(1167) ഒരു പേരിൽ എന്തിരിക്കുന്നു?
മനുഷ്യർ മറ്റുള്ളവരെ പരിഹസിക്കാനായി മൃഗങ്ങളെയും പക്ഷികളെയും ചെടികളെയുമൊക്കെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ അവയെല്ലാം ഏറെ പ്രയോജനമുള്ളവയാണ്. 1. ശവംനാറിപ്പൂവ്, ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നിങ്ങനെ വിളിക്കുന്ന ചെടി (Vinca Rosea) ക്യാൻസർ ചികിൽസയിൽ മരുന്നായി ഉപയോഗിക്കുന്നു. എപ്പോഴും പൂക്കൾ ഉള്ളതിനാലും കുറച്ചു മാത്രം ഉയരത്തിൽ വളരുന്നതിനാലും ഇത് ചുടുകാട്ടിലും ശവക്കോട്ടയിലും വളർത്താറുണ്ട്. 2. ഉറുമ്പിനെ പോലെ നിസ്സാരൻ എന്നുള്ള പ്രയോഗവും തെറ്റാണ്. ഉറുമ്പിന് തൻ്റെ ശരീര ഭാരത്തിൻ്റെ 20 മുതൽ 50 ഇരട്ടി ഭാരം വരെ ചുമക്കാനാകും. വിത്ത് വിതരണം, മണ്ണിലെ വായൂ സഞ്ചാരം, കീടങ്ങളെ നശിപ്പിക്കൽ മാത്രമല്ല, പ്രകൃതിയിലെ അധ്വാനശീലരുമാണ് ഉറുമ്പുകൾ. 3. വെറും പുല്ലാണ് എന്നുള്ള പ്രയോഗവും ശരിയല്ല. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന മുള പുൽവർഗ്ഗത്തിലാണ്. കാലിത്തീറ്റയാണ്. മണ്ണൊലിപ്പും തടയുന്നു. കൊടുങ്കാറ്റിൽ വൻമരങ്ങൾ വീഴുമ്പോൾ പുല്ലുകൾക്കു നാശം വരുന്നില്ല. 4. നായ്ക്കളെ മനുഷ്യർ സംസാരത്തിൽ കളിയാക്കി പറയാറുണ്ട്. നായ്ക്കളുടെ സ്നേഹവും സമർപ്പണവും മനുഷ്യരേക്കാളും ഉണ്ട്. മണം പിടിക്കാനുള്ള ശേഷിയും അപാരമാണ്. 5. കഴുതയെപ്...