(1165) ധനികൻ്റെ തോണിയാത്ര!

 ഒരിക്കൽ, ഹോജമുല്ല കുറെ അകലെയുള്ള ഒരു നാട്ടിലേക്കു പോകുകയായിരുന്നു. ആഴമേറിയ നദിയിലൂടെ ഒരു തോണിയിലാണ് യാത്ര. കൂടെ കുറെ ആളുകളുമുണ്ട്.

അവരിൽ ഒരു ധനികനായ മനുഷ്യനുമുണ്ടായിരുന്നു. അയാൾ ആദ്യമായി ജലയാത്ര നടത്തുന്ന ആളായതിനാൽ വല്ലാത്ത പേടിയുണ്ടായിരുന്നു.

ഹോജ നോക്കിയപ്പോൾ ധനികൻ വെപ്രാളപ്പെടുന്നതു കണ്ടു. ഹോജ പിറുപിറുത്തു - "ഹും! ഈ പണക്കാരനു പേടി തോന്നാൻ കാരണം, സമ്പത്ത് ഉപേക്ഷിച്ചു പോകാനുള്ള മരണഭീതിയാണ്"

ധനികൻ്റെ ശല്യം വല്ലാതായപ്പോൾ ഹോജ അയാളെ വെള്ളത്തിലേക്ക് ഉന്തിയിട്ടു! എന്നിട്ട്, വൈകാതെ തന്നെ അയാളുടെ കുപ്പായത്തിൽ വലിച്ച് വള്ളത്തിൽ തിരിച്ചു കയറ്റി.

ഹോജ ചോദിച്ചു - "തൻ്റെ വെള്ളത്തെ പേടിക്കുന്ന രീതി ഇപ്പോൾ എങ്ങനെയുണ്ട്?"

അയാൾ വിറച്ചു കൊണ്ടു പറഞ്ഞു -"ഇപ്പോൾ പേടി കുറവുണ്ട്!"

ഉടൻ, ഹോജ തൻ്റെ പതിവു വേദാന്തം തുടങ്ങി - "ആകെ നനഞ്ഞവന് വെള്ളത്തെ പേടിക്കേണ്ട, അവന് കുളിരു തോന്നില്ല. വിശന്ന് വലഞ്ഞവനേ ആഹാരത്തിൻ്റെ രുചിയറിയൂ. വെയിലത്ത് വാടിത്തളർന്നവനേ തണൽമരത്തിൻ്റെ സുഖമറിയൂ"

Written by Binoy Thomas, Malayalam eBooks-1165 - Hoja stories - 96, PDF -https://drive.google.com/file/d/1pPGNjkTWWAgp-_e7zrIjMdO94PK0ogPf/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍