Posts

Showing posts with the label മലയാളം ഉപന്യാസം

(974) വിദ്യാർഥികളും സാമൂഹിക സേവനവും

  വിദ്യാർഥികൾ ഒരു സമൂഹത്തിൻ്റെ ഭാവി നിർമ്മാണത്തിന് വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അവരുടെ നിസ്തുലമായ സേവനങ്ങൾ രാജ്യമാകെ സമ്പത്തായി മാറുന്നു. അതിനായി ആദ്യം, ഒരു വിദ്യാർഥി സ്വന്തം സമൂഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കണം. പിന്നീട്, തിരികെ സമൂഹത്തിനു ധാരാളം നൽകാനും ആ വ്യക്തിക്ക് അവസരം ലഭിക്കുകയും ചെയ്യും. ഒഴിഞ്ഞു മാറാതെ, സാമൂഹിക സേവനത്തിലൂടെ പൊതു ഇടങ്ങളിലുള്ള അവരുടെ പങ്കു വഹിക്കാൻ ഏറെ ശ്രദ്ധിക്കണം. പൊതുജന നന്മയ്ക്കായി പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് ഓർക്കണം. അതുവഴിയായി നേതൃത്വപാടവം വിദ്യാർഥികളിൽ വർദ്ധിക്കുമ്പോൾ ഏതു പ്രവർത്തനങ്ങളിലും മുന്നിട്ടു വരാനും സഭാകമ്പവും സങ്കോചവും നാണവും എല്ലാം മറികടക്കാനും പറ്റും. അവർക്കു കടന്നു ചെല്ലാവുന്ന ചില സാമൂഹിക പ്രവർത്തനങ്ങളിലേക്കു നോക്കാം. ഒന്നാമതായി പ്രകൃതി ദുരന്തങ്ങളായ കൊടുങ്കാറ്റ്, പ്രളയം, പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മലയിടിച്ചിൽ എന്നിവ നേരിട്ടതായ പ്രദേശങ്ങളിലേക്ക് പലതരം സഹായങ്ങൾ എത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാം. വിദ്യാലയങ്ങളിൽത്തന്നെ ക്ലബുകൾ രൂപീകരിക്കാം. അല്ലെങ്കിൽ വൈ.എം.സി.എ, വൈ. ഡബ്ലിയു.സി.എ, ലയൺസ് ക്ലബ...