Posts

Showing posts from 2024

(975) കുരുവിയുടെ പ്രതികാരം!

  സിൽബാരിപുരം വനത്തിൽ മനോഹരമായ പൂക്കൾ ഉള്ള ഒരു മരത്തിലായിരുന്നു കുരുവിയുടെ കുടുംബം കഴിഞ്ഞത്. ആ മരത്തിനു സമീപമായി ഒരു മരംകൊത്തിയും ഈച്ചകളും പിന്നെ ഒരു തവളയും ഉണ്ടായിരുന്നു. അവരെല്ലാം നല്ല ചങ്ങാതിമാരായിരുന്നു. ഒരിക്കൽ, കുരുവികൾക്ക് കൂട്ടിൽ മുട്ടകളായി. വിരിയുന്നതും കാത്ത് അവർ ഇരിക്കുന്ന സമയം. ഒരു ദിവസം കൊമ്പനാന ആ മരത്തിനു കീഴെ വന്നു. ആനയുടെ ചൊറിച്ചിൽ മാറ്റാനായി അവൻ കുരുവിക്കൂടുള്ള മരത്തിൽ ഉരയ്ക്കാൻ തുടങ്ങി. അന്നേരം മുട്ടകൾ താഴെ വീണ് പൊട്ടുമെന്ന് പേടിച്ച് കുരുവികൾ പറഞ്ഞു -"ഞങ്ങളുടെ കൂട്ടിൽ മുട്ടകൾ വിരിയാറായി. വേറെ മരത്തിൽ പോയി ദേഹം ചൊറിയാമല്ലോ" അതുകേട്ട് ആനയ്ക്ക് ദേഷ്യം ഇരച്ചുകയറി. അവൻ മരത്തിൽ ശക്തിയായി കൊമ്പു കൊണ്ട് കുത്തിയപ്പോൾ മുട്ടകളെല്ലാം താഴെ വീണു നശിച്ചു! കുരുവികൾ വേദനയോടെ അതു കണ്ടു നിന്നു. കാട്ടാനയുടെ ദുഷ്ട പ്രവൃത്തിയേക്കുറിച്ച് കൂട്ടുകാരായ ഈച്ചകളോടും മരംകൊത്തിയോടും തവളയോടും ചർച്ച ചെയ്തു. ഒടുവിൽ അവർ ഒരു പദ്ധതി രൂപീകരിച്ചു. ആന ഉറങ്ങുന്ന സമയത്ത് മരംകൊത്തി കണ്ണുകൾ രണ്ടും കൊക്കു കൊണ്ട് ആഞ്ഞു കൊത്തി. ആനയുടെ മുറിഞ്ഞ കണ്ണുകളിൽ ഈച്ചകൾ മുട്ടയിട്ടപ്പോൾ കണ്ണുകൾ വൃണമായി മാറി. തുടർന്ന

(974) വിദ്യാർഥികളും സാമൂഹിക സേവനവും

  വിദ്യാർഥികൾ ഒരു സമൂഹത്തിൻ്റെ ഭാവി നിർമ്മാണത്തിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അവരുടെ നിസ്തുലമായ സേവനങ്ങൾ രാജ്യമാകെ സമ്പത്തായി മാറുന്നു. അതിനായി ആദ്യം, ഒരു വിദ്യാർഥി സ്വന്തം സമൂഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കണം. പിന്നീട്, തിരികെ സമൂഹത്തിനു ധാരാളം നൽകാനും ആ വ്യക്തിക്ക് അവസരം ലഭിക്കുകയും ചെയ്യും. ഒഴിഞ്ഞു മാറാതെ, സാമൂഹിക സേവനത്തിലൂടെ പൊതു ഇടങ്ങളിലുള്ള അവരുടെ പങ്കു വഹിക്കാൻ ഏറെ ശ്രദ്ധിക്കണം. പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് ഓർക്കണം. അതുവഴിയായി നേതൃത്വപാടവം വിദ്യാർഥികളിൽ വർദ്ധിക്കുമ്പോൾ ഏതു പ്രവർത്തനങ്ങളിലും മുന്നിട്ടു വരാനും സഭാകമ്പവും സങ്കോചവും നാണവും എല്ലാം മറികടക്കാനും പറ്റും. അവർക്കു കടന്നു ചെല്ലാവുന്ന ചില സാമൂഹിക പ്രവർത്തനങ്ങളിലേക്കു നോക്കാം. ഒന്നാമതായി പ്രകൃതി ദുരന്തങ്ങളായ കൊടുങ്കാറ്റ്, പ്രളയം, പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മലയിടിച്ചിൽ എന്നിവ നേരിട്ടതായ പ്രദേശങ്ങളിലേക്ക് പലതരം സഹായങ്ങൾ എത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാം. വിദ്യാലയങ്ങളിൽത്തന്നെ ക്ലബുകൾ രൂപീകരിക്കാം. അല്ലെങ്കിൽ വൈ.എം.സി.എ, വൈ. ഡബ്ലിയു.സി.എ, ലയൺസ് ക്ലബ്, റ

(973) ഇരുമ്പ് തിന്ന എലി!

  പണ്ടുപണ്ട്, സിൽബാരിപുരത്ത് രണ്ടു കച്ചവടക്കാർ സുഹൃത്തുക്കളായി കഴിഞ്ഞിരുന്ന കാലം. ചീരനും സോമുവും എന്നായിരുന്നു അവരുടെ പേരുകൾ. ചീരൻ്റെ കച്ചവടം ഓരോ ദിനവും നഷ്ടത്തിലായി വന്നു. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. ഒടുവിൽ, അയൽരാജ്യമായ കോസലപുരംദേശത്ത് എന്തെങ്കിലും ജോലി ചെയ്താൽ ഗുണമാകുമെന്നു പ്രതീക്ഷിച്ച് ചീരൻ അവിടെ പോകാമെന്നു തീരുമാനിച്ചു. അന്നേരം, തൻ്റെ കച്ചവടത്തിൽ ഉടനീളം പ്രധാന പങ്കു വഹിച്ച നല്ലൊരു ഇരുമ്പു തുലാസ് വിട്ടുകളയാൻ മനസ്സു സമ്മതിച്ചില്ല. അതിനാൽ സോമുവിൻ്റെ കടയിൽ ചെന്ന് ചീരൻ പറഞ്ഞു -" ഈ തുലാസ് നീ സൂക്ഷിക്കണം. തിരികെ എന്നെങ്കിലും നാട്ടിൽ വന്നാൽ മാത്രം ഇതു തിരികെ തന്നാൽ മതി" ചീരൻ കോസലപുരത്തു ചെന്ന് പലതരം ജോലികളിൽ എർപ്പെട്ട് നാട്ടിലേക്കു തിരികെ വന്ന് വീണ്ടും കച്ചവടം നടത്താനുള്ള പണം സമ്പാദിച്ചു. തിരികെ എത്തിയപ്പോൾ പുതിയ തരത്തിലുള്ള കച്ചവടം തുടങ്ങാൻ തീരുമാനിച്ചു. അയാൾ സോമുവിൻ്റെ അടുക്കലെത്തി - "സ്നേഹിതാ, ഞാൻ നിന്നെ ഏൽപ്പിച്ച തുലാസ് തിരികെ വേണം" പക്ഷേ, സോമു നിഷേധിച്ചു - "ഞാൻ നിനക്കു തരാനായി ചാക്കിനുള്ളിൽ സൂക്ഷിച്ചതായിരുന്നു. എന്നാൽ എലി അത് കരണ്ടു തിന്നു!" നല്ല ത

(972) ആമയുടെ ആകാശയാത്ര!

  സിൽബാരിപുരം ദേശത്ത് കാടിനുള്ളിലെ ഒരു കുളമായിരുന്നു അത്. അവിടെ രണ്ട് അരയന്നങ്ങളും ഒരു ആമയും ചങ്ങാതിമാരായി കഴിഞ്ഞിരുന്ന കാലം.  പുറം ലോകത്തെ കാര്യങ്ങളൊക്കെ ആമ അറിഞ്ഞിരുന്നത് അരയന്നങ്ങൾ പറഞ്ഞിട്ടായിരുന്നു. അവർ പറന്നു നടക്കുന്ന നാട്ടിലെ വിശേഷങ്ങൾ ആമയോടു വിസ്തരിക്കുകയും ചെയ്യും. ഒരു ദിവസം - വരാൻ പോകുന്ന വരൾച്ചയെ കുറിച്ചായിരുന്നു അവരുടെ സംസാരം. അരയന്നങ്ങൾ പറഞ്ഞു -"ഞങ്ങൾ പോയ സ്ഥലങ്ങളിലെല്ലാം വല്ലാത്ത ജലക്ഷാമമാണ്. ഈ കുളത്തിലെയും വെള്ളം കുറയുകയാണ്. നീ എവിടെ പോകും?" ആമ ചോദിച്ചു - "നിങ്ങൾ എവിടെയെങ്കിലും വറ്റാത്ത വെള്ളമുള്ള സ്ഥലം കണ്ടോ?" അരയന്നങ്ങൾ: "ഞങ്ങൾ കണ്ടത്  ഒരു പുഴയാണ്. അത് ജല സമൃദ്ധമാണ്. പക്ഷേ, ജനത്തിരക്കുള്ള സ്ഥലം കഴിഞ്ഞു വേണം പോകാൻ. നിനക്ക് ജീവൻ പോലും നഷ്ടപ്പെടും" രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അരയന്നങ്ങൾ ഒരു സൂത്രം കണ്ടു പിടിച്ചു. "ഞങ്ങൾ രണ്ടു പേരും ഒരു ചെറിയ വടി കടിച്ചു പിടിച്ച് പറക്കാം. നീ അതിൻ്റെ നടുവിൽ കടിച്ചു തൂങ്ങിക്കിടന്നാൽ മതി" അതിൻപ്രകാരം അവർ പറക്കാൻ തുടങ്ങി. താഴെയുള്ള കാഴ്ചകൾ കണ്ടിട്ട് ആമയ്ക്ക് അത്ഭുതമായി. അതിനിടയിൽ ഗ്രാമത്തിലെ കുട്ടികൾ വിള

(971) കുരുവിയും കുരങ്ങനും!

  പണ്ടു പണ്ട്, സിൽബാരിപുരം രാജ്യമാകെ കാടുപിടിച്ചു കിടക്കുന്ന കാലം. കാട്ടിലെ ഒരു മരത്തിൽ കുരുവി മനോഹരമായ കൂടുണ്ടാക്കി അതിനുള്ളിൽ സുഖമായി കഴിഞ്ഞു വന്നു. താമസിയാതെ മഴക്കാലം ആരംഭിച്ചു. കാട്ടിലെങ്ങും വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. ഏറെ നേരം കൂട്ടിൽ കിടന്നുറങ്ങിയ ശേഷം കുരുവി ഉന്മേഷം കിട്ടാനായി വെളിയിലൂടെ ചിറകടിച്ചു പറന്നു. അന്നേരം, കുറെ മിന്നാമിനുങ്ങുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന മരച്ചുവട്ടിൽ അതിനടുത്തായി ഒരു കുരങ്ങൻ ഇരിക്കുന്നത് കുരുവിയുടെ ശ്രദ്ധയിൽ പെട്ടു. കുരുവി ചോദിച്ചു - "നീ എന്താണ് ഈ ചെയ്യുന്നത്?" കുരങ്ങൻ പറഞ്ഞു -"ഞാൻ തണുപ്പ് അകറ്റാനായി തീ കായുകയാണ് " കുരുവി കുരങ്ങനെ പരിഹസിച്ചു ചിരിച്ചു - "എടാ, മണ്ടൻ കുരങ്ങാ, അത് തീയല്ല. മിന്നാമിനുങ്ങുകൾ ഒരുമിച്ച് പ്രകാശിക്കുന്നതാണ് " പക്ഷേ, കുരങ്ങൻ അതു സമ്മതിക്കാതെ ഗോഷ്ഠി കാണിച്ചു കൊണ്ടിരുന്നു. കുരുവി പിന്നൊന്നും പറയാതെ തിരികെ കൂട്ടിൽ ചെന്ന് ഉറക്കമായി. കുരങ്ങൻ ഏറെ നേരം ഇരിന്നിട്ടും ചൂട് ഒട്ടും കിട്ടാതെ വന്നപ്പോൾ ആകെ ദേഷ്യമായി. അവൻ നിരാശയോടെ നടന്ന് ഒരു മരച്ചുവട്ടിൽ ചുരുണ്ടു കൂടി ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ കുരുവി ഉണർന്നു. താഴെ

(970) ഞണ്ടുകളുടെ ബുദ്ധി!

  സിൽബാരിപുരം ഒരു കാട്ടു പ്രദേശമായി മനുഷ്യവാസമില്ലാതെ കിടന്ന കാലം. അവിടെയുള്ള ഒരു കുളത്തിൽ കുറെ ഞണ്ടുകളുണ്ട്. ഞണ്ടിൻകുഞ്ഞുങ്ങൾ അനേകമാണ്. പറന്നു പോകുന്നതിനിടയിൽ ഈ കുളത്തിലെ ഞണ്ടുകളുടെ ബഹളം രണ്ടു കൊറ്റികൾ കാണുകയുണ്ടായി. അവർ പറഞ്ഞു -"നമുക്ക് ഇതിനടുത്ത മരത്തിൽ ഒളിച്ചു താമസിക്കാം. വിശപ്പു തോന്നുമ്പോൾ യഥേഷ്ടം രുചിയേറിയ ഞണ്ടിറച്ചി തിന്നാമല്ലോ" അങ്ങനെ ആ മരത്തിൽ താമസമാക്കി. ഞണ്ടിൻ്റെ കുഞ്ഞുങ്ങളെ ഒളിച്ചിരുന്ന് നിരീക്ഷിച്ച് തട്ടിയെടുക്കാനും തുടങ്ങി. ക്രമേണ ഞണ്ടുകളുടെ എണ്ണം കുറഞ്ഞുവരുന്നത് ഞണ്ടുകളുടെ തലവൻ ശ്രദ്ധിച്ചു. ഒടുവിൽ കൊറ്റികൾ പിടിച്ചു തിന്നുന്നതാണെന്ന് മനസ്സിലാക്കി. പക്ഷേ, ഞണ്ടുകൾ നിസ്സഹായരായിരുന്നു. അവർ പറഞ്ഞു -"പറന്നു നടക്കുന്ന കൊറ്റികളെ നമ്മൾ എന്തു ചെയ്യാനാണ്?" അന്നേരം, കൂട്ടത്തിൽ പ്രായമേറിയ ഞണ്ടച്ചൻ പറഞ്ഞു -"നമുക്ക് എന്തെങ്കിലും സൂത്രം പ്രയോഗിച്ചു മാത്രമേ ശത്രുക്കളെ നശിപ്പിക്കാൻ പറ്റൂ" അങ്ങനെ, അവരെല്ലാം കൂട്ടായി ആലോചിച്ചപ്പോൾ ഒരു വേലത്തരം ഉദിച്ചു. അതിൻപ്രകാരം, അവർ കുളത്തിലെ തവളകളുടെ സഹായം തേടി. കാട്ടിലെ പലയിടങ്ങളിൽ കിടന്ന മുട്ടത്തോടുകൾ തവളകൾ കടിച്ചെടുത്ത്

(969) പ്രാവുകളുടെ സൈന്യം!

  സിൽബാരിപുരം ദേശത്തെ കാട്ടിൽ അനേകം പ്രാവുകൾ ഉണ്ടായിരുന്നു. അവർക്കൊരു രാജാവുണ്ടായിരുന്നു. പ്രാവു പ്രജകൾ എല്ലാവരും പ്രാവുരാജൻ എന്നായിരുന്നു ഈ നേതാവിനെ വിളിച്ചിരുന്നത്. പ്രാവുകളുടെ സംഘം തീറ്റ തേടി പോകുമ്പോൾ പ്രാവുരാജനാണു മുന്നിൽ പറക്കുക. എന്നിട്ട്, അവൻ്റെ നിർദ്ദേശം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു ദിവസം, അവർ കാട്ടിലെ തെക്കുദിക്കിൽ നിന്നും കിഴക്കു ദിക്കിലേക്കു പറക്കുകയായിരുന്നു. പ്രാവുരാജൻ ഉറക്കെ പറഞ്ഞു -"കൂട്ടരെ, ആ കുന്നിൻ ചെരിവിൽ ഗോതമ്പുമണികൾ ചിതറിക്കിടക്കുന്നുണ്ട്. നമുക്ക് അവിടെ താഴാം" അവരെല്ലാം ഒന്നിച്ച് പറന്നു ചെന്ന് ഇരുന്നതും അവരുടെ മുകളിലേക്ക് വല വന്നു വീണു! ഏതോ വേട്ടക്കാരൻ കെണിയൊരുക്കി വച്ചിട്ട് പോയതായിരുന്നു. എല്ലാ പ്രാവുകളും പേടിച്ചു വിറച്ചു കരഞ്ഞു! എന്നാൽ, പ്രാവു രാജൻ എങ്ങനെ പ്രജകളെ രക്ഷിക്കാമെന്നാണു ചിന്തിച്ചത്. അവൻ പറഞ്ഞു -"നിങ്ങൾ പേടിക്കാതെ. വേട്ടക്കാരൻ വരുന്നതിനു മുൻപ് നമുക്ക് രക്ഷപെടണം. ഈ വലിയ വല കെട്ടിയിരിക്കുന്നത് നാലു ഭാഗത്തും ചെറിയ ചരടിലാണ്. നമ്മൾ ഒന്നിച്ച് ഒരേ  നിമിഷം പരമാവധി ശക്തിയിൽ ചിറകടിച്ച് ഉയർന്നാൽ നമുക്ക് വലയുമായി ഉയരാൻ പറ്റും&quo

(968) മൂഷികകുമാരി!

  ഒരു കാലത്ത്, സിൽബാരിപുരം ദേശത്ത് അത്ഭുത സിദ്ധികൾ ഉള്ള ഒരു സന്യാസി ജീവിച്ചിരുന്നു. അയാൾ തപസ്സ് അനുഷ്ഠിച്ചു കൊണ്ടിരുന്ന സമയത്ത്, മുകളിലൂടെ ഒരു പരുന്ത് പറന്നുപോയി. പരുന്തിൻ്റെ കാലിൽ ഒരു ചുണ്ടെലിയുണ്ടായിരുന്നു. എങ്ങനെയോ പരുന്തിൻ്റെ കാലിൽ നിന്നും പിടിവിട്ട് എലി താഴേക്കു വീണു. വീണതാകട്ടെ, സന്യാസിയുടെ മടിയിലേക്ക്! പക്ഷേ, അദ്ദേഹത്തിന് ഒട്ടും ദേഷ്യം തോന്നിയില്ല. കാരണം, മുകളിൽ നിന്നും മരണവെപ്രാളത്തിൽ വീണതാണെന്ന് അതിൻ്റെ പരിക്കുകൾ കണ്ടപ്പോൾ മനസ്സിലായി. ഉടൻ, എലിയെ പരിചരിച്ചപ്പോൾ അത് സുഖം പ്രാപിച്ചു. പിന്നീട്, സന്യാസിയുടെ ചങ്ങാതിയായി മാറുകയും ചെയ്തു. അങ്ങനെ സംപ്രീതനായ സന്യാസി തൻ്റെ ദിവ്യശക്തിയാൽ എലിയെ സുന്ദരിയായ യുവതിയാക്കി മാറ്റി. തുടർന്ന്, സന്യാസി അവളോട് വിവാഹം ചെയ്യാനുള്ള വരനെ നോക്കട്ടെയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു -"എനിക്ക് ഈ ലോകത്തെ ഏറ്റവും ശക്തനെ വിവാഹം ചെയ്യണം" ഉടൻ, സന്യാസി സൂര്യനോട് ഈ കാര്യം പറഞ്ഞപ്പോൾ മറുപടി ഇപ്രകാരമായിരുന്നു - "ഞാൻ ശക്തനാണെങ്കിലും എൻ്റെ പ്രകാശത്തെ മറയ്ക്കാൻ മേഘങ്ങൾക്കു കഴിയും" ഉടൻ, ഇതേ വിവാഹ കാര്യം മേഘത്തോടു ചോദിച്ചു. മേഘം നിരസിച്ചു - "ഞാൻ കാറ്

(967) യുവാവിൻ്റെ കൂട്ട്!

  സിൽബാരിപുരം ദേശത്ത് ഒരു സാധാരണ കുടുംബത്തിൽ അമ്മയും മകനും ജീവിച്ചിരുന്ന കാലം. ഒരിക്കൽ, ആ യുവാവിന് ദൂരെ ദേശത്തുള്ള പുരാതന ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തേണ്ട കാര്യമുണ്ടായി. കുറെ ദിവസങ്ങളുടെ യാത്ര വേണ്ടി വരും. അപ്പോൾ അമ്മ പറഞ്ഞു -"ഇത്രയും ദൂരം നിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെ അയയ്ക്കും? കൂട്ടിന് പോരാൻ ഈ പ്രായത്തിൽ എനിക്കു നടക്കാനും പറ്റില്ലല്ലോ" മകൻ പറഞ്ഞു: " അമ്മേ, ഞാൻ പോകുന്ന വഴിയിൽ നന്നായി ശ്രദ്ധിച്ചുകൊള്ളാം" എങ്കിലും അമ്മയ്ക്ക് ഒട്ടും മനസ്സമാധാനം കിട്ടിയില്ല. ആ സ്ത്രീ മകനുള്ള ഭാണ്ഡക്കെട്ട് തയ്യാറാക്കി പൊതിച്ചോറും വെള്ളവും തുണികളും എല്ലാം അതിൽ വച്ചു. എന്നാൽ, അവൻ ഇറങ്ങുന്നതിന് തൊട്ടു മുൻപ്, മുറ്റത്ത് വലിയ ഞണ്ട് അലഞ്ഞു നടക്കുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്ന്, ഒരു കർപ്പൂരച്ചെപ്പിൽ ഈ ഞണ്ടിനെ പിടിച്ച് അടച്ച് മകനു കൊടുത്തു. ''മകനേ, നിനക്കു തുണയായി ഒരു ഞണ്ടിനെ കർപ്പൂരച്ചെപ്പിൽ അടച്ചിട്ടുണ്ട്. ഇതും കൂടി തുണിയിൽ വച്ചുകൊള്ളൂ" മകൻ എന്തിനെന്ന് ചോദിക്കാതെ അമ്മയെ അനുസരിച്ചു. യുവാവ് യാത്രയായി. കുറെ ദൂരം നടന്നപ്പോൾ ക്ഷീണിച്ചതിനാൽ ഒരു മരത്തണലിൽ അതിൻ്റെ വേരിൽ ചാരി

(966) സന്യാസിയും വടിയും

  സിൽബാരിപുരം ദേശത്ത് ഒരു സന്യാസി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന സമയം. പഴയ ചെറിയ വീട്ടിലായിരുന്നു അയാൾ ജീവിച്ചിരുന്നത്. പകൽ സമയം ഭിക്ഷാടനത്തിലൂടെ അരിയും മറ്റു പല തരം ആഹാരങ്ങളും അയാൾ കൊണ്ടുവരുമ്പോൾ അതൊക്കെ മിച്ചം വരുന്നതു പതിവാണ്. അത്, അയാൾ തൻ്റെ കിടപ്പുമുറിയിലെ കയറു കട്ടിലിൻ്റെ സമീപത്തായി കെട്ടിയിരിക്കുന്ന ഉറിയിലാണ് തൂക്കിയിടുക. എന്നാൽ, കയറു വഴി താഴേക്ക് ഇറങ്ങി ഒരു കൂട്ടം എലികൾ അതെല്ലാം മോഷ്ടിക്കുന്നതു പതിവായി. എന്നാൽ, രാത്രിയിൽ ഇവറ്റകളുടെ ശല്യം കാരണം സന്യാസിക്ക് ഉറക്കത്തിനു ശല്യമായി. അപ്പോൾ, അയാൾ അതിനൊരു പരിഹാരം കണ്ടുപിടിച്ചു - നല്ല കട്ടിയുള്ള വടിയെടുത്ത് ഉറക്കത്തിനിടയിൽ യാന്ത്രികമായി നിലത്ത് തല്ലിക്കൊണ്ടിരിക്കുക! ആ ശബ്ദം കേട്ട് എലികൾ പേടിച്ച് ഓടും. അതേസമയം, എലികളുടെ തലവൻ കൂട്ടരോടു പറഞ്ഞു -" ഈ സന്യാസി എന്തൊരു ദുഷ്ടനാണ്. മിച്ചം വരുന്നത് ഉറിയിൽ സൂക്ഷിച്ച് നാളെ അതിൻ്റെ രുചി കെടുമ്പോൾ മുഴുവനും എടുത്തു പറമ്പിൽ കളയും. അവിടെ നമുക്ക് ഇതുപോലെ തിന്നാൻ പോയാൽ അപകടമാകും" മറ്റൊരു പ്രായമായ എലി പറഞ്ഞു -"അയാളുടെ ഉറക്കത്തിലെ വിക്രിയ സ്വയം അപകടമേ വരുത്തൂ" കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സന്യാസിയു

(965) രണ്ടു തലയുള്ള പക്ഷി!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു കിളിക്കുഞ്ഞ് മുട്ട വിരിഞ്ഞ് പുറത്തു വന്നപ്പോൾ രണ്ടു തലയുമായി വിചിത്ര ജനനമായിരുന്നു അത്. അതിനാൽ മറ്റു പക്ഷികൾ ഇവനുമായി കൂട്ടു കൂടിയില്ല.  ആ പക്ഷി വളർന്നു വലുതായി. രണ്ടു തലയും ചുണ്ടും ഉള്ളതിനാൽ ഓരോ തലയ്ക്കും ഇഷ്ടമുള്ള ആഹാരം തിന്നാം. പക്ഷേ, അതെല്ലാം ഒറ്റ വയറ്റിലേക്കാണ് ചെല്ലുന്നത്. ഒരു ദിവസം, നല്ല രുചിയുള്ള പഴം കിടക്കുന്നതു കണ്ടപ്പോൾ ഇടതു ചുണ്ട് അത് കൊത്തിയെടുത്തു. അന്നേരം വലതു തല പറഞ്ഞു -"എടാ, പകുതി എനിക്കു തരണം. വല്ലാത്ത കൊതി തോന്നുന്നു" അപ്പോൾ, ഇടതുതല അതു നിഷേധിച്ചു - "ഞാൻ തിന്നാലും നീ തിന്നാലും ഒരേ വയറ്റിലേക്കാണല്ലോ പോകുന്നത്?" വലതൻ ഒന്നു കൂടി പരിശ്രമിച്ചുനോക്കി - "പക്ഷേ, എൻ്റെ വായ്ക്കും രുചിയും വിശപ്പും ഉണ്ടെന്ന് നീ ഓർക്കണം" എന്നാൽ, ഇടതൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല. അതോടെ വലതു തല വിഷാദത്തിലേക്കു പോയി. തക്ക സമയത്ത് കൂടുതൽ ആവേശത്തോടെ ഇടതൻ വലതൻ്റെ ആഹാരം കൂടി കഴിച്ചു. അടുത്ത ദിവസം, കുറച്ചു പഴങ്ങളും കായ്കളും നിലത്തു കിടക്കുന്നതു കണ്ട് പക്ഷി അങ്ങോട്ടു പറന്നു. ഉടൻ, വലതു തലയുടെ ചുണ്ട് ഒരു കായ കടിച്ചെടുത്തു. പെട്ടെന്ന്, ഇ

(964) കാവൽക്കാരനായ കുരങ്ങൻ!

  സിൽബാരിപുരം ദേശത്ത് രാജ്യം ഭരിച്ചു കൊണ്ടിരുന്ന വിക്രമൻരാജാവ് ഭയം നിറഞ്ഞ മനസ്സോടെയാണ് കഴിഞ്ഞിരുന്നത്. കാരണം, മുൻകാലങ്ങളിലെ രാജാക്കന്മാർ എല്ലാവരും പലതരം ചതിയിൽ പെട്ടാണ് മരണപ്പെട്ടത്. രാജ്യത്തിനും ഖജനാവിനും പ്രശസ്തിക്കും അധികാരത്തിനുമായി പല രാജാക്കന്മാരും സ്വന്തം കുടുംബാംഗങ്ങളെ വകവരുത്തിയിട്ടുള്ള പാരമ്പര്യമായിരുന്നു വിക്രമൻ രാജാവിൻ്റെത്. തൻ്റെ കാവൽക്കാരായി മനുഷ്യരെ നിർത്താൻ പോലും അദ്ദേഹം സംശയിച്ചു. ഒടുവിൽ ഒരു പോം വഴി കണ്ടു പിടിച്ചു. അതിനായി താൻ ഉറങ്ങുമ്പോൾ കാവൽ നിൽക്കാനായി ഒരു ശക്തനായ കുരങ്ങിനെ പരിശീലിപ്പിച്ചു. അതിൻ്റെ കയ്യിൽ മൂർച്ചയേറിയ വാളും കൊടുത്തു. രാജാവിനെ ആരെങ്കിലും ശല്യം ചെയ്യാനായി വന്നാൽ വാളുകൊണ്ട് വെട്ടാൻ പഠിപ്പിച്ചു. ഒരു ദിവസം രാജാവ് ഉറങ്ങുമ്പോൾ കാവലിരുന്ന കുരങ്ങൻ കണ്ടത് ഒരു കൊതുക് രാജാവിനെ ശല്യം ചെയ്യുന്നതാണ്. കുറെ പ്രാവശ്യം കൈ കൊണ്ട് കൊതുകിനെ ഓടിക്കാൻ കുരങ്ങൻ ശ്രമിച്ചെങ്കിലും അതു പറന്നു നടന്നു. കുരങ്ങനു ദേഷ്യം ഇരച്ചുകയറി. ഒടുവിൽ കൊതുക് രാജാവിൻ്റെ നെഞ്ചിൽ ഇരുന്ന് രക്തം കുടിക്കാൻ തുടങ്ങി. അന്നേരം, കുരങ്ങൻ സർവ്വശക്തിയുമെടുത്ത് കൊതുകിനെ വാളെടുത്ത് വെട്ടി! രാജാവിൻ്റെ ചങ്ക് രണ്ടാ

(963) ഗുഹയുടെ സംസാരം!

  സിൽബാരിപുരം ദേശമാകെ കൊടുംകാട് തിങ്ങി നിറഞ്ഞ കാലമായിരുന്നു അത്. കാട്ടിലെ സിംഹം പതിവു പോലെ ഇരയെ തേടി നടന്നെങ്കിലും യാതൊന്നും കിട്ടിയില്ല. സിംഹം ക്ഷീണിച്ച് അവശനായി ഒരു ഗുഹയിൽ കയറി. അല്പനേരം വിശ്രമിച്ചപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. ഏതോ ഒരു മൃഗത്തിൻ്റെ താമസം ഈ ഗുഹയിലാണ്. അതിനാൽ താമസിയാതെ ആ മൃഗം ഇവിടെ വരുമ്പോൾ ചാടി വീഴണം. അതൊരു കുറുക്കൻ്റെ താവളമായിരുന്നു. സന്ധ്യമയങ്ങിയപ്പോൾ അവൻ ഗുഹയിലേക്കു നടന്നു. പക്ഷേ, ഗുഹയുടെ അരികിലെത്തി നോക്കിയപ്പോൾ ആരുടെയോ രോമം അവിടെ പൊഴിഞ്ഞു കിടക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. ഗുഹയിൽ ആരെങ്കിലും കാണുമോ എന്നുള്ള സംശയം അതോടെ ബലപ്പെട്ടു. ഉടൻ, കുറുക്കൻ ഒരു സൂത്രം പ്രയോഗിച്ചു - " ആദ്യമായിട്ടാണ് ഈ ഗുഹ എനിക്ക് സ്വാഗതം പറയാത്തത്? എന്താണു ഗുഹ ഒന്നും മിണ്ടാത്തത്" ഉടൻ, സിംഹം അതുകേട്ട് ഉണർന്നു പ്രവർത്തിച്ചു. ഇവനോടു ഗുഹ മിണ്ടാത്തത് ഞാൻ ഇവിടെയുണ്ടെന്നുള്ള പേടി കൊണ്ടായിരിക്കും. അന്നേരം ഇവൻ ഇവിടെ കയറാതെ പോകും. "ഹായ്! കുറുക്കൻ, നിനക്ക് എൻ്റെ ഗുഹയിലേക്ക് സ്വാഗതം!" പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലുള്ള ശബ്ദം കേട്ടപ്പോൾ ഏതോ വലിയ മൃഗമാണെന്ന് കുറുക്കനു മനസ്സി

(962) നമ്പൂതിരിയുടെ ആട്!

  വളരെ പ്രശസ്തമായ ഈ കഥ പഞ്ചതന്ത്രത്തിലും കഥാസരിത് സാഗരത്തിലും ഈസോപ് കഥയിലും നാടോടിക്കഥകളിലും ഒക്കെ ഇഴചേർന്നിരിക്കുന്നു. കുട്ടികളുടെ പാഠപുസ്തകത്തിലും നിങ്ങൾ ഇതിനോടകം വായിച്ചു കാണും. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ നമ്പൂതിരി ജീവിച്ചിരുന്നു. ഒരിക്കൽ അയാളുടെ സുഹൃത്തിൻ്റെ വീട്ടിൽ ചെന്നപ്പോൾ സന്തോഷപൂർവ്വം അദ്ദേഹം നമ്പൂതിരിക്ക് ഒരു കുഞ്ഞാടിനെ സമ്മാനിച്ചു. നമ്പൂതിരി ആടിനെ തോളിൽ വച്ചു കൊണ്ട് കാടിനോടു ചേർന്ന ഒറ്റയടിപ്പാതയിലൂടെ നടന്നു പോകുന്നത് മൂന്നു കള്ളന്മാരുടെ സംഘം കണ്ടു. ആടിനെ തട്ടിയെടുക്കാനായി അവർ പദ്ധതി തയ്യാറാക്കി. അവർ മൂവരും ഓടിയകന്നു. അതിൻപ്രകാരം ഒന്നാമൻ ആ നടപ്പാതയിലൂടെ നമ്പൂതിരിയുടെ എതിരെ വന്നു. അയാൾ പൊട്ടിച്ചിരിച്ചു - "ഹേയ്! തമ്പ്രാനെ എന്തിനാണ് ഈ പട്ടിക്കുഞ്ഞിനെ ചുമക്കുന്നത്?" എന്നാൽ, നമ്പൂതിരി അവനെ പരിഹസിച്ചു - "നിനക്കെന്താ കണ്ണിനു കാഴ്ചയില്ലേ?" നമ്പൂതിരി കുറെ ദൂരം മുന്നോട്ടു പോയപ്പോൾ രണ്ടാമൻ എതിരെ വന്നു. "എന്താ തമ്പുരാനെ ഈ നായ്ക്കുട്ടിക്ക് നടക്കാൻ വയ്യേ?" അന്നേരം, നമ്പൂതിരി ആശങ്കയോടെ പറഞ്ഞു -"എൻ്റെ ചങ്ങാതി നൽകിയ ആട്ടിൻകുട്ടിയാണിത്"

(961) ധർമ്മനും അധർമ്മനും

  പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്ത് ധർമ്മനും അധർമ്മനും എന്നു പേരായ രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. സ്വന്തം പേരുപോലെ ആദ്യത്തെ ആൾ വളരെ സത്യവാനും രണ്ടാമൻ കള്ളങ്ങൾ ഒളിപ്പിക്കുന്നവനും ആയിരുന്നു. എന്നാൽ, അധർമ്മൻ പ്രത്യക്ഷത്തിൽ ധർമ്മനെതിരെ യാതൊന്നും ചെയ്തതുമില്ല. അവർ രണ്ടു പേരും കോസലപുരത്തു ചെന്ന് കച്ചവടം ആരംഭിച്ചു. അത് വലിയ വിജയമായി. ധാരാളം പണം നേടിയപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചു പോകാമെന്ന് അധർമ്മൻ വാശിപിടിച്ചു. കാടുപിടിച്ച ദിക്കിലൂടെ സ്വന്തം നാട്ടിലേക്കു പോരുന്ന വഴിയിൽ വച്ച് അധർമ്മൻ ഒരു കാര്യം പറഞ്ഞു -"നമ്മൾ ഈ വലിയ സമ്പത്തുമായി നാട്ടിലേക്കു ചെന്നാൽ ബന്ധുക്കളെല്ലാം വീട്ടിലെത്തി ഇതെല്ലാം മോഷ്ടിക്കുകയോ കടം ചോദിക്കുകയോ ഒക്കെ സംഭവിക്കാം. അതിനാൽ ഈ ആൽമരത്തിൻ്റെ ചുവട്ടിൽ സമ്പാദ്യം കുഴിച്ചിടാം. ഇപ്പോൾ ആവശ്യത്തിനുള്ള 20 സ്വർണ്ണ നാണയം എടുത്താൽ മതിയല്ലോ " ഉടൻ, ധർമ്മനും സമ്മതിച്ച് അപ്രകാരം ചെയ്തു നാട്ടിൽ ചെന്നു. എന്നാൽ, അധർമ്മൻ അടുത്ത ദിവസം രാത്രിയിൽ തിരികെയെത്തി ആ സമ്പത്ത് മുഴുവനും ആരുമറിയാതെ ഒളിച്ചു കടത്തി. അങ്ങനെ കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ധർമ്മൻ്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നു. എന

(960) മരംകൊത്തിയും പ്രാവും!

  സിൽബാരിപുരം ദേശത്തുള്ള മരംവെട്ടുകാരനായിരുന്നു സോമു. ഒരിക്കൽ, ചന്തയിൽ കെട്ടുവിറക് കൊടുത്ത ശേഷം തിരികെ നടന്നപ്പോൾ അയാൾ ക്ഷീണിതനായിരുന്നു. തുടർന്ന്, അടുത്തു കണ്ട മരത്തിനു കീഴെ അയാൾ വിശ്രമിക്കാനായി ഇരുന്നു. എന്നാലോ? ക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപ്പോയി. അന്നേരം, ആ മരത്തിൽ ഒരു പ്രാവ് ഇരിപ്പുണ്ടായിരുന്നു.  എന്നാൽ, കുറച്ചു കഴിഞ്ഞ് ഒരു മരംകൊത്തി അങ്ങോട്ടു പറന്നു വന്ന് ഉണക്ക ശിഖരത്തിൽ ഇരുന്ന് ചെറിയ ദ്വാരങ്ങൾ നോക്കി. എന്നിട്ട്, അതിനുള്ളിലെ പുഴുവിനെ എടുക്കാനായി ദ്വാരം വലുതാക്കാൻ തുടങ്ങി. പക്ഷേ, ആ കുലുക്കത്തിൽ ഒരു ചെറിയ ഉണക്കക്കമ്പ് സോമുവിൻ്റെ തലയിലേക്കു വന്നു വീണു! ഞൊടിയിടയിൽ മരംകൊത്തി പറന്നു പോകുകയും ചെയ്തു. പെട്ടെന്ന്, കണ്ണുതുറന്ന് സോമു മുകളിലേക്കു നോക്കിയപ്പോൾ കണ്ടത് പ്രാവിനെയാണ്! ആ നിമിഷംതന്നെ കയ്യിൽ കിട്ടിയ കമ്പെടുത്ത് പ്രാവിനു നേർക്ക് അയാൾ കറക്കിയെറിഞ്ഞു. ഒട്ടും ഉന്നം തെറ്റിയില്ല. കമ്പടിച്ച് പ്രാവ് കറങ്ങി നിലത്തു വീണു. എന്നാൽ, പക്ഷി നിലത്തു വീണപ്പോൾ അയാളുടെ ദേഷ്യമൊക്കെ പോയി. സഹതാപത്തോടെ അതിനെ കയ്യിലെടുത്തു. അപ്പോൾ പ്രാവ് വേദനയോടെ ചോദിച്ചു - "ഞാൻ അങ്ങേയ്ക്ക് യാതൊരു ഉപദ്രവവും ചെയ്തി

(959) കാട്ടിലെ കൂട്ടുകാർ!

  പണ്ടു പണ്ട്, ഒരു കാട്ടിലെ മനോഹരമായ കുളം. അവിടത്തെ പരിസരത്ത് നാലു കൂട്ടുകാർ താമസിച്ചിരുന്നു - കാക്ക, ആമ, മാൻ, എലി എന്നിവർ. ആമയും എലിയും ദൂരെയെങ്ങും പോകാറില്ല. ഇടയ്ക്ക് ആമ കുളത്തിൽ ഇറങ്ങും, പിന്നെ അതിനു പരിസരത്തുമുണ്ടാകും. എലിയാകട്ടെ, സമീപത്തുള്ള വലിയ മരത്തിൻ്റെ ചുവട്ടിലെ മാളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ കാട്ടിലെ വിവരങ്ങൾ അവർക്കു ലഭിച്ചിരുന്നത് കാക്കയും മാനും വഴിയായിരുന്നു. എന്നും വൈകുന്നേരം നാലുപേരും കളിച്ചു ചിരിച്ച് അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിനം - പതിവുപോലെ വൈകുന്നേരമായപ്പോൾ എലിയും കാക്കയും ആമയും എത്തിയെങ്കിലും മാനിനെ കണ്ടില്ല. ഉടൻ, അപകടം മണത്ത അവർ കാക്കയെ പറഞ്ഞയച്ചു. കാക്ക അതിവേഗം പലയിടങ്ങളിലും പറന്നു നടന്നപ്പോൾ മാൻ, വലയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടു! വേടൻ വിരിച്ച കെണിയായിരുന്നു അത്. എന്നാൽ, കാക്ക അവിടെയെത്തിയപ്പോൾ വേടൻ ഇത് അറിഞ്ഞിട്ടില്ലായിരുന്നു. ഉടൻ കാക്ക പറഞ്ഞു -"നീ വിഷമിക്കരുത്. എനിക്ക് ഈ വല പൊട്ടിക്കാനാവില്ല. പക്ഷേ, നമ്മുടെ കൂട്ടുകാരൻ എലിക്ക് എന്തും പറ്റും" കാക്ക തിരികെ കുളക്കരയിലെത്തി അവരോടു വിവരം പറഞ്ഞു. കാക്കയുടെ പുറത്ത് എലി അള്ളിപ്പിടിച്ചിരുന്നു.

(958) കുരങ്ങൻ്റെ പ്രതികാരം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, കുതിരകളെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു രാജാവുണ്ടായിരുന്നു. അങ്ങനെ സകല വിധ സുഖസൗകര്യങ്ങളോടും കൂടി അനേകം കുതിരകൾ കൊട്ടാരവളപ്പിലെ ലായത്തിൽ കഴിയുന്നുണ്ട്. അതേസമയം, ഈ കുതിരകൾ മിച്ചം വയ്ക്കുന്ന ആഹാരങ്ങൾ റാഞ്ചിയെടുത്ത് ഒരു പറ്റം കുരങ്ങന്മാരും സുഭിക്ഷമായി കഴിഞ്ഞിരുന്നത് സമീപത്തുള്ള വലിയ മരത്തിലായിരുന്നു. ഒരു ദിവസം - കുതിരലായത്തിനു തീ പടർന്നുപിടിച്ചു! അനേകം കുതിരകൾക്കു പൊള്ളലേറ്റു. അതിൽ, രാജാവിന് ഏറെ പ്രിയങ്കരനായ വെള്ള കുതിരയും ഉണ്ടായിരുന്നു. രാജാവ് ഉടൻ തന്നെ രാജ്യത്തെ പ്രധാന മൃഗവൈദ്യനെ വിളിച്ചു വരുത്തിയപ്പോൾ അയാൾ പറഞ്ഞു -"പ്രഭോ, അങ്ങയുടെ കുതിരകളെ സുഖപ്പെടുത്താൻ കുരങ്ങന്മാരുടെ മജ്ജ ശേഖരിച്ച് പൊള്ളലേറ്റ ഭാഗത്ത് തേച്ചാൽ മതി" അന്നേരം, കൊട്ടാരത്തിൻ്റെ മരങ്ങളിൽ ചാടി നടന്നിരുന്ന കുരങ്ങന്മാരെ ഭടന്മാർ വളഞ്ഞു പിടിച്ചു. അവറ്റകളെ കൊന്ന് കുതിരകളെ സുഖപ്പെടുത്തി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിലെ പ്രധാന കുരങ്ങൻ കാട്ടിൽ നിന്നും അവിടെ മടങ്ങിയെത്തി. അവൻ ഈ കാഴ്ച കണ്ട് ഞെട്ടി! - തൻ്റെ ബന്ധുക്കൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു! ഉടൻതന്നെ, ആ മരത്തിൽ ഉണ്ടായിരുന്ന കാക്ക അവനോട് ക

(957) ബീഗത്തിന് ഇഷ്ടപ്പെട്ടത്!

  അക്ബർ ചക്രവർത്തി ഉഗ്രകോപിയായിരുന്നു. അദ്ദേഹത്തിന് ഭാര്യയായ ബീഗത്തെ വലിയ ഇഷ്ടമായിരുന്നെങ്കിലും ഒരിക്കൽ, ഒരു തെറ്റിനുള്ള ശിക്ഷയായി അദ്ദേഹം അലറി - " അടുത്ത 24 മണിക്കൂറിനകം നീ ഈ കൊട്ടാരം വിട്ടു പോകണം. നിനക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു കാര്യം കൊട്ടാരത്തിൽ നിന്നും കൊണ്ടുപോകാം" ബീഗം കരഞ്ഞു കൊണ്ട് അന്തപ്പുരത്തേക്കു പോയി. ആ സ്ത്രീ ആലോചിച്ചിട്ടും ഒരു പരിഹാരവും കണ്ടെത്തിയില്ല. തുടർന്ന്, ബീർബലിനെ കണ്ടു സംസാരിച്ചു. ഒട്ടും വൈകാതെ ബീഗത്തിനുള്ള പല്ലക്ക് തയ്യാറായി. ബീഗം രാജാവിനു മുന്നിലെത്തി അദ്ദേഹത്തിൻ്റെ കയ്യിൽ പിടിച്ചു വലിച്ചു - "ഹും! എന്നോടൊപ്പം വരിക. ഈ കൊട്ടാരത്തിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എൻ്റെ ഭർത്താവാണ് !" അപ്പോഴാണ് രാജാവ് തൻ്റെ കല്പനയേക്കുറിച്ച് ബോധവാനായത്. രാജാവ് പറഞ്ഞു -"ശരി. ഞാൻ തോറ്റിരിക്കുന്നു. അതിനാൽ നിന്നോടു ക്ഷമിച്ചിരിക്കുന്നു. പക്ഷേ, ഈ ബുദ്ധി നിനക്ക് സ്വയം തോന്നിയതാണോ?" ബീഗം: " ഹേയ്! അത് പതിവുപോലെ ബീർബൽ രക്ഷിച്ചതാണ്" Written by Binoy Thomas, Malayalam eBooks-957- Birbal stories - 32. PDF - https://drive.google.com/file/d/1atUYfIg550Igz6ZZ4L

(956) ബീർബൽ ബർമ്മയിലേക്ക് !

 അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിൽ ബീർബൽ പ്രശസ്തനായി കഴിയുന്ന കാലം. രാജാവിൻ്റെ സ്യാലനായിരുന്ന ഹുസൈൻ ഖാന് മന്ത്രിയായി ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അയാൾ പല ദൂതന്മാരെയും ഉപയോഗിച്ച് മന്ത്രിസ്ഥാനത്തിനു വേണ്ടി വാശി പിടിച്ചു. മാത്രമല്ല, ബീഗത്തിൻ്റെ പിന്തുണയും ഖാനുണ്ടായിരുന്നല്ലോ. ഹിന്ദുവായ ബീർബലിന് രാജകൊട്ടാരത്തിൽ കിട്ടുന്ന പ്രാധാന്യമായിരുന്നു പ്രധാന കാരണം. ഒടുവിൽ, രാജാവ് അവരോടായി പറഞ്ഞു - "അയൽരാജ്യമായ ബർമ്മയിലേക്ക് ഒരു രഹസ്യ കത്തുമായി ബീർബലും ഹുസൈനും കൂടി പോകണം. തിരികെ വരുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കാം" രണ്ടു പേരും കൂടി ബർമ്മയിലെത്തി രാജാവിനു കത്തു കൈമാറി. അവർക്കു താമസിക്കാൻ സൗകര്യവും കൊടുത്തു. എന്നാൽ, കത്തിലെ വിവരം വായിച്ച് ബർമ്മരാജാവ് ഞെട്ടി! "ഈ രണ്ടു പേരെയും തൂക്കിക്കൊല്ലുക" ഉടൻ, രാജാവും ന്യായാധിപനും അവരെ ഞെട്ടിക്കുന്ന ഇക്കാര്യം പറഞ്ഞിട്ടും ബീർബലിനു യാതൊരു കുലുക്കവും ഇല്ലായിരുന്നു. അവരെ തൂക്കുമരത്തേക്കു കൊണ്ടുപോകുന്ന സമയത്ത് ബീർബൽ ഹുസൈനോടു എന്തോ പിറുപിറുത്തു. തുടർന്ന്, രാജാവിനോട് ബീർബൽ പറഞ്ഞു - "രാജാവേ എന്നെ ആദ്യം തൂക്കിലേറ്റണം " ഹുസൈൻ ഖാൻ വി

(955) ബീർബൽ പേർഷ്യയിൽ !

  അക്ബറിൻ്റെ കൊട്ടാരത്തിലെ ബീർബലിൻ്റെ ബുദ്ധി സാമാർഥ്യത്തെക്കുറിച്ച് അയൽ രാജ്യങ്ങളിലും അറിവു കിട്ടി. മാത്രമല്ല, പേർഷ്യയിലെ ഷാ ചക്രവർത്തി ഇതേക്കുറിച്ച് അറിയാൻ ഇടയായി. അദ്ദേഹം ബീർബലിനെ ആദരിക്കാനും അതിലുപരിയായി പരീക്ഷിക്കാനുമായി ഒരു ദൂതൻ മുഖേന ക്ഷണക്കത്ത് കൊടുത്തയച്ചു. അക്ബറിനും ബീർബലിനും അതു സന്തോഷമായി. ബീർബൽ കുറെ ആഴ്ചകൾ സഞ്ചരിച്ച് പേർഷ്യയിലെത്തി. ആ കൊട്ടാരത്തിലേക്ക് കാൽ വച്ച ബീർബൽ ഞെട്ടി! ഒരേ പോലെ വേഷം ധരിച്ച പത്തു പേർ! ഷാ ചക്രവർത്തിയായി വേഷമണിഞ്ഞു നിൽക്കുന്നു! ഇത് മന:പൂർവ്വമായ പരീക്ഷണമാണെന്ന് ബീർബലിനു മനസ്സിലായി. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു -" ബുദ്ധിമാനായ ബീർബലിനു സ്വാഗതം!" അതിനിടയിൽ ഓരോ ആളിൻ്റെ മുന്നിലൂടെ നടക്കാതെ എല്ലാവരെയും ഒരു നിമിഷം നിരീക്ഷിച്ചു. തുടർന്ന്, യഥാർഥ ഷായുടെ അടുക്കലെത്തി നന്ദി അറിയിച്ചു. പക്ഷേ, ഷാ അത്ഭുതത്തോടെ ചോദിച്ചു - "ബീർബൽ, എങ്ങനെയാണ് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നെ ഈ പത്തു പേരിൽ നിന്നും കണ്ടുപിടിച്ചത് ?" ബീർബൽ പറഞ്ഞു -"പ്രഭോ, മറ്റുള്ളവരുടെ മുഖത്ത് ബഹുമാനം മാത്രമല്ല, അങ്ങയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ടായിരുന്നു. എന്നാൽ, അങ്ങയുട

(954) രാജാവിൻ്റെ മുദ്രമോതിരം

  അക്ബർ ചക്രവർത്തിക്ക് വേഷപ്രച്ഛന്നനായി ജനങ്ങളുടെ ഇടയിൽ നടക്കുന്നത് വളരെ താൽപര്യമുള്ള കാര്യമായിരുന്നു. അതുവഴി ഭരണം മെച്ചപ്പെടുത്താമെന്ന് അദ്ദേഹം വിചാരിച്ചു. എന്നാൽ, ബീർബലിന് ഈ കാര്യത്തിൽ യോജിപ്പില്ലായിരുന്നു. കാരണം, ചക്രവർത്തിയെ ആളുകൾ തിരിച്ചറിഞ്ഞാൽ കുഴപ്പമാണ്. ശത്രുക്കൾക്കു രാജാവിനെ വകവരുത്താനും എളുപ്പമായിരിക്കും. ഇത് പല തവണയായി ബീർബൽ രാജാവിൻ്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അദ്ദേഹം അതൊക്കെ അവഗണിച്ചു. ഒരു ദിവസം കറങ്ങാനിറങ്ങിയ രാജാവ് നേരം ഇരുട്ടിയത് അറിഞ്ഞതേയില്ല. വേഗത്തിൽ കൊട്ടാരത്തിലെത്താൻ വേണ്ടി ഒരു കുറുക്കുവഴിയിലൂടെ അദ്ദേഹം നടന്നു. അന്നേരം, ഒരു കള്ളൻ അദ്ദേഹത്തിനു മുന്നിലേക്കു ചാടി വീണു! ഉടൻ, രാജാവ് പറഞ്ഞു -"ഞാൻ അക്ബർ ചക്രവർത്തിയാണ്" പക്ഷേ, കള്ളൻ പൊട്ടിച്ചിരിച്ചു. തൻ്റെ വേഷം കണ്ടിട്ടാണ് മനസ്സിലാകാത്തത് എന്നു മനസ്സിലാക്കിയ രാജാവ് വിരലിലെ മുദ്ര മോതിരം കള്ളനെ കാണിച്ചു. എന്നിട്ടും അയാൾ വിശ്വസിച്ചില്ല. കള്ളൻ അട്ടഹസിച്ചു - "നീ വെറുതെ രക്ഷപെടാനായി പറയുന്ന വ്യാജ മോതിരമാണിത്. അത് ഞാൻ പരിശോധിക്കട്ടെ. ഇങ്ങു തരൂ" രാജാവ് മോതിരം കൊടുത്തതും കള്ളൻ അതുമായി ഓടി! രാജാവ് പിറകെയും. കുറ

(953) ഭാര്യ പറഞ്ഞത്!

  വേഷം മാറി അക്ബർ ചക്രവർത്തിയും ബീർബലും കൂടി നാട്ടിലൂടെ നടക്കുകയായിരുന്നു. ഭരണത്തിൽ പ്രജകളുടെ നിലപാടും താൽപര്യങ്ങളും അറിയുകയായിരുന്നു ഉദ്ദേശ്യം. ഒരു വീടിൻ്റെ മുന്നിലെത്തിയപ്പോൾ ആ വീട്ടിലെ സ്ത്രീ ഭർത്താവിനോട് ദേഷ്യപ്പെട്ടു - "നിന്നെ എന്തിനു കൊള്ളാം. തൂണു പോലെ നിൽക്കുന്ന ഒരെണ്ണം! ത്ഫൂ!" അന്നേരം രാജാവ് ബീർബലിനോടു പറഞ്ഞു -"അയാൾ ഉരുക്കു പോലെയുള്ള ശരീരം ഉള്ളവനാണ്. എന്നിട്ടും ഭാര്യയെ എന്തിന് പേടിക്കണം?" ബീർബൽ : "ഭർത്താക്കന്മാർക്കു ഭാര്യമാരെ പേടിയാണ്" എന്നാൽ, അവർ നടന്നുനീങ്ങിയപ്പോൾ ബീർബൽ പറഞ്ഞ സത്യം ശരിയാണോ എന്നു പരിശോധിക്കാൻ രാജാവ് തീരുമാനിച്ചു. അടുത്ത ദിവസം 100 ഭർത്താക്കന്മാരെ രാജാവ് ദർബാർ ഹാളിൽ വിളിച്ചു വരുത്തി. എന്നിട്ട് പറഞ്ഞു -"ഭാര്യ പറയുന്നത് മാത്രം അനുസരിക്കുന്നവർ ഇടതു ഭാഗത്തേക്കും അനുസരിക്കാത്തവർ വലത്തേക്കും നീങ്ങി നിൽക്കുക" ഒരാൾ ഒഴികെ ഇടതു വശത്തേക്കു നീങ്ങി നിന്നു. ധീരനായ ഒരാൾ ഉണ്ടല്ലോ എന്നു പറഞ്ഞ് രാജാവ് സമാധാനിച്ചു. എന്നാൽ, ബീർബൽ അവനോടു ചോദിച്ചു - "നീ എന്താണ് ഭാര്യ പറയുന്നത് അനുസരിക്കാത്തത്?" അവൻ: "ഇത് ഭാര്യ പറഞ്ഞിട്ടാണ്. അവൾ പ

(952) വിചിത്ര വിഢികൾ!

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ മുറിയിൽ എട്ട് മണ്ടന്മാർ ഒന്നിച്ചായി. അതിനുശേഷം, അടുത്ത പ്രഭാതത്തിൽ എട്ടു പേരെയും രാജാവിൻ്റെ മുന്നിൽ എത്തിച്ചു. രാജാവ് ചോദിച്ചു - "ബീർബൽ, താങ്കൾ ഞാൻ പറഞ്ഞ വ്യവസ്ഥകൾ മറന്നുപോയോ? ഇത് എട്ടു പേർ മാത്രമല്ലേ ഉള്ളൂ? മറ്റു രണ്ടു പേർ എവിടെ?" ബീർബൽ മറുപടി പറയുന്നതിനു മുൻപു തന്നെ പൊട്ടിച്ചിരിച്ചു. രാജാവ് അതുകണ്ട് അമ്പരന്നു നിൽക്കുകയാണ്. അതിനുശേഷം, ബീർബൽ പറഞ്ഞു -"ഒൻപതാമത്തെയും പത്താമത്തെയും വിഡ്ഢികൾ നമ്മൾ രണ്ടു പേരുമാണ്!" രാജാവ് അത്ഭുതത്തോടെ തുടർന്നു - "ബീർബൽ, താങ്കൾക്ക് എട്ടു പേരെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. അതല്ലേ സത്യം?" ബീർബൽ അതു നിരസിച്ചു - "അല്ല പ്രഭോ. ഈ നാട്ടിൽ അനേകം വിഢികൾ ഉണ്ട്. എന്നാൽ, എല്ലാവരെയും കണ്ടു കേട്ട് മനസ്സിലാക്കി മണ്ടത്തരം ഓരോ ആളിൽ നിന്നും കിട്ടുക ഒരിക്കലും നടക്കാത്ത കാര്യമാണ്. അപ്പോൾ, അത്തരം ഉത്തരവിട്ട രാജാവും അതിനായി അലഞ്ഞ ഞാനും വിചിത്ര വിഢികളാണ്!" അതുവരെ ഗൗരവത്തിലായിരുന്ന രാജാവിന് പെട്ടെന്ന് ചിരി പൊട്ടി! Written by Binoy Thomas, Malayalam eBooks-952- Birbal stories - 27, PDF- https://drive.google

(951) മോതിരം നഷ്ടമായപ്പോൾ!

  അക്ബർ ചക്രവർത്തിയോട് പത്തു വിഡ്ഢികളെ കൊണ്ടുവരാമെന്നാണ് ബീർബൽ പന്തയം വച്ചിരുന്നത്. അങ്ങനെ, പതിവുപോലെ നടന്നപ്പോഴാണ് വഴികളിൽ ഇരുട്ടു വീണ കാര്യം ബീർബൽ അറിഞ്ഞത്. അന്നത്തെ നടപ്പിനിടയിൽ ഒരു മണ്ടനെയും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു നടക്കുകയായിരുന്നു അദ്ദേഹം. നിലാവിൻ്റെ വെട്ടം മാത്രമേ ആ വഴിയിൽ ഉണ്ടായിരുന്നുള്ളൂ. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരാൾ നിലാവിൻ്റെ വെളിച്ചമുള്ള സ്ഥലത്ത് നിലത്തു കുത്തിയിരുന്ന് എന്തോ തിരയുകയാണ്! ബീർബൽ ചോദിച്ചു - "താങ്കൾ എന്താണ് തിരയുന്നത്?" അയാൾ തല ഉയർത്തി പറഞ്ഞു -"എൻ്റെ നഷ്ടപ്പെട്ട മോതിരം തിരയുകയാണ്" ബീർബൽ: "മോതിരം ഇവിടെയാണ് താഴെ വീണത് എന്ന് ഉറപ്പാണോ? എങ്കിൽ ഞാനും സഹായിക്കാം" അപരിചിതൻ : "ഹേയ്! അല്ല. മോതിരം വീണത് നമ്മുടെ പിറകിൽ നിൽക്കുന്ന വലിയ മരച്ചുവട്ടിലാണ്. പക്ഷേ, അവിടെ മരം കാരണം നിലാവില്ലാത്തതിനാൽ താഴെ മുഴുവൻ ഇരുട്ടാണ്. അവിടെ ഒരിക്കലും കിട്ടില്ല. അതുകൊണ്ട് വെളിച്ചമുള്ള ഇവിടെ തപ്പി നോക്കാം!" ഈ വിചിത്രമായ മറുപടി കേട്ടപ്പോൾ ബീർബലിനു ചിരിയടക്കാനായില്ല. അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു നടന്നു. Written by Binoy Thomas, Malayalam

(950) മണ്ടന്മാരുടെ വാശി!

  ബീർബൽ മൂന്നു വിഡ്ഢികളെ കൊട്ടാരത്തിൽ പാർപ്പിച്ചു. രാജാവ് പറഞ്ഞപോലെ കൂടുതൽ മണ്ടന്മാർക്കായി ബീർബൽ യാത്ര തിരിച്ചു. അങ്ങനെ, വഴിയിലൂടെ പോകവേ, രണ്ടു പേർ മൽപ്പിടിത്തം നടത്തുന്നതു കണ്ടു! അവർ പരസ്പരം ആക്രോശിക്കുന്നുണ്ടായിരുന്നു. ഒന്നാമൻ അലറി - "നീ എൻ്റെ പോത്തിനെ നിൻ്റെ കടുവയെ കൊണ്ട് കൊല്ലിക്കുമോ?" രണ്ടാമനും കീഴടങ്ങിയില്ല - "നിൻ്റെ കാട്ടുപോത്ത് കടുവയെ തൂക്കി എറിയുമെന്നോ?" ബീർബൽ അന്ധാളിച്ചു - "ഇവന്മാർക്ക് കാട്ടുപോത്തും കടുവയും സ്വന്തമായി ഉള്ളവരാണ്!" ബീർബൽ ഇടപെട്ടു- "നിങ്ങൾ തമ്മിലടിക്കുന്നത് നിർത്തൂ. വഴക്കിടാനുള്ള കാരണം പറയുക. ഞാൻ പരിഹാരം കാണാൻ സഹായിക്കാം" ഒന്നാമൻ പറഞ്ഞു തുടങ്ങി- "കൂട്ടുകാരായ ഞങ്ങൾ വനദേവതയെ പ്രീതിപ്പെടുത്താനുള്ള തപസ്സ് തുടങ്ങാൻ പോകുകയാണ്. ആദ്യം ഞാൻ ചോദിക്കുന്ന വരം ഒരു കാട്ടുപോത്തിനെയും അവൻ ഒരു കടുവയെയും ആണ്. എന്നാൽ, അവൻ്റെ കടുവ എൻ്റെ പോത്തിനെ തിന്നുമെന്ന് ഭീഷണിപ്പെടുത്തുകയാണ്" അന്നേരം രണ്ടാമൻ ദേഷ്യപ്പെട്ടു - "ഇവൻ പറയുന്നത് കാട്ടുപോത്ത് കൊമ്പിൽ തൂക്കി കടുവയെ എറിഞ്ഞു കൊല്ലുമെന്നാണ്" ബീർബലിനു ചിരി അടക്കാൻ കഴിഞ്ഞില്ല. മണ്ടന്

(949) ശബ്ദവും ഓട്ടവും!

  അക്ബറിനു മുന്നിൽ എത്തിക്കാനായി രണ്ടു വിഢികളെ ബീർബലിനു കിട്ടി. അവരെ കൊട്ടാരത്തിൻ്റെ മുറിയിലാക്കി വേറെ മണ്ടന്മാരെ കിട്ടാനായി ബീർബൽ അലഞ്ഞു. അതിനിടയിൽ ഒരു മിന്നൽ പിണർ കണ്ടു. അന്നേരം അതിവേഗം ഒരാൾ ഓടി വരുന്നുണ്ടായിരുന്നു. വഴിയിലൂടെ നടന്നുവന്ന ബീർബലിനെ ഇടിച്ചു. ഉടൻ, അയാൾ ബീർബലിനോട് മാപ്പു പറയുകയും ചെയ്തു. അന്നേരം, ബീർബൽ ചോദിച്ചു: "താങ്കൾ എന്തിനാണ് ഇത്ര വേഗത്തിൽ ഓടുന്നത്?" അയാൾ പറഞ്ഞു- "ഒരു മിന്നൽ വന്നത് താങ്കൾ കണ്ടില്ലേ? അതിൻ്റെ ശബ്ദം എൻ്റെ വീട്ടിൽ എത്തുന്നതിനു മുൻപ് എനിക്ക് വീട്ടിലെത്തണം. കാരണം, കുട്ടികൾക്ക് ഇടിമുഴക്കം പേടിയാണ്!" ബീർബൽ ഉടൻതന്നെ പതിയെ പറഞ്ഞു -" ശബ്ദത്തിനൊപ്പം ഓടാൻ ശ്രമിക്കുന്ന മണ്ടൻ! മൂന്നാമത്തെ വിഡ്ഢി ഇയാൾ തന്നെ! കൊട്ടാരത്തിലേക്കു കൊണ്ടു പോകണം" അയാളെയും കൂട്ടി ബീർബൽ കൊട്ടാരത്തിലേക്കു പോയി. Written by Binoy Thomas. Malayalam eBooks-949- Birbal Story Series -24. PDF- https://drive.google.com/file/d/1eWV6nocxJx2tdusDX4WHaKuUi79Hdb7o/view?usp=drivesdk

(948) രണ്ടാമത്തെ വിഡ്ഢി!

  അക്ബർ ചക്രവർത്തിയുടെ മുന്നിലേക്ക് ബീർബൽ ഒന്നാമത്തെ വിഡ്ഢിയെ എത്തിച്ചു. രണ്ടാമത്തെ മണ്ടനെ തിരയാനായി ബീർബൽ ഇറങ്ങിത്തിരിച്ചു. വഴിയിലൂടെ നടക്കുമ്പോൾ ഒരു തടിയൻ കയ്യു രണ്ടും ഉയർത്തി ഒരു കുടം പിടിച്ച പോലെ വരുന്നതു കണ്ടു. ബീർബൽ ചോദിച്ചു - "എന്തിനാണ് ഈ കയ്യ് ഇങ്ങനെ വൃത്താകൃതിയിൽ പിടിച്ചിരിക്കുന്നത്?" ഉടൻ, അയാൾ മറുപടിയായി പറഞ്ഞു - "എൻ്റെ ഭാര്യ എന്നെ ചന്തയിലേക്ക് അയച്ചിരിക്കുകയാണ്. അവൾ കുടത്തിൻ്റെ വലിപ്പം ഇത്രയുമാണ് കാണിച്ചത്. ചന്തയിൽ പോയി ഒട്ടും മാറ്റമില്ലാതെ കാണിച്ച് വാങ്ങിയില്ലെങ്കിൽ അവൾ എന്നെ വഴക്കു പറയും!" ബീർബൽ പിറുപിറുത്തു - "രണ്ടാമത്തെ വിഡ്ഢിയായി ഇവനെ രാജാവിൻ്റെ മുന്നിൽ എത്തിക്കണം" അയാളുമായി ബീർബൽ കൊട്ടാരത്തിലേക്കു പോയി. അപ്പോഴും അയാളുടെ കൈകൾ അങ്ങനെ ഉയർത്തി പിടിച്ചിട്ടുണ്ടായിരുന്നു. Written by Binoy Thomas, Malayalam eBooks 948 - Birbal Stories- 23. PDF- https://drive.google.com/file/d/1I46hAwyP3AZ7IGGhEBeN6NB1u5vHpp9u/view?usp=drivesdk

(947) സ്വന്തം സീറ്റ് !

 പതിവുപോലത്തെ മറ്റൊരു പ്രഭാതം. ബിനീഷ് സഞ്ചിയും തൂക്കി ജോലിക്കായി കോട്ടയം പട്ടണത്തിലെത്തി. പാലാ വഴിയുള്ള ആനവണ്ടിയിൽ കയറിയിറങ്ങിയാൽ മാത്രമേ ആ ഉൾനാടൻ സ്ഥാപനത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. അവൻ പാലാ വഴി പോകുന്ന ഈരാറ്റുപേട്ട ബസിൽ കയറി. മൂന്നു പേർക്ക് ന്യായമായും അവകാശപ്പെടാവുന്ന സീറ്റിലേക്ക് രണ്ടാമനായി ബിനീഷ് രംഗപ്രവേശം ചെയ്തു. അടുത്ത ബേക്കർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി. അങ്ങനെ, ബിനീഷ് ഇരുന്ന സീറ്റിലേക്ക് മൂന്നാമൻ്റെ ഊഴമായി. ഈ മൂന്നാമൻ ആകട്ടെ, മര്യാദകൾ മറന്ന മട്ടിൽ കാലുകൾ അകത്തി വച്ച് സ്വന്തം കാറിൽ വന്നിരുന്ന മാതിരി മൂടുറപ്പിച്ചപ്പോൾ ബിനീഷ് നടുക്കിരുന്ന് ഞെരുങ്ങാൻ തുടങ്ങി. പരമാവധി കാലുകൾ അടുപ്പിച്ച രീതിയിൽ അവൻ മടുത്തു. അതേസമയം, ഒന്നാമൻ ഒതുങ്ങിയാണ് ഇരുന്നത്. കുറെ നേരം കഴിഞ്ഞപ്പോൾ ബിനീഷ് മറ്റൊരു പോംവഴി കണ്ടെത്താനായി പിന്നീട് ബസിൽ കയറുന്നവരെ നിരീക്ഷിച്ചു. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഒരു തടിയൻ ബസിൽ കയറിയപ്പോൾ ബിനീഷ് പരിചയക്കാരനെ വിളിക്കുന്ന മട്ടിൽ - "ഹാ! ചേട്ടാ, ഇവിടെ ഇരുന്നോ?" ആ അപരിചിതൻ ബിനീഷ് ഏറ്റുകൊടുത്തപ്പോൾ ധൃതിയിൽ അങ്ങോട്ട് ബുൾഡോസർ കണക്കെ ഇടിച്ചിറങ്ങി! നമ്മുടെ

(946) യുവതിയുടെ ദാനം!

  പണ്ടുപണ്ട്, സിൽബാരിപുരം ഗ്രാമത്തിൽ നടന്ന കഥ. ഒരിക്കൽ, ആ ഗ്രാമത്തിലൂടെ ഒരു യോഗിയും ശിഷ്യനും കൂടി നടന്നു പോകുകയായിരുന്നു. അകലെയുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ കണക്കുകൂട്ടിയതിനേക്കാൾ നടപ്പു ദൂരം കൂടുതലുണ്ടായിരുന്നു. ചോറിൽ നാരങ്ങാ നീര് ഒഴിച്ച് കുറെ പൊതികൾ എടുത്തിരുന്നെങ്കിലും അവയെല്ലാം തീർന്നു. ഉടൻ, യോഗി പറഞ്ഞു - "നമുക്ക് ഏതെങ്കിലും വീട്ടിൽ നിന്നും ആഹാരം യാചിക്കാം" അങ്ങനെ, അവർ ഒരു ചെറിയ വീടിനു മുന്നിലെത്തി. അവർ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ഒരു യുവതി വാതിൽ തുറന്നു. ശിഷ്യൻ ചോദിച്ചു - "ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം ദയവായി തരണം. ദൂരെ പോകേണ്ടതാണ്" യുവതി പറഞ്ഞു - "ഇവിടെ ഞങ്ങൾക്കും ദാരിദ്ര്യമാണ്. ഒന്നും തരാൻ ഇല്ലല്ലോ. മറ്റേതെങ്കിലും വീട്ടിൽ ചോദിക്കൂ" പെട്ടെന്ന് യോഗി പറഞ്ഞു - "അതു സാരമില്ല. ഈ മുറ്റത്തെ ഒരു പിടി മണ്ണ് ഈ പാത്രത്തിലേക്ക് ഇട്ടു കൊള്ളുക!" യുവതി അമ്പരന്നു! എങ്കിലും അവൾ അതുപോലെ ചെയ്തു. അവർ രണ്ടു പേരും നടന്നു നീങ്ങിയപ്പോൾ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു - "നമുക്ക് യാതൊരു പ്രയോജനവുമില്ലാത്ത മണ്ണ് പാത്രത്തിൽ വാങ്ങിയ

(945) നമ്പിടിയുടെ നാടുനീങ്ങൽ!

  ഇവിടെ രണ്ടു പഴഞ്ചൊല്ലുകൾക്ക് ആധാരമായ ഒരു കഥ പറയാം. പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് നമ്പിടി എന്നു പേരായ നമ്പൂതിരി ജീവിച്ചിരുന്നു. നല്ല പ്രതാപത്തിലിരുന്ന തറവാടായിരുന്നു അയാളുടേത്. എന്നാൽ കാലക്രമേണ തറവാടു ക്ഷയിച്ചു. ചോറുണ്ണാനുള്ള അരി പോലും ഇല്ലാതെ അയാൾ പട്ടിണി കിടന്നു. ആരും തിരിഞ്ഞു നോക്കിയില്ല. വൈകാതെ, ഒരു ദിവസം നമ്പിടി മരിച്ച വാർത്ത ആ ദേശത്തു മുഴുവൻ പരന്നു. ഉടൻ, ആളുകൾ കേട്ടറിഞ്ഞ് ദൂരെ നിന്നു പോലും അവിടെ എത്തിച്ചേർന്നു. ഉടൻ, പൗര പ്രമാണി അവിടെ എത്തിച്ചേർന്നു. അയാൾ, മറ്റുള്ളവരോടായി പറഞ്ഞു - "ഈ നമ്പിടിയ്ക്ക് വായ്ക്കരി ഇടാനായി കുറച്ച് അരി എടുത്തു കൊണ്ടു വരിക" അന്നേരം , ആ പ്രദേശവാസിയായ ഒരാൾ പിറകിൽ നിന്നും വിളിച്ചു കൂവി - "ഇയാൾ എന്തു മണ്ടത്തരമാണു പറയുന്നത്? വായ്ക്കരിക്കുള്ള അരിയെങ്കിലും ഈ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ അയാൾക്കു പട്ടിണിമരണം സംഭവിക്കുമായിരുന്നോ? അതുകൊണ്ടു കഞ്ഞി കുടിക്കില്ലായിരുന്നോ?" പൗരപ്രമാണി ലജ്ജിച്ചു തലതാഴ്ത്തി! അന്നു മുതൽക്ക്  ഈ വിധത്തിലുള്ള ഒരു പ്രയോഗമുണ്ടായി - "നമ്പിടിക്ക് അരിയുണ്ടെങ്കിൽ നാടുനീങ്ങുമായിരുന്നോ?" "ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്

(944) ഏറ്റവും മൂല്യം?

  സിൽബാരിപുരംദേശത്തിലെ പ്രശസ്തമായ ആശ്രമത്തിന് അളവറ്റ സമ്പത്തുണ്ടായിരുന്നു. കുതിരകൾ, കഴുതകൾ, വാഴക്കുലകൾ, പച്ചക്കറികൾ, പുരാവസ്തു ശേഖരം, സ്വർണ്ണവും വെള്ളിയും ചേർന്ന പാത്രങ്ങൾ... അങ്ങനെ വൻ ശേഖരമുണ്ടായിരുന്നു. പത്തു ശിഷ്യന്മാർ പഠനം പൂർത്തിയായി വീട്ടിലേക്കു മടങ്ങാൻ സമയമായി. അന്നേരം, ശിഷ്യന്മാരുടെ കഴിവും പ്രായോഗിക ബുദ്ധിയും എത്രയുണ്ടെന്ന് നോക്കാനായി ഗുരു അവരെ അരികിലേക്കു വിളിച്ചു. "ഇതൊരു തമാശക്കളിയാണ്. എങ്കിലും നിങ്ങളിൽ ആരാണു കേമൻ എന്നറിയാൻ ഒരു കൗതുകം തോന്നുന്നു. ഈ ആശ്രമത്തിലെ എന്തിലാണോ നിങ്ങൾ തൊടുന്നത് അതെല്ലാം നിങ്ങൾക്കു സ്വന്തമായിരിക്കും എന്നു സങ്കൽപ്പിക്കുക. അന്നേരം, ഇവിടെ ആരാണ് ഏറ്റവും സമ്പന്നൻ എന്നറിയാമല്ലോ" കളി ആരംഭിച്ചു. ഒന്നാമൻ സ്വർണ്ണത്തളിക തൊട്ടു. രണ്ടാമൻ വെള്ളി, മൂന്നാമൻ വിലയേറിയ മോതിരങ്ങൾ, നാലാമൻ ധാന്യപ്പുര, അഞ്ചാമൻ പഴയ വാൾ, ആറാമൻ കുതിരകൾ, ഏഴാമൻ കഴുതകൾ, എട്ടാമൻ പച്ചക്കറികൾ, ഒൻപതാമൻ വീട് എന്നിങ്ങനെ തൊട്ടു സ്വന്തമാക്കി. അതേസമയം, പത്താമൻ ഗുരുവിനെ കെട്ടിപ്പിടിച്ചു! ഗുരു പ്രഖ്യാപിച്ചു - " എന്നെ തൊട്ടതിലൂടെ ഈ ആശ്രമവും സകല സമ്പത്തുക്കളും സ്വന്തമാകുമെന്ന് ഇവൻ ബുദ്ധി കണ്ടു!

(943) വഴികൾ തിരിച്ചറിയണം!

  ഒരിക്കൽ, കോസലപുരത്തു നിന്നും സിൽബാരിപുരത്തെ പ്രശസ്തമായ ആശ്രമം ലക്ഷ്യമാക്കി ഒരു യുവാവ് യാത്രയായി. ചിങ്ങമാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസമാണ് അവിടെയുള്ള കളരിയിൽ യുവാക്കളെ ചേർക്കുന്നത്. അന്ന്, ഉച്ചയ്ക്കു മുൻപ് അവിടെ എത്തണം എന്ന വിചാരത്താൽ അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ, അതിനിടയിൽ ഒരു വലിയ ആൽമരച്ചുവട്ടിൽ എത്തിയപ്പോൾ വഴികൾ രണ്ടായി പിരിയുകയാണ്. അവിടെ ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. വഴി ഏതെന്ന് അവൻ ചോദിച്ചു മനസ്സിലാക്കി.  പിന്നീട് - "എനിക്ക് ഇന്ന് ഉച്ചയ്ക്കു മുൻപ് അവിടെ എത്താൻ കഴിയുമോ?" അന്നേരം, വൃദ്ധൻ പറഞ്ഞു - "പതിയെ പോയാൽ ഉച്ചയ്ക്കു മുൻപ് അവിടെയെത്താം!" ഉടൻ, വേഗത്തിൽ നടന്നുകൊണ്ട് യുവാവ് പറഞ്ഞു - "പതിയെ നടന്നാൽ ഇന്നെങ്ങും എത്തില്ല. ഈ വൃദ്ധന് സ്ഥിരബുദ്ധി പോയിരിക്കുന്നു!" അവൻ വേഗത്തിൽ നടക്കാൻ തുടങ്ങി. കുറെ ദൂരം കഴിഞ്ഞപ്പോൾ ആ വഴിയെല്ലാം പ്രത്യേക തരം പായൽ കാരണം വല്ലാത്ത വഴുക്കലായിരുന്നു. അവൻ അതു വക വയ്ക്കാതെ നടന്നപ്പോൾ തെന്നിവീണു! കാൽ ഒടിഞ്ഞിരിക്കുന്നു! ഈ വർഷം ഇനി കാൽ ഒടിഞ്ഞവനെ കളരിയിൽ ചേർക്കില്ല! അയാൾ കരഞ്ഞു കൊണ്ട് ഒരു മരക്കമ്പിന്റെ സഹായത്തോടെ എന്തിവലിഞ്ഞ് തിര

(942) വീട്ടമ്മയുടെ തപസ്സ്!

  പണ്ടുകാലത്തെ സിൽബാരിപുരം ഗ്രാമം. അവിടെ വേലു എന്നു പേരുള്ള ഒരാൾ ജീവിച്ചിരുന്നു. അയാൾ ചെറുപ്പം മുതൽക്കുതന്നെ യോഗ അഭ്യസിച്ചു പോന്നു. ഒരു ദിവസം, അയാൾ സർവ്വതും ഉപേക്ഷിച്ച് കാട്ടിലെ ഗുഹയിലേക്കു തപസ്സ് ചെയ്യാനായി പോയി. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്ക് അപാരമായ യോഗശക്തി കിട്ടി. അതോടൊപ്പം അഹങ്കാരം മനസ്സിൽ ഉരുണ്ടുകൂടി. തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരു മരത്തിൽ ഇരുന്ന കുയിൽ വേലുവിന്റെ തോളിലേക്ക് കാഷ്ഠിച്ചു! ഉടൻ, ദേഷ്യം പൂണ്ട് ഉഗ്ര തപശ്ശക്തിയോടെ ആ പക്ഷിയെ നോക്കിയപ്പോൾ അത് കരിഞ്ഞ് നിലം പതിച്ചു! അയാളുടെ ശക്തി അങ്ങനെ ഉറപ്പാക്കിയപ്പോൾ വീണ്ടും ഗർവ്വ് വർദ്ധിച്ചു. അതിനിടയിൽ വേലുവിന് വിശന്നു. അയാൾ ഒരു വീടിന്റെ മുന്നിലെത്തി പല തവണ വിളിച്ചിട്ടും ആരും വിളി കേട്ടില്ല. അയാൾ തിരികെ നടന്നപ്പോൾ ആ വീടിനകത്തു നിന്നും വീട്ടമ്മ ഇറങ്ങി വന്നു - "ആരാണ്? എന്താ വേണ്ടത്?" ഉടൻ, വേലു കോപം കൊണ്ട് ജ്വലിച്ചു. "ഞാൻ നിന്നെ എത്ര തവണയായി വിളിക്കുന്നു? എന്റെ ശക്തി നിനക്ക് അറിയാമോ? ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നതു നീ കണ്ടോളൂ" അന്നേരം, വീട്ടമ്മ പറഞ്ഞു - "കുയിലിനെ ചെയ്ത പോലെ എന്റെ അടുത്ത് വേലുവിന്റെ

(941) സന്യാസിയുടെ ത്യാഗം!

സിൽബാരിപുരം ഗ്രാമത്തിൽ മരം വെട്ടുകാരനായിരുന്ന ചീരൻ എന്നു പേരായ മനുഷ്യൻ അസംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അതിനൊരു കാരണമുണ്ടായിരുന്നു - തന്റെ അയൽവാസികൾ പലരും വളരെ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നു! തനിക്കു മാത്രം യാതൊരു പുരോഗതിയുമില്ല. അങ്ങനെ, അയാൾ കാടിനുള്ളിലേക്ക് മൂർച്ച കൂട്ടിയ മഴുവുമായി യാത്ര തിരിച്ചു. കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ കൂട്ടമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ പേടിച്ച് പോകാതിരുന്നാൽ തനിക്ക് ഒന്നും നേടാനാവില്ല. അയാൾ കാട്ടിലൂടെ അലഞ്ഞുതിരിഞ്ഞ് ഒരു ഗുഹയുടെ മുന്നിലെത്തി. അതിനുള്ളിൽ ഒരു യോഗി ധ്യാനത്തിൽ ഇരിപ്പുണ്ടായിരുന്നു. ചീരൻ അദ്ദേഹത്തോടു ചോദിച്ചു - "ഈ കാട്ടിൽ എവിടെയോ ചന്ദന മരങ്ങൾ നിൽപ്പുണ്ടെന്ന് അറിഞ്ഞു. എവിടെയാണത്?" യോഗി പറഞ്ഞു - "കിഴക്കു ദിക്കിലേക്ക് പോകുക. വലിയ തേക്കു മരം കാണും. അതിനു ശേഷമുള്ള അരുവി കടന്നാൽ വിലപിടിപ്പുള്ള ചന്ദന മരങ്ങൾ കാണാം" ചീരനു സന്തോഷമായി. അന്നേരം അവന് ഒരു സംശയം തോന്നി. "ഗുരുവിന് കൃത്യമായി അറിയാമെങ്കിൽ ചന്ദന മരങ്ങൾ പലപ്പോഴായി മുറിച്ചു വിൽക്കാമല്ലോ. ഇവിടെ ഇരുന്നിട്ട് എന്തു കിട്ടാനാണ്?" അദ്ദേഹം

(940) സ്വർണ്ണവും നീതിയും

  ഒരു ദിവസം - അക്ബർ ചക്രവർത്തി കൊട്ടാര വരാന്തയിലൂടെ ഉലാത്തിയപ്പോൾ ഒരു ചിന്ത കടന്നുവന്നു. ഒരു ചോദ്യമായിരുന്നു അത്. ഈ ചോദ്യം ചോദിച്ചാൽ ബീർബൽ ആശയക്കുഴപ്പത്തിലാകും! അദ്ദേഹം ഊറിച്ചിരിച്ചു. ബീർബൽ മുന്നിലെത്തിയപ്പോൾ രാജാവ് ചോദിച്ചു - "ബീർബൽ, ഒരേ സമയം നീതിയും സ്വർണ്ണവും താങ്കൾക്കു മുന്നിൽ വന്നാൽ ഏതായിരിക്കും തിരഞ്ഞെടുക്കുക?" ഉടൻ, തെല്ലും ആശങ്കയില്ലാതെ ബീർബൽ പറഞ്ഞു - "തീർച്ചയായും സ്വർണ്ണം തിരഞ്ഞെടുക്കും!" രാജാവ് അത്ഭുതപ്പെട്ടു - "ന്യായമായ ശമ്പളവും സമ്പത്തും ഉള്ള താങ്കൾക്ക് സ്വർണ്ണത്തോട് ഇത്ര ആർത്തിയോ?" ബീർബൽ പുഞ്ചിരിച്ചു - "പ്രഭോ, അങ്ങയുടെ ഭരണത്തിൻ കീഴിൽ നീതി സൗജന്യമായി പ്രജകൾക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്വർണ്ണം അങ്ങനെ കിട്ടുന്നില്ല!" രാജാവിന് ബീർബലിന്റെ മറുപടി ഏറെ ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks - 940-Birbal stories - 22, PDF - https://drive.google.com/file/d/1Hqo1DOsjEBspMuHRWnURSkUOAJrlqVxJ/view?usp=drivesdk

(939) ഒന്നാമത്തെ വിഡ്ഢി

  ഒരു ദിവസം - അക്ബർ ചക്രവർത്തി ചില ആലോചനകളിൽ മുഴുകിയ സമയം. അന്നേരം, ഒരു പുതിയ ചിന്ത അദ്ദേഹത്തിനു തോന്നി. കൊട്ടാര സദസ്സിൽ എപ്പോഴും ബുദ്ധിമാൻമാരുടെ മൽസരമാണു നടക്കുന്നത്. തന്റെ രാജ്യത്ത് വിഢികൾ ആരും ഇല്ലാത്ത പോലാണു കാര്യങ്ങൾ പോകുന്നത്. ബുദ്ധി മത്സരമല്ലാതെ വിഢികൾക്കും ഒരു മൽസരം വേണം. അതിനായി ബീർബലിനെ വിളിച്ചു. "ബീർബൽ, ഈ രാജ്യത്തെ ഏറ്റവും വലിയ പത്ത് വിഡ്ഢികളെ താങ്കൾക്കു കണ്ടു പിടിക്കാൻ പറ്റുമോ?" ബീർബൽ മറുപടിയായി പറഞ്ഞു - "പ്രഭോ, എനിക്ക് പത്തു ദിവസത്തെ സമയം നൽകിയാൽ ഞാൻ ശ്രമിക്കാം" രാജാവ് അനുവദിച്ചു. അടുത്ത ദിവസം, ബീർബൽ വഴിയിലൂടെ നടക്കാൻ ഇറങ്ങി. അന്നേരം, വിചിത്രമായ കാഴ്ച കാണാൻ ഇടയായി. ഒരു കഴുതപ്പുറത്ത് കയറിയിരുന്ന് ഒരാൾ വരുന്നത് ബീർബൽ കണ്ടു. കഴുത വേച്ചുവേച്ച് ക്ഷീണിതനായിരുന്നു. എന്നാൽ, കഴുതപ്പുറത്ത് ഇരുന്ന മനുഷ്യന്റെ തലയിൽ വലിയൊരു ചുമടുണ്ടായിരുന്നു! ബീർബൽ അത്ഭുതത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് ചുമട് തലയിൽ വച്ചിരിക്കുന്നത്? അതു കഴുതപ്പുറത്ത് വയ്ക്കാൻ വയ്യേ?" ഉടൻ, അയാൾ പറഞ്ഞു - "താങ്കൾ എന്തൊരു വിഢിയാണ്. കഴുത ക്ഷീണിച്ചു നടക്കാൻ വയ്യാതിരിക്കുന്നത് താൻ കണ്ടില്

(938) ബീഗത്തിന്റെ തോൽവി

  അക്ബർ ചക്രവർത്തിയുടെ മന്ത്രിമാരുടെ ഗണത്തിലേക്ക് ബീർബൽ തെരഞ്ഞെടുക്കപ്പെട്ടു. അതിൽ പലർക്കും അമർഷമുണ്ടായിരുന്നു. അക്കൂട്ടത്തിൽ, ഏറ്റവും ദേഷ്യപ്പെട്ടത് അക്ബർ ചക്രവർത്തിയുടെ ഭാര്യ ബീഗമായിരുന്നു. കാരണം, ബീഗത്തിന്റെ സഹോദരനായ  ഹുസൈൻ ഖാനെ മന്ത്രിയാക്കാനായി അവർ ഉറപ്പിച്ചിരുന്നു. അക്കാര്യം രാജാവിനും അറിയാമായിരുന്നു. അവർ രണ്ടു പേരും കൂടി ആലോചിച്ചപ്പോൾ ഒരു കുബുദ്ധി രാജാവിന്റെ തലയിൽ ഉദിച്ചു. അത് ഇപ്രകാരമായിരുന്നു - സാധാരണ അക്ബർ-ബീർബൽ സൗഹൃദ സംഭാഷണത്തിന് ഇടയിൽ തങ്ങൾ പിണക്കത്തിലാണെന്ന് രാജാവ് പറയുന്നു. പിണക്കം മാറ്റാനായി ബീർബൽ ബീഗത്തെ വിളിക്കും. പക്ഷേ, ബീഗം മന:പൂർവ്വമായി അവിടെ വരാതിരിക്കണം. അന്നേരം, രാജകല്പന നിറവേറ്റാൻ പറ്റാത്ത ബീർബലിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണം! അവരുടെ പദ്ധതി അനുസരിച്ച് രാജാവും റാണിയും വഴക്ക് അഭിനയിച്ചു. സാധാരണയായി അവരുടെ പിണക്കം മാറ്റുന്നത് ബീർബൽ ആയിരുന്നല്ലോ. പതിവു പോലെ റാണിയെ വിളിക്കാൻ ബീർബൽ ചെന്നു. പക്ഷേ, ബീഗം വല്ലാതെ ദേഷ്യപ്പെട്ട് അന്തപ്പുരത്തിന്റെ വാതിൽ അടച്ചു. ഉടൻ, ബീർബലിന്റെ അടുക്കലേക്ക് ഒരു ദൂതൻ പാഞ്ഞു വന്നു. അവൻ രഹസ്യമായി ചില വിവരങ്ങൾ പറഞ്ഞു. റാണി അതു കേൾക്കാനായി അക

(937) ഗുജറാത്തി

  ഒരിക്കൽ, അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു പരദേശി കടന്നുവന്നു. അനേകം ലോക ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്ന ആളായിരുന്നു അയാൾ. കൊട്ടാര സദസ്സിനു മുന്നിൽ അറബി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, സംസ്കൃതം, പേർഷ്യൻ എന്നിങ്ങനെ പലതിലും സംസാരിച്ച് അയാൾ തിളങ്ങി. ഇതിനിടയിൽ രാജാവ് സദസ്യരോടു ചോദിച്ചു- "ഈ പണ്ഡിതന്റെ സംസാരം  കേട്ടിട്ട് ജന്മദേശം എവിടെയെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ?" അനേകം ഭാഷകൾ പറഞ്ഞതു കേട്ട് അമ്പരന്ന് ഇരുന്ന കൊട്ടാരവാസികൾ ഒന്നും മിണ്ടാതെ തല കുനിച്ചു. അതിനു ശേഷം, ബീർബലിനോടു രാജാവ് ചോദിച്ചു. ബീർബൽ പറഞ്ഞു - "രാജാവേ നാളെ രാവിലെ ഞാൻ ഉത്തരം തരാം" അതിനു ശേഷം, ബീർബൽ ഒരു സേവകനെ ചില കാര്യങ്ങൾ ഏൽപ്പിച്ചു. അതിരാവിലെ, പണ്ഡിതൻ ഉറങ്ങിക്കിടന്ന കട്ടിലിനു സമീപം സേവകൻ എത്തി. എന്നിട്ട്, പെട്ടെന്ന് തണുത്ത വെള്ളം പണ്ഡിതന്റെ മേൽ ഒഴിച്ചിട്ട് അയാൾ ഒളിച്ചു. അന്നേരം, ഞെട്ടി ഉണർന്ന പണ്ഡിതൻ ദേഷ്യപ്പെട്ടു - "ഇതെവിടെ നിന്നാണ് തണുത്ത വെള്ളം വീണത്? എന്റെ സ്വപ്നമാണോ ഇത്?" ഈ പറഞ്ഞത് ഗുജറാത്തി ഭാഷയിലായിരുന്നു. അടുത്ത രാജസദസ്സിൽ ബീർബൽ, പണ്ഡിതനൊരു ഗുജറാത്തിയെന്ന് പറഞ്ഞു. സത്യ

(936) വരച്ച വരയിൽ!

  മിക്കവാറും അക്ബറിന്റെ കൊട്ടാര സദസ്സിൽ ബുദ്ധിശക്തിയുടെ കേന്ദ്ര ബിന്ദുവായിരുന്നു ബീർബൽ. ഒരു ദിവസം, രാജാവിന് ഇത്തരം ബുദ്ധിയും യുക്തിയും ചേർന്ന ഒരു ചോദ്യം മറ്റുള്ളവരോടു ചോദിക്കാൻ തോന്നി. അങ്ങനെ, അദ്ദേഹം കൊട്ടാര സദസ്സിൽ വച്ച് ഇപ്രകാരം ചോദിച്ചു - "ഞാൻ ഈ ഭിത്തിയിൽ കരിക്കട്ട കൊണ്ട് ഒരു വര വരച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും കണ്ടു കാണുമല്ലോ. ആ വര മായ്ക്കാതെയും കൂട്ടി വരയ്ക്കാതെയും അതിൽ തൊടാതെയും നിങ്ങൾക്ക് ആ വര ചെറുതാക്കാൻ പറ്റുമോ?" സദസ്യർ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, രാജാവ് ബീർബലിനോടു ചോദിച്ചു. ബീർബൽ ആ കരിക്കട്ട എടുത്ത് ആദ്യത്തെ വരയോടു ചേർന്ന് വേറെ ഒരു വലിയ വര വരച്ചു! അന്നേരം, രാജാവിന്റെ വര ചെറുതായി! അതിൽ സന്തോഷിച്ച് രാജാവ് ബീർബലിന് സമ്മാനവും കൊടുത്തു. Written by Binoy Thomas, Malayalam eBooks-936 - Birbal stories - 18, PDF - https://drive.google.com/file/d/1Ig3dwYd219KkU7MhX53L-N19QQqpoJL1/view?usp=drivesdk

(935) മാവിന്റെ ഉടമ?

  അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിനു മുന്നിലേക്ക് തർക്കവുമായി രണ്ടു പേർ വന്നു ചേർന്നു. ശങ്കുവും ദത്തനും എന്നായിരുന്നു അവരുടെ പേര്. പിന്നീട്, രാജാവിനു മുന്നിൽ അവരെ ഹാജരാക്കി. അക്ബർ ചോദിച്ചു - "എന്താണ് നിങ്ങളുടെ പ്രശ്നം?" ദത്തൻ പറഞ്ഞു - "പ്രഭോ, ഞങ്ങളുടെ വീടുകൾ അടുത്താണ്. പറമ്പിന്റെ അതിർത്തിയിൽ ഒരു വലിയ മാവ് നിൽപ്പുണ്ട്. അതിന്റെ ഉടമസ്ഥാവകാശം ഇയാൾ ഉന്നയിക്കുകയാണ്. ഞാനാണ് ആ മാവ് കുഴിച്ചു വച്ച് ഇത്രയും ആക്കിയത്" ശങ്കു അതു നിഷേധിച്ചു - "അതു പച്ചക്കള്ളമാണു പ്രഭോ. എന്റെ മാവാണത്!" അക്ബർ കുഴങ്ങി. ഉടൻ, ബീർബലിനെ വിളിച്ചു - "ആ മാവ് കുഴിച്ചു വച്ചത് ആരാണെന്ന് എങ്ങനെയാണു തെളിവു കിട്ടുന്നത്?" ബീർബൽ പറഞ്ഞു - "അതു കിട്ടും പ്രഭോ. എനിക്ക് ഒരാഴ്ച സമയം തന്നാൽ മതി" ബീർബൽ രഹസ്യമായി മൂന്നു പേരെ വിളിച്ച് ചില കാര്യങ്ങൾ ഏൽപ്പിച്ചു. അവർ, അടുത്ത ദിവസം രാത്രിയിൽ തർക്കമുള്ള മാവിന്റെ ചുവട്ടിലെത്തി. രണ്ടു പേർ അതിൽനിന്നും വലിയ ശബ്ദമുണ്ടാക്കി മാങ്ങാ പറിച്ച് കുട്ടയിലാക്കാൻ തുടങ്ങി. മൂന്നാമൻ, അവിടമെല്ലാം നിരീക്ഷിച്ചു കൊണ്ട് ഒളിച്ചു നിന്നു. ആദ്യം ദത്തനും കുടുംബവും ഈ ശബ്ദം കേട്

(934) നിരീശ്വരവാദി

  ഒരിക്കൽ, അക്ബർചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് ഒരു നിരീശ്വരവാദി കടന്നുവന്നു. രാജാവുമായുള്ള വാദപ്രതിവാദങ്ങൾ തുടർന്നു. അതിനിടയിൽ, അയാൾ ചോദിച്ചു - "പ്രഭോ, ഈശ്വരൻ ഉണ്ടെന്നുള്ള തെളിവ് കാട്ടിത്തരാമോ?" രാജാവ് കുഴങ്ങി. അന്നേരം, ബീർബലിനെ രാജാവ് ഈ പ്രശ്ന പരിഹാരം കാണാൻ വിളിച്ചു. ബീർബൽ പറഞ്ഞു - "ഒരു ഭരണിയിൽ നിറയെ പാൽ കൊണ്ടു വരിക" ഉടൻ, പാൽ കൊണ്ടുവന്നു. ബീർബൽ അതെടുത്ത് നിരീശ്വരവാദിയുടെ മുന്നിലേക്കു വച്ചു. എന്നിട്ട്, ചോദിച്ചു - "തൈര് ഉണ്ടാകുന്നത് എവിടെ നിന്നാണ് ?" അയാൾ പറഞ്ഞു - "ഈ പാലിൽനിന്ന് " ബീർബൽ തുടർന്നു - "മോര്? നെയ്യ്? വെണ്ണ? പനീർ? പാൽക്കട്ടി?" അതിനെല്ലാം മറുപടിയായി അയാൾ ഭരണിയിലെ പാൽ എന്ന് ഉത്തരം പറഞ്ഞു. അന്നേരം ബീർബൽ ചോദിച്ചു - "എന്നാൽ, ഇവിടെ പാൽ മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ ഉൽപന്നങ്ങളെല്ലാം ഇതിൽ നിന്നും വരുമെന്ന് നിങ്ങളുടെ കർമ്മത്തിലൂടെയുള്ള കാത്തിരിപ്പാണ്. പാൽ, പുളിച്ചു ചീറുന്നതു വരെ താങ്കൾ കാത്തിരിക്കണം. അതു പോലെയാണ് ഈശ്വരനെ കാത്തിരിക്കേണ്ടതും. ദീർഘക്ഷമയോടെ കാത്തിരിക്കണം" നിരീശ്വരവാദിക്ക് ഉത്തരം മുട്ടി! Written by Binoy Thomas, Ma

(933) ബീർബലും സ്വർഗ്ഗവും?

  അക്ബർ ചക്രവർത്തിയുടെ വിദൂഷകനായി ബീർബൽ കഴിഞ്ഞ കാലത്ത് പലർക്കും ബീർബലിനോട് പക ഉണ്ടായിരുന്നു. എങ്ങനെയും അയാളെ ഇല്ലാതാക്കാനും പ്രശസ്തി കളയാനും ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ, കൊട്ടാരത്തിലെ ശത്രുക്കളിൽ ഒരു ക്ഷുരകനും ഉണ്ടായിരുന്നു. അയാൾ, ഒരു പദ്ധതി തയ്യാറാക്കി കൂട്ടാളികളുമായി ആലോചിച്ചു. എന്നിട്ട്, രാജാവിനു മുന്നിലെത്തി - "പ്രഭോ, വളരെ അപൂർവ്വമായി മാത്രം തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലൂടെ സ്വർഗ്ഗത്തിൽ പോയി തിരികെ വരാനുള്ള അവസരം ഏതെങ്കിലും ഒരാൾക്കു മാത്രം സിദ്ധിക്കുന്നതാണ്. നമ്മുടെ രാജ്യത്തെ ബീർബൽ അതിന് ഏറ്റവും യോഗ്യനാണ് " തുടർന്ന്, രാജാവ് ബീർബലിനെ കണ്ട് സംസാരിച്ചു. ബീർബൽ ആദ്യം തന്നെ എന്നാണ് ഈ ഹോമം നടത്തുന്നത് എന്ന കാര്യം തിരക്കിയപ്പോൾ ഒരു മാസം കഴിഞ്ഞാണ് എന്നുള്ള വിവരവും കിട്ടി. ശത്രുക്കളുടെ കെണിയാണെന്ന് മനസ്സിലായെങ്കിലും അതിനു സമ്മതം മൂളി. ഹോമത്തിനുള്ള ദിവസമെത്തി. ഹോമകുണ്ഡത്തിനു മുകളിലായി വിറക് അടുക്കി വച്ചു. ബീർബൽ അതിനുള്ളിൽ കിടന്നു. എന്നിട്ട്, തീ കൊളുത്തി. അവിടമെങ്ങും തീയും പുകയും നിറഞ്ഞു! ബീർബൽ സ്വർഗ്ഗത്തിൽ പോയെന്ന അത്ഭുതം എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ താടിയും