(1076) കഴുതകളുടെ രാജാവ്!

 കൊട്ടാര സദസ്സിൽ ആൾക്കാർ കൂടുമ്പോഴെല്ലാം സുൽത്താൻ ഹോജയെ വിളിച്ചുവരുത്തി കളിയാക്കുന്നത് സ്ഥിരമായ ഒരു കാര്യമായിരുന്നു.

ഒരു ദിവസം - ഹോജയെ വിളിച്ചു വരുത്തി. അന്ന്, കൊട്ടാരത്തിൽ ആളുകൾ വളരെയധികം ഉണ്ടായിരുന്നു. സുൽത്താൻ ഹോജയെ പരിഹസിക്കാൻ തുടങ്ങി.

അന്നേരം, ഒരു പുതിയ ആശയം തോന്നിയതിനാൽ സുൽത്താൻ പറഞ്ഞു - "പ്രിയപ്പെട്ട സദസ്യരെ, ഈ ലോകത്തിലെ എല്ലാ കഴുതകളുടെയും രാജാവായി ഹോജയെ ഞാൻ നിയമിച്ചിരിക്കുന്നു"

ഇത് കേട്ട ഉടൻ തന്നെ, സദസ്സിൽ ഉള്ളവരെല്ലാം ആർത്തലച്ച് ചിരിക്കാൻ തുടങ്ങി. ഹോജ യാതൊന്നും മിണ്ടിയില്ല, അദ്ദേഹം കുറച്ചുനേരത്തേക്ക് ചില കാര്യങ്ങൾ ചിന്തിച്ചു.

എന്നിട്ട്, രാജാവ് എണീറ്റ് അടുത്തേക്ക് വന്ന നിമിഷം തന്നെ ഹോജ ഓടിപ്പോയി രാജാവിന്റെ സിംഹാസനത്തിൽ കയറി ഇരുന്നു!

എല്ലാവരും ഞെട്ടിപ്പോയി! വെറുതെയിരുന്നു എന്നു മാത്രമല്ല, ഒരു കാലിന്മേൽ മറ്റൊരു കാല് വെച്ച് അധികാരത്തോടെയാണ് ഇരുന്നത്. ഇത് കണ്ട്, സുൽത്താൻ വളരെയധികം കോപിച്ചു.

അദ്ദേഹം പറഞ്ഞു - "ഹോജ നീയെന്ത് ധിക്കാരമാണ് കാണിക്കുന്നത്? നിനക്ക് അവിടെ ഇരിക്കാനുള്ള യോഗ്യത എന്താണ്? 

അപ്പോൾ, ഹോജ നിസ്സാരഭാവത്തിൽ പറഞ്ഞു - "എന്നെ സുൽത്താൻ തന്നെയാണ് രാജാവാക്കി ഇവിടെ ഇരുത്തിയത്. കാരണം, ഞാനിപ്പോൾ എല്ലാ കഴുതകളുടെയും രാജാവാണ് " അത് പറഞ്ഞപ്പോൾ, എല്ലാവരും ഞെട്ടിപ്പോയി!

ഉടൻതന്നെ, യാതൊരു കൂസലും ഇല്ലാതെ ഹോജ ഇറങ്ങി സദസ്സ് വിട്ട് വീട്ടിലേക്ക് പോയി. രാജാവ് ലജ്ജിതനായി.

Written by Binoy Thomas, Malayalam eBooks-1076 - Hoja Stories - 50/ PDF-https://drive.google.com/file/d/1o1Ryie-QnU-p5zzP4ooATvg80QcAoEqQ/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories