Posts

Showing posts from May, 2025

(1079) നേപ്പാളിലെ യോഗി പറഞ്ഞകഥ!

  ഒരിക്കൽ, നേപ്പാളിലെ ഒരു യോഗിയെ പ്രഭാഷണത്തിനായി ഉത്തരേന്ത്യയിലേക്ക് ക്ഷണിച്ചു. പ്രധാനമായും ഈ നാട്ടിലെ ആളുകളിൽ പലതരം ക്രൂരതകളും ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അതിനാൽ, ഒരു ആശ്രമത്തിൻ്റെ അഭ്യർഥന കാരണമാണ് യോഗി ഇവിടെ എത്തിയത്. ആളുകൾ യോഗിയുടെ പ്രഭാഷണം കേൾക്കാൻ തടിച്ചു കൂടി. അദ്ദേഹം സംസാരിച്ചതിൻ്റെ ആശയം ഇതായിരുന്നു - "ഈ നാട്ടിൽ പലതരം പ്രശ്നങ്ങൾ ഉള്ളതായി ഞാൻ മനസ്സിലാക്കുന്നു. ഇതെല്ലാം നിങ്ങളുടെ മാത്രം പ്രശ്നമല്ല. ലോകമെങ്ങും പലതരം അസ്വസ്ഥതകളും ഉണ്ടാകുന്നതിനുള്ള കാരണം മനുഷ്യർ പലതരം സ്വഭാവ ഗണത്തിൽ പെടുന്നു എന്നുള്ളതാണ്. ഒന്നാമതായി സമൂഹത്തിന് ഏറ്റവും ദോഷം ചെയ്യുന്ന സ്വയമായും മറ്റുള്ളവർക്കും ഗുരുതര ദോഷങ്ങൾ വരുത്തുന്ന ക്രൂരതയുള്ള  ഒരു കൂട്ടം മനുഷ്യർ!  രണ്ടാം ഗണത്തിൽ സ്വയം നശിക്കാതെ മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയുള്ളവർ! സാഡിസം ഈ കൂട്ടരിൽ കൂടുതലാണ്. മൂന്നാം വിഭാഗം കുറച്ചു കൂടി മെച്ചപ്പെട്ടതാണ്. സ്വന്തം കാര്യവും സുഖവും നോക്കി ജീവിക്കുന്ന സ്വാർഥമതികൾ! അവർ അന്യർക്കു ഗുണം ചെയ്യുന്നില്ലെങ്കിലും ദോഷം ചെയ്യാറില്ല എന്നുള്ളത് ആശ്വാസമാണ്! നാലാമത്തെ കൂട്ടർ ഏറെ മെച്ചപ്പെട്ട നിലയില...

(1078) ഹോജയുടെ ന്യായവിധി!

  ഒരേസമയം, ഹോജ മുല്ല ഒരു പണ്ഡിതനെ പോലെയും ഒരു മണ്ടനെപ്പോലെയും തികഞ്ഞ അലസതയോടെയും, അത് കൂടാതെ പലതരം തമാശകളും കാണിച്ചിരുന്നു. അങ്ങനെയിരിക്കെ, ഒരിക്കൽ തുർക്കിയിലെ ഒരു പ്രവിശ്യയായ അക്സഹിർദേശത്തെ ന്യായാധിപനായി ഹോജ മുല്ലയ്ക്ക് നിയമനം കിട്ടി. അപ്പോഴും, അദ്ദേഹത്തിൻ്റെ രീതികളിൽ യാതൊരു മാറ്റവുമില്ലായിരുന്നു. ചില ന്യായവിധികൾ വളരെ നീതിപരമായിരുന്നു. മറ്റു ചിലത്, യാതൊരു യുക്തിയും ഇല്ലാതെ അയാൾ വിധിച്ചിരുന്നു. അതിനാൽ, വളരെ കുറച്ച് കാലം മാത്രമേയുള്ളൂ ന്യായാധിപനായി ഇങ്ങനെ ജോലി ചെയ്യാൻ പറ്റിയുള്ളൂ. കാരണം, പല ന്യായവിധികളും ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അത്തരം ഒരു സന്ദർഭം നമുക്ക് നോക്കാം - ഒരു ദിവസം, ഹോജയുടെ അടുക്കലേക്ക് ഒരാൾ കരഞ്ഞുകൊണ്ട് ഓടി വന്നു. അയാൾ പറഞ്ഞു - "യജമാനനെ, എൻ്റെ പണസഞ്ചി മോഷണം പോയിരിക്കുന്നു" അപ്പോൾ, ഹോജ ചോദിച്ചു - "നീ ആ സമയത്ത് വീട്ടിൽ ഇല്ലായിരുന്നോ?" ഉടൻ അയാൾ പറഞ്ഞു - "ഞാൻ ദൂരെയുള്ള ചന്തയിൽ പോയി മടങ്ങി വന്നപ്പോഴാണ് ആ വീട്ടിൽ പണസഞ്ചിയില്ല എന്നുള്ള കാര്യം ഞാൻ അറിയുന്നത് " ഉടനെ, ഹോജ പറഞ്ഞു - "നീ എന്തുകൊണ്ടാണ് ആ സഞ്ചി ചന്തയിൽ കൊണ്ടുപോകാതിരുന്നത്? ...

SEO for blog post!

 1. Select your subject based on your experience, academic qualification or hobby. Don’t write on subjects having no connection for search value. 2. Unique content is the key success tool in a blog post. For updating specific knowledge, refer to the top 10 sites. Then take note and compile or edit. Never cut and paste from other sites! 3. Always write in a single language. Regional languages will have less traffic while global languages will get global outreach and heavy traffic! 4. Use a responsive theme for your website because it displays well across any device size. 5. Don’t use italics or underline in text content that makes a poor reading experience. 6. Try to limit post titles within 50 characters. Avoid stop words like A, AND, THE etc. 7. Mixing several font styles is a bad thing. 8. Only 2% keywords are necessary in each post. No need for keyword stuffing. But synonimous keyword can use. 9. In each post comment option with identification (ID with) is a good thing to avoid ...

(1077) തടാകത്തിൻ്റെ അപ്പുറം!

  പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് ഒരു വലിയ തടാകം ഉണ്ടായിരുന്നു. ആ തടാകത്തിന്റെ അക്കരെ ഒരു ദ്വീപുണ്ട്. അതിന് ഒരുപാട് നിഗൂഢതകൾ ഉണ്ടായിരുന്നു. ഭൂതവും നിധിയും പാമ്പുകളും അത്ഭുതങ്ങളും അവിടെ ഉണ്ടെങ്കിലും ആ ദ്വീപ്, ശാപത്തിന്റെയും ദൗർഭാഗ്യത്തിന്റെയും അടയാളമായി ആ നാട്ടുകാർ കണക്കാക്കിയിരുന്നു. എന്തെന്നാൽ, അവിടെ പോയിട്ടുള്ളവർ മിക്കവാറും ആളുകൾ തിരികെ വന്നിട്ടില്ല. അഥവാ, വന്നാലും ഏതെങ്കിലും അജ്ഞാത രോഗം പിടിപെട്ട് അകാലചരമമാണ് ഫലം! അതിനാൽ, അങ്ങോട്ട് ആരും പോകാറില്ല. ഒരിക്കൽ, വീരൻ എന്ന് പേരുള്ള ഒരു കരുത്തുറ്റ ചെറുപ്പക്കാരൻ ഈ ദ്വീപിനെ കുറിച്ച് അറിഞ്ഞപ്പോൾ എങ്ങനെയും അവിടെയെത്തി രഹസ്യ അറകളിലുള്ള നിധി സാഹസികമായി കരസ്ഥമാക്കണമെന്ന് അവന് അതിയായ മോഹം ഉണർന്നു. അങ്ങനെ, ഒരു ദിവസം അവൻ തടാകത്തിലൂടെ ഒരു കൊതുമ്പുവള്ളത്തിൽ തുഴയുമായി തുഴഞ്ഞ് പോയി കുറെ ദിവസത്തെ യാത്രയ്ക്കുശേഷം ആ ദ്വീപിൽ എത്തപ്പെട്ടു. ശക്തമായ കാറ്റുള്ളതിനാൽ നടന്നപ്പോഴും തുഴ കയ്യിൽ ഉണ്ടായിരുന്നു. ഓരോ ചുവടും ശ്രദ്ധയോടെ വച്ചു. ചെറിയ ചെറിയ ഗുഹകൾ അവിടെ കാണാൻ പറ്റി. അവൻ ഓരോ ഗുഹയിലും കയറി നോക്കി. അവിടെങ്ങും ഒന്നും കാണാനില്ലായിരുന്നു. നിരാശയോടെ ഒടുവിൽ ഒരു ഗുഹ...

(1076) കഴുതകളുടെ രാജാവ്!

  കൊട്ടാര സദസ്സിൽ ആൾക്കാർ കൂടുമ്പോഴെല്ലാം സുൽത്താൻ ഹോജയെ വിളിച്ചുവരുത്തി കളിയാക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരുന്നു. ഒരു ദിവസം - ഹോജയെ വിളിച്ചു വരുത്തി. അന്ന്, കൊട്ടാരത്തിൽ ആളുകൾ വളരെയധികം ഉണ്ടായിരുന്നു. സുൽത്താൻ ഹോജയെ പരിഹസിക്കാൻ തുടങ്ങി. അന്നേരം, ഒരു പുതിയ ആശയം തോന്നിയതിനാൽ സുൽത്താൻ പറഞ്ഞു - "പ്രിയപ്പെട്ട സദസ്യരെ, ഈ ലോകത്തിലെ എല്ലാ കഴുതകളുടെയും രാജാവായി ഹോജയെ ഞാൻ നിയമിച്ചിരിക്കുന്നു" ഇത് കേട്ട ഉടൻ തന്നെ, സദസ്സിൽ ഉള്ളവരെല്ലാം ആർത്തലച്ച് ചിരിക്കാൻ തുടങ്ങി. ഹോജ യാതൊന്നും മിണ്ടിയില്ല, അദ്ദേഹം കുറച്ചുനേരത്തേക്ക് ചില കാര്യങ്ങൾ ചിന്തിച്ചു. എന്നിട്ട്, രാജാവ് എണീറ്റ് അടുത്തേക്ക് വന്ന നിമിഷം തന്നെ ഹോജ ഓടിപ്പോയി രാജാവിന്റെ സിംഹാസനത്തിൽ കയറി ഇരുന്നു! എല്ലാവരും ഞെട്ടിപ്പോയി! വെറുതെയിരുന്നു എന്നു മാത്രമല്ല, ഒരു കാലിന്മേൽ മറ്റൊരു കാല് വെച്ച് അധികാരത്തോടെയാണ് ഇരുന്നത്. ഇത് കണ്ട്, സുൽത്താൻ വളരെയധികം കോപിച്ചു. അദ്ദേഹം പറഞ്ഞു - "ഹോജ നീയെന്ത് ധിക്കാരമാണ് കാണിക്കുന്നത്? നിനക്ക് അവിടെ ഇരിക്കാനുള്ള യോഗ്യത എന്താണ്?  അപ്പോൾ, ഹോജ നിസ്സാരഭാവത്തിൽ പറഞ്ഞു - "എന്നെ സുൽത്താൻ തന്നെയാണ് രാജാവാക്...