അടി + അടി
അവിടവിടെ = അവിടെ + അവിടെ
ആറ്റിൽ = ആറ് + ഇൽ
ആറ്റുവഞ്ചി = ആറ് + വഞ്ചി
ആയുർബലം = ആയു: + ബലം
ഇക്കാലം = ഈ + കാലം
ഇത്യാദി = ഇതി + ആദി
ഇവിടം = ഇ + ഇടം
ഇളയമ്മ = ഇളയ + അമ്മ
ഇല്ലെങ്കിൽ = ഇല്ല + എങ്കിൽ
ഇരിപ്പിടം = ഇരിപ്പ് + ഇടം
ഇരുപത്തിയൊമ്പത് = ഇരുപത്തി + ഒമ്പത്
ഉല്ലംഘനം = ഉത് + ലംഘനം
ഉച്‌ഛിഷ്ടം = ഉത് + ശിഷ്‌ടം
ഉന്മുഖം = ഉത് + മുഖം
ഉൾത്താപം = ഉൾ + താപം
ഉന്മേഷം = ഉത് + മേഷം
ഉദയം = ഉദ് + അയം
ഉടലാകെ = ഉടല് + ആകെ
ഉറവിടം = ഉറവ് + ഇടം
ഉദ്ഘാടനം = ഉത് + ഘാടനം
എന്നുള്ളിൽ = എൻ + ഉള്ളിൽ
എണ്ണൂറ് = എൺ + നൂറ്
എണ്ണിയെണ്ണി = എണ്ണി + എണ്ണി
എന്തിത്ര = എന്ത് + ഇത്ര
എത്തിയേടം = എത്തിയ + ഇടം
ഏകൈക = ഏക + ഏക
ഒരടി = ഒരു + അടി
ഒരാശയം = ഒരു + ആശയം
ഒത്തിണങ്ങി = ഒത്ത് + ഇണങ്ങി
ഒരൊറ്റ = ഒരു + ഒറ്റ
ഒറ്റയൊറ്റ = ഒറ്റ + ഒറ്റ
ഒരവസ്ഥ = ഒരു + അവസ്ഥ
ഒരില = ഒരു + ഇല
ഒരായിരം = ഒരു + ആയിരം
ഓണക്കോടി = ഓണ + കോടി
കന്മദം = കല് + മദം
കാഷ്ഠങ്ങൾ = കാഷ്ഠം + കൾ
കണ്ണിണ = കൺ + ഇണ
കടങ്ങൾ = കടം + കൾ
കണ്ണീർ = കൺ + നീർ
കനിഞ്ഞവൻ = കനിഞ്ഞ് + അവൻ
കണ്ടുടൻ = കണ്ട് + ഉടൻ
കുളക്കോഴി = കുള + കോഴി
കടൽക്കര = കടൽ + കര
കാതോർത്തു = കാത് + ഓർത്തു
കരാഗ്രം = കര + അഗ്രം
കനിഞ്ഞവൻ = കനിഞ്ഞ് + അവൻ
കാറ്റുണ്ട് = കാറ്റ് + ഉണ്ട്
കണ്ടില്ല = കണ്ടു + ഇല്ല
കുറ്റമറ്റ = കുറ്റം + അറ്റ
കരിഞ്ചന്ത = കരി + ചന്ത
കൈത്താമര = കൈ + താമര
കോണിപ്പടി = കോണി + പടി
കവീശ്വരൻ = കവി + ഈശ്വരൻ
കൈക്കൊണ്ട = കൈ + കൊണ്ട
കലവറ = കലം + അറ
കാട്ടിൽ = കാട് + ഇൽ
കൈയടക്കം = കൈ + അടക്കം
കാട്ടാന = കാട് + ആന
കൈപ്പട = കൈ + പട
കടങ്കഥ = കടം + കഥ
ഗളോദരം = ഗള + ഉദരം
ഗിരീശ്വരൻ = ഗിരി + ഈശ്വരൻ
ഗുരുപദേശി = ഗുരു + ഉപദേശി
ഗുരുക്തി = ഗുരു + ഉക്തി
ചേറ്റിൽ = ചേറ് + ഇൽ
ചിരമഹോ = ചിരം + അഹോ
ചിത്രങ്ങൾ = ചിത്രം + കൾ
ചായക്കട = ചായ + കട
ചന്ദ്രോദയം = ചന്ദ്ര + ഉദയം
ചലച്ചിത്രം = ചലത് + ചിത്രം
ചെന്താമര = ചെം + താമര
ജഗന്നാഥൻ = ജഗത് + നാഥൻ
ജീവച്ഛവം = ജീവത് + ശവം
ജന്തുക്കൾ = ജന്തു + കൾ
ജീവനുതകി = ജീവന് + ഉതകി
ജഗദമ്മ = ജഗത് + അമ്മ
ജഗദീശ്വരൻ = ജഗത് + ഈശ്വരൻ
തഥൈവ = തഥാ + ഏവ
തയ്യൽക്കട = തയ്യൽ + കട
തേജോഭവം = തേജ: + ഭവം
ത്വഗ്‌രോഗം = ത്വക് + രോഗം
തുള്ളിക്കളി = തുള്ളി + കളി
തണ്ടാർ = തൺ + താർ
താന്താൻ = താൻ + താൻ
തേവിത്തേവി = തേവി + തേവി
ത്വങ്മാംസം = ത്വക് + മാംസം
താമരക്കുളം = താമര + കുളം
തെല്ലൊരു = തെല്ല് + ഒരു
തെല്ലിട = തെല്ല് + ഇട
തുമ്പിക്കൈ = തുമ്പി + കൈ
തിരക്കേറിയ = തിരക്ക് + ഏറിയ
തന്വംഗി = തനു + അംഗി
തമസ്‌കരണം = തമഃ + കരണം
തപോനിധി = തപഃ + നിഥി
തപശ്ശക്തി = തപഃ + ശക്തി
തപോയജ്ഞം = തപഃ + യജ്ഞം
തൊട്ടരികിൽ = തൊട്ട് + അരികിൽ
തിരുവാതിര = തിരു + ആതിര
തടവറ = തടവ് + അറ
തെല്ലിട = തെല്ല് + ഇട
തുള്ളിച്ചാടി = തുള്ളി + ചാടി
ദുർഗതി = ദുഃ + ഗതി
ദിഗ്വിജയം = ദിക് + വിജയം
ദേഹത്തെ = ദേഹം + എ
ദേവേന്ദ്രൻ = ദേവ + ഇന്ദ്രൻ
ദുർമരണം = ദുഃ + മരണം
ദിഗന്തം = ദിക് + അന്തം
ദുഃഖത്തിൽ = ദുഃഖം + ഇൻ
ധനാപഹരണം = ധന + അപഹരണം
ധനുർവേദം = ധനുഃ + വേദം
ധാരയാർന്ന = ധാര + ആർന്ന
നിമ്നോന്നതം = നിമ്‌ന + ഉന്നതം
നിർദോഷം = നിഃ + ദോഷം
നിന്നില്ല = നിന്നു + ഇല്ല
നെല്ലരി = നെല്ല് + അരി
നീരാമ്പൽ = നീര് + ആമ്പൽ
നെന്മണി = നെൽ + മണി
നെന്മേനി = നെൽ + മേനി
നിശ്ശബ്ദം = നിഃ + ശബ്ദം
നാഴികക്കല്ല് = നാഴിക + കല്ല്
നിന്നോളമില്ല = നിന്നോളം + ഇല്ല
നന്നല്ല = നന്ന് + അല്ല
നവോന്മേഷം = നവ + ഉന്മേഷം
നടേശൻ = നട + ഈശൻ
നടപ്പാത = നട + പാത
നന്മ = നല് + മ
നിരലങ്കാരം = നിഃ + അലങ്കാരം
നിരാഹാരം = നിഃ + ആഹാരം
നിരർത്ഥം = നിഃ + അർത്ഥം
നയനേന്ദ്രിയം = നയന + ഇന്ദ്രിയം
നാടകാന്തം = നാടക + അന്തം
നാട്ടിൽ = നാട് + ഇൽ
നിരന്തരം = നി: + അന്തരം
നിർമാല്യം = നി: + മാല്യം
നിങ്ങൾ = നിൻ + കൾ
നിഷ്‌കളങ്കം = നി: + കളങ്കം
നൂറ്റാണ്ട് = നൂറ് + ആണ്ട്
പൊൽക്കതിർ = പൊൻ + കതിർ
പെരുങ്കാട് = പെരും + കാട്
പെറ്റമ്മ = പെറ്റ + അമ്മ
പെരുവഴിയമ്പലം = പെരുവഴി + അമ്പലം
പൂങ്കാവ് = പൂ + കാവ്
പൂങ്കാവനം = പൂ + കാവനം
പൊട്ടിക്കരച്ചിൽ = പൊട്ടി + കരച്ചിൽ
പച്ചില = പച്ച + ഇല
പ്രത്യുപകാരം = പ്രതി + ഉപകാരം
പോയി = പോ + ഇ
പ്രത്യേകം = പ്രതി + ഏകം
പലയിടം = പല + ഇടം
പുഴയോരം = പുഴ + ഓരം
പനയോല = പന + ഓല
പൊൽക്കിഴി = പൊൻ + കിഴി
പൂങ്കിനാവ് = പൂ + കിനാവ്
പൂന്തോട്ടം = പൂ + തോട്ടം
പൂങ്കവിൾ = പൂ + കവിൾ
പരോപകാരം = പര + ഉപകാരം
പറഞ്ഞതാണ് = പറഞ്ഞത് + ആണ്
പാക്കപ്പൽ = പായ് + കപ്പൽ
പണപ്പെട്ടി = പണ + പെട്ടി
പുളിങ്കുരു = പുളി + കുരു
പഴക്കട = പഴം + കട
പ്രത്യക്ഷം = പ്രതി + അക്ഷം
പാഠ്യേതരം = പാഠ്യ + ഇതരം
പത്മാസനം = പത്മ + ആസനം
പനയോല = പന + ഓല
പശുവുണ്ട് = പശു + ഉണ്ട്
പരമാസ്ത്രം = പരമ + അസ്‌ത്രം
പഴമ്പുരാണം = പഴ + പുരാണം
പ്രണവം = പ്ര + നവം
ബൃഹദാകാരം = ബൃഹത് + ആകാരം
ബാലേന്ദു = ബാല + ഇന്ദു
ബാലൗഷധം = ബാല + ഔഷധം
മലഞ്ചരക്ക് = മല + ചരക്ക്
മനശ്ശാസ്ത്രം = മനഃ + ശാസ്‌ത്രം
മഹത്തായ = മഹത്ത് + ആയ
മുല്ലപ്പൂവ് = മുല്ല + പൂവ്
മയിൽപ്പീലി = മയിൽ + പീലി
മങ്ങിപ്പഴകിയ = മങ്ങി + പഴകിയ
മധ്യത്തിൽ = മധ്യം + ഇൽ
മലർക്കളം = മലർ + കളം
മാറോട് = മാറ് + ഓട്
മധുരോദാരം = മധുര + ഉദാരം
മലയോരം = മല + ഓരം
മുളങ്കോല് = മുള + കോല്
മണൽപ്പുറത്ത് = മണൽ + പുറത്ത്
മഴക്കാറ് = മഴ + കാറ്
മരഞ്ചാട്ടം = മരം + ചാട്ടം
മരത്തിൽ = മരം + ഇൽ
മണിയറ = മണി + അറ
മനോഭയം = മന: + ഭയം
മടിത്തട്ട് = മടി + തട്ട്
മഹേശ്വരൻ = മഹാ + ഈശ്വരൻ
മണവാളൻ = മണം + ആളൻ
മലങ്കാറ്റ് = മല + കാറ്റ്
മഹച്ചരിതം = മഹത് + ചരിതം
മനോബലം = മനഃ + ബലം
മഹേന്ദ്രൻ = മഹാ + ഇന്ദ്രൻ
മഹേശ്വരൻ = മഹാ + ഈശ്വരൻ
മലയാളം = മല + ആളം
മതേതരം = മത + ഇതരം
മെയ്യൊളി = മെയ്യ് + ഒളി
മേന്മ = മേൽ + മ
മനസ്സാക്ഷി = മന: + സാക്ഷി
മനോദുഃഖം = മനഃ + ദുഃഖം
മരക്കൊമ്പ് = മര + കൊമ്പ്
യുധിഷ്ഠിരൻ = യുധി: + സ്ഥിരൻ
ധനത്തിൽ = ധന + ഇൽ
യാത്രയിൽ = യാത്ര + ഇൽ
യഥോചിതം = യഥാ + ഉചിതം
യാത്രക്കൂലി = യാത്ര + കൂലി
യഥേഷ്‌ടം = യഥാ + ഇഷ്‌ടം
രാജേന്ദ്രൻ = രാജ + ഇന്ദ്രൻ
രാജർഷി = രാജ + ഋഷി
രാക്കട = രാ + കട
രവീന്ദ്രൻ = രവി + ഇന്ദ്രൻ
രണ്ടറ്റം = രണ്ട് + അറ്റം
രാവിലെ = രാവിൽ + എ
ലോകൈക്യം = ലോക + ഐക്യം
ലോകൈകം = ലോക + ഏകം
ലോകേതിഹാസം = ലോക + ഇതിഹാസം
ലില്ലിപ്പൂവ് = ലില്ലി + പൂവ്
ലക്ഷോപലക്ഷങ്ങൾ = ലക്ഷ + ഉപലക്ഷങ്ങൾ
വരുവാൻ = വരും + ആൻ
വെളിമ്പ്രദേശം = വെളി + പ്രദേശം
വെണ്ണിലാവ് = വെൺ + നിലാവ്
വീണപ്പെണ്ണ് = വീണ + പെണ്ണ്
വാഗ്‌ധോരണി = വാക് + ധോരണി
വേലിയേറ്റം = വേലി + ഏറ്റം
വിഷുക്കണി = വിഷു + കണി
വരുന്തലമുറ = വരും + തലമുറ
വരികില്ല = വരിക + ഇല്ല
വിദ്യാഭ്യാസം = വിദ്യ + അഭ്യാസം
വെള്ളിത്താലം = വെള്ളി + താലം
വേഗത്തിൽ = വേഗം + ഇൽ
വിദ്യാലയം = വിദ്യ + ആലയം
വിണ്ടലം = വിൺ + തലം
വെണ്ണക്കല്ല് = വെണ്ണ + കല്ല്
വിജനമായി = വിജനം + ആയി
വഴിയോരം = വഴി + ഓരം
വരുവാൻ = വരും + ആൻ
വാരിത്തൂകി = വാരി + തൂകി
വാനവും = വാനം + ഉം
വെള്ളില = വെള്ള + ഇല
വെള്ളപ്പാണ്ട് = വെള്ള + പാണ്ട്
വട്ടപ്പലക = വട്ടം + പലക
വാഗർത്ഥം = വാക് + അർത്ഥം
വാങ്മയം = വാക് + മയം
വീട്ടിൽ = വീട് + ഇൽ
വിണ്ണേറുക = വിൺ + ഏറുക
വാഴയില = വാഴ + ഇല
വാഗ്ദാനം = വാക് + ദാനം
വിദ്യാർത്ഥി = വിദ്യ + അർത്ഥി
വനത്തിൽ = വനം + ഇൽ
വെറുമൊരു = വെറും + ഒരു
വെള്ളായിയപ്പൻ = വെള്ളായി + അപ്പൻ
വെണ്ണീറ് = വെൺ + നീറ്
വഷളത്തരം = വഷള + തരം
വിണ്ണേറി = വിണ്ണ് + ഏറി
വാൾപ്പിടി = വാൾ + പിടി
ശിരോവസ്ത്രം = ശിര: + വസ്ത്രം
ശബ്ദാർത്ഥം = ശബ്‌ദ + അർത്ഥം
ശീലക്കുട = ശീല + കുട
ശാസ്‌ത്രജ്ഞൻ = ശാസ്‌ത്രം + ജ്ഞൻ
ശരത്ചന്ദ്രൻ = ശരത് + ചന്ദ്രൻ
ശർക്കരയുണ്ട = ശർക്കര + ഉണ്ട
ശീർഷോപരി = ശീർഷ + ഉപരി
സ്നേഹോദയം = സ്നേഹം + ഉദയം
സ്നേഹവായ്പ് = സ്നേഹം + വായ്പ്
സദ്ഗതി = സത് + ഗതി
ശ്രദ്ധേയമായ = ശ്രദ്ധേയം + ആയ
സ്വർണ്ണക്കമ്മൽ = സ്വർണ്ണ + കമ്മൽ
സദാചാരം = സത് + ആചാരം
സ്വരങ്ങൾ = സ്വരം + കൾ
സാരമായ് = സാരം + ആയ്
സ്മൃതിയിൽ = സ്മൃതി + ഇൽ
സദ്ഗുരു = സത് + ഗുരു
സസ്യേതരം = സസ്യ + ഇതരം
സാഷ്‌ടാംഗം = സ + അഷ്‌ടാംഗം
സൂര്യോദയം = സൂര്യ + ഉദയം
സന്മാർഗ്ഗം = സത് + മാർഗം
സജ്ജനം = സത് + ജനം
സല്ലീല = സത് + ലീല
ഹൃദന്തം = ഹൃത് + അന്തം
ഹൃദ്വികാരം = ഹൃത് + വികാരം
ഹരീന്ദ്രൻ = ഹരി + ഇന്ദ്രൻ
ഹിമാലയം = ഹിമ + ആലയം
ഹർഷോന്മാദം = ഹർഷ + ഉന്മാദം
ഹൃദയോന്നതി = ഹൃദയ + ഉന്നതി
Written by Binoy Thomas, Malayalam eBooks - 1129- മലയാളം പിരിച്ചെഴുതുക - PDF -https://drive.google.com/file/d/1vKmlZafsnNyxpskrozxHpBiTUZFsDfj_/view?usp=drivesdk