(918) ആത്മശോധന!

 ബിജേഷ് കോളേജിൽ ബിരുദത്തിനു പഠിക്കുന്ന സമയം. അടുത്ത ക്ലാസ്സിലെ രസതന്ത്ര വിദ്യാർഥിയായിരുന്നു മനു. ബിരുദം കിട്ടിയ പാടേ മനു കേരളത്തിനു പുറത്തുചാടി. പൊങ്ങിയത് ബാംഗ്ലൂരിലെ ഒരു സാധാരണ കമ്പനിയിൽ. 

ഒരു ദിവസം, അവിടെയുള്ള ജോലി സ്ഥലത്തേക്കു കൈനറ്റിക് ഹോണ്ടയിൽ പോകുന്ന സമയത്ത് മനുവിന്റെ സ്കൂട്ടറിനു പിറകിൽ ഒരു ഓട്ടോ ഉരസി. അതിനൊപ്പം കയ്യും റോഡിൽ ഉരസി. പിന്നെ, ആശുപത്രിയിൽ ചെന്ന് മുറിവ് കെട്ടിയ മലയാളി നഴ്സിന്റെ മനസ്സുമായി ഉരസി പ്രണയത്തീ പടർന്നു പിടിച്ചപ്പോൾ വിവാഹവും കഴിഞ്ഞു.

അവൾ മിടുക്കിയായിരുന്നു. ഗൾഫിലെ MOH പരീക്ഷ പാസായി ജോലിക്കു കയറിയപ്പോൾ അക്കൂട്ടത്തിൽ മനുവും വിമാനം പിടിച്ചു. ഇപ്പോഴും ബിജേഷിന്റെ facebook സുഹൃത്താണ് മനു.

അങ്ങനെയിരിക്കെ, ഒരു ദിവസം ഗൾഫിലുള്ള  മലയാളി അസ്സോസ്സിയേഷൻ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്താൻ ഒരു കഥ ബിജേഷിന് അയച്ചു. ഓൺലൈൻ പ്രൂഫ്, എഡിറ്റ് ചെയ്യാനായിരുന്നു അത്. പക്ഷേ, ക്ലീഷേ ഐറ്റമായതിനാൽ അവർ അതു തള്ളുമെന്ന് ബിജേഷ് പറഞ്ഞപ്പോൾ അയാൾ നീരസം പ്രകടിപ്പിക്കാൻ തുടങ്ങി. പിന്നെ, ബിജേഷ് വിചാരിച്ചു - "ഞാൻ പറയാനുള്ളതു വഴിപാടു പോലെ പറഞ്ഞു. ഇനിയൊക്കെ അവൻ തീരുമാനിക്കട്ടെ"

വേഗത്തിൽ, ബിജേഷ് അതിന്റെ പണിയും ചെയ്തു കൂലിയും കിട്ടി.

പക്ഷേ, ഏതാനും ദിവസം കഴിഞ്ഞപ്പോൾ മെസേജ് വന്നു- "അവർ story reject ചെയ്തു! നീ ആദ്യം തന്നെ അതിന് ഉടക്കു പറഞ്ഞതല്ലേ. പിന്നെങ്ങനെ ശരിയാകാനാ?"

പറഞ്ഞാൽ മനസ്സിലാകുകയുമില്ല, മാത്രമല്ല, വെറുതെ പഴമക്കാരുടെ അന്ധവിശ്വാസവും കൂടി മറ്റുള്ളവരുടെ തലയിൽ വയ്ക്കുന്ന അവസ്ഥ!

സ്വന്തം ചിന്തകൾ സ്വയം പർവതീകരിച്ചാൽ പരാജയ സാധ്യതയുമുണ്ട്. നമ്മുടെ സത്യസന്ധമായ നിലപാടുകൾക്ക് ഒട്ടും വില കൽപ്പിക്കാത്ത കാലം! 

പക്ഷേ, മറ്റുള്ളവരെ വെള്ള പൂശുന്ന വൈറ്റ് വാഷും പതപ്പിക്കുന്ന സോപ്പും തിളക്കുന്ന പോളിഷും വഴുതുന്ന എണ്ണയും സമർഥമായി പ്രയോഗിക്കുന്നവരുടേതാണ് ഈ കപടലോകം!

Written by Binoy Thomas, Malayalam eBooks-918 - Satire stories - 30, PDF -https://drive.google.com/file/d/1Dq0SgUCq7X3Nb1HRqdf0kget1J3c7c_o/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam